Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊതുസ്ഥലം മാറ്റത്തിനുശേഷം സ്വാധീനമുള്ളവർക്കുവേണ്ടി സ്‌പെഷ്യൽ ഓർഡർ വഴിയും മാറ്റം; അർഹമായ അവസരം നഷ്ടമായത് വീട്ടിൽ നിന്നും ഏറെ ദൂരെ ജോലി ചെയ്യുന്ന അദ്ധ്യാപകർക്ക്; രേഖ മറുനാടൻ മലയാളിക്ക്‌

പൊതുസ്ഥലം മാറ്റത്തിനുശേഷം സ്വാധീനമുള്ളവർക്കുവേണ്ടി സ്‌പെഷ്യൽ ഓർഡർ വഴിയും മാറ്റം; അർഹമായ അവസരം നഷ്ടമായത് വീട്ടിൽ നിന്നും ഏറെ ദൂരെ ജോലി ചെയ്യുന്ന അദ്ധ്യാപകർക്ക്; രേഖ മറുനാടൻ മലയാളിക്ക്‌

ങ്ങളുടെ ഇഷ്ടക്കാരായ ഹയർസെക്കൻഡറി അദ്ധ്യാപകർക്കുവേണ്ടി വിദ്യാഭ്യാസവകുപ്പിന്റെ പ്രത്യേക സ്ഥലം മാറ്റ ഉത്തരവ്. ഹയർസെക്കൻഡറി സ്‌കൂൾ ടീച്ചർമാരുടെ 2013ലെ പൊതു സ്ഥലംമാറ്റം നടന്നതിനുശേഷമാണ് ഒഴിവുകളിലേക്ക് പ്രത്യേക ഉത്തരവ് പ്രകാരം 260 സ്ഥലംമാറ്റങ്ങൾ നടന്നത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഹയർസെക്കൻഡറി വകുപ്പ് നടത്തിയ നീക്കം വെളിപ്പെട്ടത്. വിവരാവകാശ നിയമപ്രകാരം ഹയർസെക്കൻഡറി ഡയറക്ടറുടെ കാര്യാലയത്തിൽ നിന്ന് നൽകിയ മറുപടിയുടെ പകർപ്പ് മറുനാടൻ മലയാളിക്ക് ലഭിച്ചു.

ഉണ്ടായിരുന്ന ഒഴിവുകൾ സ്‌പെഷ്യൽ ഓർഡർ വഴി നികത്തിയശേഷം ഇപ്പോൾ 2014-15ലേയ്ക്കുള്ള സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. വർഷങ്ങളായി സ്വന്തം വീട്ടിൽ നിന്നും വളരെ ദൂരെ ജോലി നോക്കുന്ന അദ്ധ്യാപകർക്കാണ് ഇതിലൂടെ അർഹമായ അവസരം നഷ്ടമായത്. ഇഷ്ടക്കാർക്കും സ്വാധീനമുള്ളവർക്കും അവരുടെ ആവശ്യത്തിനനുസരിച്ച് സ്ഥലംമാറ്റം ലഭിക്കുമ്പോഴാണ് ബാക്കിയുള്ള അദ്ധ്യാപകർക്ക് ദുരിതമേറുന്നത്.

സംസ്ഥാനതല നിയമനങ്ങൾക്ക് ബാധകമായ സ്ഥലംമാറ്റ നിയമത്തിൽ (സെപ്ഷ്യൽ റൂൾ) അർഹരായ അപേക്ഷകരുണ്ടെങ്കിൽ മൂന്ന് വർഷം ഒരേ ഓഫീസിൽ ജോലി ചെയ്തവരെ മാറ്റണമെന്നുണ്ട്. ഈ നിയമം വൊക്കേഷണൽ ഹയർ സെക്കൻഡറി വകുപ്പിൽ നടപ്പാക്കിയിട്ടുണ്ട്. എന്നാൽ ഇത് ഹയർസെക്കൻഡറി വകുപ്പിൽ ഇതുവരെ നടപ്പാക്കിയിട്ടില്ല. ഭരണഘടന ഉറപ്പാക്കിയിട്ടുള്ള വിവേചനം പാടില്ല എന്നുള്ള അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണിത്. ഹയർസെക്കൻഡറിയിൽ സ്‌പെഷ്യൽ റൂൾ നടപ്പാക്കാത്തതിനാൽ ഒരാൾ തന്നെ തുടർച്ചയായി പത്തും പതിനഞ്ചും വർഷങ്ങളായി വീടിനടുത്തുള്ള ഒരേ സ്‌കൂളിൽ ജോലി നോക്കുന്നുണ്ട്. അതേസമയം വീട്ടിൽ നിന്നും ദൂരെ ജോലി ചെയ്യുന്നവർക്ക് വീടിനടുത്തേക്ക് വരാൻ പറ്റാത്ത അവസ്ഥയുമുണ്ട്.

വിരമിക്കൽ, സ്ഥാനക്കയറ്റം എന്നിവയാലാണ് ഹയർസെക്കൻഡറി ടീച്ചർമാരുടെ ഒഴിവുകൾ ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള ഒഴിവുകൾ ഭൂരിഭാഗവും പ്രിൻസിപ്പൽ ട്രാൻസ്ഫർ പോലുള്ള നടപടികളിലൂടെ നികത്തപ്പെടുന്നു. ബാക്കിയുള്ള ഒഴിവുകൾ ഉന്നതങ്ങളിൽ സ്വാധീനമുള്ളവർ സ്‌പെഷ്യൽ ഓർഡർ വഴി നേടിയെടുക്കുകയും ചെയ്യും.

സംസ്ഥാനതല നിയമനങ്ങൾക്ക് ബാധകമായ സ്‌പെഷ്യൽ റൂൾ ഹയർസെക്കൻഡറി വകുപ്പിൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ ചില അദ്ധ്യാപകർ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അദ്ധ്യാപക സംഘടനകളുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കാൻ സർക്കാരിനോട് ഉത്തരവിടുകയും ചെയ്തു. ഈ ഉത്തരവ് നിലനിൽക്കെയാണ് 2014-15 വർഷത്തേയ്ക്കുള്ള പൊതു സ്ഥലംമാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചത്. അദ്ധ്യാപക സംഘടനകളുടെ എതിർപ്പ് മൂലമാണ് സ്‌പെഷ്യൽ റൂൾ ഹയർസെക്കൻഡറിയിൽ നടപ്പിലാക്കാത്തതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP