Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കിംസ് ആശുപത്രിയിലെ നേഴ്‌സിങ് മാനേജർ വ്യാജ റിക്രൂട്ട്‌മെന്റ് ഏജൻസിയുടെ കുഴലൂത്തുകാരിയോ? കേന്ദ്ര സർക്കാർ നിരോധനം മറികടക്കാൻ വ്യാജ റിക്രൂട്ട്‌മെന്റ് ഏജൻസികൾക്ക് വേണ്ടി നേഴ്‌സിങ് അദ്ധ്യാപികയുടെ പരസ്യം; ചതിയിൽ വീണവർ മുടക്കിയത് ലക്ഷങ്ങൾ

കിംസ് ആശുപത്രിയിലെ നേഴ്‌സിങ് മാനേജർ വ്യാജ റിക്രൂട്ട്‌മെന്റ് ഏജൻസിയുടെ കുഴലൂത്തുകാരിയോ? കേന്ദ്ര സർക്കാർ നിരോധനം മറികടക്കാൻ വ്യാജ റിക്രൂട്ട്‌മെന്റ് ഏജൻസികൾക്ക് വേണ്ടി നേഴ്‌സിങ് അദ്ധ്യാപികയുടെ പരസ്യം; ചതിയിൽ വീണവർ മുടക്കിയത് ലക്ഷങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നേഴ്‌സിങ് വിദ്യാർത്ഥിനി റോജി റോയിയുടെ ചാടി മരണത്തിലൂടെ കുപ്രസിദ്ധമായ തിരുവനന്തപുരത്തെ കിംസ് നേഴ്‌സിങ് കോളേജിനെ സംശയത്തിലാക്കി വ്യാജ റിക്രൂട്ട്‌മെന്റ് വിവാദവും. മാനേജ്‌മെന്റുമായി ഏറെ അടുപ്പമുള്ള അസിസ്റ്റന്റ് പ്രൊഫസർ സാറ്റാലിൻ ലെയ്ത് നേഴ്‌സുമാരെ അനധികൃതമായി വിദേശത്തേക്ക് കടത്തുന്ന ലോബിയുടെ കണ്ണിയാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

നേഴ്‌സിങ് റിക്രൂട്ട്‌മെന്റുകൾക്ക് കർശന നിയന്ത്രണം വന്നതോടെ തട്ടിപ്പുകൾക്ക് വിശ്വാസ്യത നേടിയെടുക്കാൻ പുതു തന്ത്രങ്ങളുമായി മാഫിയകൾ സജീവമായി. നേഴ്‌സിങ് അദ്ധ്യാപകരെ ഉപയോഗിച്ച് ഉദ്യോഗാർത്ഥികളെ കണ്ടെത്തി പണം തട്ടുകയാണ് ഈ സംഘത്തിന്റെ രീതി. അംഗീകാരമില്ലാത്ത റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളുടെ ഏജന്റായി പല പ്രമുഖ അദ്ധ്യാപകരും പ്രവർത്തിക്കുന്നുണ്ട്. വിദേശത്ത് നേഴ്‌സുമാരാകാൻ ആഗ്രഹിക്കുന്നവരെ വലയിൽ വീഴ്‌ത്താനുള്ള തന്ത്രമാണിത്. നേഴ്‌സിങ് റിക്രൂട്ട്‌മെന്റിന് സർക്കാർ ഏജൻസികൾ മതിയെന്ന നിബന്ധന വന്നതോടെ പത്രത്തിൽ പരസ്യം നൽകുക അസാധ്യമായി. ഈ സാഹചര്യത്തിലാണ് അദ്ധ്യാപകരിലൂടെ തട്ടിപ്പ് നടത്താനുള്ള തന്ത്രം അണിയറയിൽ ഒരുങ്ങിയത്.

കിംസ് നേഴ്‌സിങ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ സ്റ്റാലിൻ ലെയ്‌സിന് വ്യാജ റിക്രൂട്ട്‌മെന്റ് മാഫിയയുമായി ബന്ധമുണ്ടെന്ന സൂചനകളാണ് മറുനാടൻ മലയാളിക്ക് ലഭിച്ചത്. അംഗീകാരമില്ലാത്ത ഏജൻസിക്ക് വേണ്ടി സ്റ്റാലിൻ ലെയ്‌സ് ആളുകളെ റിക്രൂട്ട്‌മെന്റ് മാഫിയയ്ക്ക് വേണ്ടി സ്വാധീനിക്കുന്നുവെന്നാണ് സൂചന. നേഴ്‌സിങ് റിക്രൂട്ട്‌മെന്റുകൾ സർക്കാർ ഏജൻസി വഴിയേ പാടുള്ളൂവെന്ന കേന്ദ്ര സർക്കാർ നയം നിലനിൽക്കെയാണ് കിംസ് നേഴ്‌സിങ് കോളേജിലെ അസിസ്റ്റിന്റ് പ്രൊഫസറുടെ വഴിവിട്ട നീക്കങ്ങൾ. പരസ്യമായി തന്നെ നടക്കുന്ന നിയമലംഘനം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽകൊണ്ടു വന്നിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഫെയ്‌സ് ബുക്കിലൂടെയായിരുന്നു സ്റ്റാലിൻ ലെയ്‌സിന്റെ ആളെ പിടിത്തം.

വിദേശരാജ്യങ്ങളിലേക്ക് ഇന്ത്യയിൽനിന്നുള്ള നേഴ്‌സിങ് റിക്രൂട്ട്‌മെന്റുകൾക്ക് കേന്ദ്രസർക്കാർ നിയമംമൂലം നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു. ഇന്ത്യയിൽനിന്നുള്ള വിദേശ റിക്രൂട്ട്‌മെന്റുകൾക്ക് പ്രാട്ടക്ടർ ഓഫ് എമിഗ്രന്റ്‌സ് ഓഫീസിന്റെ ക്ലിയറൻസ് വേണം, കേരളത്തിലാണെങ്കിൽ റിക്രൂട്ട്‌മെന്റുകൾ നടത്തുന്നത് നോർക്ക റൂട്ട്‌സും ഒഡിഇപിസിയുമായിരിക്കും. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഏജൻസികളാണ് ഇതു രണ്ടും. നേഴ്‌സിങ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ചതിയും വഞ്ചനയും തട്ടിപ്പുമെല്ലാം ഇതോടെ അവസാനിക്കുമെന്ന് സർക്കാർ അവകാശപ്പെടുന്നു. ഇതിനിടെയിലാണ് പ്രമുഖ നേഴ്‌സിങ് കോളേജിലെ അദ്ധ്യാപിക തന്നെ നേഴ്‌സുമാരെ ചാക്കിട്ട് പിടിക്കുന്നത്. ഉതുപ്പ് വർഗ്ഗീസ് ഉൾപ്പെടെയുള്ളവരുടെ ചതിക്കുഴിയിൽ വീണ് നേഴ്‌സുമാർ ഗൾഫ് രാജ്യത്തിൽ ദുരിത ജീവിതം നയിക്കുമ്പോഴാണ് സ്റ്റാലിൻ ലെയ്‌സിന്റെ റിക്രൂട്ട്‌മെന്റ്.

ദുബായ് സർക്കാർ ആശുപത്രിയിൽ ആളെ ആവശ്യമുണ്ടെന്നായിരുന്നു സ്റ്റാലിൻ ലെയ്‌സിന്റെ പോസ്റ്റ്. മെയ്‌ ആറിനായിരുന്നു ഫെയ്‌സ് ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് എത്തിയത്. ബിഎസ്എസി നേഴ്‌സിങ് ബിരുദമുള്ള മൂന്നവർശം എക്‌സ്പീരിയൻസുള്ളവർക്കാണ് സാധ്യതയെന്നാണ് പോസ്റ്റിട്ടത്. സ്‌കൈപ് വഴി അഭിമുഖ നടക്കുമെന്നും വ്യക്തമാക്കിയിരുന്നു. ബന്ധപ്പെടേണ്ടവരുടെ സൈറ്റ് വിലാസം നൽകി. ഫോൺ നമ്പറുകളുമുണ്ടായിരുന്നു. ഉത്തരവാദിത്തത്തോടെയാണ് ഇത്തരമൊരു പോസ്റ്റ് സ്റ്റാലിൻ ലെയ്‌സ് ഇട്ടത്. ഈ ചതിക്കുഴിയിൽ നിരവധി പേർ വീണുവെന്നാണ് സൂചന. രജിസ്‌ട്രേഷൻ ഫീസ് മാത്രം നൽകി ജോലിക്ക് കൊണ്ടു പോകുമെന്നായിരുന്നു ഫെയ്‌സ് ബുക്ക് പോസ്റ്റിൽ കുറിച്ചത്. ഇതനുസരിച്ച് പോസ്റ്റിലുണ്ടായിരുന്ന ഫോൺ നമ്പറിൽ വിളിച്ചവരാണ് കുടുങ്ങിയത്.

മംഗലാപുരത്തുള്ള ബിഗ് ജോബ് കൺസൾട്ടന്റ്‌സ് എന്ന ഏജൻസിയുമായി ബന്ധപ്പെടാനായിരുന്നു സ്റ്റാലിൻ ലെയ്‌സിന്റെ നിർദ്ദേശം. ഇതനുസരിച്ച് വിളിച്ചവരിൽ പലരും ചതിയിൽപ്പെട്ടുവെന്നാണ് സൂചന. കിംസ് നേഴ്‌സിങ് കോളേജിലെ ടീച്ചറുടെ നിർദ്ദേശ പ്രകാരം രജിസ്‌ട്രേഷൻ ചാർജ്ജ് എത്രയാകുമെന്ന് ചോദിച്ച് വിളിച്ചവരിൽ പലരും തുക കേട്ട് ഞെട്ടി. അഞ്ച് ലക്ഷം രൂപയാണ് അവർ ആവശ്യപ്പെട്ടത്. ഇത് നിയമ വിരുദ്ധമാണ്. ഇരുപതിനായിരം രൂപയിൽ കൂടുതൽ തുക വാങ്ങാൻ പാടില്ലെന്നായിരുന്നു മുൻ നിയമം. ഇത് തെറ്റിച്ചതിനാണ് ഉതുപ്പ് വർഗ്ഗീസ് അടക്കമുള്ളവർ നിയമ നടപടി നേരിടുന്നത്. ഇത്തരത്തിൽ കോടികൾ സംമ്പാദിച്ച ഉതുപ്പ് വർഗ്ഗീസിന്റെ മാതൃകയാണ് മംഗലാപുരത്തെ ഏജൻസിയും പിന്തുടരുന്നത്. വിശ്വാസ്യത ഉറപ്പാക്കാൻ നേഴ്‌സിങ് അദ്ധ്യാപകരെ തന്നെ ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇവർക്ക് ഇനി നേഴ്‌സുമാരെ റിക്രൂട്ട് ചെയ്യാൻ കഴിയില്ലെന്നതാണ് മറ്റൊരു വസ്തുത.

കിംസിലെ ടീച്ചർ മെയ്‌ ആറിനാണ് പോസ്റ്റിട്ടത്. അപ്പോൾ തന്നെ നേഴ്‌സിങ് റിക്രൂട്ടമെന്റുമായി ബന്ധപ്പെട്ട് ശക്തമായ ചട്ടങ്ങൾ കേന്ദ്ര സർക്കാർ രൂപീകരിച്ചിരുന്നു. പുതിയ നിയമം അനുസരിച്ച് നേഴ്‌സ് മാര്ക്ക് സർക്കാർ അധീനതയിൽ ഉള്ള 3 ഏജൻസി വഴി മാത്രമേ പോവാൻ സാധിക്കു എന്ന് അവരെ അറിയിച്ചു. നേഴ്‌സ് മാർക്ക് പുതിയ നിയമം അനുസരിച്ച് പോവാൻ സാധിക്കില്ല എന്നുള്ള നിയമം അറിഞ്ഞിട്ടാണോ ഇപ്പ്രകാരം തട്ടിപ്പ് എന്നറിയാൻ ടീച്ചറോട് തന്നെ പലരും കാര്യങ്ങൾ തിരികത്കി. അപ്പോൾ നമ്മുടെ സർക്കാർ അല്ലെ അത് നടന്നത് തന്നെ എന്ന് പറഞ്ഞു ഫേസ്‌ബുക്കിലൂടെ മറുപടിയും ടീച്ചർ നൽകി. വിദേശ തെക്ക് നേഴ്‌സ് മാരെ സ്വകാര്യ മേഖലയിലൂടെ അനുവദിക്കില്ല എന്ന നിയമം ഉള്ളതിനാൽ ഈ ഏജൻസി യെ പറ്റി കൂടുതൽ അന്വേഷിച്ചു. കേന്ദ്ര വിദേശ മന്ദ്രലയത്തിൽ നിന്നും ഈ ഏജൻസി ക്ക് വിദേശ കാര്യാ മന്ദ്രലായ ലൈസൻസ് ഇല്ല എന്ന് മറുപടി ലഭിച്ചു. യുഎഇയിലെ ഇന്ത്യൻ എംബസിക്കും ഇതേ കുറിച്ച് ഒരു വിവരവുമില്ല. ഇതോടെയാണ് തട്ടിപ്പിന്റെ യഥാർത്ഥ ചിത്രം മറനീക്കി പുറത്തുവന്നത്. എല്ലാ തെളിവുകളും ഉണ്ടെന്ന് അറിഞ്ഞതോടെ പരാതിയുമായി മുന്നോട്ട് പോയവർക്ക് വധ ഭീഷണിയും തെറിവിളികളും എത്തി. ഇതോടെ റിക്രൂട്ട്‌മെന്റ് തട്ടിപ്പിലെ മാഫിയകളുടെ കരുത്തും വ്യക്തമായി.

ഈ സംഘത്തിനെതിരെ പരാതികൾ നിരവധി പൊലീസിനും മറ്റ് ഏജൻസികൾക്കും ലഭിച്ചെങ്കിലും നടപടിയൊന്നും ആരും എടുത്തില്ല. ഈ മഫിയാ സംഘത്തിന്റെ ഉന്നത സ്വാധീനം തന്നെയാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ തട്ടിപ്പുകാർ വിലസുകയുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP