Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെഎം മാണി ഓടിച്ചുവിട്ട പിസി ജോർജ്ജ് നടി ആനിയുടെ അടുക്കളയിൽ; പ്രേമം സിനിമയുടെ സംവിധായകനെ അടുത്ത് കിട്ടിയാൽ അടിക്കും; മികച്ച ധനമന്ത്രി തോമസ് ഐസക്കെന്ന് തിരുത്ത്; പാലാക്കാരിയായ ആനി ഷാജികൈലാസുമായി സംബന്ധം കൂടിയതുമുതൽ പിസിയുടെ വർത്തമാനങ്ങൾ

കെഎം മാണി ഓടിച്ചുവിട്ട പിസി ജോർജ്ജ് നടി ആനിയുടെ അടുക്കളയിൽ; പ്രേമം സിനിമയുടെ സംവിധായകനെ അടുത്ത് കിട്ടിയാൽ അടിക്കും; മികച്ച ധനമന്ത്രി തോമസ് ഐസക്കെന്ന് തിരുത്ത്; പാലാക്കാരിയായ ആനി ഷാജികൈലാസുമായി സംബന്ധം കൂടിയതുമുതൽ പിസിയുടെ വർത്തമാനങ്ങൾ

കെഎം മാണിയും കേരളകോൺഗ്രസ് മാണി ഗ്രൂപ്പുകാരും പിസി ജോർജ്ജ് ഒഴിഞ്ഞുപോയതിന്റെ ആശ്വാസത്തിലാണ്, പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ കാത്തിരിക്കുന്നത്. പിസിയുടെ നാടായ പൂഞ്ഞാറിൽ എങ്ങനെ തെരഞ്ഞെടുപ്പിനെ നേരിടും എന്ന ആലോചന കൂടി അവർ നടത്തിത്തുടങ്ങിയിട്ടുണ്ട്. പിസി ജോർജ്ജാണെങ്കിൽ പതിവിന് വിപരീതമായി പ്രശ്‌നങ്ങളിലൊന്നും ഇടപെടാതെ സൈലന്റായി കഴിയുകയാണ്. മൂന്നാറിൽ സ്ത്രീതൊഴിലാളികളുടെ സമരം വന്നപ്പോൾ എവിടെ പോയി പിസി ജോർജ്ജ് എന്ന് പലരും ചോദിച്ചു. എന്നാൽ പിസി ജോർജ്ജിനെ ഒരിടത്ത് കണ്ടെത്താം. അമൃത ടിവിയിൽ നടി ആനിയുടെ അടുക്കളയിൽ. അതായത് ആനി അവതരിപ്പിക്കുന്ന ആനീസ് കിച്ചൺ എന്ന പാചകപരിപാടിയിൽ. ആനി കേരള സ്‌റ്റൈൽ മീൻ പൊള്ളിച്ചതുമുണ്ടാക്കി പ്രേക്ഷകരോട് സംവദിച്ചുകൊണ്ടിരിക്കുമ്പോൾ മോളേ ആനീ എന്നും വിളിച്ച് പിസി കയറി ചെന്നു.

പിസിയുടെ വരവ് കണ്ട് അന്തിച്ച ആനി ഇതൊരുസർപ്രൈസ് ആണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് നമസ്‌തേ പറഞ്ഞു. പിസിയായതുകൊണ്ട് തന്നെ ആനിക്ക് എല്ലാവരെയും പോലെ അങ്ങ് കൈകാര്യം ചെയ്യാനും പറ്റിയില്ല. ഒടുവിൽ ആനിക്ക് പിസി ഒരു ക്ലാസെടുത്തുകൊടുത്തു. എന്താ ഇത്ര നല്ല കറിയെന്ന് ചോദിച്ച് ആവോലി പൊള്ളിച്ചതിന്റ മണമടിച്ചതിന് പിന്നാലെ പിസി കറിപ്പാത്രങ്ങളിലേക്ക് നോക്കി. വീട്ടിൽ എന്താണ് ഉണ്ടാക്കുകയെന്ന ആനിയുടെ അന്വേഷണത്തിന് വീട്ടിൽ മീനും ഇറച്ചിയും ഒരുപോലെ ഉണ്ടാക്കുമെന്ന് പിസിയുടെ മറുപടി. പാറൂന് ഇഷ്ടം (ഷോൺ ജോർജ്ജിന്റെ മകന്റെ ഭാര്യ, ജഗതിയുടെ മകൾ) മീനാണെന്നും പിസി വ്യക്തമാക്കി. ഷാജികൈലാസിനും മീനാണോ ഇഷ്ടം എന്ന ചോദിച്ചപ്പോൾ മട്ടനാണ് ഇഷ്ടമെന്ന് ആനി പറഞ്ഞു.

അടുക്കളയിൽ ഭാര്യയെ സഹായിക്കലും വർത്തമാനവും

മീൻവിശേഷത്തിൽ നിന്ന നേരെ മരുമകളുടെ വിശേഷത്തിലേക്കാണ് കടന്നത്. മരുമകൾ നല്ല പാചകക്കാരിയാണ്. എന്നാൽ ആനി സ്വന്തം നാടായ പാലായെ മറക്കരുതെന്ന ഉപദേശവും പിസി നൽകി. പാലാക്കാരിയായ ആനി തിരുവനന്തപുരത്ത് വന്ന് ഷാജികൈലാസുമായി സംബന്ധം കൂടിയതുമുതലാണ് തിരുവനന്തപുരത്തുകാരിയായത്. അതുകൊണ്ട് പാലായെ മറക്കരുത്. പാർവ്വതി എല്ലാ കറിയും വയ്ക്കുമെങ്കിലും ഇറച്ചി ഒന്നും കഴിക്കില്ലെന്നും പിസി പറഞ്ഞു. ഉഷയുടെ കൂടെ കൂടി എല്ലാ കറികളും വയ്ക്കാൻ പഠിച്ചു. ഉഷ എന്തുണ്ടാക്കിയാലും കഴിക്കാൻ എനിക്കിഷ്ടമാണ്. അടുക്കളയിൽ ഭാര്യയെ സഹായിക്കുകയും വർത്തമാനമൊക്കെ പറഞ്ഞ് സന്തോഷിപ്പിക്കുകയും ചെയ്യുമെന്നു കൂടി പിസി കൂട്ടിച്ചേർത്തു. എന്നാൽ പിസി പ്രതീക്ഷിക്കാതെ ഒരുസംഭവം കൂടിയുണ്ടായി. പിസി ജോർജ്ജ് ഭാര്യ ഉഷയെ ഫോണിൽ വിളിച്ച് ആനിക്ക് കൊടുത്തപ്പോൾ ആനി പിസിയുടെ അടുക്കള വിശേഷം എല്ലാമങ്ങ് ചോദിച്ചു. ചേച്ചിയെ സാറ് അടുക്കളയിൽ സഹായിക്കുമെന്നും വർത്തമാനമൊക്കെ അവിടെയിരുന്ന് പറയുമെന്നുമൊക്കെ സാറ് ഇവിടന്ന് പറഞ്ഞു. അതൊക്കെ ശരിയാന്നോ?

എന്നാൽ ഉഷ ഫോണിന്റെ മറുതലയ്ക്കൽ നിന്നുകൊണ്ട് ചിരിക്കുകയാണ് ചെയ്തത്. വർത്തമാനമൊക്കെ പറയും. സഹായമൊക്കെ കണ്ടറിയണം എന്നായി. ഒന്ന് സഹായിക്കാമെന്ന് വച്ചപ്പോൾ അതുവേണ്ടെന്നായോ എന്നായി ചിരിച്ചുകൊണ്ട് പിസിയുടെ മറുചോദ്യം.

ചീഫ് വിപ്പ് മുഖ്യചാട്ടയടിക്കാരൻ

തിനിടെ ചീഫ് വിപ്പ് എന്ന് പറഞ്ഞാൽ എന്താണ് അർത്ഥമെന്ന് എന്നെ പോലുള്ള വീട്ടമ്മമാർക്ക് അറിയില്ലെന്നായി ആനി. വിപ്പിന്റെ മുഴുവൻ ചരിത്രവും പിസി ആനിക്ക് പറഞ്ഞുകൊടുത്തു. വിപ്പ് എന്നാൽ ചാട്ട എന്നാണ് അർത്ഥം. ബ്രിട്ടീഷ് പാർലമെന്റി ഡെമോക്രെയ്‌സിയിൽ നിന്നാണ് അത് വന്നത്. അവർ അംഗങ്ങളെ വോട്ട് ചെയ്യിപ്പിക്കാൻ വേണ്ടി ഒരാളെ ചുമതലപ്പെടുത്തും. അതിനാണ് ഈപ്രയോഗം ഉണ്ടാക്കിയത്. അങ്ങനെ എല്ലാവരെയും വോട്ട് ചെയ്യിക്കാൻ കൊണ്ടുവരുന്ന മുഖ്യചാട്ടക്കാരനാണ് ചീഫ് വിപ്പ്. ഇതെല്ലാം കേട്ട് ആനി പാചകം തുടരവേ പിസി വീണ്ടും കേരളകോൺഗ്രസ്സിന്റെ ചരിത്രത്തിലേക്ക് പോയി. തേവരകോളേജിൽ പഠിച്ചിരുന്ന കാലത്തെ വിദ്യാർത്ഥി പ്രവർത്തനവും കെഎം ജോർജ്ജും മാണിയും ജോസഫും എല്ലാം കടന്നുവന്നു.

പിസിയുടെ ഇപ്പോഴത്തെ മികച്ച ധനമന്ത്രി തോമസ് ഐസക്ക്

ർഷകരുടെ പ്രശ്‌നവും റബ്ബറിന്റെ പ്രശ്‌നവുമൊന്നും മാണി കാണുന്നില്ലെന്ന് കൂടി പിസി പറഞ്ഞതോടെ ഇതൊക്കെ എനിക്കെങ്ങനെ അറിയാമെന്നായി ആനി. കർഷകർക്ക് വേണ്ടി മാണി നീതി ചെയ്യുന്നില്ല. ബജറ്റൊക്കെ ചെയ്യുമ്പോൾ വീട്ടമ്മമാരുടെ ആവശ്യം പരിഗണിച്ചെങ്കിലും നിർദ്ദേശങ്ങൾ തീരുമാനിച്ചൂടെ എന്നായി ആനി. പിസിയത് കേൾക്കേണ്ട താമസം മാണിയുടെ ബജറ്റിന്റെ മോളിലോട്ടായി. മാണിയുടെ ഏറ്റവും മോശം ബജറ്റാണിത്. ആവശ്യക്കാരെ ഒട്ടുംപരിഗണിക്കില്ല. എന്നാൽകേരളത്തിലെ ഏറ്റവും മികച്ച ധനകാര്യമന്ത്രിയായി ഞാൻ കാണുന്നത് തോമസ് ഐസക്കിനെയാണ്. അത് ഇടതുപക്ഷ പ്രേമം കൊണ്ട് പറയുന്നതല്ല, അദ്ദേഹത്തിന്റെ കഴിഞ്ഞ സർക്കാരിന്റെ കാലത്തെ ബജറ്റ് മാത്രം നോക്കിയാൽ മതി. എന്നാൽ മാണിയുടെ 13 ബജറ്റും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അകലം കൂട്ടുകയാണ്. അങ്ങനെ ചെയ്യുന്നത് കഷ്ടം തന്നെയെന്നായി ആനി. വിലയുടെ കാര്യത്തിൽ വീട്ടമ്മമാരൊക്കെ വലിയ ബുദ്ധിമുട്ടിലാണ്. ഓണത്തിനൊക്കെ ചന്തയിൽ പോയി പച്ചക്കറി വാങ്ങിക്കുമ്പോൾ വിലകേട്ട് അന്തിച്ചുപോകുന്നതായും ആനി പറഞ്ഞു.

പള്ളീലച്ചനാകാൻ പോയ കഥ

വായ്ക്ക് രുചിയുള്ള ഭക്ഷണം കഴിക്കുമ്പോൾ തന്നെ അഭിപ്രായം പറയുന്ന ആൾ എന്ന നിലയിൽ മീൻ പൊള്ളിച്ചത് കഴിച്ച് പിസി അഭിനന്ദിച്ചു.  മീൻ തിന്നുകൊണ്ടിരുന്നപ്പോൾ പള്ളിലച്ചനാകാൻ പോയ കഥ പിസി പറഞ്ഞു. ഏഴാംക്ലാസിൽ പഠിക്കുമ്പോഴാണ സംഭവം. വീട്ടുകാരൊക്കെ കൂടി അച്ചനാക്കാൻ തീരുമാനിച്ചു. എന്നാൽ പോകുന്നതിന് തലേന്നാൾ വീടിനടുത്തുള്ള ഒരു പെൺകുട്ടിയുടെ പ്രതികരണമാണ് എല്ലാം മാറ്റിമറിച്ചത്. ഏഴാംക്ലാസിൽ പഠിക്കുകയല്ലേ, പ്രേമമൊന്നും ഇല്ല അക്കാലത്ത്. എന്നാൽ ഒരിഷ്ടമുണ്ട്. കൊച്ചെന്നോട് ചോദിച്ചു. അച്ചനാകാൻ പോക്വോന്ന്. ഞാൻ പറഞ്ഞുപോകാതിരിക്കാൻ പറ്റ്‌വോ എന്ന്. അത് കേട്ടയുടനെ കൊച്ച് പൊട്ടിക്കരച്ചിലായി. ഞാനാണെങ്കിൽ പള്ളീലച്ചനാകാൻ തീരുമാനിക്കുകയും ചെയ്തു. കൊച്ചാണെങ്കിൽ ഇവിടന്ന് കരയുകയും ചെയ്യുന്നു. അവസാനം തൊട്ടടുത്തുള്ള ഒരുവല്യച്ചൻ വന്നു. അദ്ദേഹം എന്നോട് ചോദിച്ചു. നിന്നെ പള്ളീലച്ചനാക്കാൻ തീരുമാനിച്ചതാരാടാ, ഞാൻ പറഞ്ഞു, വീട്ടുകാരെല്ലാം കൂടി. അദ്ദേഹം അപ്പന്റെയും അമ്മയുടെയും അടുത്ത് വന്ന് പത്താംക്ലാസെങ്കിലും കഴിയാതെ വിടാൻ പറ്റില്ലെന്ന് പറഞ്ഞതോടെ ഞാൻ സന്തോഷത്തിലായി. രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതും പാല് എന്നതായി അവസ്ഥ.

പ്രേമം സിനിമയുടെ സംവിധായകന് അടി കൊടുക്കണം

പ്രേമം സിനിമയ്ക്കും കടുത്ത വിമർശനമുന്നയിച്ചു പിസി. ആ സിനിമയുടെ ഡയരക്ടറെ കിട്ടിക്കഴിഞ്ഞാൽ ഞാൻ നല്ല അടികൊടുത്ത് ചൂടറിയിക്കും. ഒരിക്കലും ആ സിനിമയെ ഞാൻ അംഗീകരിക്കില്ല. ഒരുകുട്ടി ഒരധ്യാപികയെ പ്രേമിക്കുന്ന വിധത്തിലുള്ള കഥയുണ്ടാക്കരുത്. കഴിഞ്ഞ ദിവസം എന്റെ നാട്ടിലടുത്ത ഒരു പള്ളീലൊരു കല്യാണം നടക്കുകാ. കുറേചെറുപ്പക്കാർ പ്രേമം അനുകരിച്ച് കുപ്പായവും കൂളിങ്ലാസുമെല്ലാം ഇട്ട് വന്നിരിക്കുന്നു. ഒടുവിൽ ഇത് ചോദിക്കാൻ ചെന്നവരും എല്ലാമായി കൂട്ടയടിയായി. അഞ്ച് പേർ ആശുപത്രിയിലായി. ചെറുക്കനും പെണ്ണുമല്ലാതെ മുഴുൻ ആളുകൾക്കും പരിക്കുണ്ടായി. ഈസിനിമയെ അനുകരിച്ചതാണ്. അടുത്ത കാലത്തായി കോളേജുകളിലുണ്ടാകുന്ന സംഘർഷങ്ങൾക്ക് മുഴുവൻ ഉത്തരവാദിയും ഈ സിനിമയല്ലേ. അതുകൊണ്ട് പ്രേമം സിനിമയോട് എനിക്കിഷ്ടമില്ലെന്നും പിസി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP