Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജോസ് കെ മാണിയുടെ പേര് പറഞ്ഞപ്പോൾ സരിതയുടെ മൊഴി രേഖപ്പെടുത്തുന്നത് അവസാനിപ്പിച്ചു; അട്ടിമറിക്ക് കൂട്ടുനിന്നത് അഡ്വക്കേറ്റ് ജനറലും നിയമസെക്രട്ടറിയും ചേർന്ന്; സോളാർ ഇടപാടിന്റെ കേന്ദ്രബിന്ദു ആന്റോ ആന്റണി; 1.6 ലക്ഷം കോടിയുടെ ബിസിനസിൽ മുഖ്യമന്ത്രിക്കും പങ്ക്: ജുഡീഷ്യൽ കമ്മീഷൻ മുമ്പാകെ തെളിവുകളുമായി പി സി ജോർജ്ജ്

ജോസ് കെ മാണിയുടെ പേര് പറഞ്ഞപ്പോൾ സരിതയുടെ മൊഴി രേഖപ്പെടുത്തുന്നത് അവസാനിപ്പിച്ചു; അട്ടിമറിക്ക് കൂട്ടുനിന്നത് അഡ്വക്കേറ്റ് ജനറലും നിയമസെക്രട്ടറിയും ചേർന്ന്; സോളാർ ഇടപാടിന്റെ കേന്ദ്രബിന്ദു ആന്റോ ആന്റണി; 1.6 ലക്ഷം കോടിയുടെ ബിസിനസിൽ മുഖ്യമന്ത്രിക്കും പങ്ക്: ജുഡീഷ്യൽ കമ്മീഷൻ മുമ്പാകെ തെളിവുകളുമായി പി സി ജോർജ്ജ്

കൊച്ചി: സോളാർ കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും യുഡിഎഫ് സർക്കാറിനും തലവേദനയുണ്ടാക്കുന്ന ആരോപണങ്ങളുമായി ചീഫ് വിപ്പ് സ്ഥാനത്തു നിന്നും ഒഴിവാക്കപ്പെട്ട പി സി ജോർജ്ജ് എംഎൽഎ രംഗത്തെത്തി. സോളാർ തട്ടിപ്പുകാരി സരിത എസ് നായർ കോടതിയിൽ നൽകിയ രഹസ്യമൊഴി അട്ടിമറിച്ചത് അഡ്വക്കേറ്റ് ജനറലും കെ പി ദണ്ഡപാണിയും നിയമസെക്രട്ടറിയും എറണാകുളം സിജെഎമ്മും ചേർന്നാണെന്ന് പി സി ജോർജ്ജ് സോളാർ തട്ടിപ്പു കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാമൻ കമ്മീഷൻ മുമ്പാകെ മൊഴി നൽകി. സരിത ജോസ് കെ മാണിയുടെയും എറണാകുളത്തെ ഒരു യുവ എംഎൽഎയുടെയും പേര് പറഞ്ഞതോടെയാണ് മജിസ്‌ട്രേറ്റ് എൻ വി രാജു മൊഴി രേഖപ്പെടുത്തുന്നത് അവസാനിപ്പിച്ചു. തുടർന്ന് സിജെഎം നിയമസെക്രട്ടറിയെ വിളിച്ചെന്നും ജുഡീഷ്യൽ കമ്മീഷൻ മുമ്പാകെ മൊഴി നൽകിയ ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഡൽഹിയിൽ വച്ച് ജോസ്. കെ മാണി സരിതയെ ബലാൽക്കാരമായി ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽ സി.സി.ടി.വി ഇല്ലാത്ത മുറി ഉണ്ടെന്നും അവിടെ വച്ച് ചിലതു സംഭവിച്ചിട്ടുണ്ടെന്നും പി.സി ജോർജ് കൂട്ടിച്ചേർത്തു. ഇനിയും തന്റെ കയ്യിൽ തെളിവുകൾ ഉണ്ടെന്നും അത് പുറത്തു വിടുന്നതിന് കൂടുതൽ സമയം വേണമെന്നും ജോർജ് പറഞ്ഞു. സോളാർ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട നിർണ്ണായക തെളിവുകൾ താൻ കമ്മീഷൻ മുമ്പാകെ സമർപ്പിച്ചുവെന്നും പി സി ജോർജ്ജ് പറഞ്ഞു.

തെളിവു നൽകാൻ കമ്മീഷൻ മുമ്പാകെ എത്തും മുമ്പും ജോർജ്ജ് മാദ്ധ്യമങ്ങളെ കണ്ടിരുന്നു. സോളാർ തട്ടിപ്പുകേസിൽ സരിത എസ് നായർ വെറും ഇരയാണെന്നാണ് ജോർജ്ജ് പറഞ്ഞു. ടീം സോളാർ കമ്പനിയുടെ ഏജന്റ് മാത്രമായിരുന്നു സരിത. സർക്കാറിൽ നിന്നുള്ള ഗ്രാൻഡ് തട്ടാൻ വേണ്ടി സരിതയെ മുൻനിർത്തി പ്രമുഖരാണ് സോളാർ ഇടപാട് നടത്തിയത്.

സോളാർ സാമ്പത്തിക ഇടപാടിന്റെ കേന്ദ്രബിന്ദു ആന്റോ ആന്റണി എംപിയാണെന്നും പി സി ജോർജ്ജ് ആരോപിച്ചു. സരിതയുടെ സോളാർ കമ്പനിക്ക് വേണ്ടി ആന്റോ ആന്റണി എം പിയും വേണ്ട സഹായം ചെയ്തു കൊടുത്തു. സോളാറിന്റെ പേരിൽ നടന്നത് വൻ സാമ്പത്തിക തിരിമറിയാണെന്നും ജോർജ്ജ് പറഞ്ഞു. ബാലകൃഷ്ണപ്പിള്ള കമ്മീഷന് നൽകിയ മൊഴി ശരിയാണ്. സോളാർ കേസിൽ സരിത വെറും ഏജന്റ് മാത്രമായിരുന്നെന്നും 1,6 ലക്ഷം കോടി കോടി രൂപയുടെ ബിസിനസായിരുന്നു സോളാർ ഇടപാടെന്നും അതിൽ മുഖ്യമന്ത്രിക്കും ആന്റോആന്റണി എംപിക്കും പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലാം തെളിയിക്കുന്ന രേഖകൾ പി.സി ജോർജ് സോളാർ കമ്മീഷന് കൈമാറി.

സംസ്ഥാനത്ത് എല്ലാ മേഖലകളിലേക്കും സോളാർ വ്യാപിപ്പിക്കാൻ മുഖ്യമന്ത്രിയടക്കം ഇടപെട്ടതിന് തന്റെ കൈയിൽ തെളിവുണ്ട്. ഇടപാടിൽ മന്ത്രി ആര്യാടനും കെ ബാബുവിനും പങ്കുണ്ട്. ആന്റോ ആന്റണി എംപിയാണ് ഇതിലെ ബിസിനസ് സാധ്യത ഏറ്റവും കൂടുതൽ മനസിലാക്കിയത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും അതിൽ പങ്കുണ്ട്. സോളാർ ഇടപാടിൽ മന്ത്രിമാരായ ആര്യാടൻ മുഹമ്മദിനും കെ.ബാബുവിനും വ്യക്തമായ പങ്കുണ്ട്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ചിലർ ഇതൊരു ബിസിനസായി കൊണ്ടുപോകാമെന്ന് തിരുമാനിച്ചിരുന്നു. ഇതെല്ലാം തെളിയിക്കുന്ന രേഖകൾ തന്റെ കൈവശമുണ്ടെന്നും പി.സി.ജോർജ് വെളിപ്പെടുത്തി.

മുഖ്യമന്ത്രി അടക്കമുള്ള നേതാക്കളുമായുള്ള ബന്ധത്തെ തുടർന്നാണ് ആന്റോ ആന്റണി എംപി ഈരാറ്റുപേട്ടയിൽ വലിയൊരു ഫാക്ടറി തന്നെ സ്ഥാപിച്ചു. പദ്ധതിക്കായി വഴിവിട്ട നടപടികളിലൂടെ സബ്‌സിഡി ലഭിക്കുന്നതിനാണ് ഇവർ ശ്രമിച്ചത്. പിന്നീട് ആന്റോ ആന്റണി ബിസിനസിൽ സജീവമായതോടെ സരിതയുടെ ബിസിനസ് നിലച്ചു. അങ്ങനെയാണ് നിലവിലെ സ്ഥിതിയിലേക്ക് സോളാർ ബിസിനസ് എത്തിയതെന്നും പി.സി ജോർജ് പറഞ്ഞു.

അതേസമയം പി സി ജോർജ്ജ് ഉന്നയിച്ച ആരോപണങ്ങൾക്ക മറുപടി പറയാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തയ്യാറായില്ല. തിരുവനന്തപുരത്ത് മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ചുകൊണ്ട് വാർത്താസമ്മേളനം നടത്തുന്നതിനിടെ ഇതേക്കുറിച്ചുള്ള ചോദ്യം ഉയരും മുമ്പ് അദ്ദേഹം വാർത്താസമ്മേളനം അവസാനിപ്പിക്കുകയാണ് ഉണ്ടായത്. സോളാർ ഇടപാടുമായി ബന്ധപ്പെട്ട് നിയമസഭയ്ക്ക് അകത്തും പുറത്തും പി.സി ജോർജ് ഉന്നയിച്ച ആരോപണങ്ങൾ സംബന്ധിച്ച വിശദീകരണത്തിനാണ് കമ്മീഷൻ പി സി ജോർജ്ജിനെ വിളിപ്പിച്ചത്. സോളാർ കേസിലെ പ്രധാന പ്രതി സരിത എസ്. നായർ പി.സി ജോർജിനെ കണ്ട് അവരുടെ കുറിപ്പിലെ വിശദാംശങ്ങൾ സംസാരിച്ചിരുന്നു. നിയമസഭയ്ക്കകത്തും പി.സി ജോർജ് സോളാർ കേസിൽ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

സരിതയെയും ടീം സോളാറിനെയും മുന്നിൽ നിർത്തിയുള്ള വൻസാമ്പത്തിക തട്ടിപ്പിനാണ് സോളാറിലൂടെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ലക്ഷ്യമിട്ടതെന്ന ആരോപണം നേരത്തെ തന്നെ പ്രതിപക്ഷം ഉയർത്തിയിരുന്നു. ഈ ആരോപണങ്ങളെ സാധൂകരിക്കുന്ന വിധത്തിലുള്ള തെളിവുകൾ തന്റെ പക്കൽ ഉണ്ടെന്നാണ് പി സി ജോർജ്ജ് അഭിപ്രായപ്പെട്ടിരിക്കുന്നത്. ജോർജ്ജിന്റെ ആരോപണം വരും ദിവസങ്ങളിൽ വൻ വിവാദമായി മാറിയേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP