Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

വടക്കൻ സെൽഫിക്കുശേഷം ഹിറ്റ് നൃത്തച്ചുവടുകളുമായി വീണ്ടും നീരജ് മാധവ്; ഇക്കുറി വെള്ളിത്തിരയിലെത്തുന്നത് ചാക്കോച്ചനൊപ്പം

വടക്കൻ സെൽഫിക്കുശേഷം ഹിറ്റ് നൃത്തച്ചുവടുകളുമായി വീണ്ടും നീരജ് മാധവ്; ഇക്കുറി വെള്ളിത്തിരയിലെത്തുന്നത് ചാക്കോച്ചനൊപ്പം

ടക്കൻ സെൽഫി എന്ന ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഗാനമാണ് 'എന്നെ തല്ലണ്ടമ്മാവാ'. പാട്ടിനൊപ്പം തകർപ്പൻ നൃത്തവുമായി നിവിൻ പോളിക്കും അജു വർഗീസുമൊപ്പം നീരജ് മാധവ് എന്ന യുവതാരവും പ്രേക്ഷകശ്രദ്ധ നേടി.

ഇപ്പോഴിതാ തകർപ്പൻ നൃത്തവുമായി വീണ്ടും നീരജെത്തുന്നു. ഇത്തവണ കുഞ്ചാക്കോ ബോബനൊപ്പമാണ് നീരജ് വെള്ളിത്തിരയിലെത്തുന്നത്.

വടക്കൻ സെൽഫിയിലെ ഗാനത്തിന് നീരജ് മാധവ് തന്നെയാണ് കൊറിയോഗ്രാഫിയും നിർവഹിച്ചത്. ഒരു വടക്കൻ സെൽഫിയിലെ തങ്കപ്പൻ എന്ന തങ്കമ്മയായി ഇപ്പോഴും മലയാളി പ്രേക്ഷകരുടെ മനസ്സിൽ നിൽക്കുകയാണ് നീരജ് മാധവ്. അടുത്ത ചിത്രത്തിൽ ഒരു ഫ്രീക്കനായാണ് നീരജ് എത്തുന്നത്. മിസ്റ്റർ ടോണി എന്ന ഫ്രീക്കൻ.

കുഞ്ചാക്കോ ബോബൻ നായകനാകുന്ന ജമ്‌നാപ്യാരി എന്ന ചിത്രത്തിലാണ് നീരജിന്റെ പുതിയ അവതാരം. തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തീർത്തും വ്യത്യസ്തമായ ഒരു ഗെറ്റപ്പാണ് നീരജിന്. ജമ്‌നാപ്യാരി എന്ന ചിത്രത്തിലെ നാടോടി ഗാനത്തിനാണ് കുഞ്ചാക്കോ ബോബനൊപ്പം നീരജും ചുവടുവയ്ക്കുന്നത്.

കൊച്ചിക്കാരനായ യുവാവിന്റെ വേഷത്തിലാണ് ജമ്‌നാപ്യാരിയിൽ നീരജ് അഭിനയിക്കുന്നത്. കുഞ്ചാക്കോ ബോബൻ ഓട്ടോ ഡ്രൈവറായും വേഷമിടുന്നു. മിസ് കേരള ഗായത്രി സുരേഷ് ആണ് നായിക. മുരളി ഗോപി, സുരാജ് വെഞ്ഞാറമൂട്, ജോയ് മാത്യു, ചെമ്പൻ വിനോദ്, മണിയൻപിള്ള രാജു, രഞ്ജി പണിക്കർ, മിഥുൻ രമേശ്, സുധീർ കരമന, മുത്തുമണി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. പി ആർ അരുൺ ആണ് തിരക്കഥയൊരുക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP