Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഐടി മേഖലയുടെ ഭാവി ശോഭനമോ അതോ ദുഷ്‌ക്കരമോ? ആശങ്കകൾക്ക് പരിഹാരം നിർദേശിച്ച് വിദഗ്ദ്ധർ; ടെക്‌നോപാർക്കിൽ നടന്ന സംവാദവും ശിൽപ്പശാലയും ശ്രദ്ധമായി

ഐടി മേഖലയുടെ ഭാവി ശോഭനമോ അതോ ദുഷ്‌ക്കരമോ? ആശങ്കകൾക്ക് പരിഹാരം നിർദേശിച്ച് വിദഗ്ദ്ധർ; ടെക്‌നോപാർക്കിൽ നടന്ന സംവാദവും ശിൽപ്പശാലയും ശ്രദ്ധമായി

തിരുവനന്തപുരം: ഐടി മേഖലയിൽ നിന്നും ആശ്വാസം പകരുന്ന വാർത്തകളല്ല അടുത്ത കാലത്തായി പുറത്തുവരുന്നത്. ടിസിഎസിലെ പിരിച്ചുവിടൽ ഐടി മേഖലയിലെ ജോലിസ്ഥിരതയെ ആശങ്കപ്പെടുത്തുന്നതായിരുന്നു. ഇങ്ങനെ ഐടി മേഖലയിൽ നിരവധി പ്രതിസന്ധികൾ നേരിടുന്ന സമയത്ത് ആശങ്കകൾ പങ്കുവെക്കാനും പരിഹാരം കാണാനും ടെക്‌നോപാർക്കിൽ ശിൽപ്പശാല സംഘടിപ്പിച്ചു. ഐടി മേഖലയുടെ ഭാവിയെന്ത്? എന്ന വിഷയത്തിലായിരുന്നു ശിൽപ്പശാല സംഘടിപ്പിച്ചത്. ടെക്‌നോപാർക്ക് ജീവനക്കാരുടെ സാമൂഹ്യസാംസ്‌കാരിക സംഘടനയായ പ്രതിധ്വനിയാണ് സംവാദവും ശിൽപശാലയും സംഘടിപ്പിച്ചത്.

സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിലും നിലവിൽ ഈ മേഖലയിൽ നിലനിൽക്കുന്ന നിരവധി പ്രശ്‌നങ്ങളെയും അടിസ്ഥാനമാക്കിയായിരുന്നു ശിൽപ്പശാല. മേഖയിലെ ആശങ്കകളെയും അവക്കുള്ള പ്രയോഗിക പരിഹാര മാർഗ്ഗങ്ങളെയും കുറിച്ചും പ്രഗത്ഭർ സംസാരിച്ചു. പ്രതിധ്വനിയുടെ സെക്രട്ടറി ആയ രാജീവ് കൃഷ്ണൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ICFOSS ന്റെ ഡയറക്ടർ സതീഷ് ബാബു മുഖ്യാതിഥിയായിരുന്നു. സമീപകാലത്തുണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളിൽ പരിഭ്രാന്തരാകരുതെന്നും പരിഹാര മാർഗ്ഗങ്ങളാരായുകയാണ് ഉചിതമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നമ്മൾ ആഗോള തലത്തിൽ തന്നെ മത്സരിക്കുവാൻ സ്വയം പ്രാപ്തരാക്കുകയാണ് അനിവാര്യമായ കാര്യമെന്നും അദ്ദേഹം പറഞ്ഞു.

സിഡിഎസിലെ പ്രൊഫസർ കെ. എൻ. ഹരിലാൽ, കെ.ജെ.ജോസഫ്, കേരള സർക്കാർ മുൻ ഐടി ഉപദേഷ്ടാവും ടെക്‌നൊപാർക്കിലെ സ്റ്റാൻഡ് ഔട്ട് ഐ. റ്റി. സൊലൂഷൻസിന്റെ സിഇഒയുമായ ജോസഫ് സി. മാത്യു എന്നിവരും ഈ വിഷയത്തിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. 25 വർഷത്തിനുള്ളിൽ 100 മില്യണിൽ നിന്നും 100 ബില്യണിലേക്ക് ഇന്ത്യയുടെ സോഫ്റ്റ് വയർ കയറ്റുമതി ഉയർന്നു എന്ന വലിയ കാര്യം നിലനിൽക്കെ തന്നെ ചൈനയുടെ മാതൃക പിന്തുടരുകയാണ് നമുക്ക് ഇനി കൂടുതൽ അഭികാമ്യമെന്ന് പ്രൊഫ. കെ. ജെ. ജോസഫ് അഭിപ്രായപ്പെട്ടു. 2012-13 കാലയളവിൽ ചൈനയുടെ മൊത്തം സോഫ്റ്റ് വയർ കയറ്റുമതി ആയ 300 ബില്യണിൽ 270 ഉം സ്വന്തം മാർക്കറ്റിനു വേണ്ടിയായിരിന്നു എന്ന അതിപ്രധാന കാര്യം മനസ്സിലാക്കാനും ഒപ്പം സേവന മേഖലയിൽ മാത്രം ശ്രദ്ധ പതിപ്പിക്കാതെ ഇതിന്റെ ഉത്പാദന മേഖലയിലും കൂടി വ്യാപരിക്കാതെ നമുക്കിനി മുൻപോട്ട് പോകാനാകുകയില്ല എന്ന സത്യം അദ്ദേഹം പറഞ്ഞു.

ഐ ടി മേഖലയിലെ അനവസരത്തിലുള്ള പിരിച്ചുവിടലുകളെ ശക്തമായ രീതിയിൽ നേരിടണമെന്ന അഭിപ്രായവും ഇതിനായി ഒരു കൂട്ടാ വിലപേശൽ ആവശ്യമാണെന്നും ജോസഫ് സി മാത്യു പറഞ്ഞു. യാതൊരു വിധ ലാഭ നഷ്ടക്കണക്കുകളെയോ പ്രവർത്തന ക്ഷമതാ നിലവാരത്തെയോ ആസ്പദമാക്കിയല്ല ഈ പിരിച്ചു വിടൽ എന്നത് പൊതുജന മദ്ധ്യത്തിൽ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ചില വലിയ കമ്പനികൾ നടത്തി വരുന്ന അനാവശ്യ പിരിച്ചു വിടലുകൾ എല്ലാ കമ്പനികളും ഒരു പാരമ്പര്യമാക്കി മാറ്റാനുള്ള സാദ്ധ്യതയെ അടിയന്തിരമായി ഒഴിവാക്കേണ്ടതുണ്ടെന്നും കമ്പനികൾ നടത്തിപ്പോരുന്ന സാമൂഹ്യ സുരക്ഷിതത്വത്തിന്റെ നിരാസം ഒരു പൊതു വിഷയമാക്കപ്പെടെണ്ടതിന്റെ ആവശ്യകതകളെക്കുറിച്ചും പ്രൊഫ. ഹരിലാൽ സംസാരിക്കുകയുണ്ടായി. പ്രതിഷേധങ്ങളും പ്രതികരണങ്ങളും ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ഉള്ളിൽ നിന്നു തന്നെയാണ് ഉണ്ടാകേണ്ടത് എന്ന് അദ്ദേഹം ഓർമ്മിപ്പിക്കുകയുണ്ടായി.

ഐടി മേഖലയുടെ ഭാവി എന്ത് എന്ന വിഷയത്തെക്കുറിച്ചുള്ള പ്രതിധ്വനിയുടെ നിർദ്ദേശങ്ങൾ സുജിത് ഹിലാരി അവതരിപ്പിച്ചു. മേഖലയിലെ വിവിധ ശാഖകളെ പ്രതിനിധീകരിച്ചു കൊണ്ടുള്ള ഒരു വലിയ സംഘം പരിപാടിയിൽ ഉടനീളം പങ്കെടുക്കുകയുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP