Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സൈബർ ലോകത്തിന്റെ 'കൊലപാതകങ്ങൾ' അവസാനിക്കുന്നില്ല; ചലച്ചിത്ര-സീരിയൽ താരം അനു ജോസഫും സോഷ്യൽ മീഡിയയുടെ ആക്രമണത്തിൽ 'മരിച്ചു'

സൈബർ ലോകത്തിന്റെ 'കൊലപാതകങ്ങൾ' അവസാനിക്കുന്നില്ല; ചലച്ചിത്ര-സീരിയൽ താരം അനു ജോസഫും സോഷ്യൽ മീഡിയയുടെ ആക്രമണത്തിൽ 'മരിച്ചു'

കൊച്ചി: സോഷ്യൽ മീഡിയയുടെ ആക്രമണത്തിൽ 'മരിച്ചവരുടെ' പട്ടികയിലേക്ക് ചലച്ചിത്ര-സീരിയൽ താരം അനു ജോസഫും. നിരവധി സീരിയലുകളിൽ വേഷമിട്ട് അനുവിനെ അപകടത്തിലാണ് സോഷ്യൽ മീഡിയ 'കൊന്നത്'.

വാഹനാപകടത്തിൽ അനു മരിച്ചെന്നായിരുന്നു വിഡ്ഢിദിനത്തിൽ വാട്‌സ്ആപ്പിലും ഫേസ്‌ബുക്കിലും മറ്റും പ്രചരിച്ച വാർത്ത. കൈരളി ടിവിയിലെ കാര്യം നിസ്സാരം എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്കു പ്രിയപ്പെട്ട നായികയാണ് അനു. കാറപകടത്തിൽ അനു കൊല്ലപ്പെട്ടെന്ന് വ്യാജവാർത്ത പ്രചരിച്ചതിനെ തുടർന്ന് ഇവരുടെ ഫോണിലേക്കും വീട്ടിലേക്കും നിരവധി ഫോൺ കോളുകളാണ് വന്നത്. അനുവിനൊപ്പം സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവരും ബന്ധുക്കളും കാര്യം അന്വേഷിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്നു.

എന്നാൽ സംഭവം വ്യാജമാണെന്നും തനിക്കൊരു കുഴപ്പവുമില്ലെന്നും അനു വ്യക്തമാക്കി. വാർത്ത അറിഞ്ഞ് വിളിക്കുന്നവർക്ക് മറുപടി പറഞ്ഞു മടുത്തുവെന്നും അനു പറഞ്ഞു. ഏപ്രിൽ ഫൂളാക്കാൻ ആരോ ചെയ്ത പണിയാണ്. ഇന്നലെ രാത്രി ഇതുപോലൊരു മെസേജ് കിട്ടിയിരുന്നു. എന്നാൽ ഇന്നു രാവിലെ മുതലാണ് സംഭവത്തിന്റെ ഗതിമാറിയത്. രാവിലെ മുതൽ നിർത്താതെ ഫോൺ. പല സംവിധായകരും സഹപ്രവർത്തകരും എന്നെ വിളിച്ച് ചോദിച്ചു. ഫോൺ എടുക്കുമ്പോൾ എല്ലാവർക്കും ഒരാശ്വാസം. വേറൊന്നും ചോദിക്കുന്നുമില്ലെന്നും അനു പറഞ്ഞു.

ബിജുമേനോൻ നായകനായ വെള്ളിമൂങ്ങ എന്ന സിനിമയിലും അനു അഭിനയിച്ചിട്ടുണ്ട്. അടുത്ത കാലത്തായി നിരവധി മലയാളി താരങ്ങളുടെ വ്യാജ മരണവാർത്തകളാണ് സോഷ്യൽ മീഡിയകളിൽ നിറഞ്ഞുനിന്നിരുന്നത്. കനക മുതൽ സലിംകുമാർ വരെ നിരവധി പേരെയാണ് സോഷ്യൽ മീഡിയ കൊന്നത്.

ദുഃഖ വെള്ളിയാഴ്ച പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ (ഏപ്രിൽ 3) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP