Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാഷിങ്ടണിലെ ഹിന്ദു ക്ഷേത്രത്തിൽ വംശീയ വിദ്വേഷം കലർന്ന പോസ്റ്റർ പതിച്ചു: അമേരിക്കയിൽ പ്രതിഷേധം ശക്തം

വാഷിങ്ടണിലെ ഹിന്ദു ക്ഷേത്രത്തിൽ വംശീയ വിദ്വേഷം കലർന്ന പോസ്റ്റർ പതിച്ചു: അമേരിക്കയിൽ പ്രതിഷേധം ശക്തം

വാഷിങ്ടൺ: സിയാറ്റിൽ മെട്രോപൊലിറ്റൻ ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഹിന്ദു ക്ഷേത്രത്തിൽ വംശീയ വിദ്വേഷം കലർന്ന വാക്കുകൾ പതിച്ചതിനെതിരെ യുഎസിൽ പ്രതിഷേധം വ്യാപകമാകുന്നു. ശിവരാത്രി ദിനത്തിൽ ക്ഷേത്രത്തിന്റെ ചുമർചിത്രങ്ങൾ തകർക്ക് ക്ഷേത്ര ചുവരിൽ സ്‌പ്രേ പെയിന്റ് കൊണ്ട് വിദ്വേഷ സന്ദേശം എഴുതി വയ്ക്കുകയും ചെയ്തതിനെതിരെ കക്ഷി ഭേദമെന്യേ നേതാക്കൾ പ്രതിഷേധിച്ചു.

ക്ഷേത്രമതിലിലെ ചുവർച്ചിത്രങ്ങൾ മായ്ച്ചശേഷം സ്വസ്തിക ചിഹ്നം വരയ്ക്കുകയും ഗോ ഔട്ട് (പുറത്ത് പോകൂ)എന്ന് എഴുതിവെക്കുകയുമാണ് അക്രമികൾ ചെയ്തത്.

രണ്ടു പതിറ്റാണ്ടായി ഇവിടെ നിലനിൽക്കുന്നതാണ് ക്ഷേത്രം. വിപുലീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കവേയാണ് ആക്രമണം ഉണ്ടായത്. മുമ്പും ഇവിടെ സമാനമായ രീതിയിൽ പെയിന്റിങ്ങ് സ്‌പ്രേ കൊണ്ട് വരച്ചിരുന്നെങ്കിലും ഒന്നും എഴുതി വയ്ക്കാത്തിനാൽ ക്ഷേത്രം അധികാരികൾ പരാതിപ്പെട്ടിരുന്നില്ല. എന്നാൽ ഇപ്പോൾ ഗോ ഔട്ട് എന്ന് എഴുതി വച്ചിരിക്കുന്നത് ഹിന്ദു സമൂഹത്തിനിടയിൽ വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയിരിക്കുന്നത്. മഹാശിവരാത്രി ആഘോഷിക്കുന്ന വേളയിൽ നടന്ന സംഭവം പ്രദേശത്തെ ഹിന്ദു സമൂഹത്തെ ഞെട്ടിച്ചിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണമാരംഭിച്ചു.

സംഭവത്തെ ഇന്ത്യയിലെയും യുഎസിലെയും വിവിധ സംഘടനകളും ഹിന്ദു അമേരിക്കൻ ഫൗണ്ടേഷനും അപലപിച്ചു. ഇത്തരം സംഭവങ്ങൾ യു.എസിൽ നടക്കാൻ പാടില്ലാത്തതാണെന്ന് ഹിന്ദു ടെമ്പിൾ ആൻഡ് കൾച്ചറൽ സെന്റർ ട്രസ്റ്റി ചെയർമാൻ നിത്യ നിരഞ്ജൻ പറഞ്ഞു. യു.എസ്. കുടിയേറ്റക്കാരുടെ രാജ്യമാണെന്നും അതിനാൽ പുറത്തു പോകാൻ പറയാൻ ആർക്കും അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹിന്ദു ക്ഷേത്രത്തിൽ വിദ്വേഷ സന്ദേശം എഴുതി വച്ചത് മതവിദ്വേഷത്തിന്റെ പരിധിയിൽ വരുമോയെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ആരാഞ്ഞു. ഇന്ത്യയിലെ മത വിദ്വേഷത്തിനെതിരായ ഒബാമയുടെ വിമർശനം മുൻനിർത്തിയായിരുന്നു ഒമറിന്റെ ചോദ്യം. ട്വിറ്ററിലൂടെയാണ് ഒമർ പ്രതിഷേധം രേഖപ്പെടുത്തിയത്. ഇന്ത്യയിൽ മതസൗഹാർദം കുറയുകയാണെന്നും മഹാത്മാഗാന്ധി പോലും അസഹിഷ്ണുതയിൽ ഞെട്ടുമായിരുന്നെന്നും ഇന്ത്യ സന്ദർശിച്ചശേഷം അന്ന് ഒബാമ പ്രസ്താവിച്ചത്. ക്ഷേത്രം തകർക്കപ്പെട്ട സംഭവം അംഗീകരിക്കാനാകില്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കണമെന്നും എ.ഐ.സി.സി വക്താവ് പി.സി ചാക്കോ ആവശ്യപ്പെട്ടു.

ശിവരാത്രിദിനത്തിൽതന്നെ ക്ഷേത്രം ആക്രമിക്കപ്പെട്ടത് പ്രത്യേക അന്വേഷണം അർഹിക്കുന്നെന്ന് ഹിന്ദു അമേരിക്കൻ ഫൗണ്ടേഷന്റെ സർക്കാർതല ഡയറക്ടർ ജേ കൻസാരയും പറഞ്ഞു. വിർജീന, മൺട്രോ, ജോർജിയ എന്നിവിടങ്ങളിലെ ഹിന്ദുക്ഷേത്രങ്ങളുടെ നേർക്കും കഴിഞ്ഞവർഷം ഇത്തരത്തിൽ ആക്രമണം ഉണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP