Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വാമി ശാശ്വതീകാനന്ദയുടെ മരണം കൊലപാതകം, പിന്നിൽ വെള്ളാപ്പള്ളിയെന്ന് ബിജു രമേശിന്റെ ആരോപണം; കൊലപ്പെടുത്തിയത് പ്രിയൻ എന്ന വാടക കൊലയാളി; തുഷാർ മദ്യപിച്ച് ശാശ്വതീകാനന്ദയെ കയ്യേറ്റം ചെയ്‌തെന്നും പീപ്പിൾ ടിവിയിൽ ബിജുവിന്റെ ആരോപണം

സ്വാമി ശാശ്വതീകാനന്ദയുടെ മരണം കൊലപാതകം, പിന്നിൽ വെള്ളാപ്പള്ളിയെന്ന് ബിജു രമേശിന്റെ ആരോപണം; കൊലപ്പെടുത്തിയത് പ്രിയൻ എന്ന വാടക കൊലയാളി; തുഷാർ മദ്യപിച്ച് ശാശ്വതീകാനന്ദയെ കയ്യേറ്റം ചെയ്‌തെന്നും പീപ്പിൾ ടിവിയിൽ ബിജുവിന്റെ ആരോപണം

തിരുവനന്തപുരം: ശിവഗിരി മഠത്തിലെ സന്യാസിയായ സ്വാമി ശാശ്വതീകാനന്ദ മരണം കൊലപാതകമാണെന്ന ആരോപണവുമായി ശ്രീനാരായണ ധർമ്മവേദി നേതാവ് ബിജു രമേശ് രംഗത്തെത്തി. കൈരളി പീപ്പിൾ ടിവിയിലെ ചാനൽ ചർച്ചക്കിടെയാണ് ബിജു രമേശ് ഈ ആരോപണം ഉന്നയിച്ചത്. ശാശ്വതീകാനന്ദയുടെ കൊലപാതകത്തിന് പിന്നിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആണെന്നും ബിജു ആരോപിച്ചു.

ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഡിവൈഎസ്‌പി ഷാജിയുടെ കൂട്ടു പ്രതിയായിരുന്ന പ്രിയൻ എന്നയാളാണ് സ്വാമി ശാശ്വതീകാനന്ദയെ കൊലപ്പെടുത്തിയതെന്നും ബിജു രമേശ് ആരോപിച്ചു. 'തുഷാർ വെള്ളാപ്പള്ളി, സ്വാമി ശാശ്വതീകാനന്ദയെ മദ്യപിച്ച് കയ്യേറ്റം ചെയ്തു തനിക്കും അച്ഛനുമെതിരേ നീങ്ങരുതെന്ന് ഭീഷണിപ്പെടുത്തി. ഇതിന്റെ പിറ്റേന്നാണ് പ്രിയൻ എന്നയാളെ വിട്ട് സ്വാമിയെ കൊലപ്പെടുത്തിയതെന്നും അതിനുശേഷം മഠത്തിൽ നിന്ന് രേഖകൾ കടത്തി ബിജു രമേശ് പീപ്പൾ ടിവിയിലൂടെ ആരോപിച്ചു.

ദുബായിൽ വച്ചാണ് തുഷാർ വെള്ളാപ്പള്ളി സ്വാമിയെ കയ്യേറ്റം ചെയ്തത്. തുഷാർ വെള്ളാപ്പള്ളി മദ്യ ലഹരിയിലായിരുന്നു സ്വാമിയെ ആക്രമിച്ചത്. സംഘർഷ ശേഷം ശാശ്വതികാനന്ദ സ്വാമി ഡൽഹി വഴി തിരുവനന്തപുരത്തേക്ക് മടങ്ങി. അതിന്റെ പിറ്റേദിവസമാണ് ആലുവ അദ്വൈത ആശ്രമത്തിൽ വച്ച് സ്വാമി കൊല്ലപ്പെടുന്നതെന്നും ബിജു രമേശ് ആരോപിച്ചു.പ്രിയൻ എന്നയാൾ വാടക കൊലയാളിയാണ്. ഇയാൾ ഇപ്പോൾ എവിടെയാണെന്ന് തനിക്ക് അറിയില്ലെന്നും ബിജു രമേശ് പറഞ്ഞു.

കേസിൽ നിയമ നടപടിയുമായി മുന്നോട്ട് പോകരുതെന്ന് അഭ്യർത്ഥിച്ച് പ്രിയൻ തന്നെ ഫോണിൽ വിളിച്ചുവെന്നാണ് ബിജു രമേശ് ചാനൽ ചർച്ചയിൽ പറഞ്ഞത്. ശാശ്വതീകാനന്ദയുടെ മരണത്തിൽ തന്റെ മാനേജരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. എന്നാൽ തനിക്ക് ചില കാര്യങ്ങൾ പറയാനുണ്ടെന്ന് അറിയിച്ചിട്ടും പൊലീസ് തന്റെ മൊഴിയെടുത്തില്ല. പ്രിയനെ കേസിൽ നിന്ന് രക്ഷപെടുത്താൻ സാമ്പത്തിക സഹായം നൽകിയത് വെള്ളാപ്പള്ളി നടേശനാണെന്നുമാണ് ബിജു പീപ്പീൾ ടിവിയിലൂടെ ആരോപിച്ചത്.

ശാശ്വതീകാനന്ദയുടെ പോസ്റ്റ്‌മോർട്ടത്തിൽ ഡോ. എൻ സോമൻ ഇടപെട്ടു. ഇതിന്റെ പ്രത്യുപകാരമായാണ് വെള്ളാപ്പള്ളി നടേശൻ സോമനെ എസ്എൻഡിപി യോഗത്തിന്റെ പ്രസിഡന്റാക്കിയതെന്നും ബിജു രമേശ് ചാനൽ ചർച്ചയിൽ പറഞ്ഞു. അതേസമയം ബിജു രമേശിന്റെ ആരോപണത്തോട് പ്രതികരിക്കാൻ ഇല്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

2002 ജൂലൈ ഒന്നിനാണ് ആലുവ പുഴയിൽ കുളിക്കാൻ ഇറങ്ങിയ ശാശ്വതീകാനന്ദയെ മരിച്ച നിലയിൽ കാണപ്പെട്ടത്. ഈ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. മരണത്തിന് ശേഷം 12 വർഷങ്ങൾക്ക് ശേഷം രാഷ്ട്രീയ കേരളം സുപ്രധാനമായ വഴിത്തിരിവിൽ നിൽക്കുന്ന വേളയിലാണ് ബിജു രമേശ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

ശ്രീനാരായണ ദർശനത്തെ മാനവികമായ രീതിയിൽ വ്യാഖ്യാനിച്ച് മനുഷ്യനും മതവും തമ്മിലുള്ള അകലം സുനിശ്ചിതമായി നിരീക്ഷിച്ചിരുന്ന ആളായിരുന്നു സ്വാമി ശാശ്വതീകാനന്ദ. ശ്രീനാരായണ ദർശനത്തിൽ അഗാധപാണ്ഡിത്യമുള്ള ശാശ്വതികാനന്ദ ഈ വിഷയത്തിൽ അറിയപ്പെടുന്ന പ്രാസംഗികനായിരുന്നു. ആറാം വയസിൽ അന്തേവാസിയായി ശിവഗിരിയിലെത്തിയ തിരുവനന്തപുരം മണക്കാട് സ്വദേശി ശശിധരൻ പിന്നീട് ശ്രീനാരായണ ദർശനങ്ങളിൽ ആകൃഷ്ടനായി സ്വാമി ശാശ്വതികാനന്ദയായി മാറുകയായിരുന്നു.

സ്വാമി ശാശ്വതികാനന്ദ ശിവഗിരി ധർമ്മസംഘം ബോർഡംഗയ ശേഷം വിവാദങ്ങളും ഉണ്ടായിരുന്നു. 1979ൽ ശിവഗിരിയുടെ ഭരണം അട്ടിമറിയിലൂടെ സ്വാമി ഗീതാനന്ദയ്ക്ക് നേടിക്കൊടുത്ത സ്വാമി ശാശ്വതികാനന്ദ പിന്നീട് ചവട്ടിക്കയറിയത് വളർച്ചയുടെ കൊടുമുടിയായിരുന്നു. 1984ലെ തെരഞ്ഞെടുപ്പിലാണ് സ്വാമി ശാശ്വതികാനന്ദ ശിവഗിരിമഠത്തിന്റെ നേതൃസ്ഥാനത്തെത്തുന്നത്. അന്നത്തെ ജനറൽ സെക്രട്ടറി സ്വാമി വിശുദ്ധാനന്ദയുമായി അകന്നതിനെ തുടർന്ന് സ്വാമി ശാശ്വതികാനന്ദ വിവാദങ്ങളുടെ കയത്തിൽ വീഴുകയായിരുന്നു.

ബിജു രമേശിന്റെ ഇപ്പോഴത്തെ ആരോപണത്തോടെ ശാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ചുള്ള ദുരൂഹതൾ വീണ്ടും ചർച്ചാ വിഷയമാകുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP