Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അരുവിക്കരയിൽ ജയിക്കേണ്ടത് ആര്? മറുനാടൻ മലയാളി സർവേ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം; ഫലപ്രഖ്യാപനം ഇന്ന്‌

അരുവിക്കരയിൽ ജയിക്കേണ്ടത് ആര്? മറുനാടൻ മലയാളി സർവേ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം; ഫലപ്രഖ്യാപനം ഇന്ന്‌

തിരുവനന്തപുരം: അഴിമതി രാഷ്ട്രീയമോ വികസന നേട്ടങ്ങളോ. എന്താകും അരുവിക്കരയുടെ വിധി നിർണയിക്കുക. ജയിക്കുന്നത് ഇടതുപക്ഷമോ യുഡിഎഫോ. അതോ കരുത്തനായ സ്ഥാനാർത്ഥിയുടെ മികവിൽ ബിജെപിയോ. അരുവിക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണം മൂർധന്യത്തിൽ എത്തിനിൽക്കുമ്പോൾ തെരഞ്ഞെടുപ്പിനെക്കുറിച്ചും സ്ഥാനാർത്ഥികളെക്കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായം അറിയാൻ മറുനാടൻ മലയാളി ഒരുക്കിയ സർവെ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി.

കേരള രാഷ്ട്രീയത്തിൽ അതിനിർണ്ണായകമാണ് അരുവിക്കര ഉപതെരഞ്ഞെടുപ്പ് എന്നതിൽ തർക്കമില്ല. തെരഞ്ഞെടുപ്പ് അരുവിക്കര മണ്ഡലത്തിലുള്ളവർ മാത്രമല്ല, ലോകമെമ്പാടുമുള്ള മലയാളികൾ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത് എന്ന് സർവെയിലെ ജനപങ്കാളിത്തം വ്യക്തമാക്കുന്നുണ്ട്. സർവെയിൽ അഭിപ്രായം പങ്കുവയ്ക്കാത്തവർക്ക് ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്.

അരുവിക്കര ഉപതെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തിൽ അതിനിർണ്ണായകമാണ്. അവിടെ ആര് ജയിച്ചാലും അത് വരുന്ന അഞ്ച് വർഷം കേരളം ഭരിക്കേണ്ടത് ആരെന്ന ചോദ്യത്തിനുള്ള ഭാഗികമായ ഉത്തരമായി മാറും. യുഡിഎഫ് മണ്ഡലത്തിലെ എൽഡിഎഫ് വിജയം, ആരോപണങ്ങളെ നേരിട്ടുള്ള യുഡിഎഫ് യുഡിഎഫ് വിജയം, അട്ടിമറിയോടെയുള്ള ബിജെപി വിജയം ഇവ മൂന്നും തെരഞ്ഞെടുപ്പിന്റെ ഗതി മാറ്റുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ശബരീനാഥ് ജയിച്ചാൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ തുടർച്ച തന്നെ പ്രതീക്ഷിക്കാം. ഇത്രയധികം ആരോപണങ്ങൾ ഉണ്ടായിട്ടും അരുവിക്കരയിൽ തെരഞ്ഞെടുക്കപ്പെടാൻ സാധിക്കുന്നത് തീർച്ചയായും യുഡിഎഫ് സർക്കാരിന്റെ വിജയം തന്നെയാകും. എന്നാൽ വിജയം എൽഡിഎഫിന്റേതായാൽ അത് അടുത്ത തെരഞ്ഞെടുപ്പിലെ ഇടത് വിജയത്തിന്റെ ശംഖൊലിയായി വ്യാഖ്യാനിക്കപ്പെടാം. ഒരു യുഡിഎഫ് മണ്ഡലത്തിൽ അതും സമുന്നതനായ ഒരു നേതാവിന്റെ സ്മരണകൾക്ക് നടുവിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി തോൽക്കുന്നത് തീർച്ചയായും ഉമ്മൻ ചാണ്ടി സർക്കാരിനുള്ള തിരിച്ചടി തന്നെയാകും.

ഇനി അട്ടിമറിയിലൂടെ തെരഞ്ഞെടുക്കപ്പെടുന്നത് ബിജെപി സ്ഥാനാർത്ഥി ഒ രാജഗോപാൽ ആണെങ്കിലോ? അതും അടുത്ത തെരഞ്ഞെടുപ്പിൽ കേരളത്തിന്റെ ചിന്ത എങ്ങോട്ട് എന്നതിനുള്ള അടയാളമായി മാറും. അരുവിക്കര പോലൊരു മണ്ഡലത്തിൽ ബിജെപിക്ക് ജയിക്കാൻ സാധിച്ചാൽ അടുത്ത തെരഞ്ഞെടുപ്പിൽ കുറഞ്ഞത് പത്ത് സീറ്റെങ്കിലും നേടാൻ ബിജെപിക്ക് കഴിയും എന്ന സന്ദേശമായിരിക്കും നൽകുക. കാസർകോട്ടെയും പാലക്കാട്ടേയും പല സീറ്റുകളും ഉറപ്പിക്കാൻ കഴിയുന്ന ബിജെപി നേമത്തേയും സീറ്റ് ഇതോടെ ഉറപ്പിക്കുകയും ചെയ്യും.

ഈ സർവ്വേ ഫലം തെരഞ്ഞെടുപ്പിന്റെ യഥാർത്ഥ പ്രകടനം ആയിരിക്കണമെന്നില്ല. അരുവിക്കര മണ്ഡലത്തിലെ ആളുകൾ ചിന്തിക്കുന്നത് പോലെ ആവണമെന്നുമില്ല. സൈബർ ലോകം ചിന്തിക്കുന്നത് എങ്ങനെയാണെന്ന് അറിയാനാണ് മറുനാടൻ മലയാളിയുടെ ശ്രമം. എന്നാൽ ഇത്തരം ഒരു പോൾ അരുവിക്കര തെരഞ്ഞെടുപ്പിനെക്കുറിച്ച് മലയാളികളുടെ മനസ്സിൽ ഉള്ള സങ്കല്പം പുറത്തുകൊണ്ടുവരാൻ സാധിക്കുമെന്നതാണ് പ്രത്യേകത. അതിന് ഉതകുന്ന വിധത്തിലുള്ള ചോദ്യങ്ങളാണ് മറുനാടൻ ഉൾപ്പെടുത്തിയിരിക്കുന്നത്.

അരുവിക്കരയിൽ ആര് ജയിക്കണം എന്നതാണ് ഞങ്ങളുടെ ചോദ്യം. പിന്നീട് തുടർന്ന് മൂന്ന് സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യാനുള്ള കാരണം വ്യക്തമാക്കാനുള്ള ചോദ്യങ്ങളും കൊടുക്കുന്നു. ഉമ്മൻ ചാണ്ടി സർക്കാറിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളും വികസന നേട്ടങ്ങളുമൊക്കെ ചോദ്യങ്ങളായുണ്ട്. അടുത്ത തെരഞ്ഞെടുപ്പ് ഫലത്തിലേക്കുള്ള ചൂണ്ടുപലകയാണോ എന്ന ചോദ്യവും മറുനാടൻ വായനക്കാർക്കു മുമ്പിൽ വയ്ക്കുന്നുണ്ട്.

ഒരു ഇമെയ്‌ലിൽ നിന്നും ഒരു തവണ മാത്രമേ വോട്ട് ചെയ്യാൻ സാധിക്കുകയുള്ളൂ. നിങ്ങളുടെ ഇ മെയ്ൽ ഐഡി രജിസ്റ്റർ ചെയ്ത് വേണം വോട്ട് ചെയ്യാൻ. വ്യാജ വോട്ടുകൾ ഒഴിവാക്കുവാനായി ഇങ്ങനെ ഒരു സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. മോദി സർക്കാറിന്റെ ഒന്നാം വാർഷികത്തെ കുറിച്ച് പോളിങ് നടത്തിയപ്പോഴും ഇങ്ങനെ ആയിരുന്നു. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ടിക്ക് ചെയ്ത് ഉത്തരം നൽകാനുള്ള അവസരമായിരുന്നു അന്ന് ഒരുക്കിയിരുന്നത്. ഒരു ഐപിയിൽ നിന്നും ഒരു തവണ മാത്രമേ ഉത്തരം നൽകാൻ സാധിക്കൂ. അതിലധികം വോട്ട് ചെയ്യാൻ ശ്രമിച്ചാൽ അതിന് അവസരം ലഭിക്കുന്നതല്ല.

മോദി സർക്കാറിന്റെ ഒന്നാം വാർഷികത്തിൽ അഭിപ്രായം അറിയാൻ മലയാളത്തിൽ നടത്തിയ ആദ്യ സർവേയിൽ വായനക്കാരുടെ മികച്ച പങ്കാളിത്തമുണ്ടായിരുന്നു. അന്നത്തെ സർവേയിൽ പങ്കെടുത്തവരിൽ 67 ശതമാനം മലയാളികൾ മോദി ഭരണത്തിൽ തൃപ്തി രേഖപ്പെടുത്തിയിരുന്നു. പെട്രോൾ വിലയുടെ കാര്യത്തിലായിരുന്നു വായനക്കാർക്ക് നിരാശ.

ഇപ്പോൾ കേരളമാകെ ഉറ്റുനോക്കുന്ന അരുവിക്കര ഉപതിരഞ്ഞെടുപ്പിനെ കുറിച്ചാണ് മറുനാടൻ വായനക്കാരുടെ അഭിപ്രായം തേടുന്നത്. 24ാം തീയ്യതി അർത്ഥരാത്രിവരെ ലഭിക്കുന്ന വോട്ടുകളുടെ ഫലമാണ് മറുനാടൻ പ്രസിദ്ധീകരിക്കുക. പരസ്യ പ്രചരണം നിർത്തുന്ന ദിവസമായ 25-ാം തീയ്യതി രാവിലെ ആയിരിക്കും സർവേഫലം പ്രഖ്യാപിക്കുക. പരസ്യപ്രചരണം അവസാനിക്കുന്ന ദിവസം രാവിലെ പത്ത് മണിയോടെ ഫലം പ്രഖ്യാപിക്കും. ഫലപ്രഖ്യാപനത്തിന് മുമ്പ് ട്രെന്റുകൾ പ്രഖ്യാപിക്കുകയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP