Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എ ഗ്രൂപ്പിനെ വിഴുങ്ങാൻ സുധാകരൻ തേരോട്ടം തുടങ്ങി; പ്രതിരോധിക്കാൻ പോലുമാകാതെ പകച്ച് ഉമ്മൻ ചാണ്ടി അനുകൂലികൾ; കണ്ണൂരിൽ വിശാല ഐയുടെ മുന്നേറ്റത്തെ തടയാൻ എ ഗ്രൂപ്പിൽ നേതാക്കളില്ല

എ ഗ്രൂപ്പിനെ വിഴുങ്ങാൻ സുധാകരൻ തേരോട്ടം തുടങ്ങി; പ്രതിരോധിക്കാൻ പോലുമാകാതെ പകച്ച് ഉമ്മൻ ചാണ്ടി അനുകൂലികൾ; കണ്ണൂരിൽ വിശാല ഐയുടെ മുന്നേറ്റത്തെ തടയാൻ എ ഗ്രൂപ്പിൽ നേതാക്കളില്ല

രഞ്ജിത് ബാബു

കണ്ണൂർ: കണ്ണൂർ ജില്ലയിൽ കോൺഗ്രസ്സ് 'എ' വിഭാഗം നേതൃത്വമില്ലാതെ വലയുന്നു. മുൻ മന്ത്രി കെ.പി.നൂറുദീനും കെപിസിസി. ജനറൽ സെക്രട്ടറിമാരായ പി.രാമകൃഷ്ണനും സതീശൻ പാച്ചേനിയുമാണ് 'എ'.വിഭാഗത്തിന്റെ ചുക്കാൻ പിടിക്കുന്നത്.

പഴയ ഐ ക്കാരനായ എ.ഡി.മുസ്തഫയും കെ.സുധാകരൻ വിരുധരുമെല്ലാം 'എ' പാളയത്തിലുണ്ടെങ്കിലും കാര്യമായ പ്രവർത്തനമില്ലാത്തതിനാൽ കടുത്ത നിരാശയിലാണ്. 'എ' വിഭാഗത്തിലെ പ്രാദേശിക നേതാക്കളും പോഷക സംഘടനാ നേതാക്കളും അണികളും ഗ്രൂപ്പുപ്രവർത്തനമില്ലാതെ കെ.സുധാകരൻ വിഭാഗത്തിന്റെ അപ്രമാദിത്വത്തിൽ നിരാശരായിക്കഴിയുന്ന അവസ്ഥയിലാണ് കണ്ണൂർ ജില്ലയിലെ 'എ' വിഭാഗം.

ടി.സിദ്ദിഖ് കെപിസിസി. ജനറൽ സെക്രട്ടറിയായിരുന്നപ്പോൾ കണ്ണൂർ ജില്ലയിൽ കെ. സുധാകരൻ വിഭാഗത്തെ പ്രതിരോധിച്ചു നിർത്താനും പ്രവർത്തകരെ ഒരുമിപ്പിച്ചു നിർത്താനും 'എ' വിഭാഗത്തിനു കഴിഞ്ഞിരുന്നു. സിദ്ദിഖിനു ശേഷം 'എ' ക്കാരെ ഒരുമിച്ചു കൊണ്ടുപോകാൻ നിലവിലുള്ള ആർക്കും ആയില്ല. കെ.പി. നൂറുദ്ദീനാണ് കണ്ണൂർ ജില്ലയിലെ അണികൾക്കിഷ്ടപ്പെട്ട 'എ' നേതാവ്. തൊട്ടടുത്ത് കെപിസിസി.ജനറൽ സെക്രട്ടറി പി.രാമകൃഷ്ണനും. ഇരുവർക്കും പഴയപോലെ പ്രവർത്തനത്തിനിറങ്ങാനുള്ള ഊർജം ഇപ്പോഴില്ല. പി.രാമകൃഷ്ണനാണെങ്കിൽ അനീതി കണ്ടാൽ പ്രതികരിച്ചെന്നു വരും. സുധാകരൻ കോൺഗ്രസ്സിൽ വന്നപ്പോൾ മുതൽ അദ്ദേഹത്തിന്റെ നയങ്ങളെ എതിർത്താണ് രാമകൃഷ്ണൻ അണികളിൽ സ്വാധീനമുറപ്പിച്ചത്. പാർട്ടിക്കകത്തും പുറത്തും സുധാകര വിഭാഗത്തിന്റെ കടുത്ത വിമർശകനായിരുന്നു രാമകൃഷ്ണൻ. എന്നാൽ അടുത്തകാലത്തായി വിവാദങ്ങൾ ഉണ്ടാക്കരുതെന്ന് കെപിസിസി.പ്രസിഡന്റ് രാമകൃഷ്ണനുൾപ്പെടെയുള്ള നേതാക്കളോട് നിർദേശിച്ചിരുന്നു.

നിലവിലുള്ള ഡി.സി.സി. നേതൃത്വത്തിനെതിരെ വിവിധ ആരോപണങ്ങളുയർന്നുവന്നിട്ടും വാ മൂടിയ അവസ്ഥയിലാണ് രാമകൃഷ്ണനുൾപ്പെടെയുളഌനേതാക്കൾ. അടുത്തകാലത്ത് ഡി.സി.സി. നേതൃത്വത്തിലെ ചിലർക്കെതിരെ മണൽ മാഫിയാ ബന്ധം തുടങ്ങിയ കാര്യങ്ങൾ ഉയർന്നു വന്നിട്ടും സുധാകര വിരുദ്ധർക്ക് അത് ഉയർത്തിക്കൊണ്ടുവരാനായില്ല.

സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫ് കണ്ണൂരിലെത്തുമ്പോൾ 'എ' ഗ്രൂപ്പിനെ മറക്കും. പഴയ 'എ' ക്കാരനാണെന്നുള്ള വിചാരം അങ്ങേർക്കില്ലെന്നാണ് പ്രാദേശിക 'എ' വിഭാഗക്കാരുടേയും അണികളുടേയും ആരോപണം. മത്സരിച്ച് ജയിച്ച ഇരിക്കൂർ മണ്ഡലത്തിനപ്പുറം ലോകമില്ലെന്ന നിലപാടിലാണ് മന്ത്രി ജോസഫെന്നും 'എ' വിഭാഗം പ്രവർത്തകർക്കാക്ഷേപമുണ്ട്. ഗ്രൂപ്പ് നേതൃത്വത്തിന്റെ നിലപാട് മൂലം 'എ' വിഭാഗത്തിന് യുവ തലമുറ നഷ്ടമായിക്കൊണ്ടിരിക്കയാണ്. കെ.സുധാകരൻ വിഭാഗം അവരെ ഓരോരുത്തരേയും വെട്ടി നിരത്തി. 'എ' വിഭാഗത്തിന്റെ പ്രതീക്ഷയായിരുന്ന കൃഷ്ണകുമാർ കാഞ്ഞിലേരി സ്വന്തം നാട്ടിൽ ഒതുങ്ങി ഗ്രൂപ്പില്ലാതെ കഴിയുന്നു. യൂത്ത് കോൺഗ്രസ്സിലേയും കെ.എസ്.യു വിലേയും നല്ലൊരു വിഭാഗം 'എ' ഗ്രൂപ്പ് വിട്ട് സുധാകരനൊപ്പം ചേരാനിരിക്കുകയാണ്.

'എ' വിഭാഗക്കാരെ സമ്മർദ്ദത്തിലാക്കി കെ.സുധാകരനൊപ്പം നിർത്താൻ ജില്ലയിൽ സജീവശ്രമം നടക്കുന്നുണ്ട്. 'എ' ഗ്രൂപ്പിലെ യുവ നേതാക്കളെ ഒറ്റയ്‌ക്കൊറ്റയ്ക്ക് വിളിച്ചു വരുത്തി തന്നോടൊപ്പം നിർത്താനുള്ള തന്ത്രമാണ് സുധാകരൻ ഇപ്പോൾ പയറ്റുന്നത്. അടുത്തിടെ മുന്മന്ത്രി എൻ.രാമകൃഷ്ണന്റെ അനുയായികളായ നേതാക്കളെ ഈ തന്ത്രം ഉപയോഗിച്ച് തന്നോടൊപ്പം നിർത്തി. രാമകൃഷ്ണന്റെ മകൾ അമൃതാ രാമകൃഷ്ണനും സുധാകരൻ നയിക്കുന്ന വിശാല ഐ.ഗ്രൂപ്പിലെത്തിച്ചു. 'എ' ഗ്രൂപ്പിനൊപ്പം ചേർന്ന പഴയ ഐ വിഭാഗത്തെ ആദ്യം പിടിക്കുക എന്ന രീതിയാണ് സുധാകരൻ കൈക്കൊള്ളുന്നത്. ഓരോരുത്തരെയായി ഐ.വികാരം ഉന്നയിച്ച് തന്നോടൊപ്പം നിർത്തി കണ്ണൂരിൽ ആധിപത്യം ഉറപ്പിക്കാമെന്ന വിശ്വാസത്തിലാണ് സുധാകരൻ.

ത്രിതല പഞ്ചായത്തുകളിലേക്കും കണ്ണൂർ കോർപ്പറേഷനുകളിലേക്കും തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കെ.സുധാകരന്റെ തന്ത്രങ്ങൾക്കു മുന്നിൽ പകച്ചു നിൽക്കുകയാണ് 'എ' വിഭാഗക്കാർ. ആദർശം പറഞ്ഞ് മേനി നടിക്കുന്ന ഒരു വിഭാഗം ജില്ലാ ബ്ലോക്ക് നേതാക്കളാണ് 'എ' ഗ്രൂപ്പിന് ശാപമായിരിക്കുന്നതെന്ന് അണികൾ ആരോപിക്കുന്നു. കഴിഞ്ഞ നാലര വർഷക്കാലത്തെ യു.ഡി.എഫ്. ഭരണം കണ്ട് നോക്കിയിരിക്കേണ്ട അവസ്ഥയാണ് മഹാഭൂരിപക്ഷം 'എ' ഗ്രൂപ്പുകാർക്കും ഉണ്ടായത്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർണ്ണയിക്കുമ്പോൾ ശക്തമായി അവകാശ വാദം ഉന്നയിക്കാൻ പോലും നേതാക്കളില്ലാത്ത അവസ്ഥയിലാണ് 'എ' ഗ്രൂപ്പുകാർ. അതുകൊണ്ട് തന്നെ ഭൂരിഭാഗം സ്ഥാനങ്ങളും വിശാല ഐ.ക്കാരുടെ കൈയിലെത്തുകയായിരിക്കും ഫലം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP