Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ടെലിവിഷൻ അവതാരിക ജുവൽ മേരി വിവാഹിതയായി; പത്തേമാരിയിലെ മമ്മൂട്ടിയുടെ നായികയെ വരണമാല്യം ചാർത്തിയത് ചങ്ങനാശ്ശേരിക്കാരൻ ജെൻസൺ സക്കറിയ

ടെലിവിഷൻ അവതാരിക ജുവൽ മേരി വിവാഹിതയായി; പത്തേമാരിയിലെ മമ്മൂട്ടിയുടെ നായികയെ വരണമാല്യം ചാർത്തിയത് ചങ്ങനാശ്ശേരിക്കാരൻ ജെൻസൺ സക്കറിയ

കോട്ടയം: പ്രമുഖ ടെലിവിഷൻ അവതാരികയും പുതുമുഖ നടിയുമായ ജുവൽ മേരി വിവാഹിതയായി. മഴവിൽ മനോരമ ചാനലിലെ പ്രശസ്ത റിയാലിറ്റി ഷോയായ ഡിഫോർ ഡാൻസിലെ അവതാരികയായിരുന്നു ജുവൽ മേരി. ഷോയിലെ അവതാരികയായി തിളങ്ങിയ ജുവൽ മേരി പ്രേക്ഷകരുടെ പ്രിയങ്കരിയായിരുന്നു. മഴവിൽ മനോരമയിലെ തന്നെ മറ്റൊരു പ്രമുഖ പരിപാടിയായ റിമി ടോമിയുടെ ഒന്നും ഒന്നും മൂന്ന് പരിപാടിയുടെ പ്രൊഡ്യൂസറായ ചങ്ങനാശ്ശേരി സ്വദേശി ജെൺസൺ സക്കറിയയാണ് ജുവൽ മേരിയെ ജീവിതസഖിയാക്കിയത്.

ചങ്ങനാശ്ശേരിയിലെ പള്ളിയിൽ വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് വിവാഹത്തിൽ പങ്കെടുത്തത്. മമ്മൂട്ടി നായകനായ പത്തേമാരി എന്ന സിനിമയിലെ നായിക കൂടിയാണ് ജുവൽ മേരി. അടുത്തിടെ ഫേസ്‌ബുക്കിലൂടെയാണ് ജുവലിന്റെ വിവാഹ വിവരം പ്രേക്ഷകർ അറിയുന്നത്. ഡി ഫോർ ഡാൻസിലെ ജുവലിന്റെ കോ സ്റ്റാറായ ഗോവിന്ദ് പത്മസൂര്യയും പേൾ മാനിയും നവ വധൂവരന്മാർക്ക് വിവാഹാശംസകൾ നേർന്നുകൊണ്ട് ഫേസ്‌ബുക്കിൽ വിവാഹ നിശ്ചയത്തിന്റെ ഫോട്ടോ ഇട്ടിരുന്നു.

സിനിമയിൽ നായികയായതോടെ ജുവൽ ഇപ്പോൾ ഡി ഫോർ ഡാൻസിന്റെ സെക്കന്റ് സീസണിൽ നിന്നും വിട്ടു നിൽക്കുകയാണ്. മമ്മൂട്ടി നായകനായ പത്തേമാരി ജുവൽ മേരിയുടെ അരങ്ങേറ്റ ചിത്രമാണ്. സലീം അഹമ്മദാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിൽ മമ്മൂട്ടിയുടെ ഭാര്യാ വേഷമാണ് ജുവലിന്. ഇത് കൂടാതെ കമൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും ജുവൽ മമ്മൂട്ടിയുടെ നായികയായെത്തുന്നു എന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP