Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യൂണിയൻ നേതാക്കളില്ലാതെയുള്ള മൂന്നാറിലെ സമരം വ്യാപിച്ചു; ടാറ്റ അടക്കമുള്ള കമ്പനികളുടെ പ്രവർത്തനം നിലച്ചു; വാഹനങ്ങൾ പോലും കടത്തി വിടാതെ മൂന്നാർ നിശ്ചലം; മലയാളം അറിയാത്തവരുടെ വാർത്ത അവഗണിച്ച് മാദ്ധ്യമങ്ങൾ

യൂണിയൻ നേതാക്കളില്ലാതെയുള്ള മൂന്നാറിലെ സമരം വ്യാപിച്ചു; ടാറ്റ അടക്കമുള്ള കമ്പനികളുടെ പ്രവർത്തനം നിലച്ചു; വാഹനങ്ങൾ പോലും കടത്തി വിടാതെ മൂന്നാർ നിശ്ചലം; മലയാളം അറിയാത്തവരുടെ വാർത്ത അവഗണിച്ച് മാദ്ധ്യമങ്ങൾ

മൂന്നാർ: ബോണസ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ നടത്തുന്ന സമരം കൂടുതൽ ശക്തമാകുന്നു. ഇന്നും മൂന്നാർ നിശ്ചലമാകും. തിരുവനന്തപുരത്ത് ഇന്നലെ മന്ത്രി ഷിബു ബേബിജോണുമായി നടന്ന ചർച്ചയിലും പ്രശ്‌നത്തിൽ തീരുമാനമായില്ല. ഇതേത്തുടർന്ന് കൂടുതൽ സ്ഥലങ്ങളിലേക്ക് സമരം വ്യാപിപ്പിച്ചു. സ്ത്രീ തൊഴിലാളികളുടെ നേതൃത്വത്തിലാണ് സമരം പുരോഗമിക്കുന്നത്. എന്നാൽ തൊഴിലാളി നേതാക്കളെ ഒഴിവാക്കി സാധാരണക്കാർ നടത്തുന്ന ഈ സമരത്തോട് കേരളത്തിലെ മാദ്ധ്യമങ്ങൾ ഇനിയും വേണ്ടത്ര അടുത്തിട്ടില്ല. തമിഴ് സംസാരിക്കുന്നവരുടെ സമരത്തെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യാതെ മൗനത്തിലാണ് മിക്ക മാദ്ധ്യമങ്ങളും. അതിനിടെ യൂണിയൻ നേതാക്കളെ ഒഴിവാക്കിയുള്ള സമരം കേരളത്തിൽ പുതിയ രീതികൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.

എല്ലാ സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്. വാഹന ഗതാഗതവും അനുവദിക്കുന്നില്ല. നല്ലതണ്ണിയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റന്റ് ടി ഡിവിഷൻ, മാട്ടുപ്പെട്ടിയിലെ റിസർച്ച് ആൻഡ് ഡവലപ്പ്‌മെന്റ് സെന്റർ, ടാറ്റായുടെ കാൾ സെന്റർ എന്നിവ കൂട്ടമായെത്തിയ സ്ത്രീ തൊഴിലാളികൾ ബലമായി അടപ്പിച്ചു. ഇതിനു പുറമേ ടി മ്യൂസിയത്തിന്റെ പ്രവർത്തനവും തൊഴിലാളികൾ തടഞ്ഞു. രാവിലെ പതിനൊന്നു മണി മുതൽ കമ്പനി ഹെഡ്ക്വർട്ടേഴ്‌സ് ഉപരോധിച്ച സമരക്കാർ വാഹന ഗതാഗതം ആദ്യം തടസപ്പെടുത്തിയിരുന്നില്ല. എന്നാൽ, വൈകിട്ട് തിരുവനന്തപുരത്തെ ചർച്ചയിലും തീരുമാനമുണ്ടാകില്ലെന്ന് വാർത്ത പരന്നതോടെ സ്ഥിതിഗതികൾ വീണ്ടും രൂക്ഷമായി. ദേശീയപാത ഉൾപ്പടെ മൂന്നാറിലേക്കുള്ള എല്ലാ പാതകളും സമരക്കാർ ഉപാരോധിച്ചു.

വിവിധ സംഘങ്ങളായി തിരിഞ്ഞ ഇവർ യൂണിയൻ ഓഫീസുകൾക്ക് മുന്നിലെത്തി മുദ്രാവാക്യം വിളിച്ചു. തൊഴിലാളി സമരത്തെത്തുടർന്ന് മൂന്നാറിലെ പ്രധാന സ്‌കൂളുകൾക്ക് ഇന്നലെയും അവധിയായിരുന്നു.ആറായിരത്തോളം തൊഴിലാളികൾ നടത്തുന്ന ഉപരോധസമരം തുടരുകയാണ്. തങ്ങളുടെ അവകാശങ്ങൾ പൂർണമായി അംഗീകരിക്കുകയല്ലാതെ മറ്റൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. യൂണിയൻ നേതാക്കളെ ഇവർ വിശ്വാസത്തിലെടുക്കുന്നില്ല. അതുകൊണ്ട് തന്നെ സ്ഥിരം ഒത്തു തീർപ്പ് കളി നടക്കുന്നുമില്ല. ഇതാണ് ടാറ്റയടക്കമുള്ള കമ്പനികളെ പ്രതിസന്ധിയിലാക്കുന്നത്. ആവശ്യങ്ങൾ പൂർണ്ണമായും അംഗീകരിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന നിലപാടിലാണ് തൊഴിലാളികൾ.

തോട്ടം തൊഴിലാളികൾക്ക് ലഭിക്കേണ്ട ഓണം ബോണസ് വെട്ടിച്ചുരുക്കാൻ കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും സിപിഐയുടെയും തൊഴിലാളി സംഘടനാ നേതാക്കൽ മുതലാളിയിൽ നിന്നും 75 ലക്ഷം രൂപ വാങ്ങിയെടുത്തതോടെയാണ് തൊഴിലാളികളുടെ രോഷം ഇരമ്പിയത്. മൂന്നാർ കെഡിഎച്ച്പി ടീ കമ്പനിയിലെ പതിനായിത്തോളം തൊഴിലാളികളെയാണ് രക്ഷകർ ചമഞ്ഞ യൂണിയൻ നേതാക്കൾ വഞ്ചിച്ച് ലക്ഷങ്ങൾ സമ്പാദിച്ചത്. തങ്ങളെ ചൂഷണം ചെയ്തു ധനസമ്പാദനം നടത്തിയ നേതാക്കൾക്കെതിരെ തൊഴിലാളികളുടെ രോഷം പ്രത്യക്ഷ സമരത്തിലേക്കും നാടിനെ സ്തംഭിപ്പിക്കുന്ന പ്രക്ഷോഭത്തിലേക്കും വഴിമാറുകയായിരുന്നു.

മുൻവർഷത്തെ ബോണസ് തുകയായ 19.5 ശതമാനം ഇക്കുറി പത്ത് ശതമാനമായി വെട്ടിച്ചുരുക്കാൻ കെഡിഎച്ച് കമ്പനിക്ക് ഒത്താശ ചെയ്താണ് ഇതിനു പ്രതിഫലമായി മൂന്നു പ്രമുഖ നേതാക്കൾചേർന്ന് 75 ലക്ഷം രൂപ പ്രതിഫലം പറ്റിയത്. മൊത്തം ബോണസ് തുകയുടെ രണ്ട് ശതമാനമാണ് നേതാക്കൾ അടിച്ചു മാറ്റിയത്. തോട്ടം നഷ്ടത്തിലാണെന്നു തൊഴിലാളികളെ പറഞ്ഞു വിശ്വസിപ്പിച്ചാണ് ബോണസ് തുക ഒൻപത് ശതമാനം കുറയ്ക്കാൻ നേതാക്കൾ മാനേജ്‌മെന്റുമായി ഗൂഢാലോചന നടത്തിയത്. എഐടിയുസി, സിഐടിയു, ഐഎൻടിയുസി യൂണിയനുകളാണ് തോട്ടത്തിൽ പ്രവർത്തിക്കുന്നത്. ഓണത്തിനു പതിവുപോലെ ബോണസിനു വേണ്ടി ആവശ്യമുയർത്തിയ തൊഴിലാളികളെ കബളിപ്പിച്ച്, കമ്പനിയുടെ നഷ്ടം ചൂണ്ടിക്കാട്ടി ബോണസ് വൈകിപ്പിക്കുകയായിരുന്നു യൂണിയൻ നേതാക്കളുടെ ആദ്യതന്ത്രം. തുടർന്ന് മാനേജ്‌മെന്റും യൂണിയൻ നേതാക്കളും തമ്മിൽ പലവട്ടം ചർച്ച നടത്തിയതായി വരുത്തി തീർത്തു.

അതിനുശേഷം നഷ്ടത്തിലുള്ള കമ്പനിയെ സഹായിക്കാനും നിലനിർത്താനുമുള്ള തൊഴിലാളികളുടെ ബാധ്യതയും നേതാക്കൾ ഉദ്‌ബോധിപ്പിച്ചു. തൊഴിലാളികൾ തങ്ങളുടെ ചൊൽപടിക്കു വഴങ്ങുമെന്നു ധരിച്ച് പത്ത് ശതമാനം ബോണസ് നൽകിക്കൊള്ളാൻ നേതാക്കൾ കമ്പനിയോട് നിർദ്ദേശിച്ചു. ഇതുപ്രകാരം ബോണസ് വിതരണം നടത്താൻ കമ്പനി തയാറായെങ്കിലും 10 ശതമാനം ബോണസ് തങ്ങൾക്കു വേണ്ടെന്നു തൊഴിലാളികൾ ഉറപ്പിച്ചു പറഞ്ഞു. ബോണസ് വാങ്ങാൻ ഒരു തൊഴിലാളിയും തയാറായുമില്ല. നേതാക്കൾക്കെതിരെ പരസ്യപ്രതിഷേധവുമായി തൊഴിലാളികൾ രംഗത്തിറങ്ങി. ദേശീയ പണിമുടക്ക് ദിവസം മൂന്നാർ ടൗണിൽ ധർണ നടത്തിയ ഐക്യട്രേഡ് യൂണിയൻ നേതാക്കളുടെ സമപ്പന്തലിലേയ്ക്ക് നൂറുകണക്കിന് സ്ത്രീ തൊഴിലാളികൾ ഇരച്ചുകയറിയാണ് തങ്ങളുടെ രോഷം പ്രകടമാക്കിയത്. നേതാക്കൾ തങ്ങളെ വഞ്ചിച്ചുവെന്നും അർഹമായ ബോണസും ശമ്പള വർധനവും വേണമെന്നായിരുന്നു തൊഴിലാളികളുടെ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP