Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ശൂന്യാകാശത്ത് കൂടി നടക്കും; ആരും കാണാതെ പറക്കും; സിംബാവെയിലെ പ്രവാചകൻ ഒടുവിൽ ധിം തരികിട ധോം...!!

ശൂന്യാകാശത്ത് കൂടി നടക്കും; ആരും കാണാതെ പറക്കും; സിംബാവെയിലെ പ്രവാചകൻ ഒടുവിൽ ധിം തരികിട ധോം...!!

ചൊവ്വാഗ്രഹത്തിൽ പോലും മനുഷ്യർക്ക് തങ്ങളുടെ സാന്നിധ്യമറിയിക്കാനും അവിടെ വെള്ളമുണ്ടെന്ന് കണ്ടെത്താനും സാധിച്ച ടെക് യുഗത്തിലാണ് നാം ജീവിക്കുന്നത്. എങ്കിലും ഇന്നും വായിൽ നിന്നും തീയൂതുന്നവരും വെള്ളത്തിൽ മുങ്ങിക്കിടക്കുന്നതും പോലുള്ള കപട ആൾദൈവങ്ങളുടെ പിന്നാലെ പോകുന്നവരേറെയുണ്ട്. എത്ര പ്രാവശ്യം വഞ്ചിക്കപ്പെട്ടാലും കള്ള നാണങ്ങളെ തിരിച്ചറിഞ്ഞാലും ഇത്തരം കപട ആൾദൈവങ്ങളെ ആശ്രയിക്കുന്നവരേറെയുണ്ടെന്നതാണ് ദുഃഖകരമായ വസ്തുത.

ഇവരിൽ പലരുടെയും കള്ളി അവസാനം പൊളിയാറുമുണ്ട്. അത്തരത്തിൽ സിംബാവെയിലുള്ള പ്രവാചകനായ ഷെപ്പേർഡ് ബുഷിരിയുടെ തട്ടിപ്പുകളും ഇപ്പോൾ നിരവധി പേരുടെ മുന്നിൽ പൊളിഞ്ഞിരിക്കുകയാണ്. ശൂന്യാകാശത്ത് കൂടി നടക്കും,ആരും കാണാതെ പറക്കും തുടങ്ങിയ അവകാശവാദങ്ങളുന്നയിച്ച ഈ പ്രവാചകൻ ഇപ്പോൾ എല്ലാം പൊളിഞ്ഞ് ഒടുവിൽ ധിം തരികിട ധോം എന്ന അവസ്ഥയിലായിരിക്കുകയാണിപ്പോൾ.

തനിക്ക് ദൈവം അദൃശ്യമായ ഒരു ജെറ്റ് തന്നിട്ടുണ്ടെന്നും അതിൽ കയറി പറക്കാൻ തനിക്ക് സാധിക്കുമെന്നും മറ്റാർക്കും ആ ജെറ്റ് കാണാൻ സാധിക്കില്ലെന്നുമാണ് ബുഷിരി അവകാശപ്പെട്ടിരുന്നത്. സംശയമുള്ളവരെ അതിൽ നിന്നും മോചിപ്പിച്ച് തന്റെ അനുയായികളാക്കാനായി ഇതു സംബന്ധിച്ച പരീക്ഷണം നടത്തുന്നത് കണ്ട് ബോധ്യപ്പെടാൻ അദ്ദേഹം ക്യാമറകളെ തന്റെ മാലവി മാൻഷനിലേക്ക് ക്ഷണിച്ച് വരുത്തിയിരുന്നു.തനിക്ക് വായുവിലൂടെ നടക്കാൻ സാധിക്കുമെന്ന് തെളിയിക്കാനായി അദ്ദേഹം ഒരു വ്യാജവീഡിയോയും നിർമ്മിച്ചിരുന്നു. ഇതുവഴി തന്റെ അത്ഭുതകരമായ കഴിവ് ലോകരുടെ മുന്നിലെത്തിച്ച് പിൻഗാമികളുടെ എണ്ണം വർധിപ്പിക്കാമെന്നായിരുന്നു ബുഷിരി വ്യാമോഹിച്ചിരുന്നത്. എന്നാൽ വെളുക്കാൻ തേച്ചത് പാണ്ടായെന്ന് പറഞ്ഞത് പോലെ ഇത് ഈ പ്രവാചകന് ദോഷമാണുണ്ടാക്കിയിരിക്കുന്നത്.

തന്റെ മലാവി മാൻഷനിലെ സ്‌റ്റെയർ കേസിറങ്ങുന്നതിനിടെയാണ് ഈ സിദ്ധൻ തന്റെ പറക്കൽ പ്രകടനം നടത്തുന്നത്. കൈകൾ പൊക്കിപ്പിടിച്ച് ഇറങ്ങുന്ന ഇയാൾ സ്റ്റെയർ കേസിന്റെ അവസാനം പടിയിലെത്തുമ്പോൾ പറക്കുന്നതായാണ് വ്യാജമായി ഈ വിഡീയോയിൽ ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ അദ്ദേഹം വായുവിൽ പൊങ്ങിനിൽക്കുകയാണെന്ന് തോന്നിക്കാൻ വേണ്ടി താങ്ങി നിർത്തുന്ന ഒരാളുടെ രൂപം ക്യാമറയുടെ ചലനത്തിനിടെ കണ്ടതിനെ തുടർന്നാണ് ഈ പ്രവാചകന്റെ തട്ടിപ്പ് പറക്കൽ പ്രകടനത്തെക്കുറിച്ച് ലോകമറിഞ്ഞത്. ഇയാളെ കാണാതിരിക്കാൻ വേണ്ടി ക്യാമറ പാൻ ചെയ്യുന്നുണ്ടെങ്കിലും അതു കൊണ്ട് ഫലമുണ്ടായില്ല. ഇയാളുടെ നിഴൽ ബുഷിരിയുടെ പാദങ്ങളിൽ പതിഞ്ഞതിലൂടെയാണ് സത്യം വെളിച്ചത്ത് വന്നിരിക്കുന്നത്.

ഇദ്ദേഹത്തിന്റെ അനുയായികൾ ഈ വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്തതിന് ശേഷം ഇതുവരെയായി 320,000 പേരാണ് കണ്ടിരിക്കുന്നത്. പ്രവാചകന്റെ വിശ്വാസികളുടെ ലോകത്ത് പ്രകമ്പനം കൊള്ളിച്ചുവെന്ന അവകാശ വാദത്തോടെയാണ് അനുയായികൾ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മാന്ത്രികർ കാണിക്കുന്നതിനേക്കാൾ മെച്ചപ്പെട്ട അത്ഭുതവിദ്യകൾ ദൈവത്തിന്റെ മക്കൾക്ക് സാധിക്കാനാകുമെന്നാണ് അദ്ദേഹം തന്റെ അനുയായികളോട് പറയാറുള്ളതെന്നാണ് ആഫ്രിക്കൻ മാദ്ധ്യമങ്ങൾ പറയുന്നത്. ദൈവത്തിന്റെ മാന്ത്രി പ്രകടനത്തിൽ വിശ്വസിക്കുന്നതിനേക്കാൾവേഗത്തിൽ ചിലർ മാന്ത്രികരുടെ പ്രകടനത്തിൽ വിശ്വസിക്കുന്നത് ദുഃഖകരമാണെന്നും അദ്ദേഹം പറയാറുണ്ടായിരുന്നുവത്രെ.

തനിക്ക താനാരാണെന്നറിയാമെന്നും തനിക്ക് ദൈവത്തിന്റെ ശക്തി അറിയാമെന്നും ആ ശക്തിക്ക് എന്തൊക്കെചെയ്യാനറിയാമെന്ന് തനിക്കറിയാമെന്നും ബുഷാഹിരി പറയുന്നു. തനിക്ക് ഒന്നും തെളിയിക്കേണ്ട ആവശ്യമില്ലെന്നും മറിച്ച് ദൈവം തന്റെ കഴിവുകൾ തെരഞ്ഞെടുക്കപ്പെട്ട ഒരാളിലൂടെ വെളിപ്പെടുത്തുന്നത് കാണിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ബുഷാഹിരി പറഞ്ഞിരുന്നു.ബുഷാഹിരിയുടെ യൂട്യൂബ് ചാനലായ പ്രൊഫെറ്റിക് ചാനൽ ടിവി അദ്ദേഹം പ്രകടിപ്പിക്കുന്ന മറ്റ് ചില അത്ഭുതങ്ങളും പ്രദർശിപ്പിക്കുന്നുണ്ട്. ഒഴിഞ്ഞ ബാഗിൽ നിന്നും പണമെടുക്കുന്നത് അത്തരത്തിലുള്ള ഒരു അത്ഭുത പ്രവൃത്തിയായിരുന്നു.

ആഫ്രിക്കി എന്ന ഓർഗനൈസേഷന്റെ പ്രസിഡന്റായ ബുഷിരിയെ തെരഞ്ഞെടുത്തുവെന്ന ഒരു വാർത്ത ഫെബ്രുവരിയിൽ പ ുറത്ത് വന്നിരുന്നു. ആഫ്രിക്കയിലെ മതനേതാക്കന്മാരെ ഒന്നിപ്പിക്കുന്ന സംഘടനയാണിതെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഇത് തെറ്റായ വാർത്തയാണെന്നും പബ്ലിസിറ്റിക്ക് വേണ്ടിയുള്ള അഭ്യാസമാണെന്നുമാണ് പിന്നീട് വ്യക്തമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP