Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാണിയെ ഇനിയെന്തിനാണ് നാം മാണി സാറേന്ന് വിളിക്കുന്നത്? കൈയേറ്റക്കാർക്കും, കള്ളുക്കച്ചവടക്കാർക്കും, ക്വാറിമാഫിയക്കും വേണ്ടി എന്തിനാണ് ഒരു പാർട്ടി; തുടങ്ങേണ്ടത് കേരളാ കോൺഗ്രസുകളെ നിരോധിക്കാനുള്ള കാമ്പയിൻ!

മാണിയെ ഇനിയെന്തിനാണ് നാം മാണി സാറേന്ന് വിളിക്കുന്നത്? കൈയേറ്റക്കാർക്കും, കള്ളുക്കച്ചവടക്കാർക്കും, ക്വാറിമാഫിയക്കും വേണ്ടി എന്തിനാണ് ഒരു പാർട്ടി; തുടങ്ങേണ്ടത് കേരളാ കോൺഗ്രസുകളെ നിരോധിക്കാനുള്ള കാമ്പയിൻ!

എം മാധവദാസ്

'എന്തിനാണ് നമ്മൾ മന്ത്രിമാരെകാണുമ്പോൾ സാറേ, സാറേ എന്ന് വിളിച്ച് എഴുന്നേറ്റ് ഓഛാനിച്ച് നിൽക്കുന്നത്. നമ്മളുടെ ചെലവിൽ ജീവിക്കുന്ന മന്ത്രി നമ്മെക്കണ്ടാൽ എഴുനേറ്റ് നിൽക്കയാണ് വേണ്ടത്. അവന്റെ മദ്യപാനവും വ്യഭിചാരവുംപോലും നമ്മുടെ ചെലവിലാണ്. ആ പ്രായത്തെ ബഹുമാനിക്കാമെന്നല്ലാതെ മന്ത്രി എന്ന സ്ഥാനത്തെ ബഹുമാനിക്കയോ ഭയക്കുകയോ വേണ്ട.' മാസങ്ങൾക്കുമുമ്പ് എഴുത്തുകാരൻ സക്കറിയ നടത്തിയ, ഇന്റർനെറ്റിൽ വൈറലായ ഒരു പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങളാണിത്. സക്കറിയ ചോദിച്ചത് അൽപ്പം മാറ്റി ചോദിക്കകട്ടെ, ഇത്രയൊക്കെയായിട്ടും നിങ്ങളെന്തിനാണ് മന്ത്രി കെ.എം മാണിയെ മാണിസാറെയെന്ന് വിളിക്കുന്നത്? കോഴക്കേസിൽകുടുങ്ങി പുഴുത്തുനാറിക്കിടന്നിട്ടും ചാനൽ ചർച്ചകളിൽ പ്രതിപക്ഷത്തെ ചിലർപോലും മാണിയെ 'മാണിസാർ' എന്നു വിശേഷിപ്പിച്ചുകൊണ്ടാണ് സംസാരിക്കുന്നത്. സക്കറിയ ചൂണ്ടിക്കാട്ടിയതുപോലെ ഭരണത്തോടും അധികാരത്തോടുമുള്ള അബോധമായ ഭീതിയിൽനിന്നാണ് ഈ സാർ വിളിയുണ്ടാവുന്നത്.

സ്വയം സാറെന്ന് വിശേഷിപ്പിക്കുന്ന ലോകത്തിലെ ഏക വ്യക്തി കെ.എം മാണിയായിരിക്കും. മാണിസാറാണെന്ന് പറഞ്ഞാണ് അദ്ദേഹം ഫോൺവിളിക്കുകപോലും. എപ്പോഴും ബഹുമാനിക്കപ്പെടേണ്ടവനാണ് താനെന്ന് മാണിയുടെ മനസ്സിലും അബോധമായി ഉറച്ചുപോയിരിക്കുന്നു. പേരിനെചൊല്ലിയും വലിയ പ്രക്ഷോഭങ്ങൾ ഉണ്ടായ നാടാണിത്. പേരിനൊപ്പമുള്ള ജാതിവാൽ പൊട്ടിച്ചെറിയാനും, അവഞ്ജ ജനിപ്പിക്കുന്ന പേരുകളിൽ അറിയപ്പെടുന്നത് തടയാനും പൊതുപള്ളിക്കുടങ്ങൾവരെ പ്രതിഷേധവേദികളാക്കിയ കഥ ഈ നാട്ടിൽ തന്നെയാണ്. മാണിയുടെ അഴിമതിക്കെതിരെ ഫേസ്‌ബുക്കിൽ ഇപ്പോൾ നടക്കുന്ന പിച്ച തെണ്ടൽ കാമ്പയിനോടൊപ്പം ഇതും ചേർക്കണം. ഇനിമുതൽ അയാളെ മാണിസാറെന്നല്ല, വെറും മാണിയെന്നേ വിളിക്കാവൂ. അതുപോലും അയാൾ അർഹിക്കുന്നില്ലെങ്കിലും!

കൈയറ്റക്കാർക്കും കള്ളുകച്ചവടക്കാർക്കും ഒരു പാർട്ടി!

രോ പ്രസ്ഥാനങ്ങൾക്കും ഓരോ ജന്മലക്ഷ്യമുണ്ടെന്ന് പറയാറുണ്ട്. കേരളത്തിൽ ഇറങ്ങിയതിൽ വച്ച് ഏറ്റവും നല്ല രാഷ്ട്രീയ പുസ്തകമായ 'കേരള രാഷ്ട്രീയം ഒരു അസംബന്ധ നാടക'ത്തിന് എഴുതിയ ആമുഖത്തിൽ കെ. രാജേശ്വരി (അഡ്വ. ജയശങ്കർ) ചൂണ്ടിക്കാട്ടുന്നത് നോക്കുക. എന്നും കൈയേറ്റക്കാരുടെയും കായൽരാജാക്കന്മാരുടെയും പാർട്ടിയായിരുന്നു കേരളാകോൺഗ്രസ്. പ്രത്യേകിച്ചൊരു ആദർശത്തിന്റെയും അസ്‌ക്യതയില്ലാതെ ധനസമ്പാദനമാണ് തങ്ങളുടെ ഏക അജണ്ടയെന്ന് നിർലജ്ജം സന്ദേശം കൊടുക്കുന്ന ലോകത്തിലെ ഏക പാർട്ടി. മാണിയും, പിള്ളയും, ജോസഫും, പി.സി തോമസും ഉൾപ്പെടുന്ന ഈ സാധനങ്ങളെ മൊത്തമായങ്ങ് നിരോധിച്ചാൽ, ജീവിക്കാൻ കൊള്ളാവുന്ന എത്രയോ മെച്ചപ്പെട്ട സ്ഥലമായി കേരളം മാറിയേനെ.

ഭൂമി കൈയേറുന്നവർക്ക് പരമാവധി പട്ടയം അനുവദിക്കുക, കാടുവെട്ടിത്തളിച്ച് നശിപ്പിക്കാൻ കൂട്ടുനിൽക്കുക, ക്വാറി മാഫിയയെ വളർത്തി പ്രകൃതിയെ നശിപ്പിക്കുക തുടങ്ങിയ വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്നത് ഈ ലോകാത്ഭുതപാർട്ടിയുടെ ചെറിയ വിക്രിയകൾ മാത്രം. കഞ്ചാവ് കൃഷി, ചന്ദനക്കളക്കടത്ത്, അന്യസംസ്ഥാനങ്ങളിലെ ഡിസ്റ്റിലറികൾ എന്നിവയിലാണ് ഇപ്പോൾ ശ്രദ്ധ.
ഇതിലുള്ള ഒരു തണലാണ് അവർക്ക് സത്യത്തിൽ ഭരണം. എക്കാലവും പിരിവ് ഊർജിതമായി നടത്തും. ബേക്കറിക്കാരിൽനിന്നും, അരിമില്ലുകാരിൽനിന്നുമെന്നുവേണ്ട, നാഗമ്പടത്ത് ശരീരംവിറ്റ് ജീവിക്കുന്ന പാവം സ്ത്രീകളൂടെ ബ്ലൗസിൽ കൈയിട്ടുപോലും കേരളാ കോൺഗ്രസുകാർ കാശടിക്കും. ഇല്ലാഞ്ഞിട്ടല്ല. നക്കിത്തരമെന്നത് വർഗ സ്വഭാവമായിപ്പോയി. ഇനി മാറ്റാൻ പറ്റില്ല. ഏതെങ്കിലുമൊരു മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിലും മറ്റും കയറിപ്പറ്റിയാൽ പിന്നെ അതുപറഞ്ഞ് നാട്ടുകാരെ ഭീഷണിപ്പെടുത്തി ആജീവനാന്തം ഒ.സി യടിയാണ്. പെഗ്ഗിന് 910രൂപവിലയുള്ള സ്‌കോച്ച് മന്ത്രിക്ക് വിദേശത്തുനിന്ന് ആഴ്ചക്ക് വരുമല്ലോ. രാവിലെ അതുകൊണ്ട് പല്ലുതേച്ച് തുടങ്ങും. പിന്നെ രാത്രി വാങ്ങുന്ന ഗർഭനിരോധന ഉറ വരെ സകലതും സർക്കാറിന്റെയും നാട്ടുകാരടെയും ചെലവിൽ! ഇതിന്റെയും പേരുകൂടിയാണ് ജനാധിപത്യം. മാണി മാത്രമല്ല, പിള്ളയും, പി.സിജോർജും, ജോസഫും, പി.സി തോമസും അടക്കമുള്ള ഇടതും വലതുമായ സകല കുണാണ്ട്രന്മാരുടെയും അവസ്ഥ ഇതുതന്നെയാണ്.

പിള്ള മുതൽ പി.സി വരെ ഒരു തനിയാവർത്തനം

ഴിമതിക്കേസിൽ ഗോതമ്പുണ്ട തിന്ന നമ്മുടെ പിള്ളസാറാണ് ഇപ്പോൾ വേശ്യയുടെ ചാരിത്ര പ്രസംഗംപോലെ ധർമ്മത്തെക്കുറിച്ച് വീമ്പടിക്കുന്നത്. ചെറുപ്പകാലത്തുണ്ടായ ഒരു മാനഭംഗക്കേസും, ഒരു അഴിമതിക്കേസിൽ സാക്ഷിയായ എൻജീനീയറെയും കുടുംബത്തെയും ഒന്നിച്ച് ഇല്ലാതാക്കിയതുതൊട്ട് അദ്ധ്യാപകന്റെ മലദ്വാരത്തിൽ കമ്പിപ്പാര കുത്തിത്തിരുകി ഗിന്നസ് റെക്കോർഡിട്ട നമ്മുടെ നമ്മുടെ വാളകംകേസുവരെയുള്ള എത്രയെത്ര ഗുരുതര ആരോപണങ്ങളാണ് ഈ വയോധികൻ നേരിട്ടത്. (ബിഷപ്പ് കുണ്ടുകുളം മരിച്ചപ്പോൾ ക്രൈം വാരിക പണ്ട് 'മഹാപാപി യാതയായെന്ന്' തലക്കെട്ടിട്ട് ചരിത്രമായപോലുള്ള അനുസ്മരണങ്ങളാണ് യെവനൊക്കെ അർഹിക്കന്നത്). ഇതൊക്കെ കണ്ടും കേട്ടും വളർന്ന പിള്ള സാറിന്റെ മകൻ ഈ രീതിയിൽ ആയില്ലെങ്കിലേ അത്ഭുതമുള്ളൂ.പ്രത്യേകിച്ചൊരു ആദർശത്തിന്റെയും അസ്‌ക്യതയില്ലാതെ ധനസമ്പാദനമാണ് തങ്ങളുടെ ഏക അജണ്ടയെന്ന് നിർലജ്ജം സന്ദേശം കൊടുക്കുന്ന ലോകത്തിലെ ഏക പാർട്ടി. മാണിയും, പിള്ളയും, ജോസഫും, പി.സി തോമസും ഉൾപ്പെടുന്ന ഈ സാധനങ്ങളെ മൊത്തമായങ്ങ് നിരോധിച്ചാൽ, ജീവിക്കാൻ കൊള്ളാവുന്ന എത്രയോ മെച്ചപ്പെട്ട സ്ഥലമായി കേരളം മാറിയേനെ. ഭൂമി കൈയേറുന്നവർക്ക് പരമാവധി പട്ടയം അനുവദിക്കുക, കാടുവെട്ടിത്തളിച്ച് നശിപ്പിക്കാൻ കൂട്ടുനിൽക്കുക, ക്വാറി മാഫിയയെ വളർത്തി പ്രകൃതിയെ നശിപ്പിക്കുക തുടങ്ങിയ വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്നത് ഈ ലോകാത്ഭുതപാർട്ടിയുടെ ചെറിയ വിക്രിയകൾ മാത്രം. കഞ്ചാവ് കൃഷി, ചന്ദനക്കളക്കടത്ത്, അന്യസംസ്ഥാനങ്ങളിലെ ഡിസ്റ്റിലറികൾ എന്നിവയിലാണ് ഇപ്പോൾ ശ്രദ്ധ.

ഇനി ജോസഫിന്റെ കാര്യം. ഇടതുമുന്നണിയിൽനിന്നുകൊണ്ട് യാതൊരു ലജ്ജയുമില്ലാതെ +2 സ്‌കൂളുകൾ കാശുപറഞ്ഞ് കച്ചവടം ചെയ്ത് കോടികൾ കീശയിലാക്കിയവനാണ്, പാട്ടും പശുകൃഷിയുമായി നടക്കുന്ന ഈ പാവം ഔസേപ്പച്ചനെന്ന് ആർക്കാണ് അറിയാത്തത്. പരമാവധി കാശുണ്ടാക്കിയശേഷം, പള്ളിയും പട്ടക്കാരനും പറഞ്ഞതുകേട്ട് നിലവിലിലുള്ള മുന്നണിയിൽനിന്ന് യാതൊരു കുറ്റവും പറയാതെ മറുകണ്ടം ചാടി അവിടെയും മന്ത്രിയാവുമെന്ന ഒടിവിദ്യ ജോസഫിന്റെ സ്വന്തം. സെപ്റ്റിക്ക് ടാങ്ക് പോലത്തെ വായുമായി നടക്കുന്ന പി.സി ജോർജിന്റെ കാര്യം പറയാൻ അറയ്ക്കും. മേനകാഗാന്ധിയെ പേടിച്ചാണ് പി.സിയെ ആരും തല്ലിക്കൊല്ലാത്തതെന്ന് ഈയിടെ ഫേസ്‌ബുക്കിലൊരു പോസ്റ്റുകണ്ടു. മദ്യപിക്കാതെ, മദ്യപാനികൾക്ക് സോഡ ഒഴിച്ചും മറ്റും വട്ടംകൂടിനിന്ന് രഹസ്യങ്ങൾ പിടിച്ചെടുത്ത് പിന്നീടതിന്റെ പേരിൽ ബ്ലാക്ക്‌മെയിൽ ചെയ്യുന്ന നാട്ടിൻ പുറത്തെ എരപ്പാളി സ്വഭാവത്തെ ഒരു കലയും രാഷ്ട്രീയ സൈദ്ധാന്തിക തന്ത്രവുമായി വികസിപ്പിച്ചു എന്നിടത്താണ് പി.സി ജോർജിന്റെ ചരിത്രപരമായ പ്രസക്തി. ജോർജിനെ ശത്രുവായിക്കിട്ടിയാൽ നിങ്ങൾ പേടിക്കേണ്ട. അയാൾ മിത്രമായാൽ പിന്നെ കഥ തീർന്നു. ഇപ്പോൾ തന്നെ നോക്കുക, ബിജു രമേശിന്റെ തന്തക്കും തള്ളക്കും വിളിച്ച് അയാളെ പരമാവധി പ്രകോപിപ്പിച്ച് മാണിക്കെതിരായ കേസിൽനിന്ന് ഇനി പിന്മറാൻ കഴിയാത്ത അവസ്ഥയുണ്ടാക്കിയത് പി.സി യാണ്. എല്ലാം മാണിസാറിനെ സഹായിക്കാൻ!

ഇനി വേറൊരുത്തനുണ്ട്. ഇടതുമുന്നണിയിൽ കടിച്ചുതൂങ്ങുന്ന പി.സി തോമസ്. കുപ്പിയും കോഴിയും കാശും വർഗീയതയുമിറക്കി ഇരു മുന്നണികളെയും ഒരു പോലെ ഞെട്ടിച്ച് ഒറ്റക്ക് ജയിച്ച വീരനാണ്. പപ്പുയാദവിന്റെ ആത്മകഥയിൽപോലും ചുരുങ്ങിയകാലംകൊണ്ട് സ്ഥാനം പിടിച്ച മഹാൻ. അതിരുവിട്ട സാമുദായിക പ്രചരണം കോടതി പിടിച്ചതോടെ ഇപ്പോൾ അൽപ്പം ഒതുക്കത്തിലാണ്. ഈ പത്താളുള്ള പാർട്ടിയും ഈയിടെ പിളർന്നതായി കേട്ടിരുന്നു! അതാണ് കേരളാ കോൺഗ്രസ്. അതിന്റെ മാമോദീസാവെള്ളം വീഴുമ്പോഴെ ആളുകൾ അഴിമതിക്കാരും ദുരാഗ്രഹികളുമായിപ്പോവും. അതുകൊണ്ടുതന്നെ കേരളാ കോൺഗ്രസുകളെ നിരോധിക്കാനുള്ള കാമ്പയിനാണ് ഫേസ്‌ബുക്കിലൊക്കെ തുടങ്ങേണ്ടത്.

വിലക്കുവാങ്ങാം മാദ്ധ്യമങ്ങളെ

രീതിയിൽ ഒരു ആയുഷ്‌കാലംമുഴുവൻ ജയിലിൽക്കിടക്കാനുള്ള വകുപ്പുള്ളയാളാണ് മാണിയടക്കമുള്ളവരെങ്കിലും കേരളത്തിലെ മുഖ്യധാര മാദ്ധ്യമങ്ങൾ പ്രത്യേകിച്ച് മനോരമ, ഓരോ ഘട്ടത്തിലും ഇവരെ എങ്ങനെ രക്ഷിച്ചെടുക്കാമെന്നകാര്യത്തിലാണ് ഗവേഷണം നടത്തിയത്. മതികെട്ടാൻചോല മാണി പതിച്ചുകൊടുത്ത കാലത്ത് മനോരമ നടത്തിയ സർക്കസുകൾ ഓർക്കുക. (വെറുതെയാണോ കൂട്ടയോട്ടം എന്നൊക്കെ പറഞ്ഞ് മനോരമയ്ക്ക് കോടികൾ കൊടുക്കുന്നത്. അതിന്റെകൂടെ ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണയെന്നും ചേർക്കാമായിരുന്നു). കേരളാ കോൺഗ്രസ് നേതാക്കളുടെ കഞ്ചാവ് കൃഷിയും, ബജറ്റു രഹസ്യങ്ങൾ ചോർത്തിക്കൊടുത്ത് മാണി കാശടിക്കുന്നതുമൊക്കെ എത്രയോ വർഷങ്ങൾക്കുമുമ്പേ ഉയർന്ന ആരോപണമാണ്. അപ്പോഴേക്കും മാതൃഭൂമിയും മനോരമയും വിഷയംമാറ്റി മാണിയെ രക്ഷിക്കും. ഇപ്പോൾ നവ മാദ്ധ്യമങ്ങൾ ഉള്ള ഇക്കാലത്ത് ഒന്നും മുക്കാൻ കഴിയില്ല. ഇനി ഇത്രകാലവും പരാതികൾ ഇല്ലാത്തത്തിന്റെ കാരണം. ബാറുടമകൾ അടക്കമുള്ളവർ മാണിക്കുകൊടുത്ത കോടികൾ അവരുടെ തറവാട്ടിൽനിന്ന് എടുത്തതാണെന്നാണോ കരുതിയത്. പത്തുരൂപ മാണിക്കുകൊടുത്താൽ അവർക്ക് നൂറു രൂപയുടെ ലാഭമുണ്ട്. നഷ്ടം മുഴുവൻ പാവം കഴുതകൾ എന്ന് വിളിക്കുന്ന ഈ പൊതുജനത്തിനാണ്. ബേക്കറിക്കാരും അരിമില്ലുകാരുമൊക്കെ, മാണിക്ക് കൊടുക്കുന്ന കാശ് ജനങ്ങളെ കൊള്ളയടിച്ചാണ് വസൂലാക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ കൈക്കൂലി കൊടുക്കുന്നതുകൊണ്ട് അവർക്ക് ഒരു നഷ്ടവുമില്ല. പക്ഷേ പുലരുവോളം കക്കാം എന്ന അത്മവിശ്വാസം ഓവറായിപ്പോയതാണ് മാണിക്കുപറ്റിയ കുഴപ്പം. പിന്നെ മുഖ്യമന്ത്രിയാവാൻ കുപ്പായമടിപ്പിച്ച് ഉമ്മൻ ചാണ്ടിയെ പിണക്കിയതും.ബാറുടമകൾ അടക്കമുള്ളവർ മാണിക്കുകൊടുത്ത കോടികൾ അവരുടെ തറവാട്ടിൽനിന്ന് എടുത്തതാണെന്നാണോ കരുതിയത്. പത്തുരൂപ മാണിക്കുകൊടുത്താൽ അവർക്ക് നൂറു രൂപയുടെ ലാഭമുണ്ട്. നഷ്ടം മുഴുവൻ പാവം കഴുതകൾ എന്ന് വിളിക്കുന്ന ഈ പൊതുജനത്തിനാണ്. ബേക്കറിക്കാരും അരിമില്ലുകാരുമൊക്കെ, മാണിക്ക് കൊടുക്കുന്ന കാശ് ജനങ്ങളെ കൊള്ളയടിച്ചാണ് വസൂലാക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ കൈക്കൂലി കൊടുക്കുന്നതുകൊണ്ട് അവർക്ക് ഒരു നഷ്ടവുമില്ല. പക്ഷേ പുലരുവോളം കക്കാം എന്ന അത്മവിശ്വാസം ഓവറായിപ്പോയതാണ് മാണിക്കുപറ്റിയ കുഴപ്പം. പിന്നെ മുഖ്യമന്ത്രിയാവാൻ കുപ്പായമടിപ്പിച്ച് ഉമ്മൻ ചാണ്ടിയെ പിണക്കിയതും. 

ഉമ്മൻ ചാണ്ടിയുടെയും ആന്റണിയുടെയും ഇമേജ് കൃത്രിമമായി സൃഷ്ടിച്ചപോലെ ജനകീയനായ ഒരു മാണിയെ ഉണ്ടാക്കിയെടുക്കാൻ മനോരമയ്ക്ക് കഴിഞ്ഞു. കൈയേറ്റക്കാരെയും കഞ്ചാവുകൃഷിക്കാരെയും സംരക്ഷിക്കാൻ മാണി ഉണ്ടാക്കിയെടുത്ത കോപ്പിലെ 'അധ്വാനവർഗ സിദ്ധാന്തം' മാർക്‌സിനോട് കിടപിക്കുന്നതാണെന്നുപോലും ഒരു ഘട്ടത്തിൽ മനോരമ തട്ടിവിട്ടു. മാർക്‌സ് എവിടെ മാണിയെവിടെ. ദാരിദ്രംമൂലം മകളെപ്പോലും നഷ്ടപ്പെട്ട മാർക്‌സിന്റെ വീട്ടിൽ നോട്ടെണ്ണുന്ന യന്ത്രമുണ്ടായിരുന്നില്ല. കുട്ടിയമ്മയപ്പോലെ കഴിഞ്ഞ അമ്പതുവർഷമായി ബാഗും കവറും സ്യൂട്ടുകെയ്‌സുമൊക്കെ അകത്തുകൊണ്ട് ഒളിപ്പിക്കലായിരന്നില്ല മാർകിസിന്റെ ജീവിത പങ്കാളിയുടെ ജോലി!

മാണിയുടെ 'ജനകീയതയെ' പരിഹസിച്ച് എൻ.സി.പി നേതാവ് ഉഴവൂർ വിജയനൊക്കെ സ്ഥിരിമായി പ്രസംഗിക്കാറുണ്ട്. 'രാവിലെ ആശുപത്രി ക്വാഷ്വാലിറ്റികളിലേക്ക് വിളിക്കും. ഇന്ന് എത്രപേർ അത്യാസന്ന നിലയിലുണ്ടെന്ന്. അതിന്റെ അത്രയും റീത്തുവാങ്ങി ഒരിറക്കമാണ്. തൊണ്ണൂറുകഴിഞ്ഞ അപ്പാപ്പൻ മരിച്ചാൽപോലും ഇപ്പോൾ കരുയുമെന്ന മട്ടിൽ മാണയുടെ നിൽപ്പ് കണേണ്ടതാണ്'.

കേരളത്തിന്റെ വികസനത്തിൽ സൃഷ്ടിക്കപ്പെട്ട അസന്തുലിതാവസ്ഥയ്ക്ക് ലീഗിനെന്നപോലെ മാണിക്കും ഗണ്യമായ പങ്കുണ്ട്. പാലപാണക്കാട് ബജറ്റ് എന്നാണ് കഴിഞ്ഞ മാണി ബജറ്റ് വിശേഷിപ്പിക്കപ്പെട്ടത്. ഈ പ്രാദേശിക വികസനത്തിന്റെ കുതിപ്പുമൂലം മാണിയെ താങ്ങുന്ന പാലക്കാർ അറിയുന്നില്ല, അദ്ദേഹം കേരളത്തെ എത്രയേ പിറകോട്ടടിപ്പിക്കയാണെന്ന്.

കേസ് അട്ടിമറിക്കാൻ കേരളത്തിലേയ്ക്ക് വരൂ

ഇനി ഇവരെല്ലാവരും കൂടി മാണിയെ അങ്ങോട്ട് ഒലത്തിക്കളുയുമെന്നാണ് ധാരണയെങ്കിൽ അതും തെറ്റാണ്. കേസിൽനിന്നൊക്കെ പുഷ്പംപോലെ മാണി ഊരിപ്പോരും. ഇത് ഇന്നലെയും ഇന്നും തുടങ്ങിയ അഭ്യാസമല്ലല്ലോ? അല്ലെങ്കിൽ മലപോലെ വന്ന ഏത് കേസാണ് കേരളത്തിൽ എന്തെങ്കിലും ആയിട്ടുള്ളത്? റജീനയുടെ വെളിപ്പെടുത്തലും, റൗഫിന്റെ ബോംബും ഒക്കെ കണ്ട് ഞെട്ടിയവാണ് നാം. സൂര്യനെല്ലിക്കേസിൽനിന്ന് പയറുപോലെ ഇറങ്ങി പി.ജെ കുര്യൻ സ്ത്രീശാക്തീകരണത്തിനായുള്ള അന്താരാഷ്ട്ര സെമിനാറിൽ പങ്കെടുക്കുന്നു. (ഈയിടെ പി.കെ കുഞ്ഞാലിക്കുട്ടിയെയും കണ്ടു ഇതുപോലൊരു പരിപാടിയിൽ). അമൃതാനന്ദമയിക്കെതിരായ വെളിപ്പെടുത്തലും നമ്മുടെ എം.എം. മണിയാശാന്റെ കൊലവറി പ്രസംഗവുമൊക്കെ കേട്ടു നടുങ്ങാനേ നമുക്ക് യോഗമുള്ളൂ. കേസ് ഒന്നുമാവില്ല. നമ്മുടെ മുഖ്യമന്ത്രിക്ക് ഇതൊക്കെ വെറും തമാശയാണ്. കൈയുറകളില്ലാതെ സെപ്റ്റിക്ക് ടാങ്ക് വൃത്തിയാക്കുന്ന ഒരുത്തന്റെ തലയിലേക്ക് കാക്ക തൂറിയാൽ എങ്ങനെയിരിക്കും, അതുപോലെയെയൂള്ളൂ ഉമ്മൻ ചാണ്ടിക്ക് ഈ ആരോപണങ്ങൾ. വേണമെങ്കിൽ മാണി കോഴവാങ്ങിയവന്റെ ഉത്തരവാദിത്വവും അദ്ദേഹം ഏറ്റു കളയും.

ആകെ മുങ്ങിയാൽ കുളിരില്ല!

ഇനി മാണി രാജിവെയ്ക്കണമെന്ന എന്തെങ്കിലും ആത്മാർഥത നമ്മുടെ പ്രതിപക്ഷത്തിനുണ്ടോ? മാണിഗ്രൂപ്പെന്ന ഈ മലക്കൂമ്പാരത്തെ ചുമക്കാൻ അവർ കാട്ടിക്കുട്ടിയ ചാക്കിടൽ നമ്പറുകൾ എന്തൊക്കെയായിരുന്നു? ഭരണപക്ഷത്തും പ്രതിപക്ഷവും ഒരുപോലെ അധപ്പതിച്ചുപോയ കാലം ഇതിനുമുമ്പ് കേരളരാഷ്ട്രീയത്തിൽ ഉണ്ടായിട്ടുണ്ടോ?

വാൽക്കഷ്ണം: മാണിക്കോഴയിൽ ആദർശധീരൻ വി എം സുധീരന്റെ നിലപാട് നോക്കുക. മാണിക്ക് കട്ടയ്ക്ക് കട്ട പിന്തുണ. സത്യസന്ധമായ അന്വേഷണം വേണമെന്ന് ഉറപ്പിച്ച് പറയാൻപോലും അദ്ദേഹത്തിന് തന്റേടമില്ല. സുധീരന് ആദർശമെന്നു പറഞ്ഞാൽ ബാർ പൂട്ടൽ മാത്രമാണ്. വെറുതെയല്ല ഈ നാട്ടിൽ മാവോയിസ്റ്റുകൾ പെരുകുന്നത്.

(റിപ്പബ്ലിക്ക് ദിനം പ്രമാണിച്ച് നാളെ (26-01-2015) ഓഫീസ് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേഷൻ ഉണ്ടായിരിക്കുന്നതല്ല.)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP