Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കടൽക്കൊല കേസിലെ നാവികരെ വിട്ടു കിട്ടണം; ഇറ്റലി അന്താരാഷ്ട്ര കോടതിയെ സമീപിച്ചു; ഇന്ത്യയുടെ നിയമനടപടി ഇല്ലാത്ത അധികാരം ഉപയോഗിച്ചെന്ന് ഇറ്റലിയുടെ വാദം

കടൽക്കൊല കേസിലെ നാവികരെ വിട്ടു കിട്ടണം; ഇറ്റലി അന്താരാഷ്ട്ര കോടതിയെ സമീപിച്ചു; ഇന്ത്യയുടെ നിയമനടപടി ഇല്ലാത്ത അധികാരം ഉപയോഗിച്ചെന്ന് ഇറ്റലിയുടെ വാദം

റോം: കടൽക്കൊല കേസിൽ പ്രതികളായ നാവികരം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഇറ്റലി അന്താരാഷ്ട്ര കോടതിയെ സമീപിച്ചു. നാവികർക്കെതിരായ നടപടി സ്വീകരിക്കാൻ ഇന്ത്യക്ക് കഴിയില്ലെന്ന് വാദിച്ചാണ് ഇറ്റലി രാജ്യാന്തര ട്രിബ്യൂണലിനെ സമീപിച്ചത്. നാവികർക്കെതിരായ ഇന്ത്യയിലെ നിയമനടപടികൾ നിർത്തിവെക്കണമെന്നും ഇറ്റലി ആവശ്യപ്പെട്ടു. ഇറ്റാലിയൻ വിദേശകാര്യ മന്ത്രാലയാണ് ഈ ആവശ്യം ഉന്നയിച്ച് ഹാംബർഗിലെ കോടതിയെ സമീപിച്ചത്. കടൽക്കൊലക്കേസിൽ തർക്കം പരിഹരിക്കും വരെ നാവികരെ ഇറ്റലിയിൽ തങ്ങാൻ അനുവദിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. കേസ് അന്താരാഷ്ട്ര കോടതി പരിഗണിക്കുന്നതു വരെ മറീനുകൾക്കെതിരായ ഇന്ത്യയിലെ നിയമനടപടികൾ നിർത്തിവയ്ക്കണം. സംഭവം നടന്ന് രണ്ടു വർഷത്തിലേറെയായിട്ടും കേസിൽ ഇന്ത്യയിൽ വിചാരണ തുടങ്ങാൻ പോലും കഴിഞ്ഞില്ലെന്ന് ഇറ്റലി ചൂണ്ടിക്കാട്ടി.

അതേസമയം കടൽക്കൊല നടന്നത് ഇന്ത്യയിലെ സമുദ്രപരിധിയിൽ ആണെന്നും അതിനാൽ അവർക്കെതിരെ നടപടി സ്വീകരിക്കാൻ ഇന്ത്യക്ക് അധികാരമുണ്ടെന്നുമാണ് ഇന്ത്യയുടെ വാദം. ഇന്ത്യയിൽ കേസ് നടക്കുന്നതിനിടെ രാജ്യാന്തര കോടതിയെ സമീപിച്ചത് ഇന്ത്യയിലെ നിയമനടപടപികളെ അപമാനിക്കലാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. ഈ വാദം കേന്ദ്രസർക്കാർ രാജ്യാന്തര മധ്യസ്ഥർക്കു മുൻപാകെ ഉന്നയിക്കും. പ്രശ്‌നത്തിന് ഇന്ത്യയിൽ തന്നെ പരിഹാരം സാധ്യമാണെന്നും രാജ്യത്തെ പ്രാഥമിക നിയമനടപടികൾ പോലും ഇറ്റലി പൂർത്തിയാക്കിയില്ലെന്നുമാണ് ഇന്ത്യയുടെ നിലപാട്.

കടലിൽ വച്ചുണ്ടാകുന്ന പ്രശ്‌നങ്ങളിൽ വിവിധ രാജ്യങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ ഐക്യരാഷ്ട്രസഭ തയാറാക്കിയ യുഎൻ ക്ലോസിന്റെ അടിസ്ഥാനത്തിലാണ് ഇറ്റലി രാജ്യാന്തര മധ്യസ്ഥത ആവശ്യപ്പെട്ടത്. എന്നാൽ രാജ്യാന്തര മധ്യസ്ഥത ആവശ്യപ്പെടും മുമ്പ് പൂർത്തീകരിക്കേണ്ട നടപടികളെക്കുറിച്ചുള്ള യു.എൻ ക്ലോസിലെ 294, 295 വകുപ്പുകൾ ഇറ്റലി പാലിച്ചെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടും. സംഭവം നടന്ന രാജ്യത്തെ പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മാത്രമേ രാജ്യാന്തര മധ്യസ്ഥത ആവശ്യപ്പെടാവൂയെന്ന വ്യവസ്ഥയും പ്രശ്‌നത്തിന് പ്രാദേശിക തലത്തിൽ പരിഹാരം കാണാൻ ശ്രമിക്കണമെന്ന വ്യവസ്ഥയും ഇറ്റലി കണക്കിലെടുത്തില്ലെന്നാവും ഇന്ത്യയുടെ വാദം.

കേസിൽ പ്രതിയായ നാവികൻ ലത്തോറെ മാസിമിലാനോയ്ക്ക് ആറുമാസം കൂടി ഇറ്റലിയിൽ തുടരാൻ കഴിഞ്ഞയാഴ്‌ച്ച സുപ്രീംകോടതി അനുമതി നൽകിയിരുന്നു. ആരോഗ്യപരമായ കാരണങ്ങൾ കണക്കിലെടുത്താണ് കോടതിയുടെ നടപടി. കേസിൽ അന്താരാഷ്ട്ര മദ്ധ്യസ്ഥതയ്ക്ക് ശ്രമിച്ചതിനാൽ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇറ്റലി സുപ്രീംകോടതിയിൽ നൽകിയ പുതിയ ഹർജിയിൽ കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP