Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

45 ലക്ഷത്തിന്റെ ഓഡിക്കായി ജിജിമോൾ വിളിച്ചു; രണ്ടരക്കോടിയുടെ ബെൻസുമായി സബീറും; ഒരു നമ്പറിൽ വാഹന രജിസ്‌ട്രേഷൻ വകുപ്പിന് കിട്ടിയത് 2.90 ലക്ഷം

45 ലക്ഷത്തിന്റെ ഓഡിക്കായി ജിജിമോൾ വിളിച്ചു; രണ്ടരക്കോടിയുടെ ബെൻസുമായി സബീറും; ഒരു നമ്പറിൽ വാഹന രജിസ്‌ട്രേഷൻ വകുപ്പിന് കിട്ടിയത് 2.90 ലക്ഷം

കൊല്ലം: മോഹിപ്പിച്ച ഫാൻസി നമ്പർ സ്വന്തമാക്കാൻ മത്സരിച്ച് ലേലം വിളിച്ചപ്പോൾ മോട്ടോർ വാഹന വകുപ്പിന് കോളടിച്ചു. ഇഷ്ട നമ്പരായി കണ്ട എ. ഡബ്‌ളിയു ഒന്നിനായുള്ള ലേലം വിളിയിൽ വീറും വാശിയും നിറഞ്ഞു. ഒടുവിൽ ഇഷ്ട നമ്പർ 4.90 ലക്ഷത്തിന് ലേലം കൊണ്ടത് അൽമനാമ റീട്ടെയിൽ പൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ എ.കെ. സബീറും.

രണ്ടരക്കോടി വില വരുന്ന ബെൻസിന്റെ ജി. 63 എ.എം.ജി കാറിനായാണ് സബീർ ലേലം വിളിയിലൂടെ എ ഡബഌയൂ 1 എന്ന നമ്പർ സ്വന്തമാക്കിയത്. എതിർ നിന്ന് മത്സരിച്ച് വിളിച്ചത് ജാജീസ് ബ്യൂട്ടിപാർലർ ഉടമ ജാജിമോൾ. ജാജിമോൾ വിളിച്ചത് 45 ലക്ഷം രൂപ വിലയുള്ള ഓഡി കാറിനുവേണ്ടിയായിരുന്നു. ഒരു ലക്ഷം രൂപ വീതം കെട്ടിവച്ച് തുടങ്ങിയ ലേലത്തിന്റെ പാരമ്യത്തിൽ ജാജി 4.75 ലക്ഷം വിളിച്ച് നിർത്തിയപ്പോൾ 4.90 ലക്ഷത്തിന് സബീർ ഇഷ്ട നമ്പർ സ്വന്തമാക്കുകയായിരുന്നു.

പലപ്പോഴും ഇഷ്ട നമ്പറിനായുള്ള ലേലം വിളി ലക്ഷങ്ങൾ കടക്കാറുണ്ട്. എന്നാൽ ഇത്രയും വീറും വാശിയുമുള്ള ലേലം വിളി ഇതിന് മുമ്പ് ഉണ്ടായില്ലെന്നാണ് മോട്ടോർ വാഹന വകുപ്പ് പറയുന്നത്. ഖജനാവിന് ലാഭമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫാൻസി നമ്പറുകൾ വകുപ്പ് ലേലത്തിന് വയ്ക്കാറ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP