ജീവിതത്തിന്റെ മാനിഫെസ്റ്റോ
ഷാജി ജേക്കബ്
ജനപ്രിയഫെമിനിസത്തിന്റെ മലയാളരാജകുമാരിയാണ് ശാരദക്കുട്ടി. നട്ടെല്ലും തലച്ചോറുമുള്ള സ്ത്രീകൾക്ക് ശരീരവും ആത്മാവും രണ്ടല്ല എന്നു തെളിയിച്ചുകൊണ്ട് കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലം രഞ്ജിനി ഹരിദാസ് ടെലിവിഷനിൽ ചെയ്യുന്നതാണ് ശാരദക്കുട്ടി എഴുത്തിൽ ചെയ്യുന്നത്. മാധവിക്കുട്ടിക്കുശേഷം അക്ഷരങ്ങൾകൊണ്ട് മലയാളിസ്ത്രീയുടെ മുഖത്തുനിന്ന് ലജ്ജയുടെ വ്യാജമൂടുപടം തോണ്ടിമാറ്റിയ മഷിപ്പേനകളിലൊന്ന് അവരുടേതാണ്.
സൈദ്ധാന്തികവും അക്കാദമികവുമായ സ്ത്രീവാദമാർഗങ്ങളിലല്ല, ലാവണ്യാത്മകവും അനുഭൂതിപരവും അനുഭവനിഷ്ഠവുമായ തിരിച്ചറിവുകളിലാണ് ശാരദക്കുട്ടിക്കു വിശ്വാസം. അവരുടെ വിചാരവും വിമർശവും രൂപംകൊള്ളുന്നതും മറ്റൊരു പശ്ചാത്തലത്തിലല്ല. സ്വന്തം അനുഭവങ്ങളും നാനാരൂപങ്ങളിൽ രേഖപ്പെടുത്തപ്പെട്ട സ്ത്രീജീവിതങ്ങളും ചുറ്റുപാടുകളിലെ കാഴ്ചകളും നൽകുന്ന ഭാവബന്ധങ്ങൾ കൊണ്ട് ശാരദക്കുട്ടി തന്റെ കാലത്തെ സ്ത്രീയെയും പുരുഷനെയും നിർണയിക്കുകയും നിർവചിക്കുകയും ചെയ്യുന്നു.
പരന്ന വായനയുടെ ഭാവനാലോകങ്ങളിൽ നിന്നാർജ്ജിച്ച സ്ത്രീസ്വത്വബോധത്തിന്റെ കനൽരൂപങ്ങൾ വാക്കുകളിൽ വിതറിയിട്ട് അവർ മലയാളിയുടെ വിറകുപോലുണങ്ങിയ സദാചാരക്കോലങ്ങൾക്കു തീ കൊളുത്തുന്നു. ആൺകോയ്മ നിലനിർത്തുന്ന സാമൂഹികസ്ഥാപനങ്ങളെയും വ്യവസ്ഥകളെയും ആശയധാരകളെയും സംശയങ്ങളേതുമില്ലാതെ വെല്ലുവിളിക്കുന്നു. ജീവിതത്തിന്റെയും സംസ്കാരത്തിന്റെയും ഭിന്നമണ്ഡലങ്ങളിൽ കൊമ്പുമുളച്ചുനിൽക്കുന്ന പുരുഷാഹന്തകളെ വെറും വാക്കുകൾകൊണ്ടുതന്നെ വിറപ്പിച്ചുതാഴ്ത്തുന്നു.
ശരീരത്തിനുചുറ്റും ചിറകുകളുള്ള പെണ്മയുടെ നൃത്തവേദിയാണ് അവരുടെ ഓരോ ലേഖനവും. പ്രണയം മുതൽ മരണം വരെയും കല മുതൽ രതിവരെയും കാമന മുതൽ ഭാവനവരെയുമുള്ള ജീവിതാനുഭൂതികളെ അവയുടെ ലിംഗപദവിയും ലൈംഗികസ്വരൂപവും നിശ്ചയിക്കുന്ന നീതിബോധം മുൻനിർത്തി ഹർഷോന്മാദത്തോടെ സ്വാഗതം ചെയ്യുന്നു, ശാരദക്കുട്ടി. പെൺവിനിമയങ്ങൾ, പെണ്ണുകൊത്തിയ വാക്കുകൾ, ഞാൻ നിങ്ങൾക്കെതിരെ ആകാശത്തെയും ഭൂമിയെയും സാക്ഷ്യംവയ്ക്കുന്നു എന്നീ ഗ്രന്ഥങ്ങൾക്കുശേഷം പ്രസിദ്ധീകൃതമായ 'വിചാരം, വിമർശം, വിശ്വാസം' എന്ന പുസ്തകം മുന്നോട്ടുവയ്ക്കുന്ന ചിന്തകൾക്കുള്ളതും മറ്റൊരു സ്വഭാവമല്ല.വായിച്ച പുസ്തകങ്ങളും അനുഭവിച്ച ജീവിതവും പ്രണയികളുടെ ഹൃദയമിടിപ്പുപോലെ കൂട്ടിയിണക്കുന്ന വിസ്മയകരമായ ഒരു രാസവിദ്യയാണ് അവർക്ക് എഴുത്ത്. ജീവിതത്തിന്റെ ഒരനിവാര്യത. 'ആകയാൽ എനിക്കു ഭയങ്ങളേയില്ല' എന്ന രചനയിലൊരിടത്ത് ശാരദക്കുട്ടി തന്റെ എഴുത്തിന്റെ പ്രത്യയശാസ്ത്രം ഇങ്ങനെ പ്രഖ്യാപിക്കുന്നു: 'എഴുത്ത് ഒരേസമയം മോചനവും പലായനവും ആത്മസാക്ഷാത്കാരവുമാണ്. പെണ്ണിന് അത് എല്ലാ അർഥത്തിലും ഒരു പോരാട്ടംകൂടിയാണ്. അന്നുവരെ കണ്ടതും അറിഞ്ഞതുമായ സകലതിനോടുമുള്ള യുദ്ധപ്രഖ്യാപനം കൂടിയാണത്. വിഷയം സാഹിതീയമാകട്ടെ, സാമൂഹികമാകട്ടെ, സ്വതന്ത്രവും മൗലികവും കാലികവും മാനവികവുമായ സ്ത്രീപക്ഷനിലപാടുകളുടെ തുറന്നെഴുത്താണ് ശാരദക്കുട്ടിയുടെ രീതി. വിഗ്രഹങ്ങൾ പലതും അവിടെ തകരും. താരപൂജ അവിടെ നിഷിദ്ധമാണ്. വായിച്ച പുസ്തകങ്ങളും അനുഭവിച്ച ജീവിതവും പ്രണയികളുടെ ഹൃദയമിടിപ്പുപോലെ കൂട്ടിയിണക്കുന്ന വിസ്മയകരമായ ഒരു രാസവിദ്യയാണ് അവർക്ക് എഴുത്ത്. ജീവിതത്തിന്റെ ഒരനിവാര്യത. 'ആകയാൽ എനിക്കു ഭയങ്ങളേയില്ല' എന്ന രചനയിലൊരിടത്ത് ശാരദക്കുട്ടി തന്റെ എഴുത്തിന്റെ പ്രത്യയശാസ്ത്രം ഇങ്ങനെ പ്രഖ്യാപിക്കുന്നു: 'എഴുത്ത് ഒരേസമയം മോചനവും പലായനവും ആത്മസാക്ഷാത്കാരവുമാണ്. പെണ്ണിന് അത് എല്ലാ അർഥത്തിലും ഒരു പോരാട്ടംകൂടിയാണ്. അന്നുവരെ കണ്ടതും അറിഞ്ഞതുമായ സകലതിനോടുമുള്ള യുദ്ധപ്രഖ്യാപനം കൂടിയാണത്. തന്റെയുള്ളിൽ സൂക്ഷിക്കുന്ന കനൽ സ്വയം എരിഞ്ഞുതീരാനുള്ളതല്ലെന്നും തന്നെ അടിച്ചമർത്തുന്ന ആധിപത്യവ്യവസ്ഥയ്ക്ക് തീകൊളുത്താൻ ഉള്ളതാണെന്നും തിരിച്ചറിയുമ്പോൾ മാത്രമാണ് പെണ്ണിന് എഴുത്ത് ആയുധമാകുന്നത്. അങ്ങനെയൊരു ദിവസം ഞാനും എന്റെ തോന്നലുകൾ വിളിച്ചുപറയാൻ തുടങ്ങി. കുടുംബത്തിനുവേണ്ടിയോ മറ്റുള്ളവർക്കോ ഒരു സ്ത്രീ എന്തൊക്കെയാണ് ത്യജിക്കുന്നതെന്ന് ഒരിക്കലും ഒരാളും തിരിച്ചറിയുകയോ അംഗീകരിക്കുയോ ചെയ്യില്ല. 'ഞങ്ങൾ ആവശ്യപ്പെട്ടിട്ടാണോ നീ നിന്റെ കഴിവുകൾ വേണ്ടെന്നുവച്ചത്' എന്ന പരിഹാസം നിറഞ്ഞ നിർദയമായ ഒരു ചോദ്യം ജീവിതാവസാനം കേൾക്കേണ്ടിയും വന്നേക്കാം. അപ്പോൾ പിന്നെ ചില തീരുമാനങ്ങൾ നടപ്പാക്കുകതന്നെ. അങ്ങനെ ദേഹത്തോട് ഒട്ടിപ്പിടിച്ചുപോയിരുന്ന ചപ്പും ചവറും പായലും ഓരോന്നായി പറിച്ചുമാറ്റാൻ തുടങ്ങി. ഭാഷയും സാഹിത്യവും സംഗീതവും കൂട്ടുവന്നു. എന്തൊരാനന്ദമായിരുന്നു! അന്തസ്സായി, മനോഹരമായി ജീവിച്ചുകാണിക്കുക എന്നത് ഒന്നാന്തരമൊരു പ്രതികാരനടപടികൂടിയാണ്. നിങ്ങൾ ഒരു കത്തി എന്റെ നെഞ്ചിൽ ആഴ്ത്തിയിറക്കിയാൽ ഞാൻ ഒരു വാക്ക് നിങ്ങളിൽ ആഴ്ത്തിയിറക്കും എന്നു ശപഥം ചെയ്തുകൊണ്ട് എഴുത്തിലൂടെയും വായനയിലൂടെയും സ്വയം രക്ഷിക്കുകയാണ് ഞാൻ'. ഈ രക്ഷപെടലിന്റെ സാക്ഷ്യപത്രങ്ങളാണ് ഈ പുസ്തകത്തിലെ പത്തൊൻപതു രചനകളും.
'വിചാരം' എന്ന ഒന്നാം ഭാഗം പൊതുവെ സാഹിത്യസംബന്ധിയാണ്. ചങ്ങമ്പുഴ, കുമാരനാശാൻ, അന്ന അഖ്മത്തോവ, തകഴി, എസ്.കെ. പൊറ്റക്കാട്, ടി. പത്മനാഭൻ എന്നിവരെ കേന്ദ്രീകരിക്കുന്നവ. പല ലേഖനങ്ങളിലും ഈ എഴുത്തുകാർ ശാരദക്കുട്ടിക്ക് തന്റെ കാവ്യലോകസഞ്ചാരത്തിനുള്ള നിമിത്തമോ തുടക്കമോ മാത്രമാണ്. പ്രണയത്തിന്റെ മഴവില്ലും മന്ദഹാസവും പകൽക്കിനാവും ആത്മഹർഷവും മാത്രമല്ല കയ്പുനീരും തീപ്പൊള്ളലും ചുട്ടുനീറ്റലും മരണരതിയും വരെ പ്രതിഭയിലാവാഹിച്ച ജീനിയസ് എന്ന നിലയിൽ ചങ്ങമ്പുഴയെ ഒന്നിലധികം രചനകളിൽ ശാരദക്കുട്ടി അനുസ്മരിക്കുന്നു. തന്റെ തന്നെ ആത്മാവിനു നേരെപിടിച്ച കണ്ണാടിയായി അവർ ചങ്ങമ്പുഴക്കവിതയിലെ സ്ത്രീചിത്തങ്ങളെ കാണുന്നു. ചങ്ങമ്പുഴക്കവിതക്കൊപ്പം നഗ്നനൃത്തമാടാൻ തന്റെ മനസ്സിനെ കൂടുതുറന്നുവിട്ട കൗമാരകാലത്തെ ഓർത്തെടുക്കുന്നു. പിന്നെ ഗന്ധർവഗായകൻ യേശുദാസിലേക്കും അവസാനത്തെ മലയാളകവി ബാലചന്ദ്രനിലേക്കും ആ ഓർമ പുളകത്തോടെ സഞ്ചരിക്കുന്നു. 'ഒറ്റപ്പൂമേലും ശരിക്കുമിരിക്കില്ല, മറ്റേപ്പൂവിന്റെ വിചാരം കാരണം' എന്ന കെ.എ. ജയശീലന്റെ വരികൾകൊണ്ട് ചങ്ങമ്പുഴക്കാലത്തിനും തന്റെ മോഹജീവിതത്തിനും ശാരദക്കുട്ടി ഒരേസമയം അടിവരയിടുന്നു.
കമ്യൂണിസ്റ്റ് സർവാധിപത്യത്തെ തന്റെ ഹൃദയവും ഭാവനയും വാക്കുകളും കൊണ്ടു നേരിട്ട അന്നയെ ശാരദക്കുട്ടി ഇങ്ങനെ അവതരിപ്പിക്കുന്നു: 'അന്നയുടെ രോദനങ്ങൾ റഷ്യയെ കീറിമുറിച്ച അസ്ത്രങ്ങളായിരുന്നു. സംഘടനകൾക്കും സാമ്രാജ്യത്വശക്തികൾക്കും ഭരണകൂടങ്ങൾക്കും കവിതയുടെയും ആത്മാവിന്റെയും ഊർജപ്രവാഹത്തെ തളച്ചിടാനോ തടഞ്ഞുനിർത്താനോ കഴിയുന്നതല്ല എന്നു തെളിയിച്ചുകൊണ്ട് അന്ന അഖ്മതോവ പറഞ്ഞു, തന്നെ കവയിത്രി എന്നല്ല കവി എന്നുതന്നെയാണ് വിളിക്കേണ്ടതെന്ന്. എങ്കിലും ആ കവിതകളിൽ മനുഷ്യനെന്ന ഉഭയലിംഗവാചിയായ പദത്തിനുൾക്കൊള്ളാനാവുന്നതിലധികം ഒരു സ്ത്രീയുടെ പ്രസരിപ്പും കരുത്തും ആത്മവീര്യവുമാണ് കാണാനാവുന്നത്. കരിങ്കടലിന്റെ തീരത്തു ജനിച്ച മറ്റൊരു കടൽ, അതായിരുന്നു അന്ന. രണ്ടു ലോകയുദ്ധങ്ങൾക്കിടയിൽ റഷ്യൻകവിതയിൽ സംഭവിച്ച മഹാവിപ്ലവമായിരുന്നു അത്. യാതനകളുടെയും പ്രതിഷേധങ്ങളുടെയും ഇടയിൽ പ്രണയഭരിതമായ മനസ്സോടെ സ്വത്വബോധമുള്ള ഒരു സ്ത്രീ നേടിയെടുത്ത വിജയങ്ങൾ. അതിശക്തമായ ഭാഷയിൽ രാഷ്ട്രീയകവിതകളെഴുതി സാമ്രാജ്യത്വശക്തികളാൽ പടിക്കുപുറത്താക്കപ്പെട്ട ഒരു കവയിത്രിയിൽ ദുരിതകാലങ്ങളെയെല്ലാം അതിജീവിക്കാൻ പാകത്തിൽ പ്രണയത്തിന്റെ ഒരിക്കലുമണയാത്ത ജലധാരകൾ ഒന്നിനു പിറകേ ഒന്നെന്ന മട്ടിൽ ഉറവയെടുക്കുന്നത് കാണുമ്പോൾ എന്റെയാത്മാവ് അതിന്റെയെല്ലാ ഭാരവും പൊഴിച്ചുകളഞ്ഞ് മൃദുലമാകുന്നു'.
അന്ന അഖ്മത്തോവയുടെ കവിതകൾ തർജ്ജമചെയ്തുകൊണ്ടുതന്നെ കമ്യൂണിസ്റ്റ് മാഹാകവിയായി ജീവിക്കുന്ന പ്രതിഭാരക്ഷസ്സുകളുടെ നാടാണ് കേരളം എന്നും ഓർക്കുക.
പുരുഷന്റെ രതിവിചാരങ്ങൾക്കും അധികാരമദങ്ങൾക്കും ആത്മീയതാപൂരണങ്ങൾക്കും വഴങ്ങിയും കീഴടങ്ങിയും മാത്രം രൂപംകൊള്ളുന്ന സ്ത്രീകളാണ് കുമാരനാശാന്റെ കാവ്യലോകത്തുള്ളതെന്ന കൂസലില്ലാത്ത നിരീക്ഷണം മുന്നോട്ടുവച്ചുകൊണ്ടാണ് 2004-ൽ ശാരദക്കുട്ടി തന്റെ ആദ്യലേഖനം അവതരിപ്പിച്ചത്. ഈ ഗ്രന്ഥത്തിലുമുണ്ട് ലീലയെ മുൻനിർത്തി ആശാൻപ്രതിഭയെന്ന പൂജാവിഗ്രഹത്തെ തലകീഴ്മറിക്കുന്ന ഒരു രചന, 'ലീല ഒരു ദുരവസ്ഥ'.
തകഴിയുടെ പുരുഷന്മാർ കാണാതെ പോകുന്ന സ്ത്രീയുടെ ആത്മലോകങ്ങളുടെ മറുപുറം തേടുകയാണ് മറ്റൊരു ലേഖനം. 'ഏണിപ്പടികളി'ലെ കേശവപിള്ള, തന്റെ മുഴുവൻ ആഗ്രഹങ്ങളും മൂടിവച്ചു ജീവിക്കുന്ന ഭാര്യക്കുമുന്നിൽ, അവളെ മനസ്സിലാക്കാനാവാതെ പകച്ചുനിൽക്കുന്ന നിൽപ്പുകണ്ട് ശാരദക്കുട്ടി എഴുതുന്നു: 'സ്ത്രീകൾ, അവർക്കു പറയാനുള്ളത് പറയാതെ പറയുന്ന ആ പ്രത്യേകരീതി ലോകാവസാനത്തോളം ഒരു പുരുഷനും പിടികിട്ടുകയില്ല'. ആരുപറഞ്ഞൂ, ശാരദക്കുട്ടി കവിയല്ലെന്ന്?
എസ്.കെ. പൊറ്റക്കാട് എങ്ങനെ തന്റെ വായനയിലും അനുഭവത്തിലും യാതൊരു വൈകാരികാനുഭൂതിയും പകർന്നുതരാതെ ഓളപ്പരപ്പിൽ പൊന്തിനീങ്ങിപ്പോയി എന്നു വിശദീകരിക്കുന്നു, അടുത്തലേഖനം. ടി. പത്മനാഭന്റെ കഥകളിൽ ആത്മീയാനുഭൂതിയായി വളരുന്ന ഭൂതദയയുടെ സെന്റ്ഫ്രാൻസിസ് വഴികൾ കണ്ടെത്തുന്നു, ഈ ഭാഗത്തെ അവസാന രചന.
'വിമർശം' എന്ന രണ്ടാംഭാഗത്തെ അഞ്ചുരചനകളും സ്ത്രീയുടെ ശ്വാസം മുട്ടിക്കുന്ന ജീവിതാവസ്ഥകളെക്കുറിച്ചുള്ളവയാണ്. ബുദ്ധിയും ഭാവനയും സ്വപ്നവും ഭാഷയും സ്വന്തമായുള്ള സ്ത്രീകൾ ജീവിതത്തെ സ്നേഹിക്കുന്നുവെന്ന കുറ്റത്തിന് സമൂഹത്താൽ വേട്ടയാടപ്പെടുന്ന ഭിന്നസന്ദർഭങ്ങളുടെ മറനീക്കൽ. ദേഹം മുഴുവൻ കണ്ണുകളുമായി കാത്തിരിക്കുന്ന ഒളിഞ്ഞുനോട്ടരതിക്കാരുടെ സൈന്യത്തിനുനേർക്ക് ആത്മബോധത്തിന്റെ ഒരൊറ്റ മൂന്നാംകണ്ണു തുറന്നാൽ മതി എന്ന് മുഴുവൻ സ്ത്രീകളെയും ശാരദക്കുട്ടി ഓർമ്മിപ്പിക്കുന്നു. രാജലക്ഷ്മിയും മാധവിക്കുട്ടിയും മർലിൻ മൺറോയും ഇന്ദിരാഗാന്ധിയും മുതൽ ഫേളാബറുകഥാപാത്രമായ ഫെലിസിതെ വരെ ജീവിച്ച ജീവിതവും കൊണ്ട കല്ലേറുകളും വിവരിച്ചുകൊണ്ട് അവർ എഴുതുന്നു: 'സാഹിത്യമുള്ള കാലത്തോളം ഓർമിക്കപ്പെടാവുന്ന ഒരു കരുത്തയായ സ്ത്രീയെയും നമ്മുടെ പുതിയ കാലത്തിന്റെ പെണ്ണെഴുത്ത് കാണിച്ചുതരുന്നില്ല. പത്തു സരസ്വതിയമ്മയും നൂറു ലളിതാംബിക അന്തർജനവും മാധവിക്കുട്ടിയും സാറാജോസഫും ഒരുമിച്ചുനിന്നാലും പരിഹരിക്കാൻ ആകാത്തത്ര സങ്കീണ്ണമാണ് സ്ത്രീയവസ്ഥകൾ കേരളത്തിൽ. എന്നിട്ടും നമ്മുടെ പുതിയ എഴുത്തുകാരികളിൽനിന്ന് എന്തുകൊണ്ടാണ് കാലത്തെ ഭേദിക്കുന്ന ഒരു സ്ത്രീകഥാപാത്രം ഉണ്ടാകാത്തത്? കേരളത്തിന്റെ ഇടുങ്ങിയ സാമൂഹികബോധവും സദാചാരസങ്കല്പങ്ങളും ഒരു സ്ത്രീയെയും സ്വന്തം ഉന്മാദത്തിന് സ്വയം വിട്ടുകൊടുക്കാൻ അനുവദിക്കുന്നില്ല എന്നതാണോ കാരണം?'.
എങ്കിലും പുതിയ മലയാളകവിതയിലെ പ്രകോപിതം തന്നെയായ ചില പെണ്ണെഴുത്തുകൾ വിശകലനം ചെയ്തുകൊണ്ട് അടുത്തലേഖനത്തിൽ ശാരദക്കുട്ടി സ്ത്രീയുടെ ആത്മബോധത്തിന്റെ പ്രതീക്ഷാനിർഭരമായ ഉള്ളടരുകൾ ചിലതു ചൂണ്ടിക്കാണിക്കുന്നുണ്ട്. ബിന്ദുകൃഷ്ണനും ഡോണാ മയൂരയും സിന്ധു കെ.വിയും മറ്റും മാധവിക്കുട്ടിയെപ്പോലെതന്നെ അനുഭവങ്ങളെ പകർത്തുകയല്ല, അവയിലേക്കിറങ്ങിച്ചെന്ന് പെണ്ണെഴുത്തിന്റെ രാഷ്ട്രീയം വിശ്വാസത്തിന്റേതും വികാരത്തിന്റേതും പ്രതിരോധത്തിന്റേതുമാണ് എന്നു സ്ഥാപിക്കുകയാണ് ചെയ്യുന്നത്.
രാജലക്ഷ്മി പണ്ടെന്നോ തന്നോട് കാമാതുരയായി പെരുമാറിയെന്നെഴുതി വാർധക്യത്തിൽ തന്റെ കാമനൈരാശ്യവും മനോവിഭ്രാന്തിയും വെളിപ്പെടുത്തി അപഹാസ്യനായ ഉണ്ണിക്കൃഷ്ണൻ പുതൂരിനെക്കുറിച്ചാണ് ഒരു ലേഖനം - ചെകുത്താന്റെ കണ്ണാടി.
ഈ ലേഖകന്റെ ഒരു പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് സാറാജോസഫ് കാലടി സർവകലാശാലയിൽ നടത്തിയ പ്രഭാഷണം മലയാളം വാരികയിൽ അച്ചടിച്ചുവന്നപ്പോൾ കത്തോലിക്കാസഭയിലെ ചില പുരോഹിതർക്കുണ്ടായ രോഷവും അവർ സാറാജോസഫിനെ വിമർശിച്ചുകൊണ്ടെഴുതിയ ഇടയലേഖനവും എത്രമേൽ ചരിത്രവിരുദ്ധവും സമൂഹവിരുദ്ധവും സ്ത്രീവിരുദ്ധവും മനുഷ്യവിരുദ്ധവുമാണെന്നു സ്ഥാപിക്കുന്നു, 'പുതിയ ആകാശം, പുതിയ ഭൂമി'. ഈ പുസ്തകത്തിലെ ഏറ്റവും രാഷ്ട്രീയതീഷ്ണമായ മത-സാമൂഹ്യവിമർശനം. കുടുംബ, ദാമ്പത്യ, ലൈംഗിക സദാചാരങ്ങളെച്ചൊല്ലി പുരോഹിതമതങ്ങൾ നടത്തുന്ന കയ്യേറ്റങ്ങൾ എല്ലായ്പ്പോഴും സ്ത്രീക്കുമേലാണ് നടപ്പാകുന്നതെന്ന് ഈ ലേഖനം തുറന്നുകാട്ടുന്നു. സാഹിത്യവും ചരിത്രവും കലയും നിയമവുമൊക്കെ ഇതിനു തെളിവുനൽകി നമുക്കു മുന്നിലുണ്ട്.'സ്വതന്ത്രമായി ഇടപെടുന്ന ആണിനെയും പെണ്ണിനെയും കണ്ടാൽ ഉടനെത്തന്നെ കെട്ടിയെടുത്ത് പൊലീസിൽ ഏല്പിക്കുക എന്നതാണ് നവകേരളസംസ്കാരം. കേരളത്തിന്റെ ചരിത്രഭഞ്ജകർ പെണ്ണെഴുത്തുകാരല്ല, ഈ നവ സദാചാരവാദികളാണ്. ലൈംഗികസ്വാതന്ത്ര്യത്തെക്കുറിച്ച് മിണ്ടിപ്പോകരുത് എന്നു വിലക്കുന്ന സമൂഹത്തിന്റെ അബോധം ആദ്യം കിട്ടുന്ന അവസരത്തിൽ ഇങ്ങനെ പെണ്ണിന്റെ മണ്ടയ്ക്കു പാഞ്ഞുകയറാൻ കുതിച്ചുകൊണ്ടിരിക്കുകയാണ്'.നവോത്ഥാനകേരളത്തിന്റെ തനിനിറമെന്താണ്? ശാരദക്കുട്ടി എഴുതുന്നു: 'സ്വതന്ത്രമായി ഇടപെടുന്ന ആണിനെയും പെണ്ണിനെയും കണ്ടാൽ ഉടനെത്തന്നെ കെട്ടിയെടുത്ത് പൊലീസിൽ ഏല്പിക്കുക എന്നതാണ് നവകേരളസംസ്കാരം. കേരളത്തിന്റെ ചരിത്രഭഞ്ജകർ പെണ്ണെഴുത്തുകാരല്ല, ഈ നവ സദാചാരവാദികളാണ്. ലൈംഗികസ്വാതന്ത്ര്യത്തെക്കുറിച്ച് മിണ്ടിപ്പോകരുത് എന്നു വിലക്കുന്ന സമൂഹത്തിന്റെ അബോധം ആദ്യം കിട്ടുന്ന അവസരത്തിൽ ഇങ്ങനെ പെണ്ണിന്റെ മണ്ടയ്ക്കു പാഞ്ഞുകയറാൻ കുതിച്ചുകൊണ്ടിരിക്കുകയാണ്'. ഇത്തരമൊരവസ്ഥ പൊതുസമൂഹത്തിൽ മാത്രമല്ല ഉള്ളത്. കുടുംബങ്ങളും ഒട്ടുമേ ആശാസ്യമായ അവസ്ഥയിലല്ല നമ്മുടെ നാട്ടിൽ നിലനിൽക്കുന്നത്. വിവാഹവും ദാമ്പത്യവും കുടുംബവുമൊക്കെ അത്രമേൽ വാഴ്ത്തപ്പെടേണ്ട സ്ഥാപനങ്ങളല്ല എന്ന കാര്യത്തിൽ ശാരദക്കുട്ടിക്കു ശങ്കകളേതുമില്ല.വിവാഹം കഴിയാതെ, വിവാഹത്തിന്റെ മടുപ്പറിയാതെ ഒരാണിനും പെണ്ണിനും ശരിയായ പ്രണയം എന്തെന്ന് അറിയാൻ കഴിയില്ല. ഭർത്താവിനെയല്ല പെണ്ണിനാവശ്യം, സ്നേഹിക്കാനും മനസ്സിലാക്കാനും തളർച്ചകളിൽ സാന്ത്വനമാകാനും കഴിയുന്ന ആണിനെയാണ്. ആണിനും അങ്ങനെതന്നെ. വൈകാരികതകൊണ്ട് വഷളാക്കപ്പെട്ട സ്ഥാപനമാണ് കുടുംബം.'ഭർത്താവിന്റെ അതിക്രൂരമായ പീഡനങ്ങൾക്കു വിധേയയായ ഒരു സ്ത്രീ തന്റെ ശരീരത്തിലെ മാരകമായ മുറിവുകൾ കാണിച്ച് നിലവിളിച്ചിട്ടും സഹായം അഭ്യർത്ഥിച്ചിട്ടും എങ്ങനെയും സഹിച്ച് കൂടെ നില്ക്കണം എന്നാണ് പള്ളിയിൽനിന്ന് ഉപദേശം കിട്ടിയത്. സമാധാനമായി ഉറങ്ങിയിട്ട് വർഷങ്ങളായി എന്നു വിലപിക്കുമ്പോഴും കരുണാമയന്മാരുടെ കരളലിയുന്നില്ല. വിവാഹശേഷമുള്ള ഇത്തരം നിർബന്ധിത രതിക്രീഡകളിലൂടെയും മറ്റ് അസഹ്യതകളിലൂടെയും കടന്നുപോകുമ്പോഴാണ് ഒരു പെണ്ണ് ശരിക്കും പ്രണയിക്കാൻ പാകമാകുന്നത്. വിവാഹം കഴിയാതെ, വിവാഹത്തിന്റെ മടുപ്പറിയാതെ ഒരാണിനും പെണ്ണിനും ശരിയായ പ്രണയം എന്തെന്ന് അറിയാൻ കഴിയില്ല. ഭർത്താവിനെയല്ല പെണ്ണിനാവശ്യം, സ്നേഹിക്കാനും മനസ്സിലാക്കാനും തളർച്ചകളിൽ സാന്ത്വനമാകാനും കഴിയുന്ന ആണിനെയാണ്. ആണിനും അങ്ങനെതന്നെ. വൈകാരികതകൊണ്ട് വഷളാക്കപ്പെട്ട സ്ഥാപനമാണ് കുടുംബം. വീടിനുള്ളിൽ പ്രണയം സാധ്യമല്ല.ദാമ്പത്യത്തിനു പുറത്തേക്കു പ്രണയം നീളുന്നു എന്നത് ഒരസ്വാഭാവികതയായി കാണേണ്ടതില്ല. ദാമ്പത്യത്തിനു പുറത്തു മാത്രമേ അതിനു വാതിലുകൾ തുറന്നുകിട്ടുകയുള്ളൂ. അങ്ങനെ വീടിനോട് യാന്ത്രികമാകുകയും പുറത്ത് സൗഹൃദങ്ങൾ കണ്ടെത്തുകയും ചെയ്തുകൊണ്ട് ഒരു ഇരട്ടജീവിതത്തിനുള്ള സാധ്യതകൾ ആരായുമ്പോഴാണ് കുടുംബം സഹനീയമാകുന്നത്. അടിമകൾക്കു മാത്രമാണ് മതം സ്വർഗരാജ്യം വാഗ്ദാനം ചെയ്യുന്നത്. സ്ത്രീകൾ അസംതൃപ്തരാകുമ്പോൾ അവർ വികാസത്തിന്റെ പാതയിലാണ് എന്നുകൂടി ഒരർഥമുണ്ട്'.
മനുഷ്യോചിതമായ ഒരു ലൈംഗികസംസ്കാരം രൂപംകൊള്ളാൻ കേരളം ഇനിയും ഒരുപാടു ദൂരം മുന്നോട്ടുപോകേണ്ടിയിരിക്കുന്നുവെന്ന് ഇവർ വിശ്വസിക്കുന്നു. എലിക്കെണിയുടെ സ്വഭാവമുള്ള വിവാഹത്തിന്റെ രക്തസാക്ഷിയായി മാറിയ പെൺകുട്ടികളെക്കുറിച്ചാണ് അടുത്തലേഖനം. നവോത്ഥാനകേരളത്തിന്റെ ശീർഷാസനത്തിൽ സംഭവിക്കുന്ന നിരവധിയായ പെൺജീവിതദുരന്തങ്ങൾക്ക് ഒരടിക്കുറിപ്പായി മാറുന്നു, ഈ ലേഖനം.
'വിശ്വാസം' എന്ന മൂന്നാംഭാഗത്തെ രചനകൾ ആത്മകഥാപരമായ കുറിപ്പുകളാണ്. തൊട്ടുപൊള്ളിക്കുന്നവയാണ് പലതും. സ്വന്തം അനുഭവങ്ങളുടെ വന്യതകൾ സ്ത്രീകൾ തുറന്നെഴുതിത്ത്ത്ത്ത്ത്ത്ത്ത്ത്തുടങ്ങിയാൽ എന്താകും നമ്മുടെ സമൂഹത്തെക്കുറിച്ചു നമുക്കു കിട്ടുന്ന ചിത്രം എന്ന് ഈ രചനകൾ വെളിപ്പെടുത്തുന്നു. തന്റെ ശരീരത്തിനും ആത്മാവിനും മേൽ ഒരു സ്ത്രീ മറ്റൊരാൾക്ക് ഉടമസ്ഥത ചാർത്തിക്കൊടുക്കുന്നതെപ്പോഴാണെന്നറിയാൻ (അതറിയാത്തവർ) ഈ ലേഖനങ്ങൾ വായിച്ചാൽ മതി.
അമ്മയുടെ അന്ധത തന്റെയും ജീവിതത്തിൽ വീഴ്ത്തിയ ഇരുട്ടിനെക്കുറിച്ചാണ് ആദ്യലേഖനം. ഭാവിയിൽ ശാരദക്കുട്ടി ഒരാത്മകഥ അതേപേരിൽ എഴുതേണ്ടിവരില്ലെന്നും, എഴുതിയാൽ അതൊരു ക്ലാസിക്കാകും എന്നും ഒരേസമയം തെളിയിക്കുന്ന രചന. ജീവിതം എഴുത്തിലേക്കും എഴുത്ത് ജീവിതത്തിലേക്കും പരകായപ്രവേശം നടത്തുന്ന കാവ്യാത്മകമായ അനുഭവാവിഷ്ക്കാരം. നിസംശയം പറയാം, ആത്മാവിൽനിന്നു ചീന്തിയെടുത്ത ഒരേട്; വക്കിൽ കണ്ണീർ പൊടിഞ്ഞിരിക്കുന്നു.
സ്വന്തം പിതാവിനാൽ പലകുറി ബലാൽക്കാരം ചെയ്യപ്പെടുകയും ഒടുവിൽ അയാളുടെ കുഞ്ഞിനെത്തന്നെ പ്രസവിച്ച്, അയാളെ ഭർത്താവാക്കി ജീവിക്കേണ്ടിവരികയും ചെയ്യുന്ന നിർമലയെന്ന തമിഴ്പെൺകുട്ടിയുടെ അനുഭവങ്ങളെ ഒരു നീണ്ടകാലത്തിന്റെ ഓർമ്മച്ചരിത്രമാക്കി മാറ്റുന്നു, അടുത്ത ലേഖനം. ഒരർധരാത്രിയിൽ കാമപ്പിശാചുക്കളിൽ നിന്നഭയംതേടിയെത്തിയ വീട്ടുവേലക്കാരിയായ പെൺകുട്ടിയുടെ കഥയാണ് 'രാത്രിയിലകളുടെ രുചി'. കഥയെക്കാൾ വിചിത്രമായ ജീവിതത്തിന്റെ സ്ത്രീയനുഭവങ്ങൾതന്നെയാണ് തുടർന്നുള്ള രണ്ടു രചനകളും. വായിക്കുമ്പോൾ, കണ്ണീരടഞ്ഞ് കാഴ്ചമറയ്ക്കുന്ന കുറിപ്പുകൾ.ശാരദക്കുട്ടിയുടെ എഴുത്ത് മലയാളിസ്ത്രീയുടെ ചിറകുമുളച്ച ഭാവനകളുടെ ആകാശസഞ്ചാരം മാത്രമല്ല. സ്വന്തം ജീവിതത്തിന് അനുഭവങ്ങളുടെ നീതിസാരകഥകൾകൊണ്ടെഴുതിയ മാനിഫെസ്റ്റോയുമാണ്. ചരിത്രവും സാഹിത്യവും രാഷ്ട്രീയവും മതവും ഭൂതവും വർത്തമാനവും ലിംഗബോധത്തിന്റെ അളവുകോലുകൾ കൊണ്ടളന്നെടുത്ത് അവർ സ്ത്രീയുടെ ആത്മകഥകളെഴുതുന്നു. ശാരദക്കുട്ടിയുടെ എഴുത്ത് മലയാളിസ്ത്രീയുടെ ചിറകുമുളച്ച ഭാവനകളുടെ ആകാശസഞ്ചാരം മാത്രമല്ല. സ്വന്തം ജീവിതത്തിന് അനുഭവങ്ങളുടെ നീതിസാരകഥകൾകൊണ്ടെഴുതിയ മാനിഫെസ്റ്റോയുമാണ്. ചരിത്രവും സാഹിത്യവും രാഷ്ട്രീയവും മതവും ഭൂതവും വർത്തമാനവും ലിംഗബോധത്തിന്റെ അളവുകോലുകൾ കൊണ്ടളന്നെടുത്ത് അവർ സ്ത്രീയുടെ ആത്മകഥകളെഴുതുന്നു. പെണ്ണെഴുത്തിന്റെ മലയാളവഴികളിൽ അവരുടെ സാഹിത്യവിമർശനങ്ങളും സാമൂഹ്യനിരീക്ഷണങ്ങളും വിശ്വാസനിലപാടുകളും ജീവിതാനുഭൂതിയുടെ വിരലടയാളങ്ങൾ പതിക്കുന്നു. അങ്ങനെ, ഭയത്തിന്റെ നിശാവസ്ത്രങ്ങളുരിഞ്ഞെറിയുന്ന സ്ത്രീയുടെ ജീവിതനൃത്തം അതിന്റെ ലാസ്യവും താണ്ഡവവും ഒന്നിച്ചാവിഷ്ക്കരിക്കുന്നതിന്റെ മലയാളമാതൃകകളായി അവ മാറുന്നു.
പുസ്തകത്തിൽനിന്ന്:-
എഴുതുകയോ ചിത്രം വരയ്ക്കുകയോ പാട്ടുപാടുകയോ നൃത്തം ചെയ്യുകയോ പോലെയുള്ള ഒരു സർഗാത്മകപ്രവൃത്തിതന്നെയാണ് മനോഹരമായി ജീവിക്കുക എന്നതും. കലാകാരനോ കലാകാരിയോ ആകാൻ വേണ്ട എല്ലാ ഭാവനയും സർഗാത്മകതയും സ്വപ്നാത്മകതയും സാഹസികതയും ജീവിതവും ആവശ്യപ്പെടുന്നുണ്ട്. സ്വതന്ത്രമായി, നിർഭയമായി ജീവിക്കുക എന്നത് ഒന്നാന്തരം കലാപ്രവർത്തനമാണ്. നർത്തകി രംഗവേദിയിൽ തന്റെ ശരീരത്തെ അനായാസം ഉന്മത്തതയ്ക്കു വിട്ടുകൊടുത്തുകൊണ്ട് നൃത്തലഹരിയിൽ സ്വയം മറക്കുമ്പോൾ അവൾക്കു മുന്നിൽ തുറന്നുകിട്ടുന്ന അത്ഭുതലോകങ്ങൾതന്നെയാകും വിസ്മയപ്പെട്ടു ജീവിക്കാൻ കഴിവുള്ള ഏതൊരാൾക്കു മുന്നിലും തുറക്കപ്പെടുന്നത്... നഷ്ടപ്പെട്ടുപോയ സ്വർഗവാതിൽ തുറന്നുകിട്ടുന്ന ആ അപൂർവനിമിഷത്തിനായി പ്രാണവേദനയോടെ നൃത്തം ചെയ്യുന്ന അപ്സരകന്യകയെപ്പോലെ ശാപം കിട്ടിയ ആത്മാക്കളാണ് ജീവിതാസക്തിയുള്ള മനുഷ്യർ. ആനന്ദത്തിന്റെയും ഭീതിയുടെയും ദുഃഖത്തിന്റെയും നിമിഷങ്ങൾ ഒരേ തീവ്രതയോടെയാകും അവർ അനുഭവിക്കുക. ആനന്ദത്തിനുമാത്രം കൈക്കൊള്ളാനാകുന്ന മൂർച്ചയേറിയ, മധുരമേറിയ വേദനയും അവർ അനുഭവിക്കുന്നു. സിൽവിയ പ്ലാത്ത് എഴുതിയത് എത്ര സത്യം! 'എനിക്കിപ്പോഴും എന്നെ അറിയില്ല. ഒരുപക്ഷേ, ഒരിക്കലും അറിയാൻ കഴിയില്ലായിരിക്കാം. ഞാൻ പക്ഷേ, സന്തുഷ്ടയാണ്. ജീവിതം എന്നെ ആഴത്തിൽ സ്വാധീനിക്കണം എന്നു ഞാൻ ആഗ്രഹിക്കുന്നു. എനിക്കു സ്വതന്ത്രയാകണം. ലോകം മുഴുവൻ ചുറ്റിക്കറങ്ങണം. ദൈവമാകാൻ മോഹിച്ച പെൺകുട്ടി എന്ന് അറിയപ്പെടണം'. അവൾ ഒടുവിൽ ആത്മഹത്യ ചെയ്തു.
മാനസികമായ ഭാരത്തെയോ ശാപത്തെയോ സൂചിപ്പിക്കുന്നതിനായി സാഹിത്യത്തിലും മറ്റും ആൽബട്രോസ് എന്ന പക്ഷിയെ ഒരു മെറ്റഫറായി ഉപയോഗിക്കാറുണ്ട്. 'ഒരു ആൽബട്രോസിനെപ്പെലെ ഞാൻ മർലിൻ മൺറോയെ പേറിനടക്കുന്നു' എന്നൊരിക്കൽ മർലിൻ മൺറോ തന്നെക്കുറിച്ചുതന്നെ പറഞ്ഞു. 'ദയവുചെയ്ത് എന്നെയൊരു തമാശ ആക്കാതിരിക്കുക' എന്നാണ് മർലിൻ മൺറോയ്ക്ക് ലോകത്തോടു പറയാനുണ്ടായിരുന്നത്. ആരും എന്നെ ഗൗരവമായി എടുക്കുന്നില്ല എന്നവർ വേദനിച്ചു. ലോകത്തെയും ജീവിതത്തെയും ആർത്തിയോടെ സ്നേഹിക്കുന്ന തന്നെ മറക്കുകയും തന്റെ ശരീരത്തെ മാത്രം ഗൗരവമായി കാണുകയും ചെയ്യുന്ന ലോകത്തോട് അവർ പരിഭവിച്ചു. മരിച്ചിട്ട് അൻപതുകൊല്ലമായെങ്കിലും ഇന്നും അവർ സെക്സ് സിംബൽ മാത്രമായി തുടരുന്നു... എന്നാൽ, എന്തിന്റെയെങ്കിലും പ്രതീകമാവുന്നുവെങ്കിൽ, അതു സെക്സിന്റെതന്നെയാകാം. കാരണം, നമ്മുടെ മറ്റു പല പ്രതീകങ്ങളെക്കാളൊക്കെ ഭേദമാണല്ലോ അത് എന്നും അവർ സമാധാനിച്ചു. തനിച്ചാകുമ്പോൾ അവൾ വിലപിച്ചു, 'ഒരു വ്യക്തി എന്നതിനു പകരം ഒരു നോക്കുകണ്ണാടി എന്ന മട്ടിലാണ് ആളുകൾ എന്നെ നോക്കിയിരുന്നത്. അവർ എന്നെ കണ്ടില്ല, പകരം കാമോദ്ദീപകമായ സ്വന്തം ചിന്തകൾ മാത്രമാണ് അവർ കണ്ടത്. എന്നിട്ടവർ സ്വന്തം കപടമുഖം മറച്ചുവച്ച് എന്നെ തേവിടിശ്ശി എന്നുവിളിച്ചു'. വിഖ്യാതയായ ആ നടിക്കും ആത്മഹത്യ ചെയ്യേണ്ടിവന്നു.
രാജലക്ഷ്മിയും ആത്മഹത്യചെയ്തു. അവിവാഹിതയായ ഈ എഴുത്തുകാരി വർഷങ്ങൾക്കു മുൻപ് എഴുത്തുകാരനായ മറ്റൊരു സുഹൃത്തിനെ വീട്ടിൽ സത്കരിച്ചതിനെച്ചൊല്ലിയുണ്ടായ വാദകോലാഹലങ്ങൾ കെട്ടടങ്ങിയതേയുള്ളൂ. വയോധികയായ അമ്മയുടെ കൂടെ തനിയേ താമസിച്ചിരുന്ന ഒരു കലാകാരി അനുഭവിക്കാൻ ഇടയുള്ള വൈകാരികമായ ഒറ്റപ്പെടൽ എത്ര ഭീകരമായിരിക്കും എന്നത് ഊഹിച്ചെടുക്കാൻ സദാചാരം തലയ്ക്കുപിടിച്ച് കാഴ്ച നഷ്ടപ്പെട്ട ഒരു സമൂഹത്തിന് അത്ര പെട്ടെന്നു കഴിഞ്ഞേക്കില്ല. സർഗാത്മകമനസ്സുള്ള ഒരാണിനോട് മിണ്ടിയും പറഞ്ഞും ഇരിക്കാൻ ഒരെഴുത്തുകാരിക്ക് തോന്നിയെങ്കിൽ അതിലെന്താണു തെറ്റ്? നിലാവുള്ള രാത്രിയും പ്രശാന്തസുന്ദരമായ അന്തരീക്ഷവും രണ്ടു സർഗാത്മകമനസ്സുകളും. ലോകത്തെ അതിമനോഹരമാക്കാൻ ഇതിലും അനുകൂലമായ മറ്റെന്തു സാഹചര്യമുണ്ട്? രാവെളുക്കുവോളം അവർ ജീവിതത്തെ സ്നേഹിച്ചു സ്നേഹിച്ച് അവിടെ കഴിഞ്ഞുകൂടുന്നു എന്നു സങ്കല്പിച്ചുനോക്കുക. എത്ര ഹൃദ്യമായ ഒരു സാധ്യതയെയാണ് സ്വന്തം മനോവൈകല്യവും ഭാഷാവൈകല്യവും കൊണ്ട് ഒരാൾ മറ്റൊന്നാക്കി അശ്ലീലപ്പെടുത്തിയത്!
ജീവിതത്തെ സ്നേഹിക്കുന്ന പെണ്ണിനെ ലോകം അന്നും ഇന്നും ഏതു നാട്ടിലും ക്രൂരമായി പിന്തുടരുകയാണ്. അഴിമതിക്കാരെയും കൂട്ടിക്കൊടുപ്പുകാരെയും ദുരധികാരത്തിന്റെ ആൾരൂപങ്ങളെയും ചുമന്നുകൊണ്ട് നടക്കുന്നവർപോലും പെണ്ണിന്റെ ജീവിതമോഹങ്ങളോട് ക്ഷമിക്കുന്നില്ല.
വിചാരം വിമർശം വിശ്വാസം
ശാരദക്കുട്ടി
മാതൃഭൂമിബുക്സ്, 2015
വില : 140 രൂപ
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്