Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നഴ്‌സിങ് രജിസ്‌ട്രേഷൻ പുതുക്കാൻ ഇനി മൂന്നു ദിവസം കൂടി മാത്രം; മെയ്‌ 31നു ശേഷം രജിസ്‌ട്രേഷൻ പുതുക്കിയാൽ ലേറ്റ് ഫീസ് അടയ്‌ക്കേണ്ടി വരും

നഴ്‌സിങ് രജിസ്‌ട്രേഷൻ പുതുക്കാൻ ഇനി മൂന്നു ദിവസം കൂടി മാത്രം; മെയ്‌ 31നു ശേഷം രജിസ്‌ട്രേഷൻ പുതുക്കിയാൽ ലേറ്റ് ഫീസ് അടയ്‌ക്കേണ്ടി വരും

മെൽബൺ: ഓസ്‌ട്രേലിയയിൽ ജോലി ചെയ്യുന്ന നഴ്‌സുമാരും മിഡ് വൈഫുമാരും രജിസ്‌ട്രേഷൻ മെയ്‌ 31 നു പുതുക്കാൻ മറക്കരുത്. മെയ്‌ 31 നു ശേഷം രജിസ്‌ട്രേഷൻ പുതുക്കുകയാണെങ്കിൽ ലേറ്റ് ഫീ അടയ്‌ക്കേണ്ടി വരുമെന്നാണ് നഴ്‌സിങ് ആൻഡ് മിഡ് വൈഫറി ബോർഡ് ഓഫ് ഓസ്‌ട്രേലിയ (എൻഎംബിഎ) വ്യക്തമാക്കിയിരിക്കുന്നത്.

ഓസ്‌ട്രേലിയയിൽ നിലവിലുള്ള 36,000ത്തിലധികം നഴ്‌സുമാരും മിഡ് വൈഫുമാരും അവരുടെ രജിസ്‌ട്രേഷൻ മൂന്നു ദിവസത്തിനുള്ളിൽ പുതുക്കിയിരിക്കണമെന്നാണ് അവസാന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഓൺലൈൻ രജിസ്‌ട്രേഷൻ പുതുക്കൽ സേവനം ലഭ്യമായിരിക്കുന്നതിനാൽ ഇതുവരെ 50 ശതമാനത്തോളം പേർ രജിസ്‌ട്രേഷൻ പുതുക്കിക്കഴിഞ്ഞുവെന്നാണ് എൻഎംബിഎ വ്യക്തമാക്കിയിരിക്കുന്നത്.

ഈ മാസം 31നു മുമ്പ് രജിസ്‌ട്രേഷൻ പുതുക്കാത്തവർക്ക് ലേറ്റ് ഫീസ് അടച്ചാൽ മാത്രമേ പിന്നീട് രജിസ്‌ട്രേഷൻ പുതുക്കാൻ സാധിക്കുകയുള്ളൂ. വാർഷിക റിന്യൂവൽ ഫീസിനൊപ്പമാണ് ലേറ്റ് പേയ്‌മെന്റ് ഫീസും അടയ്‌ക്കേണ്ടത്.

രജിസ്‌ട്രേഷൻ പുതുക്കുന്നതിനുള്ള അവസാന തിയതി കഴിഞ്ഞിട്ടും ഒരു മാസത്തിനുള്ളിൽ രജിസ്‌ട്രേഷൻ പുതുക്കിയില്ലെങ്കിൽ അവരുടെ പേര് നാഷണൽ രജിസ്റ്ററിൽ നിന്നു നീക്കം ചെയ്യുമെന്നാണ് എൻഎംബിഎ അറിയിച്ചിരിക്കുന്നത്. അതായത് നാഷണൽ രജിസ്റ്ററിൽ നിന്നു നീക്കം ചെയ്യുകയെന്നാൽ രജിസ്‌ട്രേഷൻ നഷ്ടമായെന്നും ഇത്തരക്കാർക്ക് പിന്നീട് ഓസ്‌ട്രേലിയയിൽ നഴ്‌സായോ മിഡ് വൈഫായോ സേവനം അനുഷ്ഠിക്കാൻ സാധിക്കില്ലെന്നാണ് വ്യക്തമാകുന്നത്. പിന്നീട് പുതിയ അപേക്ഷ നൽകി അപ്രൂവൽ ലഭിച്ചാൽ മാത്രമേ തുടർന്ന് നഴ്‌സായി സേവനം ചെയ്യാൻ സാധിക്കുകയുള്ളൂ.

രജിസ്‌ട്രേഷൻ പുതുക്കുന്നതിന് ഓൺലൈൻ സേവനം പ്രയോജനപ്പെടുത്തുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നവർക്ക് എഎച്ച്പിആർഎയുടെ  1300 419 495 എന്ന കസ്റ്റമർ കെയർ നമ്പരിൽ ബന്ധപ്പെട്ട് സേവനം ആവശ്യപ്പെടാവുന്നതാണ്. ഒരിക്കൽ രജിസ്‌ട്രേഷൻ പുതുക്കുന്നതിനുള്ള അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ അത് എത്തിച്ചേർന്നോ എന്നറിയാൽ AHPRA - Renewal received confirmation പരിശോധിച്ചാൽ മതി.

അപേക്ഷ സമർപ്പിച്ചുകഴിഞ്ഞവർക്ക് പതിവു പോലെ തങ്ങളുടെ സേവനം തുടരാവുന്നതാണ്. രജിസ്‌ട്രേഷൻ പുതുക്കിയെന്നുള്ള അറിയിപ്പ് പിന്നാലെ ലഭിച്ചുകൊള്ളുമെന്നാണ് എൻഎംബിഎ അറിയിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP