Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മതം തലയ്ക്ക് പിടിച്ച ഇസ്ലാമിക മൗലികവാദികൾ മഹാനായ കലാമിനെയും വെറുതെവിടുന്നില്ല; മരണപ്പെട്ട കാഫറുടെ പരലോക മോക്ഷത്തിന് വേണ്ടി പ്രാർത്ഥിക്കരുതെന്ന് മലയാളി ഭീകരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; വിവാദ പോസ്റ്റ് പിൻവലിച്ചിട്ടും റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിനെതിരെ ജനവികാരം പൊട്ടിയൊഴുകുന്നു

മതം തലയ്ക്ക് പിടിച്ച ഇസ്ലാമിക മൗലികവാദികൾ മഹാനായ കലാമിനെയും വെറുതെവിടുന്നില്ല; മരണപ്പെട്ട കാഫറുടെ പരലോക മോക്ഷത്തിന് വേണ്ടി പ്രാർത്ഥിക്കരുതെന്ന് മലയാളി ഭീകരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; വിവാദ പോസ്റ്റ് പിൻവലിച്ചിട്ടും റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിനെതിരെ ജനവികാരം പൊട്ടിയൊഴുകുന്നു

കെ വി നിരഞ്ജൻ

കോഴിക്കോട്: മുൻരാഷ്ട്രപതി എ.പി.ജെ അബ്ദുൽകലാം മരിച്ചതിന്റെ ഞെട്ടലിൽനിന്ന് രാജ്യം മുക്തമാവന്നതിനുമുമ്പ് അദ്ദേഹത്തെ അപമാനിച്ച് കേരളത്തിലെ ഇസ്ലാമിക മൗലികവാദികൾ രംഗത്ത്. ഫേസ്‌ബുക്കിലെ റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിലാണ് ലോകം ആരാധിക്കുന്ന കലാമിന്റെ വ്യക്തിത്വത്തെ അവഹേളിച്ചു കൊണ്ട് പോസ്റ്റുകൾ നടക്കുന്നത്. ഇന്ത്യയിലെ മറ്റൊരു മുസ്ലിംമിനും എത്തിപ്പിടിക്കാൻ സാധിക്കാത്ത പദവിയിൽ എത്തിയ അബ്ദുൽകലാമിനെ ഇസ്ലാമിന്റെ രക്ഷകർ ചമഞ്ഞവർ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു ഈ ഗ്രൂപ്പിൽ.

കലാം കാഫിറാണെന്നും അയാളുടെ പരലോകമോക്ഷത്തിനു വേണ്ടി പ്രാർത്ഥിക്കുക നിരോധിക്കപ്പെട്ടതാണെന്നും പറഞ്ഞുകൊണ്ടാണ് റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിലെ ഒരു അംഗമായ മൗലികവാദി ആദ്യം പോസ്റ്റിട്ടത്. പിന്നീട് ഇതിന്റെ ചുവടു പിടിച്ച് അദ്ദേഹത്തെ അവഹേളിക്കുന്ന പോസ്റ്റുകൾ വ്യാപിക്കുകയായിരുന്നു. പോസ്റ്റ് വൻ വിവാദവും പ്രതിഷേധവും ഉണ്ടാക്കിയതോടെ പിൻവലിക്കപ്പെട്ടെങ്കിലും സോഷ്യൽ മീഡിയകളിൽ ചർച്ചതുടരുകയാണ്. ഈ പോസ്റ്റ് നൽകിയ ആവേശത്തിൽ റെറ്റ് തിങ്കേഴ്‌സിലെ മതമൗലികവാദികൾ ശക്തിയുക്തം അദ്ദേഹത്തെ അവഹേളിക്കുകയാണ്.

സമീർ അലിയെന്ന ആളാണ് ഫേസ്‌ബുക്കിൽ കലാമിനെ അപകീർത്തിപ്പെടുത്തിത്. മലേഷ്യയിൽ ജോലി ചെയ്യുന്ന ഇയാൾ ഈ ഗ്രൂപ്പിലെ സജീവ സാന്നിധ്യമാണ്. ഗ്രൂപ്പിൽ നിന്നും ഈ പോസ്റ്റ് മാറ്റിയെങ്കിലും സമീറിന്റെ ഫേസ്‌ബുക്ക് വാളിൽ ഇപ്പോഴും ഈ അവഹേളന വാക്കുകൾ അതേപടിയുണ്ട്.

എ.പി.ജെ കലാം മഹാനായിരക്കാം, പക്ഷേ ജീവിതകാലം മുഴുവൻ ഇസ്ലാം എന്തെന്ന് അറിയാതെയാൺ അദ്ദേഹം ജീവിച്ചതെന്ന് പോസ്റ്റിൽ കുറ്റപ്പെടുത്തുന്ന പോസ്റ്റായിരുന്നു ആദ്യം വന്നത്. ചെറുപ്പംമുതലെ ക്ഷേത്രങ്ങളുമായി ചുറ്റിപ്പറ്റി ജീവിക്കുന്നതുകൊണ്ടാവം വിഗ്രഹാരാധനയും ആൾദൈവങ്ങളെ ആരാധിക്കയും ഒന്നും അങ്ങേക്കുവിഷയമായിരുന്നില്ലല്ലോ? എന്നും പോസ്റ്റ് ഓർമ്മിപ്പിക്കുന്നു. ഒപ്പം ദുർഗാപൂജചെയ്യുന്ന എ.പി.ജി യുടെ ചിത്രവും കൊടുത്തിട്ടുണ്ട്. പോസ്റ്റിനെതിരെ ഇസ്ലാമിക ലോകത്തുനിന്നുതന്നെ കടുത്ത എതിർപ്പാണ് ഉണ്ടായത്. ലോകം മുഴുവൻ ആദരിക്കുന്ന ഒരു വ്യക്തിയെ ഈ രീതിയിൽ ചിത്രീകരിക്കുന്നത് തെറ്റാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. എല്ലാം മതങ്ങളെയും സ്‌നേഹിച്ചിരുന്ന തികഞ്ഞ മതേതര വാദിയായ വ്യക്തിയായിരുന്നു കലാമെന്നത് മറക്കരുതെന്ന് മുസ്ലിം സമുദായത്തിലെ ചില ചെറുപ്പക്കാർ തന്നെ ചൂണ്ടിക്കാട്ടുന്നു.

ഈ പോസറ്റ് കൂടാതെ കലാം ബിജെപി അനുഭാവിയാണെന്ന വിധത്തിലുള്ള വ്യാപക പ്രചരണങ്ങളും റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിലുണ്ട്. കലാം സായിബാബയ്ക്കും അമൃതാനന്ദമയിക്കും ഒപ്പമുള്ള ചിത്രങ്ങൾ സഹിതമാണ് അദ്ദേഹത്തെ അവഹേളിക്കുന്നത് തുടരുന്നത്. കേരളത്തിലെ ഇസ്ലാമിക പണ്ഡിതന്മാർ പോലും കലാമിന്റെ വിയോഗത്തിൽ അതീവദുഃഖം രേഖപ്പെടുത്തുമ്പോഴാണ് ഇസ്ലാമിന്റെ രക്ഷകർ ചമഞ്ഞെത്തുന്നവർ ലോകം ബഹുമാനാക്കുന്ന വ്യക്തിത്വത്തെ അവഹേളിക്കുന്നത്.

അതേസമയം ഇസ്ലാമിന്റെ പേരിൽ തീവ്രവാദികളുടെ അഴിഞ്ഞാട്ടത്തിന് ക്ഷമചോദിച്ച് നിരവധി മുസ്ലിം ചെറുപ്പക്കാരും രംഗത്തുണ്ട്. ലോകത്തിന് പുതു ചിന്ത നൽകിയ, യുവാക്കളിൽ ആവേശം വിതരിയ മഹത് വ്യക്തിത്വത്തെ അവഹേളിച്ചതിന്റെ പേരിൽ അള്ളാഹു പോലും ഇവരോട് പൊറുക്കില്ലെന്നാണ് ഇവർ അഭിപ്രായപ്പെടുന്നത്. ഗ്രൂപ്പിൽ കലാമിനെ അവഹേളിച്ചുള്ള പോസ്റ്റുകൾ പെരുകുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച് അംഗങ്ങളായ മറ്റുള്ളവരും രംഗത്തെത്തിയിട്ടുണ്ട്.

ഗ്രൂപ്പിലെ അനാരോഗ്യപ്രവണതയെ കുറിച്ച് അംഗമായ എകെഎം മാടായി ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്:

ഗ്രൂപ്പിന്റെ ഇപ്പോഴത്തെ പോക്ക് ആശങ്ക ഉളവാക്കുന്നു ,ഗ്രൂപ്പിനെ കീഴടക്കി കൊണ്ടിരിക്കുന്ന പ്രത്യേഗ ചിന്താ ധാരയിൽ നിന്ന് ഗ്രൂപ്പിന് ഇനി ഒരു തിരിച്ചു പോക്ക് സാധ്യമാണോ? ഗ്രൂപ്പിലെ ആദ്യ കാല മെമ്പറും ,കുറെ കാലം അഡ്‌മിൻ ആയി ഇരുന്ന ആളും എന്ന നിലയിൽ ഇപ്പോഴത്തെ അവസ്ഥ വേദനപ്പിക്കുന്നതാണ്, പ്രത്യേകിച്ച് ഒന്നും പറയുന്നില്ല ,കാര്യങ്ങൾ എല്ലാം വ്യക്തമാണ്, ഗ്രൂപ്പിലെ സ്ഥാപക അംഗവും ,ദീർഘ കാലം അഡ്‌മിനും ആയിരുന്ന ഒരു വ്യക്തി സഹികെട്ട് ഇന്നു ഗ്രൂപ്പ് ലീവ് ചെയ്തു പോയി ,എനിക്ക് മെസ്സേജ് അയച്ചു വിഷമം പങ്കുവച്ചു,
വിവാദമാവുന്ന പരാമർശങ്ങൾ അടങ്ങുന്ന പോസ്റ്റ് കുറെ നേരം നിർത്തി വേണ്ട വിധം ചര്ച്ച കഴിഞ്ഞതിനു ശേഷം അത് ഡിലീറ്റ് ചെയ്തു എന്ത് പ്രയോജനം ? അതിന്റെ impact അപ്പോഴേക്കും സ്‌പ്രെഡ് ആയി കഴിഞ്ഞിരിക്കും, തുടക്കം തന്നെ ഡിലീറ്റ് ചെയ്താൽ ഗ്രൂപ്പിനും ,അതോടൊപ്പം പോസ്റ്റ് ഇട്ട വ്യക്തിക്കും കേള്ക്കുന്ന പഴി ഒഴിവാക്കുകയും ചെയ്യാം ,മരിച്ച മനുഷ്യന്റെ ഗുണമല്ലാതെ ദോഷങ്ങൾ പറയരുത് എന്ന ഇസ്ലാമിക അദ്ധ്യാപനം പോലും അഡ്‌മിൻസിന് അന്യമാണോ? സംസ്‌ക്കാര ചടങ്ങുകൾ കഴിയുവോളം ,ഒരു ദിവസമെങ്കിലും അത്തരം പൊങ്കൊലകൽ അനുവദിക്കാതിരിക്കാമായിരുന്നു ,പരേതനെ പോസ്റ്റ് മോര്ട്ടം ചെയ്യാൻ പിന്നെയും അവസരങ്ങൾ ഉണ്ടല്ലോ , ഇനി ഇപ്പോൾ ഈ ഗ്രൂപ്പിനെ പടച്ചവൻ രക്ഷിക്കട്ടെ എന്ന്പ്രാർതിക്കുകയെ നിർവാഹമുള്ളൂ.

 

കഴിഞ്ഞ കൂറെക്കാലമായി എന്തിനും എതിനും വർഗീയ പ്രചാരണവുമായി ഇസ്ലാമിക മൗലികവാദികൾ അഴിഞ്ഞാടുന്ന ഗ്രൂപ്പായി മാറുകയാണ് റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പ്. ഈ ഗ്രൂപ്പ് നിരോധിക്കണമെന്നുവരെ പലതവണ പരാതി കിട്ടിയിട്ടും നടപടിയുണ്ടായിട്ടില്ല. നേരത്തെ കോഴിക്കോട്ടെ യുക്തിവാദിയായ ഒരു ഡോക്ടർ മരണാനന്തരം തന്റെ ശരീരം മെഡിക്കൽ കോളജിന് ദാനംചെയ്തപ്പോൾ ആ മരണത്തെപോലും പരിഹസിച്ചുകൊണ്ട് ആർ.ടി ഗ്രൂപ്പിൽ പോസ്റ്റ് വന്നിരുന്നു. ഐസിസിന്റെ കൂട്ടക്കെലകളെ ന്യായീകരിച്ചുംമറ്റും പലതവണ ഇതിൽ ചെറുപ്പക്കാർവരെ പോസ്റ്റ് ഇടാറുണ്ട്. കാശ്മീർ ഇന്ത്യയുടെ ഭാഗമല്ലെന്നും അവർക്ക് സ്വാതന്ത്ര്യം വേണമെന്നും പറയുന്ന കടുത്ത ഇന്ത്യാവിരുദ്ധ പോസ്റ്റുകളും ഇതിൽ കാണാം.

യുക്തിവാദികളും സ്വതന്ത്ര ചിന്തകരും അണിനിരക്കുന്ന ഫ്രീ തിങ്കേഴ്‌സ ഗ്രൂപ്പിന് സമാന്തരമായി ഉണ്ടാക്കിയ ഈ ഗ്രൂപ്പിലൂടെ കടുത്ത വർഗീയ പ്രചാരണമാണ് നടക്കുന്നുത്.എതാണ്ട് മൂന്നാല് മാസങ്ങൾക്കു മുമ്പ് ദൈവത്തിന്റെ അസ്തിത്വവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഫ്രീ തിങ്കേഴ്‌സ് ഗ്രൂപ്പുമായി നടന്ന സംവാദത്തിൽ ഇവർ അതി ദയനീയമായി പരാജയപ്പെട്ടിരുന്നു. എഫ്.ടിയെ പ്രതിനിധീകരിച്ച് എഴുത്തുകാരനും പ്രഭാഷകനീമായ രവിചന്ദ്രനും, ആർ.ടിയെ പ്രതിനിധീകരിച്ച് നവാസ് ജാനെയുമാണ് സംവാദത്തിൽ പങ്കെടുത്തത്. എന്നാൽ തന്റെ വാദങ്ങൾ ഒന്നൊന്നായി പരാജയപ്പെട്ട് നാണംകെട്ടുപോയ നവാസ് ജാനെ പിന്നീട് കടുത്ത മതമൗലികവാദ നിലപാടുമായി കുറച്ചുകാലത്തനുശേഷം സജീവമാവുകയായിരുന്നു.

അതേസമയം മറ്റു ചില ഗ്രൂപ്പുകളിലും കലാമിന്റെ നിലപാടുകളോട് വിയോജിച്ചുകൊണ്ടുള്ള പോസ്റ്റുകൾ വന്നിട്ടുണ്ട്. എന്നാൽ, ഇവർ ആരും തന്നെ മതത്തിന്റെ പേര് പറഞ്ഞ് കലാമിനെ അവഹേളിക്കാൻ തയ്യാറായിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP