Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാസൻ ഐ കെയർ നടത്തിയത് 223 കോടിയുടെ കള്ളപ്പണ ഇടപാട്; ഇടനിലക്കാരനായത് പി.ചിദംബരം; തട്ടിപ്പ് കണ്ടെത്തിയ ഉദ്യോഗസ്ഥന് പീഡനം; മന്മോഹൻ സർക്കാർ നാടു മുടിച്ചതിന്റെ കഥകൾ ഓരോന്നായി പുറത്ത് വരുന്നു

വാസൻ ഐ കെയർ നടത്തിയത് 223 കോടിയുടെ കള്ളപ്പണ ഇടപാട്; ഇടനിലക്കാരനായത് പി.ചിദംബരം; തട്ടിപ്പ് കണ്ടെത്തിയ ഉദ്യോഗസ്ഥന് പീഡനം; മന്മോഹൻ സർക്കാർ നാടു മുടിച്ചതിന്റെ കഥകൾ ഓരോന്നായി പുറത്ത് വരുന്നു

ചെന്നൈ: തെക്കേയിന്ത്യയിലെ പ്രശസ്തമായ കണ്ണാശുപത്രിയാണ് വാസൻ ഐ കെയർ. ചികിത്സാരംഗത്ത് നൂതനമായ ഒട്ടേറെ പദ്ധതികൾ ആവിഷ്‌കരിച്ച് പൊടുന്നനെ ഏറെ ജനപ്രീതി നേടിയെടുത്ത സ്ഥാപനം. എന്നാൽ, ഇപ്പോൾ, കള്ളപ്പണ ഇടപാടിൽ വാസൻ ഐ കെയർ കുടുങ്ങിയിരിക്കുകയാണ്. 223 കോടി കള്ളപ്പണം ഇടപാട് നടത്തിയെന്ന പേരിൽ വാസൻ ഐ കെയറിനെതിരെ ആദായനികുതി വകുപ്പ് അന്വേഷണം നടക്കുന്നു.

വാസൻ വഴി നടന്ന കള്ളപ്പണ ഇടപാടിൽ മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിന് വ്യക്തമായ പങ്കുണ്ടെന്ന കാര്യവും വ്യക്തമായിട്ടുണ്ട്. ഇക്കാര്യങ്ങൾ കണ്ടെത്തിയ ആദായ നികുതി വകുപ്പ് കമ്മീഷണർ എം.ശ്രീനിവാസ റാവുവിനെ സ്ഥലം മാറ്റി പീഡിപ്പിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. തന്നെ സ്ഥലം മാറ്റിയതിനെതിരെ സെൻട്രൽ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന് റാവു നൽകിയ പരാതിയിൽ ഈ ഇടപാടിനെക്കുറിച്ച് വിശദമാക്കിയിട്ടുണ്ട്.

ജെ.ഡി ഗ്രൂപ്പ് എന്ന സാമ്പത്തിക സ്ഥാപനമാണ് വാസൻ ഐ കെയറിന് ഇത്രയും തുക കൈമാറിയതെന്നാണ് റാവു കണ്ടെത്തിയത്. എട്ടുകോടിയോളം രൂപ പലിശയില്ലാ വായ്പയായും ശേഷിച്ച തുക കള്ളപ്പണമായുമാണ് നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങൾ പുറത്തുകൊണ്ടുവന്ന തന്നെ സ്ഥലം മാറ്റിയ നടപടിക്കെതിരെ ട്രിബ്യൂണലിന് പരാതി നൽകിയ റാവുവിന് ആദ്യം സ്റ്റേ ലഭിച്ചിരുന്നു. എന്നാൽ, സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് ഇതിനെതിരെ ട്രിബ്യൂണലിനെ സമീപിക്കുകയും സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്ത നടപടി റദ്ദാക്കിക്കുകയും ചെയ്തു.

യു.പി.എ. സർക്കാരിന്റെ കാലത്ത് ധനകാര്യ മന്ത്രിയായിരുന്ന പി.ചിദംബരമാണ് നികുതി വകുപ്പിൽ ഇപ്പോൾ ഉന്നത സ്ഥാനങ്ങളിലുള്ളവരെയൊക്കെ നിയമിച്ചത്. അതുകൊണ്ടാണ് ചിദംബരത്തിനെതിരായ റാവുവിന്റെ പരാതിയിൽ നടപടിയെടുക്കാതെ റാവുവിനെതിരെ നടപടിയെടുക്കാൻ അധികൃതർ തയ്യാറായതും. ചിദംബരത്തിനും മകൻ കാർത്തി ചിദംബരത്തിനും നേരിട്ട് പങ്കാളിത്തമുള്ള സ്ഥാപനവുമാണ് വാസൻ ഐ കെയർ.

നിയമപ്രകാരമല്ലാത്ത ചിട്ടികളും മറ്റ് സാമ്പത്തിക ഇടപാടുകളും നടത്തുന്ന സ്ഥാപനമാണ് ജെഡി ഗ്രൂപ്പ്. മോദി സർക്കാർ അധികാരത്തിൽ വന്നശേഷം 2014 ഡിസംബറിൽ ജെഡി ഗ്രൂപ്പ് സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. ജെഡി ഗ്രൂപ്പിനെതിരെ അന്വേഷണം നടത്തിയതിലും റാവുവിന് പങ്കുണ്ടെന്നതാണ് അദ്ദേഹത്തിനെതിരെ നടപടി കൈക്കൊള്ളാൻ കാരണമായത്. ചിദംബരത്തിന്റെ വിശ്വസ്തനാണ് ജെഡി ഗ്രൂപ്പിന്റെ തലവൻ ജെ. ദിനകരനെന്നും റാവുവിന്റെ പരാതിയിൽ പറയുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP