Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡാൻസറുടെ റോളിൽ തിളങ്ങാൻ വീണ്ടും നീരജ് മാധവ്; ജമുനാപ്യാരിയിൽ കുഞ്ചാക്കോയ്‌ക്കൊപ്പം ചുവടുവയ്ക്കാൻ നടൻ

ഡാൻസറുടെ റോളിൽ തിളങ്ങാൻ വീണ്ടും നീരജ് മാധവ്; ജമുനാപ്യാരിയിൽ കുഞ്ചാക്കോയ്‌ക്കൊപ്പം ചുവടുവയ്ക്കാൻ നടൻ

രു വടക്കൻ സെൽഫിയിലെ തങ്കപ്പൻ എന്ന തങ്കമ്മയായി ഇപ്പോഴും മലയാളി പ്രേക്ഷകരുടെ മനസ്സിൽ നിൽക്കുകയാണ് നീരജ് മാധവ്. ഒപ്പം ചിത്രത്തിലെ 'എന്നെ തല്ലേണ്ടമ്മാവാ' എന്നു തുടങ്ങുന്ന ഗാനവും ഏവരുടെയും മനസിൽ തങ്ങിനില്ക്കുമെന്നുറപ്പാണ്. ഈ ഗാനരംഗത്തിന്റെ നൃത്തസംവിധാനം നിർവഹിച്ചുകൊണ്ട് നൃത്തരംഗത്തും ചുവടുറപ്പിച്ച നീരജ് മാധവ് തന്റെ അടുത്ത ചിത്രത്തിൽ കുഞ്ചാക്കോ ബോബനോടൊപ്പം ചുവടു വയ്ക്കാനൊരുങ്ങുകയാണ്.

മായാബസാർ, സിൽമ നടൻ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന ജമുനാപ്യാരി എന്ന ത്രില്ലറിലാണ് നീരജ് ഡാൻസ് ചെയ്യുന്നത്. ഇതൊരു നാടോടി ഗാനമാണെന്നും താൻ ചാക്കോച്ചന്റെ കൂടെ കുറച്ച് സ്റ്റെപ്പുകൾ മാത്രമാണ് അവതരിപ്പിക്കുന്നതെന്നും നീരജ് പറഞ്ഞു.

കടലോര പ്രദേശമായ വൈപ്പിനിലുള്ള ഒരു 'ഫ്രീക്കൻ' കഥാപാത്രത്തെയാണ് നീരജ് അവതരിപ്പിക്കുന്നത്. കൊച്ചി ശൈലിയിലാണ് താൻ സംസാരിക്കുന്നത്. ഇത് നാലാം തവണയാണ് നീരജ് കുഞ്ചാക്കോ ബോബനോടൊപ്പം അഭിനയിക്കുന്നത്. തന്റെ നല്ലൊരു സുഹൃത്താണ് ചാക്കോച്ചനെന്നും അദ്ദേഹമാണ് തന്നെ ഈ ചിത്രത്തിലേക്ക് നിർദ്ദേശിച്ചതെന്ന് നീരജ് പറഞ്ഞു.
നൃത്തസംവിധാനം താൻ മുഴുവൻ സമയ പ്രൊഫഷനായി എടുത്തിട്ടില്ലെന്നും ഏതെങ്കിലും രസകരമായ ഓഫർ ലഭിച്ചാൽ അത് ഏറ്റെടുക്കുമെന്നാണ് നീരജ് പറയുന്നത്.

ഭാരം കുറവും ഉയരം കൂടുതലുമുള്ള അപൂർവ്വമായ ഇനത്തിൽപ്പെട്ട ഒരു ആടാണ് ജമുനാപ്യാരി. ചിത്രത്തിൽ ആടിന് വളരെയധികം പ്രാധാന്യമുണ്ട്. ഇതൊരു റോഡ് മൂവിയാണ്. നാല് പേരടങ്ങുന്ന ഒരു സംഘത്തിന്റെ യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം.കുഞ്ചോക്കോയോടൊപ്പം ജോയ് മാത്യു, ചെന്പൻ വിനോദ്, നീരജ് മാധവ് എന്നിവരാണ് യാത്രയ്ക്ക് പോകുന്നത്. ഇവർക്കെല്ലാവർക്കും ഒരു പോലെ പ്രാധാന്യമുള്ള വേഷമാണ് ചിത്രത്തിലുള്ളത്

കുഞ്ചാക്കോ ബോബനൊപ്പം മറ്റൊരു ചിത്രം കൂടെ നീരജ് പൂർത്തിയാക്കി. സുഗീത് സംവിധാനം ചെയ്ത മധുരനാരങ്ങ എന്ന ഈ ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ഉണ്ണി മുകുന്ദനൊപ്പം അഭിനയിച്ച കെഎൽ10 പത്ത് എന്ന ചിത്രമാണ് ഷൂട്ടിങ് പൂർത്തിയായ മറ്റൊരു ചിത്രം. ഇത് കഴിഞ്ഞാൽ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും ഒന്നിച്ചഭിനയിക്കുന്ന കുഞ്ഞിരാമായണം എന്ന ചിത്രത്തിലും നീരജുണ്ടാവും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP