Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കോൺഗ്രസിനോടു വിട പറഞ്ഞ് ജയന്തി നടരാജൻ; മാദ്ധ്യമങ്ങളിൽ വന്നതു താനെഴുതിയ കത്തുതന്നെ; മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കിയത് സമ്മർദത്തിന് വഴങ്ങാത്തതിനാൽ: രാഹുലിനും രൂക്ഷ വിമർശനം

കോൺഗ്രസിനോടു വിട പറഞ്ഞ് ജയന്തി നടരാജൻ; മാദ്ധ്യമങ്ങളിൽ വന്നതു താനെഴുതിയ കത്തുതന്നെ; മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കിയത് സമ്മർദത്തിന് വഴങ്ങാത്തതിനാൽ: രാഹുലിനും രൂക്ഷ വിമർശനം

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജയന്തി നടരാജൻ പാർട്ടി വിട്ടു. മാദ്ധ്യമങ്ങളിൽ വന്നതു താനെഴുതിയ കത്തുതന്നെയെന്നും ജയന്തി സ്ഥിരീകരിച്ചു.

രാജിക്കത്ത് ഇന്നുതന്നെ കോൺഗ്രസ് അധ്യക്ഷയ്ക്ക് അയക്കും. കോൺഗ്രസ് പഴയ കോൺഗ്രസല്ല. താൻ പാർട്ടിയിൽ ചേരുമ്പോഴുള്ള മൂല്യങ്ങൾ ഇന്നു കോൺഗ്രസിനില്ല. താൻ ഒരു തെറ്റും ചെയ്തിട്ടില്ല. താൻ തെറ്റു ചെയ്‌തെന്നു തെളിയിച്ചാൽ ജയിലിൽ പോകാനും മടിയില്ല. മാദ്ധ്യമങ്ങളിൽ വന്നതു താൻ എഴുതിയ കത്തുതന്നെ. ഇന്നു തനിക്ക് ഏറെ വേദന നിറഞ്ഞ ദിനമാണ്. ഒരു പാർട്ടിയിലും ചേരാൻ ഇപ്പോൾ ഉദ്ദേശിച്ചിട്ടില്ലെന്നും ജയന്തി നടരാജൻ പറഞ്ഞു.

രാഹുലിനെതിരെയും ജയന്തി നടരാജൻ രൂക്ഷവിമർശനമാണ് ഉയർത്തിയത്. പദ്ധതികൾക്കു പരിസ്ഥിതി അനുമതി മനഃപൂർവം വൈകിച്ചിട്ടില്ല. താൻ രാജിവച്ചതിന്റെ പിറ്റേന്ന് രാഹുൽ നടത്തിയ പരാമർശം വേദനിപ്പിച്ചു. പരിസ്ഥിതി അനുമതിക്ക് ഇനി തടസങ്ങൾ ഉണ്ടാകില്ലെന്നായിരുന്നു രാഹുലിന്റെ പരാമർശം.

കോൺഗ്രസ് വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധി കോർപ്പറേറ്റുകൾക്ക് വേണ്ടി പരിസ്ഥിതി അനുമതിക്കായി ഇടപെടൽ നടത്തിയെന്ന് മുൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി കൂടിയായ ജയന്തി നടരാജൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. മന്ത്രിസ്ഥാനത്തുനിന്ന് നീക്കിയശേഷം ജയന്തി നടരാജൻ സോണിയ ഗാന്ധിക്ക് അയച്ച കത്തിലാണ് ഈ വിവരമുള്ളത്. കത്ത് കഴിഞ്ഞ ദിവസമാണ് പുറത്തായത്. അതിനിടെ കോൺഗ്രസ് വിട്ട് ജയന്തി നടരാജൻ ബിജെപിയിൽ ചേരുമെന്നും സൂചനയുണ്ട്.

പരിസ്ഥിതി അനുമതിക്കായി രാഹുൽ ഗാന്ധി വഴി വിട്ട ഇടപ്പെടൽ നടത്തി. സമ്മർദ്ദങ്ങൾക്ക് വഴങ്ങാത്തതിനാലാണ് തന്നെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയത്. കോർപ്പറേറ്റ് പ്രീണനത്തിന് വേണ്ടിയാണ് തന്നെ രാജിവെപ്പിച്ചത്. എന്നിട്ടും പാർട്ടി വിരുദ്ധപ്രവർത്തനം നടത്തിയതിനാണ് പുറത്താക്കിയതെന്ന് പ്രചരിപ്പിച്ചു. ഇതിന് മാദ്ധ്യമങ്ങളെ കൂട്ടുപിടിച്ചു. സോണിയയുടെ ആവശ്യപ്രകാരമാണ് രാജിയെന്ന് പറഞ്ഞും. രാജിവച്ച ശേഷവും രാഹുലിന്റെ ഓഫീസ് കുപ്രചാരണം നടത്തി. ഇതിൽ പ്രതിഷേധിച്ചാണ് അന്ന് കത്തെഴുതിയത്. എന്തിനാണ് മന്ത്രി സ്ഥാനം രാജിവെപ്പിച്ചതെന്നും ജയന്തി നടരാജൻ കത്തിൽ ചോദിക്കുന്നു.

പാരിസ്ഥിതിക ആഘാതം പരിഗണിക്കാതെ കോർപ്പറേറ്റ് താത്പര്യങ്ങൾക്കുവേണ്ടി രാഹുൽ ഗാന്ധി ഇടപെട്ടുവെന്നും 'ദ് ഹിന്ദു' ദിനപത്രം പുറത്തുവിട്ട ജയന്തിയുടെ കത്തിൽ പറയുന്നു. രാഹുലിന്റെ താൽപര്യങ്ങൾക്ക് വഴങ്ങാത്ത തന്നെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കിയെന്നും കത്തിൽ ആരോപിക്കുന്നു. 2014 നവംബറിലാണ് ജയന്തി നടരാജൻ സോണിയാ ഗാന്ധിക്ക് കത്തയച്ചത്. ഒഡീഷയിൽ വേദാന്തയ്ക്ക് ഖനനാനുമതി നിഷേധിച്ചത് രാഹുൽ ഗാന്ധിയുടെ ആവശ്യപ്രകാരമാണെന്നും കത്തിൽ ജയന്തി നടരാജൻ പറയുന്നു. താൻ രാജി വച്ചതിനുശേഷം രാഹുൽ ഗാന്ധിയുടെ ഓഫീസിൽ നിന്ന് തനിക്കെതിരെ വാർത്തകൾ വന്നുവെന്നും ജയന്തി നടരാജൻ കത്തിൽ ആരോപിക്കുന്നു. പാർട്ടിക്ക് വിരുദ്ധമായി പ്രവർത്തിച്ചതുകൊണ്ടാണ് തന്നെ നീക്കിയതെന്ന് പാർട്ടി പ്രചരിപ്പിച്ചു

അദാനി ഗ്രൂപ്പിന് വേണ്ടി രാഹുൽ ഗാന്ധി ഇടപ്പെട്ടതിന്റെ തെളിവുകളും കത്തിലുണ്ട്. അദാനിഗ്രൂപ്പിനെ കറിച്ചുള്ള ഫയലുകൾ മന്ത്രാലയത്തിൽനിന്ന് കാണാതായതും പിന്നീടത് ശുചിമുറിയിൽനിന്ന് കണ്ടെടുത്തതായും കത്തിൽ പറയുന്നു. കസ്തൂരി രംഗൻ വിജ്ഞാപനമാണ് രാജിക്ക് പിന്നിലെന്നും പ്രചരിപ്പിച്ചു. കസ്തൂരി രംഗൻ നടപ്പാക്കിയത്. കേരളത്തിൽ ശത്രുക്കളെ ഉണ്ടാക്കി . കസ്തൂരി രംഗൻ റിപ്പോർട്ട് വലിയ തെറ്റാണെന്ന് കുപ്രചാരണം നടത്തിയെന്നും കത്തിലുണ്ട്.

സോണിയയ്ക്കയച്ച കത്തിൽ കേരളത്തിലെ മാദ്ധ്യമവാർത്തകളും പരാമർശിക്കുന്നുണ്ട്. തനിക്ക് മന്ത്രിസ്ഥാനം നഷ്ടമായതുസംബന്ധിച്ച് കേരളത്തിൽ വന്ന വാർത്തകളെ പറ്റിയാണ് പരാമർശം. പശ്ചിമഘട്ട സംരക്ഷണത്തിനായി വിജ്ഞാപനമിറക്കിയതാണ് തന്നെ പുറത്താക്കാൻ കാരണമെന്ന് വാർത്തവന്നു. പരിസ്ഥിതി സംരക്ഷണത്തിനും കോടതി നിർദ്ദേശപ്രകാരവുമാണ് വിജ്ഞാപനമിറക്കിയെന്നും കത്തിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP