Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജോലി ചെയ്യുന്നതിനെക്കാൾ ലാഭകരം ഭിക്ഷാടനം തന്നെ; പത്തുകോടി ബാങ്ക് ബാലൻസ് ഉള്ള ഭിക്ഷക്കാരൻ പിടിയിൽ; ഭിക്ഷ തേടി സമ്പന്നരാകുന്നത് അനേകം വിദേശികളെന്ന് കുവൈറ്റ്

ജോലി ചെയ്യുന്നതിനെക്കാൾ ലാഭകരം ഭിക്ഷാടനം തന്നെ; പത്തുകോടി ബാങ്ക് ബാലൻസ് ഉള്ള ഭിക്ഷക്കാരൻ പിടിയിൽ; ഭിക്ഷ തേടി സമ്പന്നരാകുന്നത് അനേകം വിദേശികളെന്ന് കുവൈറ്റ്

ഭിക്ഷാടനം നടത്തി ജീവിക്കുന്നയാളെ പിടികുടി പരിശോധിച്ച പൊലീസുദ്യോഗസ്ഥർക്ക് അയാളുടെ ബാങ്ക് ബാലൻസ് കണ്ട് തലകറങ്ങി. പത്തുകോടിയിലേറെ രൂപയാണ് പിച്ചക്കാരന്റെ ബാങ്കിലുള്ളത്. കുവൈത്ത് സിറ്റിയിലെ പള്ളിക്ക് മുന്നിൽ ഭിക്ഷാടനം നടത്തിക്കൊണ്ടിരുന്നയാളാണ് ഈ കോടീശ്വരൻ.

വീടില്ലെന്നും എന്തെങ്കിലും തന്ന് സഹായിക്കണമെന്നും അഭ്യർത്ഥിച്ച് പള്ളിക്ക് മുന്നിൽ ഭിക്ഷാടനം നടത്തിക്കൊണ്ടിരുന്നയാളെയാണ് പൊലീസ് പിടികൂടിയത്. റമസാൻ കാലത്ത് ഭിക്ഷാടനം തടയാൻ വേണ്ടിയാണ് പൊലീസ് പള്ളിയിക്ക് മുന്നിലെത്തിയത്. പിടിയിലായ ആളെക്കുറിച്ചു വിശദമായ അന്വേഷണം നടത്തിയപ്പോഴാണു കുവൈത്ത് പൊലീസിനു ഞെട്ടിക്കുന്ന വിവരം ലഭിച്ചത്. പിടിയിലായത് കുവൈത്ത് പൗരനല്ലെന്ന് പൊലീസ് വ്യക്തമാക്കി.
സന്ദർശക വിസയിൽ എത്തി പിരിവും ഭിക്ഷാടനവും നടത്തുന്നവർ ഏറെയാണെന്ന് മനസ്സിലാക്കിയതോടെ, ഭിക്ഷാടനത്തിനും പിരിവിനുമെതിരെ കടുത്ത നിലപാടാണ് കുവൈത്തുൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ. റമസാനിൽ ഈ പ്രവണത കൂടുതലായതിനാൽ, വീസ അനുവദിക്കുന്നതിനുപോലും കടുത്ത നിയന്ത്രണമുണ്ട്.
ഭിക്ഷാടനം നിരോധിച്ചിട്ടുള്ള കുറ്റമായതിനാലും പത്തുകോടിയോളം രൂപ ബാങ്കിലിട്ട് ഭിക്ഷാടനം നടത്തുന്നതിനാലും ഇയാൾക്ക് കടുത്ത ശിക്ഷ കിട്ടുമെന്നാണ് സൂചന. റമസാൻ കാലത്ത് സക്കാത്ത് നൽകുന്നത് പതിവായതിനാൽ, കൂടുതൽ തുക കിട്ടുമെന്നറിയുന്നതുകൊണ്ടാണ് പള്ളിക്കുമുന്നിൽ ഭിക്ഷാടനം നടത്താൻ ഇയാൾ തുനിഞ്ഞത്.
ഭിക്ഷാടനം നടത്തിയതിന് അറസ്റ്റിലായ 22 പേരെ ഏപ്രിലിൽ കുവൈറ്റ് നാട് കടത്തിയിരുന്നു. 2012-ൽ സ്ത്രീവേഷം കെട്ടി ഭിക്ഷാടനം നടത്തിയായാളെയും കുവൈറ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നെത്തി ഗൾഫിൽ ഭിക്ഷാടനം നടത്തുന്നവർ ഏറെയാണ്. സൗദിയിൽ പിടിയിലാകുന്നവരിൽ 85 ശതമാനവും വിദേശികളാണെന്നാണ് പൊലീസിന്റെ കണക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP