Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാടാനറിയുന്നവർ പാടിയാൽ പോരേ? കേരളത്തിൽ സിനിമാക്കാരുടെ രാഷ്ട്രീയം പച്ചപിടിക്കില്ല: ലാലിസത്തെ കുറിച്ചും സുരേഷ് ഗോപിയുടെ രാഷ്ട്രീയ മോഹത്തെ കുറിച്ചും മാമുക്കോയക്ക് പറയാനുള്ളത്

പാടാനറിയുന്നവർ പാടിയാൽ പോരേ? കേരളത്തിൽ സിനിമാക്കാരുടെ രാഷ്ട്രീയം പച്ചപിടിക്കില്ല: ലാലിസത്തെ കുറിച്ചും സുരേഷ് ഗോപിയുടെ രാഷ്ട്രീയ മോഹത്തെ കുറിച്ചും മാമുക്കോയക്ക് പറയാനുള്ളത്

തൃശൂർ: ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ അവതരിപ്പിക്കപ്പെട്ട ലാലിസം പരിപാടിയെ കുറിച്ച് പ്രതികരിച്ച് നടൻ മാമുക്കേയയും രംഗത്തെത്തി. അഭിനയിക്കാൻ കഴിയുന്നവർ അഭിനയിക്കുകയും പാടാൻ അറിയുന്നവർ പാടുകയും ചെയ്താൽ പോരെയെന്നാണ് ലാലിസം വിവാദത്തിൽ മാമുക്കോയയുടെ ചോദ്യം. തൃശ്ശൂരിൽ കേരള സാഹിത്യ അക്കാദമിയുടെ ദേശീയ പുസ്തകോത്സവത്തോടുബന്ധിച്ച് 'മലയാളസിനിമ: ചിരിയും ചിന്തയും' എന്ന വിഷയത്തിൽ നടത്തിയ മുഖാമുഖത്തിൽ സംസാരിക്കവേയായിരുന്നു മാമുക്കോയ വിവാദ വിഷയത്തെ കുറിച്ച് പ്രതികരിച്ചത്. സുരേഷ് ഗോപിയുടെ രാഷ്ട്രീയ മോഹത്തിനും മാമുക്കോയ മറുപടി നൽകി.

ലാലിസത്തെക്കുറിച്ചുള്ള ചോദ്യത്തിൽ ്ര്രപതികരിച്ചാൽ വിവാദമാകുമെന്ന് ഭയന്ന് അദ്ദേഹം ആദ്യം പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. താൻ പരിപാടി കണ്ടിട്ടില്ലെന്നും എന്നാൽ മോശമാണെന്നുള്ള അഭിപ്രായം കേട്ടെന്നും അദ്ദേഹം പറഞ്ഞു. തുടർന്നാണ് പാടാൻ അറിയുന്നവർ പാടിയാൽ പോരെയെന്ന് മാമുക്കോയ ചോദിച്ചത്. നന്നായി അഭിനയിക്കുന്ന മോഹൻലാൽ പാട്ടുപാടി കാണികളെ ബോറടിപ്പിച്ചെന്ന് പല ചലച്ചിത്ര പ്രവർത്തകരും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

സുരേഷ് ഗോപി അടക്കമുള്ളവർ രാഷ്ട്രീയത്തിലേക്ക് വരുന്നതിനെതിരെയും അദ്ദേഹം പരോക്ഷമായി പ്രതികരിച്ചു. തമിഴ് നാട്ടിലുള്ളതുപോലെ കേരളത്തിൽ സിനിമാക്കാർക്ക് രാഷ്ട്രീയം പച്ചപിടിക്കില്ലെന്ന് മാമുക്കോയ പറഞ്ഞു. തമിഴ് നാട്ടിൽ സിനിമ തന്നെയാണ് രാഷ്ട്രീയം. രാഷ്ട്രീയം തന്നെയാണ് സിനിമ. എന്നാൽ കേരളത്തിലെ സ്ഥിതി അതല്ല. അഞ്ചുവർഷം കൂടുമ്പോൾ മാറ്റം ആഗ്രഹിക്കും. ഏറ്റവും ഇഷ്ടപ്പെട്ട അഭിനേതാവ് താൻ തന്നെയാണെന്ന് പറയാനും മാമുക്കോയ മടിച്ചില്ല. ചായക്കടക്കാരന്റെ റോളുകൾ കൂടുതൽ ചെയ്തതുകൊണ്ട് ഏതെങ്കിലും തരത്തിലുള്ള നിരാശ തനിക്കില്ലെന്നും മാമുക്കോയ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP