Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മോഹൻലാലിന്റെ കഷ്ടകാലം പ്രവചിച്ച് ഹിമവൽ ഭദ്രാനന്ദ; അടുത്ത സുഹൃത്തുക്കൾ ചതിക്കുമെന്ന് 'ലാലിസ'ത്തിനു മുമ്പേ പ്രവചിച്ചു; മേജർ രവിയുൾപ്പെടെയുള്ളവർ വിളിച്ചിരുന്നെന്നും അവകാശം

മോഹൻലാലിന്റെ കഷ്ടകാലം പ്രവചിച്ച് ഹിമവൽ ഭദ്രാനന്ദ; അടുത്ത സുഹൃത്തുക്കൾ ചതിക്കുമെന്ന് 'ലാലിസ'ത്തിനു മുമ്പേ പ്രവചിച്ചു; മേജർ രവിയുൾപ്പെടെയുള്ളവർ വിളിച്ചിരുന്നെന്നും അവകാശം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മോഹൻലാലിന്റെ കഷ്ടകാലം മുമ്പേ പ്രവചിച്ച് ഹിമവൽ ഭദ്രാനന്ദ. ജനുവരി രണ്ടിന് ഫേസ്‌ബുക്കിലിട്ട പോസ്റ്റിലൂടെയാണ് മോഹൻലാലിന് കഷ്ടകാലം വരാൻ പോകുന്നുവെന്നും സുഹൃത്തുക്കൾ തന്നെ ലാലിനെ ചതിക്കുമെന്നും ഹിമവൽ ഭദ്രാനന്ദ സൂചിപ്പിച്ചത്.

പിന്നീട് ലാലിസം എന്ന പരിപാടിയുടെ പേരിൽ മോഹൻലാലിന് കടുത്ത വിമർശനം നേരിടേണ്ടി വരികയും ചെയ്തു. കഷ്ടകാലം തന്നെയാണ് ലാലിന് ഇപ്പോഴെന്ന് ഹിമവൽ ഭദ്രാനന്ദ മറുനാടൻ മലയാളിയോടു പറഞ്ഞു. താനിട്ട പോസ്റ്റ് മോഹൻലാൽ കണ്ടുവെന്നും ഇക്കാര്യം സംവിധായകൻ മേജർ രവി തന്നോടു പറഞ്ഞുവെന്നും ഹിമവൽ ഭദ്രാനന്ദ പറഞ്ഞു.

മുമ്പ് നിരവധി കാര്യങ്ങൾ പ്രവചിച്ചിരുന്നു. എന്നാൽ പ്രവചനത്തിൽ നിന്ന് സാമൂഹിക പ്രവർത്തനത്തിലേക്ക് കൂടുതൽ ശ്രദ്ധ നൽകിയാണ് ഇപ്പോൾ കഴിയുന്നത്. ഇതിനിടയിൽ തോക്ക് വിവാദമുണ്ടായതോടെ മാദ്ധ്യമങ്ങൾക്ക് ക്രിമിനലായി. ഇതോടെ താൻ അതുവരെ ചെയ്ത എല്ലാം മാദ്ധ്യമങ്ങൾ മറന്നു. തനിക്കെതിരെ വാർത്തവന്നു. ഇപ്പോൾ വീണ്ടും ഏകാന്തതയിലോട്ട് മാറി. ആത്മീയതയ്ക്കും പ്രവചനങ്ങൾക്കും ഈ മാറി നിൽക്കൽ അനിവാര്യതയാണ്. അതു ചെയ്താൽ മാത്രമേ മനസ്സിന് വ്യക്തതയുണ്ടാകു.

ഇതിനിടെ പ്രവചനങ്ങളിലെ കൃത്യത അടുത്ത മാദ്ധ്യമ സുഹൃത്ത് ഓർമിപ്പിച്ചു. വീണ്ടും അത് ചെയ്യണമെന്ന് പറഞ്ഞു. അങ്ങനെ വെറുതെ ചെയ്യാൻ കഴിയുന്നതല്ല അതെന്ന് മറുപടി നൽകി. പക്ഷേ ധ്യാനത്തിലിരിക്കുമ്പോൾ മോഹൻലാൽ എന്ന വ്യക്തി മനസ്സിലേക്ക് എത്തി. ധ്യാനത്തിനൊടുവിൽ തെളിഞ്ഞവയാണ് കുറിച്ചത്. പഴയ പ്രവചനങ്ങൾ പോലെ അതു കിറുകൃത്യമായെന്നും ഹിമവൽ ഭദ്രാനന്ദ പറഞ്ഞു.

മേജർ രവിയടക്കമുള്ളവർ ഇതു കണ്ട് തന്നെ വിളിച്ചു. മോഹൻലാലും പോസ്റ്റ് കണ്ടെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറഞ്ഞു. ദിവസവും നിരവധി പേർ വിളിക്കുന്നു. ഫേസ്‌ബുക്കിലും പ്രതികരണങ്ങളുണ്ട്. പക്ഷേ ഏകാന്തതയിൽ ആത്മീയ പ്രവർത്തനം നടത്താനാണ് ആഗ്രഹം. സെലിബ്രിറ്റികളെ കാണാൻ ആഗ്രഹിക്കുന്നുമില്ലെന്നും ഹിമവൽ ഭദ്രാനന്ദ പറഞ്ഞു.

ഹിമവൽ ഭദ്രാനന്ദയുടെ പോസ്റ്റ് ഇങ്ങനെ:

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP