Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ടാറ്റ, അംബാനി, മഹീന്ദ്ര, അദാനി....രാഷ്ട്രപതി ഒരുക്കുന്ന ഒബാമ വിരുന്നിൽ ഇന്ത്യൻ കുത്തകകൾക്കെല്ലാം ക്ഷണം; സിനിമാ-കായികതാരങ്ങളും എത്തും

ടാറ്റ, അംബാനി, മഹീന്ദ്ര, അദാനി....രാഷ്ട്രപതി ഒരുക്കുന്ന ഒബാമ വിരുന്നിൽ ഇന്ത്യൻ കുത്തകകൾക്കെല്ലാം ക്ഷണം; സിനിമാ-കായികതാരങ്ങളും എത്തും

റിപ്പബ്ലിക് ദിനത്തിന് ഇന്ത്യയിലെത്തുന്ന അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയ്ക്കായി രാഷ്ട്രപതി പ്രണബ് മുഖർജി ഒരുക്കുന്ന വിരുന്നിന് രാജ്യത്തെ അതിപ്രശസ്ത വ്യക്തികളെല്ലാം പങ്കെടുക്കും. വ്യവസായ ലോകത്തെ പ്രമുഖർക്ക് പുറമെ, സിനിമാ, കായികരംഗത്തെ പ്രശസ്ത വ്യക്തികളെയും മറ്റു പ്രമുഖരെയും വിരുന്നിന് വിളിച്ചിട്ടുണ്ട്.

ജനുവരി 25-നാണ് ഒബാമ ന്യൂഡൽഹിയിലെത്തുന്നത്. ആദ്യദിവസമാണ് രാഷ്ട്രപതി ഭവനിലെ ഔദ്യോഗിക വിരുന്ന്. ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻ രത്തൻ ടാറ്റ, റിലയൻസ് ഇൻഡസ്ട്രീസിന്റെ മുകേഷ് അംബാനി, റിലയൻസ് ഗ്രൂപ്പിന്റെ അനിൽ അംബാനി, മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ചെയർമാൻ ആനന്ദ് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി ചെയർമാൻ ദീപക് പരേഖ്, ഭാരതി എന്റർപ്രൈസസിന്റെ സുനിൽ ഭാരതി മിത്തൽ, ബയോക്കോൺ ചെയർമാൻ കിൺ മജൂംദാർ ഷാ, എസ്സാർ ഗ്രൂപ്പിന്റെ ശശി റൂയിയ തുടങ്ങിയവരാണ് വിരുന്നിന് ക്ഷണം കിട്ടിയ വ്യവസായ പ്രമുഖർ.

ഇന്ത്യയും അമേരിക്കയുമായുള്ള വ്യാവസായിക സഖ്യങ്ങൾക്ക് ശക്തിപകരുന്നതിനുവേണ്ടിയാണ് വിരുന്നിലേക്ക് വ്യവസായ ലോകത്തെ പ്രമുഖരെ ക്ഷണിച്ചിട്ടുള്ളത്. ജനുവരി 26-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഒബാമ വീണ്ടും വ്യവസായ പ്രമുഖരെ കാണുന്നുണ്ട്. അതിനൊരു ആമുഖമായി രാഷ്ട്രപതി ഭവനിലെ വിരുന്ന് മാറും. വിരുന്നിന് താരപ്പകിട്ട് കൂട്ടാൻ ബോളിവുഡ് ചക്രവർത്തി അമിതാഭ് ബച്ചനടക്കമുള്ള സിനിമാ താരങ്ങളും സച്ചിൻ തെണ്ടുൽക്കറെപ്പോലുള്ള കായികതാരങ്ങളും വിരുന്നിനെത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP