Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലാബുകൾ പരിശോധനാ കേന്ദ്രങ്ങളോ രോഗകേന്ദ്രങ്ങളോ? ആരോഗ്യവകുപ്പ് റെയ്ഡിനെ തുടർന്ന് 120 ലാബുകൾ അടച്ചുപൂട്ടി

ലാബുകൾ പരിശോധനാ കേന്ദ്രങ്ങളോ രോഗകേന്ദ്രങ്ങളോ? ആരോഗ്യവകുപ്പ് റെയ്ഡിനെ തുടർന്ന് 120 ലാബുകൾ അടച്ചുപൂട്ടി

ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ സംസ്ഥാനത്ത് 120 മെഡിക്കൽ ലാബുകൾ അടച്ചുപൂട്ടി. സേഫ് കേരള പദ്ധതിയുടെ ഭാഗമായാണ് ആരോഗ്യവകുപ്പ് സ്വകാര്യ മെഡിക്കൽ ലബോറട്ടറികളിൽ പരിശോധന നടത്തിയത്. അനാരോഗ്യകരമായ സാഹചര്യത്തിൽ പ്രവർത്തിച്ചതിനാണ് നടപടി. വൃത്തിഹീനത മുതൽ ആവശ്യമായ സൗകര്യങ്ങളുടെ അഭാവം വരെ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് റെയ്ഡിനു ശേഷം ലാബുകൾ നോട്ടീസ് നൽകി ഉടനടി അടച്ചുപൂട്ടിയത്. ഡന്റൽ ക്ലിനിക്കുകളിലും ആരോഗ്യവകുപ്പ് പരിശോധന നടത്തി.

ചെങ്ങന്നൂർ ഗവ. ആശുപത്രിക്കു സമീപത്തെ സ്വകാര്യ ലബോറട്ടറിയിൽ നിന്നും സർക്കാർ ലാബുകളിൽ ഉപയോഗിക്കുന്ന കെമിക്കൽ റിഏജന്റ് പിടിച്ചെടുത്തു. കാലാവധി കഴിഞ്ഞവയും പിടിച്ചെടുത്തവയിൽ പെടുന്നു. നേരത്തേ സ്‌കൂളുകളിലും ഹോട്ടലുകളിലും അന്യംസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും ആരോഗ്യവകുപ്പ് നടത്തിയിരുന്നു.

എക്സ്റേ യൂണിറ്റുകളും സ്കാനിങ് സെന്ററുകളും അടക്കമുള്ള സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ആകെ 4278 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയപ്പോൾ 1348 സ്ഥാപനങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് നിയമം അനുശാസിക്കുന്ന ലൈസൻസ് നേടിയിട്ടില്ലെന്ന് വ്യക്തമായി. അതിനേക്കാൾ ഗുരുതരമായ വസ്തുത, വിവിധ ലബോറട്ടറികളിൽ പരിശോധന നടത്താൻ നിയമിച്ചിരിക്കുന്നവരിൽ 235 പേർക്ക് അംഗീകൃതമായ യോഗ്യതയില്ലെന്ന കണ്ടെത്തലാണ്. കഴിഞ്ഞ വർഷം മാത്രം ഹെപ്പറ്റൈറ്റിസ് ബി പിടിപെട്ട 881 കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരുന്നതായും ശുചിയല്ലാത്ത സൂചി ഉപയോഗിക്കുന്നതിലൂടെയോ മറ്റ് ശസ്ത്രക്രിയാ ഉപകരണങ്ങളിലൂടെയോ മാത്രമേ, ഹെപ്പറ്റൈറ്റിസ് ബി പടരൂ എന്നിരിക്കെ ഇത് ഗുരുതരമായ കാര്യമാണെന്നും ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. തന്നെയുമല്ല, അംഗീകൃതമല്ലാത്ത സ്റ്റാഫ് നൽകുന്ന തെറ്റായ ലാബ് റിസൽട്ടുമായി ആശുപത്രി കയറിയിറങ്ങുന്നവരുടെ ആരോഗ്യം ആരു സംരക്ഷിക്കുമെന്നും ചോദ്യമുയരുന്നുണ്ട്. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP