Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂന്ന് മലയാളികൾ ഐസിസിൽ ചേർന്നെന്ന് ഇന്നലെ മാതൃഭൂമി; പാലക്കാട്ടെ പത്രക്കാരൻ യുദ്ധം ചെയ്യുന്നെന്ന് ഇന്നു മനോരമയും; 300 ദിവസം മുമ്പ് മറുനാടൻ ഇത് പ്രസിദ്ധീകരിച്ചപ്പോൾ പിതാവിന് വിളിച്ചവർക്ക് എന്തെങ്കിലും പറയാനുണ്ടോ?

മൂന്ന് മലയാളികൾ ഐസിസിൽ ചേർന്നെന്ന് ഇന്നലെ മാതൃഭൂമി; പാലക്കാട്ടെ പത്രക്കാരൻ യുദ്ധം ചെയ്യുന്നെന്ന് ഇന്നു മനോരമയും; 300 ദിവസം മുമ്പ് മറുനാടൻ ഇത് പ്രസിദ്ധീകരിച്ചപ്പോൾ പിതാവിന് വിളിച്ചവർക്ക് എന്തെങ്കിലും പറയാനുണ്ടോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രണ്ട് ദിവസം മുമ്പ് രാജ്യത്തെ ഭീകര സംഘനകളുടെ സാന്നിധ്യത്തെ കുറിച്ച് ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം യോഗം വിളിച്ചു. ഞെട്ടിക്കുന്ന വിവരങ്ങളാണ് യോഗത്തിൽ പങ്കുവയ്ക്കപ്പെട്ടത്. സിറിയയിൽ ഇസ്ലാമിക രാജ്യത്തിനായി പോരടിക്കുന്ന ഐസിസ് ഭീകരരുടെ റിക്രൂട്ട്‌മെന്റ് കേന്ദ്രമായി രാജ്യം മാറുന്നു. കേരളത്തിൽ നിന്നും മൂന്ന് പേർ യുദ്ധത്തിൽ പങ്കെടുക്കുന്നുവെന്നും ഈ യോഗം സ്ഥിരീകരിച്ചു. ഇതോടെ മാതൃഭൂമിയുടെ ഒന്നാം പേജിൽ ഐസിസിലെ മലയാളി ബന്ധം വാർത്തയായി വന്നു. ഇന്ന് മനോരമയും അത് ഏറ്റു പിടിച്ചു. കുറച്ചു കൂടി വ്യക്തത വരുത്തി ഒരു മാദ്ധ്യമ പ്രവർത്തകനാണ് യുദ്ധമുഖത്തുള്ളതെന്ന് മനോരമ വിശദീകരിക്കുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ യോഗത്തിൽ പങ്കുവച്ച വിവരങ്ങളാണ് ഇവ. സംസ്ഥാന പൊലീസും ഇക്കാര്യങ്ങൾ മാസങ്ങൾക്ക് മുമ്പേ സ്ഥിരീകരിച്ചിരുന്നു. സംസ്ഥാന പൊലീസിനും ഇതു സംബന്ധിച്ച വ്യക്തമായ സൂചന കിട്ടി. ഇതിന്റെ അടിസ്ഥാനത്തിൽ 2014 ഒക്ടോബർ 18ന് മറുനാടൻ മലയാളി വാർത്ത നൽകിയിരുന്നു. ഐസിസ് ഭീകരതയുടെ വേരുകൾ കേരളത്തിലും; ഭീകര ബന്ധമുള്ളവരിൽ മലയാളി യുവാക്കളുമെന്ന് സൂചന; പാലക്കാട് സ്വദേശിയുടെ ഐസിസ് ബന്ധത്തെകുറിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി-എന്നായിരുന്നു ആ വാർത്ത. ഇതിന്റെ തുടർച്ചയാണ് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര വകുപ്പ് നടത്തിയ വെളിപ്പെടുത്തലുകൾ. ഇത് തന്നെയാണ് മാതൃഭൂമിയും മനോരമയും ഇപ്പോൾ നൽകിയതും.

പത്ത് മാസം മുമ്പ് മറുനാടൻ ഇന്റലിജൻസ് റിപ്പോർട്ടിനെ ഉദ്ദരിച്ച് വാർത്ത കൊടുക്കുമ്പോൾ കളിയാക്കലും കുറ്റപ്പെടുത്തലുമാണ് ഒരു വിഭാഗം ബോധപൂർവ്വം ശ്രമിച്ചത്. ഇസ്ലാമിക വിരുദ്ധ അജണ്ടയുമായി മറുനാടൻ നടത്തുന്ന കള്ള പ്രചരണമായിരുന്നു 2014 ഒക്ടോബറിലെ വാർത്തയെന്ന് പോലും കമന്റ് എത്തി. ഈ വർഷം ജൂണോടെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് കൃത്യമായി തന്നെ വിവരങ്ങൾ കിട്ടി. അക്കാര്യവും ജൂൺ 21ന് വിശദമായി റിപ്പോർട്ട് ചെയ്തു. മലബാർ ഐസിസിന്റെ റിക്രൂട്ട്‌മെന്റ് കേന്ദ്രമോ? യെമനിലെ യുദ്ധത്തിന് മലയാളികളേയും നിയോഗിച്ചിട്ടുണ്ടെന്ന് സൂചന; മൂന്ന് മലപ്പുറം സ്വദേശികളിൽ ഒരാൾ മതം മാറിയ വ്യക്തി; ഞെട്ടിക്കുന്ന കണ്ടെത്തലുമായി സിബിഐ-എന്നായിരുന്നു വാർത്ത.

ഈ വാർത്ത ഇങ്ങനെയായിരുന്നു- കേരളത്തിൽനിന്ന് ഐ എസ് ഐ എസ് ഭീകരവാദികൾ യുവാക്കളെറിക്രൂട്ട് ചെയ്തതായി സൂചന നൽകി സി ബി ഐ. ഇസ്ലാമിക തീവ്രവാദം അടിത്തട്ടിൽ വ്യാപകമാക്കിയാണ് കേരളത്തിൽനിന്ന് യുവാക്കളെ ഐ എസ് ഐ എസ് റിക്രൂട്ട് ചെയ്തിരിക്കുന്നതെന്നാണ് സി ബി ഐ സ്‌പെഷൽ ബ്രാഞ്ചിന്റെ റിപ്പോർട്ട്. മൂന്നു പേരെയാണ് ഇത്തരത്തിൽ സംസ്ഥാനത്തുനിന്നു കൊണ്ടുപോയിരിക്കുന്നത്. ഇവരെല്ലാം മലപ്പുറം സ്വദേശികളാണെന്നും ഭീകരവാദവിരുദ്ധസംഘത്തിനു സി ബി ഐ സ്‌പെഷ്യൽ ബ്രാഞ്ച് കൈമാറിയ റിപ്പോർട്ടിൽ പറയുന്നു. ഇതുസംബന്ധിച്ച് വിശദമായ വിവരങ്ങൾ സ്‌പെഷ്യൽ ബ്രാഞ്ച് ജില്ലാ മേധാവികളുടെ യോഗത്തിൽ കഴിഞ്ഞ ദിവസം വിളിച്ച് സി ബി ഐ റിപ്പോർട്ട് ചെയ്തു. പെരിന്തൽമണ്ണ സ്വദേശിയായ ഒരു യുവാവിനെ ഒമാനിലേക്കാണ് ആദ്യം കൊണ്ടുപോയത്. പിന്നീട് ഇയാൾ യെമനിലേക്കും പോയി.ആഭ്യന്തരയുദ്ധം രൂക്ഷമായിട്ടും ഇതുവരെ ഇയാൾ തിരിച്ചെത്താത്തതിന്റെ കാരണം ചികഞ്ഞപ്പോഴാണ് ഇയാളുടെ തീവ്രവാദ ബന്ധം ഏതാണ്ട് ബോധ്യമായിരിക്കുന്നത്.

ഇയാൾക്കുശേഷം ഇതുപോലെ പോയ രണ്ടു മലപ്പുറം സ്വദേശികളും ഐ എസ് ഐ എസ് ഭീകരരോടൊപ്പമായിരിക്കാമെന്നാണ് സി ബി ഐ നിഗമനം. പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ ഒരു മുൻ പ്രവാസിയാണ് ഇവരെ റിക്രൂട്ട് ചെയ്യുന്നതിന് സഹായം നൽകിയതെന്നാണ് സൂചന. ഇയാളേയും നിരീക്ഷിച്ചുവരികയാണ്. മലപ്പുറത്തുനിന്നുപോയ മൂന്നുപേരിൽ ഒരാൾ മതം മാറിയ ആളാണെന്നും പറയപ്പെടുന്നു. ഇവരെക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നും ബന്ധുക്കളിൽനിന്നു ലഭ്യമല്ല. വീട്ടുകാരെയും ഇവർ കുറച്ചുനാളുകളായി ബന്ധപ്പെടുന്നില്ലെന്നും സി ബി ഐ സ്‌പെഷൽ ബ്രാഞ്ച നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അടുത്ത ദിവസം തന്നെ ഇതു സംബന്ധിച്ച രഹസ്യാന്വേഷണ റിപ്പോർട്ട് സംസ്ഥാന ഇന്റലിജൻസിനു സി ബി ഐ കൈമാറിയേക്കുമെന്നായിരുന്നു മറുനാടൻ വാർത്തി. ഈ സത്യസന്ധമായ റിപ്പോർട്ടിനുള്ള അംഗീകരാമാണ് ഇപ്പോൾ മാതൃഭൂമിയും മനോരമയും നൽകിയിരിക്കുന്ന എക്‌സക്ലൂസീവുകൾ.

ഈ മറുനാടൻ വാർത്തകൾക്കെല്ലാം കമന്റ് ബോക്‌സിൽ പരിഹാസമായിരുന്നു ഫലം. ഇതിനിടെയിൽ ഒരു മലയാളം ചാനൽ പാലക്കാട്ടെ മലയാളി മാദ്ധ്യമ പ്രവർത്തകന്റെ യുദ്ധമുഖത്തെ സാന്നിധ്യവും വാർത്തയാക്കി. ദേശീയ മാദ്ധ്യമങ്ങളിലും ഇതിന് സമാനമായ വാർത്തകളെത്തി. ഇവയും എകക്‌സ്‌ക്ലൂസികൾക്കൊപ്പം വാർത്തിയാക്കി. ഇതിനെല്ലാം ഒരു വിഭാഗം ബോധപൂർവ്വം രംഗത്തെത്തുകയായിരുന്നു. എല്ലാം കള്ളമാണെന്നും ഇസ്ലാമിക വിരുദ്ധ ഇന്റലിജൻസ് ബ്യൂറോയുടെ പ്രവർത്തനമാണ് ഈ വാർത്തകളെന്നും വരുത്താനായിരുന്നു വ്യജ പ്രചരണങ്ങൾ. രഹസ്യാന്വേഷണ റിപ്പോർട്ടുകളുടെ സത്യസന്ധത എന്തായിരുന്നുവെന്ന് ഇപ്പോൾ മാതൃഭൂമിയും മനോരമയും വാർത്തയാക്കുമ്പോഴെങ്കിലും വിമർശകർ ഉൾക്കൊള്ളണം. ഇതിനോടും പ്രതികരിക്കണം. കേരളത്തെ വിദേശ തീവ്രവാദ സംഘടനകൾ റിക്രൂട്ട്‌മെന്റ് കേന്ദ്രങ്ങളാക്കുന്നുവെന്ന യാഥാർത്ഥ്യം സമൂഹത്തെ അറിയാക്കാൻ മാത്രമാണ് ഈ വാർത്തകളിലൂടെ മറുനാടൻ ശ്രമിക്കുന്നത്.

നേരത്തെ ഇന്ത്യൻ മുജാഹിദിനിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തതും തടിയന്റവിട നസീറിന്റെ സാന്നിധ്യവുമെല്ലാം മലയാളി തിരിച്ചറിഞ്ഞതാണ്. എന്നിട്ടും മറുനാടൻ മലയാളി നൽകിയ ഐസിസിന്റെ റിക്രൂട്ട്‌മെന്റ്് വാർത്തകളെ വർഗ്ഗീയതയുടെ ചുവയോടെ കുറ്റപ്പെടുത്താൻ ശ്രമിക്കുന്നതിന് പകരം സമൂഹം നേരിടുന്ന ഈ വെല്ലുവിളയ്‌ക്കെതിരെ ശബ്ദമുയർത്തുകയാണ് വേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP