Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിജു രമേശിന്റെ അനധികൃത കെട്ടിടം പൊളിക്കാതിരിക്കാൻ വീണ്ടും കള്ളകളി? ചീഫ് സെക്രട്ടറിക്ക് പകരം കളക്ടർ നോട്ടീസ് നൽകിയത് ഒത്തുതീർപ്പ് പ്രകാരമെന്ന് സൂചന; ശ്രീപത്മനാഭ സ്വാമിക്ഷേത്രക്കുളം നികത്തിയ കയ്യേറ്റക്കാരനോട് ഇപ്പോഴും ദയ

ബിജു രമേശിന്റെ അനധികൃത കെട്ടിടം പൊളിക്കാതിരിക്കാൻ വീണ്ടും കള്ളകളി? ചീഫ് സെക്രട്ടറിക്ക് പകരം കളക്ടർ നോട്ടീസ് നൽകിയത് ഒത്തുതീർപ്പ് പ്രകാരമെന്ന് സൂചന; ശ്രീപത്മനാഭ സ്വാമിക്ഷേത്രക്കുളം നികത്തിയ കയ്യേറ്റക്കാരനോട് ഇപ്പോഴും ദയ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോട്ടക്കകത്ത് തെക്കനംകര കനാൽ കൈയേറി നിർമ്മിച്ച ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ള രാജധാനി ബിൽഡിങ്‌സ് പൊളിക്കാതിരിക്കാൻ വീണ്ടും കള്ളക്കളി. ദുരന്തനിവാരണ നിയമമനുസരിച്ച് കെട്ടിടം പൊളിക്കുന്നതിനുള്ള നോട്ടീസ് ബിജു രമേശിന് നൽകി. എന്നാൽ ചീഫ് സെക്രട്ടറിക്ക് പകരം കളക്ടറാണ് നോട്ടീസ് നൽകിയത്. ഈ ചട്ടവിരുദ്ധ നടപടിയിലൂടെ ബിജു രമേശിന്റെ കെട്ടിടം പൊളിക്കുന്നത് നീട്ടികൊണ്ട് പോകാൻ കഴിയും. നേരത്തെ ചട്ട വിരുദ്ധ നോട്ടീസ് നൽകിയതിന് തുടർന്ന് കെട്ടിടം പൊളിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ സ്ഥിതിയാണ് വീണ്ടും ഉണ്ടാകുന്നത്.

ചീഫ് സെക്രട്ടറിയുടെ അഭാവത്തിലാണ് കളക്ടർ നോട്ടീസ് നൽകിയത് എന്നാണ് വിശദീകരണം. എന്നാൽ തിടുക്കം പിടിച്ച് നോട്ടീസ് നൽകിയതിലൂടെ കോടതിയിൽ നിന്ന് അനുകൂല ഉത്തരവുണ്ടാക്കാൻ ബിജു രമേശിനെ സഹായിക്കും. നേരത്തെ തഹൽസിദാറിനെ കൊണ്ട് നോട്ടീസ് കൊടുത്തിരുന്നു. ഇത് ബിജു രമേശ് കോടതിയിൽ ചോദ്യം ചെയ്തു. തുർന്ന് സർക്കാർ നോട്ടീസ് പിൻവലിക്കുകയായിരുന്നു. കളക്ടറെ കൊണ്ട് നോട്ടീസ് നൽകുമ്പോഴും ഇത് തന്നെയാകും അവസ്ഥ. റവന്യൂമന്ത്രി അടൂർ പ്രകാശിന്റെ ഇടപെടലാണ് ഇതിന് കാരണമെന്നാണ് സൂചന. റവന്യൂമന്ത്രിയുടെ സ്വാധീനത്തിലൂടെ കെട്ടിടം പൊളിക്കുന്നത് ഒഴിവാക്കുമെന്ന ആത്മവിശ്വാസം ബിജു രമേശിനുമുണ്ട്. ദുരന്തനിവാരണ നിയമമനുസരിച്ച് ചീഫ് സെക്രട്ടറിയാണ് നോട്ടീസ് നൽകേണ്ടത്.

ഓപ്പറേഷൻ അനന്തയുടെ ഭാഗമായാണ് നടപടിക്ക് തുടക്കമിട്ടത്. ബിജു രമേശിന്റെ കെട്ടിടം പൊളിക്കണമെന്ന റിപ്പോർട്ട് നൽകിയ ബിജു പ്രഭാകറിനെ കളക്ടർ സ്ഥാനത്ത് നിന്ന് തന്ത്രപരമായി മാറിയിരുന്നു. തെക്കനംകര കനാൽ കടന്നുപോകുന്ന ഭാഗത്തെ കെട്ടിടമാണ് പൊളിക്കേണ്ടത്. സമീപത്തെ ജൂവലറികെട്ടിടത്തിന്റെ ഒരു വശവും പൊളിക്കും. അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശമനുസരിച്ചാണ് പുതിയ നോട്ടീസ് തയാറാക്കിയത്. എന്നാൽ ഇത് കളക്ടർ കൈമാറിയതോടെ നിയമക്കുരുക്കുകൾ ഇനിയും കൂടും. തെക്കനംകരകനാലിന്റെ പഴമയും കാലവും വെളിപ്പെടുത്തുന്ന രൂപരേഖ സഹിതമാണ് നോട്ടീസ് നൽകിയത്.

നോട്ടീസ് ലഭിച്ച് മൂന്ന് ദിവസത്തിനകം കലക്ടർക്ക് മുമ്പാകെ കെട്ടിടമുടമ ഹാജരായി കൈയേറ്റത്തെക്കുറിച്ച് വിശദീകരണം നൽകണം. അഭിപ്രായം കേട്ടശേഷം കെട്ടിടം പൊളിച്ചു മാറ്റുന്നതിന് 15 ദിവസത്തെ സമയം നൽകും. ഈ സമയപരിധിക്കുള്ളിൽ സ്വമേധയാ പൊളിച്ചുമാറ്റിയില്ലെങ്കിൽ അനന്ത ടീം തുടർനടപടി സ്വീകരിക്കണം. എന്നാൽ കളക്ടർ നോട്ടീസ് നൽകിയതോടെ ബിജു രമേശിന് കോടതിയെ വീണ്ടും സമീപിക്കാൻ കഴിയും. അങ്ങനെ കെട്ടിടം പോളിക്കുന്നത് നീട്ടിയെടുക്കാനും കഴിയും. അതിനാണ് കള്ളക്കളികൾ നടക്കുന്നത്.

എന്തായാലും കൂറ്റൻ കെട്ടിടങ്ങൾ പൊളിക്കുന്ന ഹൈറീച്ച് ഡിമോളിഷൻ യന്ത്രങ്ങൾ എത്തിക്കുന്നതിനുള്ള നടപടികളും അധികൃതർ ആരംഭിച്ചു. വൻനഗരങ്ങളിലെ കെട്ടിട സമുച്ചയങ്ങൾ പൊളിച്ചുമാറ്റുന്നതിന് സമീപകാലത്ത് വികസിപ്പിച്ചെടുത്ത എൻജിനീയറിങ്ങാണ് ഇവിടെയും ഉപയോഗിക്കുക. അഞ്ചുനിലകളുള്ള കെട്ടിടമാണ് തെക്കനംകര കനാലിന് മുകളിൽ കൈയേറി നിർമ്മിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങൾക്ക് കേടുപാട് സംഭവിക്കാതിരിക്കാനാണ് അത്യാധുനിക യന്ത്രം കൊണ്ടുവരുന്നത്.

ഉപകരണങ്ങൾ എത്താൻ 15 ദിവസത്തോളം സമയവും വേണം. കൈയേറ്റം പൊളിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് ആഴ്ചകൾക്ക് മുമ്പ് രാജധാനി ബിൽഡിങ്‌സിന് തഹസിൽദാർ നോട്ടീസ് നൽകിയിരുന്നു. നോട്ടീസിനെതിരെ ബിജുരമേശ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. എന്നാൽ, നോട്ടീസ് പാകപ്പിഴ നിറഞ്ഞതായിരുന്നെന്ന കോടതി നിരീക്ഷണത്തെതുടർന്ന് സർക്കാർ പിൻവാങ്ങി. നേരത്തേ നൽകിയ നോട്ടീസ് പിൻവലിച്ച് പുതിയ നോട്ടീസ് നൽകുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു. തുടർന്നാണ് പുതിയ നോട്ടീസ് നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP