Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുഞ്ഞാലിക്കുട്ടി ഒന്നും പഠിച്ചില്ല; സോളാറിൽ വലിച്ചിഴയ്ക്കാത്തത് ഐസ്‌ക്രീമിൽ ഒരുപാട് അനുഭവിച്ചതിനാൽ; ഒരു മന്ത്രിയെ രക്ഷിക്കാൻ വീട്ടമ്മയുടെ ഫോൺ റിക്കോർഡ് സൂത്രത്തിൽ വാങ്ങിയിട്ടുമുണ്ട്; ഇനി വിവാഹം കഴിക്കുകയുമില്ല; സരിതാ എസ് നായരുടെ വെളിപ്പെടുത്തൽ കേൾക്കാം

കുഞ്ഞാലിക്കുട്ടി ഒന്നും പഠിച്ചില്ല; സോളാറിൽ വലിച്ചിഴയ്ക്കാത്തത് ഐസ്‌ക്രീമിൽ ഒരുപാട് അനുഭവിച്ചതിനാൽ; ഒരു മന്ത്രിയെ രക്ഷിക്കാൻ വീട്ടമ്മയുടെ ഫോൺ റിക്കോർഡ് സൂത്രത്തിൽ വാങ്ങിയിട്ടുമുണ്ട്; ഇനി വിവാഹം കഴിക്കുകയുമില്ല; സരിതാ എസ് നായരുടെ വെളിപ്പെടുത്തൽ കേൾക്കാം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സരിതാ എസ് നായരും സുനിതാ ദേവദാസുമായുള്ള സംഭാഷണത്തിനിടെ കുഞ്ഞാലിക്കുട്ടുയുമായുള്ള ബന്ധവും വിശദീകരിക്കുന്നു. സോളാർ ഇടപാടിൽ എന്തുകൊണ്ട് ലീഗുകാരുടെ പേരുകൾ ഉയർന്നു കേട്ടില്ലെന്നതിന് വ്യക്തമായ മറുപടി സരിത നൽകുന്നു. സോളാർ പോലൊരു ഇടപാടിൽ വ്യവസായ വകുപ്പിന് ബന്ധം ഇല്ലാതെ പോയിട്ടില്ലെന്ന സൂചനകളാണ് സരിതയുടെ വാക്കുകളിൽ ഉള്ളത്.

ലീഗുകാർ വിവാദത്തിൽ ഉണ്ടോ എന്നതാണ് ചോദ്യം. അതിന് എല്ലാവരും ഉണ്ടെന്നാണ് മറുപടി. ഐസ്‌ക്രീം പാർലർ കേസിൽ പെട്ട വ്യക്തിയാണ് കുഞ്ഞാലിക്കുട്ടി. അതിന് ശേഷം അയാർ സീറോ ആയിരുന്നു. മന്ത്രിയായ വ്യക്തി വിമാനത്താവളത്തിൽ വന്നാൽ തിരിഞ്ഞു നോക്കാൻ പോലും ആരുമില്ലാത്ത അവസ്ഥയുണ്ടായിരുന്നു. ഒരു പാട് അനുഭവിക്കുകയും ചെയ്തു. എന്നിട്ടും അയാൾ ഒന്നും പഠിച്ചില്ല. ജീവിതത്തിൽ ഇത്രയേറെ അനുഭവിച്ച വ്യക്തിയായതുകൊണ്ട് വെറുതെ വിടുന്നു എന്നാണ് സരിതയുടെ പരാമർഷം, ഐസ്‌ക്രീം കേസിലെ ഇര റെജീനയുടെ പേരും പരാമർശിക്കുന്നു.

ഇനി വിവാഹം കഴിക്കില്ലെന്നാണ് സരിതയുടെ മറ്റൊരു വെളിപ്പെടുത്തൽ. റെജീനയുടെ വിവാഹവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരാമർശിക്കുമ്പോഴാണ് ഇത് പറയുന്നത്. ആരോപണവിധേയർ വരെ കൈയേക്കാമെന്ന് പറയുന്നത് കേട്ടിട്ടുണ്ട്. ഇതിലും വിലയ ശിക്ഷ കിട്ടാനുണ്ടോ. ഇനി വിവാഹം വേണ്ടെന്നും പറയുന്നു. സുനന്ദ പുഷ്‌കർ-ശശി തരൂർ വിഷയവും സുനിത ഈ ഘട്ടത്തിൽ പറയുന്നു. തരൂരിനെ കല്ല്യാണം കഴിച്ചതോടെ സുനന്ദയ്ക്കുണ്ടായ സാമൂഹിക പ്രസക്തിയാണ് ചൂണ്ടിക്കാണിക്കുന്നത്. അപ്പോഴും ഇനി വിവാഹം വേണ്ടെന്നാണ് മറുപടി. ഇപ്പോൾ കാണിക്കുന്ന മഹാമനസ്‌കതയുടെ നൂറിലൊരു അംശം കഷ്ടതയിൽപ്പെട്ടപ്പോൾ കാണിച്ചിരുന്നുവെങ്കിലെന്നും സരിത പറയുന്നു.

ശല്യക്കാരായ ധാരളം പേരെ ഒഴിവാക്കിയിട്ടുണ്ട്. രണ്ടു മൂന്ന് സംഭവങ്ങളിൽ മാത്രമേ പെട്ടു പോയിട്ടുള്ളൂ. ഫോണിൽ ശല്യപ്പെടുത്തവരെ ശക്തമായി തന്നെ ഒഴിവാക്കിയിട്ടുണ്ട്. നേരിട്ട് വന്നവരേയും സ്‌ട്രോങ്ങ് ആയി കൈകാര്യം ചെയ്തു. എല്ലാം നഷ്ടപ്പെട്ട മറ്റൊരു സ്ത്രീ മകന്റ് അഡ്‌മിഷനുമായി ബന്ധപ്പെട്ട് മന്ത്രിയെ സമീപിച്ചതും അവർക്കുണ്ടായ ദുരനുഭവവും വിശദീകരിക്കുന്നു. മന്ത്രിയെ കുടുക്കാൻ ഫോണിൽ സംഭാഷണങ്ങൾ റിക്കോർഡ് ചെയ്തതും അവരിൽ നിന്ന് അത് തന്ത്രപരമായി താൻ വാങ്ങിയതും സരിത വിശദീകരിക്കുന്നു.

അവരുടെ മകളുടെ വിവാഹം രണ്ട് മാസത്തിനകം നടക്കേണ്ടതാണ്. അതുകൊണ്ട് തന്നെ അവർ ഈ വിവാദവുമായി മുന്നോട്ട് പോയാൽ മകളുടെ ജീവിതം അടക്കം കുളമാകും. ഇത് മനസ്സിലാക്കിയാണ് ഇടപെട്ടത്. എന്നാൽ മന്ത്രിക്ക് വേണ്ടി തന്നെയായിരുന്നു ആ ഇടപെടലെന്നും വിശദീകരിക്കുന്നു. അന്ന് ആ സ്ത്രീയിൽ നിന്ന് വാങ്ങിയ മൊബൈൽ റിക്കോർഡിങ്ങ് തന്റെ കൈയിലുണ്ടെന്നും സരിത പറയുന്നു.

ഈ തെളിവുകൾ ഉപയോഗിക്കാത്തതിൽ പരാജയപ്പെട്ടു പോയോ എന്ന ചോദ്യവും സംഭാഷണത്തിൽ സുനിത ഉയർത്തുന്നുണ്ട്. അതിന് വ്യക്തമായ മറുപടി സരിത നൽകുന്നുമില്ല

സരിതാ നായർ-സുനിതാ ദേവദാസ് സംഭാഷണത്തിന്റെ അഞ്ചാം ഭാഗം കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Stories you may Like

More News in this category+

MNM Recommends +

Go to TOP