Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്വർണം വാങ്ങുമ്പോൾ വിശ്വാസം അതല്ല എല്ലാം! അളവുതൂക്ക ഉപകരണങ്ങൾ കൃത്യസമയത്ത് സീൽ ചെയ്യാത്തതിന് ലീഗൽ മെട്രോളജി അധികൃതർ പിഴ ചുമത്തിയവരിൽ കല്യാണും മലബാറും ഭീമയും ചുങ്കത്ത് ജൂവലറിയും അടക്കമുള്ള വമ്പന്മാർ: വിവരാവകാശ രേഖ മറുനാടൻ പുറത്തുവിടുന്നു

സ്വർണം വാങ്ങുമ്പോൾ വിശ്വാസം അതല്ല എല്ലാം! അളവുതൂക്ക ഉപകരണങ്ങൾ കൃത്യസമയത്ത് സീൽ ചെയ്യാത്തതിന് ലീഗൽ മെട്രോളജി അധികൃതർ പിഴ ചുമത്തിയവരിൽ കല്യാണും മലബാറും ഭീമയും ചുങ്കത്ത് ജൂവലറിയും അടക്കമുള്ള വമ്പന്മാർ: വിവരാവകാശ രേഖ മറുനാടൻ പുറത്തുവിടുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണത്തിന്റെ പരിശുദ്ധിയെ വിവരിച്ചുകൊണ്ടാണ് ഏതൊരു ജുവലറിക്കാരുടെയും പരസ്യം. വിശ്വാസം അതല്ലേ.. എല്ലാം എന്നാണ് ഒരു പ്രമുഖ ജുവല്ലറിയുടെ പരസ്യം. പരസ്യവാചകം പോലെ തന്നെ സ്വർണം വാങ്ങുന്നവർ ഒക്കെ ഒരു വിശ്വാസത്തിൽ വാങ്ങണമെന്നാണ് ജുവല്ലറി അർത്ഥമാക്കുന്നത് എന്ന് തോന്നിപ്പോകും.

പരിശുദ്ധിയിലും തൂക്കത്തിലും വെട്ടിപ്പു നടത്തിയതിന് ലീഗൽ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയിൽ നിരവധി ജുവല്ലറികൾ കുടുങ്ങിയ വാർത്ത മറുനാടൻ മലയാളിയാണ് നേരത്തെ പുറത്തുവിട്ടത്. ഈ ജൂവലറികളുടെ പേര് വിവരം പുറത്തുവിടാൻ ശ്രമിച്ചപ്പോൾ മന്ത്രി അടൂർ പ്രകാശ് ഇടപെട്ട സംഭവവും മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ വിവരാവകാശ നിയമപ്രകാരം വിവരാവകാശ പ്രവർത്തകൻ ധനരാജ് നൽകിയ അപേക്ഷയിൽ ലീഗൽ മെട്രോളജി വകുപ്പുകൾ പിഴ ചുമത്തിയ ജുവലറികളുടെ പേര് വിവരം പുറത്തുവന്നു. വായനക്കാർക്ക് വേണ്ടി ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ ചില ജുവലറികളുടെ പേരുകൾ മറുനാടൻ മലയാളി പുറത്തുവിടുകയാണ്.

കേരളത്തിലെ വൻകിടക്കാരായ ജുവലറികൾ പോലും അളവുതൂക്ക ഉപകരണം കൃത്യമായ സമയത്ത് പരിശോധന നടത്തി സീൽ ചെയ്യാത്തതിന്റെ പേരിൽ ശിക്ഷിക്കപ്പെട്ടു. പിഴവ് കണ്ടെത്തിയതിനെ തുടർന്ന് ലീഗൽ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥർ ഇവർക്കെതിരെ പിഴ ചുമത്തുകയും ചെയ്തു. ഇന്ത്യയിലെ ജുവല്ലറി ഉടമകളിൽ ഏറ്റവും ധനികനെന്ന് കണ്ടെത്തിയ കല്യാണ രാമന്റെ ജൂവലറിയും കൃത്യമായ സമയത്ത് അളവു തൂക്ക് ഉപകരണങ്ങൾ സീൽ ചെയ്യാത്തതിന്റെ പേരിൽ പിടിക്കപ്പെട്ടു. ദിവസവും കോടാനുകോടികളുടെ ബിസിനസ് ദിവസവും നടക്കുന്ന മിക്ക ജൂവലറികളും അളവുതൂക്കം ഉപകരണങ്ങളുടെ കാര്യത്തിൽ വീഴ്‌ച്ച വരുത്തി. പുനപരിശോധന സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെന്നതാണ് കോഴിക്കോട്ടുള്ള കല്യാൺ ജൂവലേഴ്‌സിന് വിനയായത്. ഇവരിൽ നിന്നും ഫൈൻ ചുമത്തുകയാണ് അധികൃതർ ചെയ്തത്.

പരിശുദ്ധ സ്വർണം നൽകുന്ന ഭീമ ജൂവലറിയെലെയും ചുങ്കത്ത് ജൂവലറിയിലെയും കല്യാൺ ജൂവലറിയിലെയും അടക്കം പല ജൂവലറികളിലെയും ത്രാസുകൾ പരിശുദ്ധം അല്ലെന്നു കണ്ടാണ് ലീഗൽ മെട്രോളജി വകുപ്പ് പിഴകൾ ഇട്ടത്. മലബാർ ഗോൾ പാലസിന്റെ റാം മോഹൻ റോഡിലുള്ള ഷോറൂമിൽ യഥാസമയം മുദ്രപതിപ്പിക്കാത്ത അളവുതൂക്ക ഉപകരണങ്ങളാണ് ഉപയോഗിച്ചത്. സ്വർണ്ണത്തിന്റെ ഭാരം കുറച്ചുകാട്ടിയതിന്റെ പേരിൽ പിഴയിട്ടത് ചെറുകിട ജൂവലറികൾക്കാണ്. കോട്ടയം ആലപ്പാട്ട് ജ്യൂവലറിയിൽ പരിശുദ്ധി പരസ്യത്തിലെ ഉള്ളു സ്വർണത്തിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും പരിശോധനയിൽ വ്യക്തമായ്. ചെമ്മാട് ചെമ്മണ്ണൂർ ജൂവലറിയും അളവുതൂക്ക ഉപകരണങ്ങളുടെ കാര്യത്തിൽ വീഴ്ച വരുത്തി.

കോഴിക്കോട് ജില്ലയിൽ പിടിക്കപ്പെട്ട ജൂവലറികളുടെ വിശദാംശങ്ങൾ അടങ്ങിയ വിവരാവകാശ രേഖയും മറുനാടൻ ഈ വാർത്തക്കൊപ്പം നൽകുന്നുണ്ട്:

നേരത്തെ ലീഗൽ മെട്രോളജി വകുപ്പ് ഇവർക്കെതിരെ കേസ് എടുത്തു എന്ന പത്രക്കുറിപ്പ് പുറത്ത് വിട്ട ഉടൻ ആണ് ജൂവലറികളുടെ പേര് വെളിപ്പെടാതിരിക്കാൻ മന്ത്രി അടൂർ പ്രകാശ് തന്നെ രംഗത്തെത്തുകയായിരുന്നു. എന്നാൽ വിവരാവകാശ രേഖയിലൂടെ ഈ ജൂവലറികളുടെ പേര് വിവരങ്ങളും പുറത്തുവന്നു. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ജൂവലറികളിൽ 87 ജൂവലറികളിലാണ് ക്രമക്കേട് ബോധ്യപ്പെട്ടുവെന്നാണ് വിവരം പുറത്തവന്നത്. എന്നാൽ ഇതിലും കുടതൽ ജൂവലറികളാണ് വിവിധ സമയങ്ങളിൽ നടന്ന പരിശോധനയിൽ കുടുങ്ങിയത്.

സംസ്ഥാനത്തെ ജൂവലറികളിൽ വിൽക്കുന്ന സ്വർണത്തിൽ തൂക്കക്കുറവ്, കല്ലു പതിപ്പിച്ച സ്വർണാഭരണങ്ങൾക്ക് കല്ലിന്റെ തൂക്കത്തിന് സ്വർണത്തിന്റെ വില ഈടാക്കുക, സ്വർണം തൂക്കുന്ന ത്രാസ്സുകളുടെ കൃത്യതക്കുറവ് എന്നിവയിൽ വെട്ടിപ്പ് നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനതല മിന്നൽ പരിശോധന നടത്തിയത്. വ്യാപകമായ ക്രമക്കേടുകളാണ് പരിശോധനയിൽ കണ്ടെത്തിയത്. കല്ലിന്റെ തൂക്കത്തിൽ കൃത്രിമം കാണിച്ച് സ്വർണത്തിന്റെ വില ഈടാക്കിയതിന് 12 കേസുകളും, സ്വർണത്തിന്റെ പരിശുദ്ധി ബില്ലിൽ രേഖപ്പെടുത്താത്തതിന് 41 കേസുകളും, അളവു തൂക്ക ഉപകരണങ്ങൾ നിയമാനുസൃതം മുദ്ര പതിപ്പിക്കാത്തതിന് 34 കേസുകളും എടുത്തിരുന്നു.

കേരളത്തിൽ സ്വർണക്കച്ചവടക്കാർ വൻലോബി തന്നെയാണ്. ചാനലുകൾക്കും പത്രങ്ങൾക്കും വൻ പരസ്യങ്ങളാണ് നൽകുന്നത്. ചാനലുകളുടെ മുഖ്യ വരുമാന സ്രോതസ്സും ജുവലറികളിൽ നിന്നും ലഭിക്കുന്ന വൻ പരസ്യമാണ്. അതുകൊണ്ട് തന്നെ മാദ്ധ്യമങ്ങളായും ജൂവലറികളുടെ പേര് പറയാൻ തയ്യാറായിരുന്നില്ല. അതുകൊണ്ടു തന്നെ ഇവരുടെ പല വെട്ടിപ്പുകളും പുറത്തറിയുന്നില്ല. മലയാളികളുടെ ആഭരണപ്രിയത്തെ അമിതമായി ചൂഷണം ചെയ്തുവരികയാണ് ജൂവലറി ഗ്രൂപ്പുകൾ. അതിനനുസരിച്ചുള്ള തന്ത്രങ്ങൾക്ക് അവർ രൂപം നൽകുകയും ചെയ്യുകയാണ് ജൂവലറികൾ ചെയ്യാറ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP