Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ മറുനാടൻ മലയാളിയിലൂടെ: ഇപ്പോൾ തന്നെ ഇവിടെ രജിസ്റ്റർ ചെയ്യൂ; 400 രൂപ പിന്നീട് എസ്ബിറ്റിയിൽ അടച്ച് പാസ് വാങ്ങാം

ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ മറുനാടൻ മലയാളിയിലൂടെ: ഇപ്പോൾ തന്നെ ഇവിടെ രജിസ്റ്റർ ചെയ്യൂ; 400 രൂപ പിന്നീട് എസ്ബിറ്റിയിൽ അടച്ച് പാസ് വാങ്ങാം

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന കേരള ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (കഎഎഗ) കാണാനുള്ള ഡെലിഗേറ്റുകളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. അൽപസമയം മുമ്പ് മാത്രം നിലവിൽ വന്ന രജിസ്‌ട്രേഷൻ ഫോം മറുനാടൻ മലയാളിയിലൂടെ തന്നെ സിനിമാ പ്രേമികൾക്ക് ലഭ്യമാണ്. ഐഎഫ്എഫ്‌കെയുടെ വെബ്‌സൈറ്റിലും മറുനാടൻ മലയാളിയിലും മാത്രമേ ഈ സൗകര്യം ഇപ്പോൾ ലഭ്യമാകൂ. മറുനാടൻ മലയാളിക്കു വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ് ഈ ലിങ്ക്. ഈ വാർത്തയ്‌ക്കൊപ്പം കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ആർക്കും രജിസ്‌ട്രേഷൻ പൂർത്തിയാക്കാം.

ഐഎഫ്എഫ്‌കെ ഡെലിഗേറ്റ് പാസ് എടുക്കാനായി രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്ത്യയിലെ ഏതെങ്കിലും ബാങ്കിന്റെ ക്രെഡിറ്റ്/ ഡെബിറ്റ് കാർഡുള്ളവർക്ക് രജിസ്‌ട്രേഷൻ നടത്തുമ്പോൾ തന്നെ ഫീസ് അടയ്ക്കാം. അല്ലാത്തവർക്ക് അടുത്തുള്ള എസ്ബിടി ബ്രാഞ്ചിൽ അടച്ച് ഡെലിഗേറ്റ് പാസ് വാങ്ങാം. ഈ സൗകര്യം ഉള്ള ബ്രാഞ്ചുകളുടെ ലിസ്റ്റും പുറത്തു വിട്ടിട്ടുണ്ട്. സാധാരണ ഡെലിഗേറ്റിന് 400 രൂപയും സ്റ്റുഡന്റ് കാർഡ് ഉള്ളവർക്ക് 200 രൂപയുമാണ് ഇക്കുറി ഡെലിഗേറ്റ് ഫീസ്. കാർഡ് ഉപയോഗിച്ച് ഓൺലൈൻ വഴിയോ എസ്ബിടി ബ്രാഞ്ച് വഴിയോ മാത്രമേ പേയ്‌മെന്റ് സ്വീകരിക്കൂ. മറ്റൊരു തരത്തിലുള്ള പേയ്‌മെന്റും സ്വീകാര്യമല്ലെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി മനോജ് മറുനാടൻ മലയാളിയോട് പറഞ്ഞു.

മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്ഥമായി ഇക്കുറി ഡെലിഗേറ്റ് പാസ് ഉള്ളവർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. അതുകൊണ്ടു തന്നെ ഡെലിഗേറ്റ് പാസ് ഇപ്പോൾ തന്നെ എടുത്തില്ലെങ്കിൽ ചലച്ചിത്ര പ്രേമികൾക്ക് ഇക്കുറി ചലച്ചിത്രോത്സവം തന്നെ നഷ്ടമായേക്കാം. മാത്രവുമല്ല ഓൺലൈൻ വഴി മാത്രമാണ് രജിസ്‌ട്രേഷൻ അനുവദിക്കുക. മറുനാടൻ മലയാളി വഴി പ്രാഥമിക രജിസ്‌ട്രേഷൻ നടത്തിയ ശേഷം ഫീസ് അടച്ചാൽ മാത്രമേ രജിസ്‌ട്രേഷൻ പൂർത്തിയാകൂ. നവംബർ 20ന് അഞ്ചു മണിവരെയെ രജിസ്‌ട്രേഷനും ഫീസ് അടയ്ക്കലും അനുവദിക്കൂ. അതിനു ശേഷം ആവശ്യത്തിന് ഡെലിഗേറ്റ്‌സിനെ ലഭിച്ചില്ലെങ്കിൽ മാത്രമേ തുടർന്നും രജിസ്‌ട്രേഷൻ അനുവദിക്കൂ എന്ന് സെക്രട്ടറി മറുനാടൻ മലയാളിയോട് പറഞ്ഞു.

എന്നാൽ വിദേശത്തു നിന്ന് ബുക്ക് ചെയ്യുന്നവർക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. അവർക്ക് ഇപ്പോൾ ഓൺലൈൻ വഴി രജിസ്‌ട്രേഷൻ പൂർത്തിയാക്കുകയും ഡിസംബർ ഒന്നിനും എട്ടിനും ഇടയിൽ എസ്ബിടിയുടെ തിരുവനന്തപുരം ബേക്കറി ജംഗ്ഷൻ ബ്രാഞ്ചിൽ പണം അടക്കുകയും ചെയ്യാം. രജിസ്‌ട്രേഷൻ നടത്തുമ്പോൾ ലഭിക്കുന്ന ചെല്ലാൻ പേയ്‌മെന്റ് അടക്കാൻ നേരത്ത് എല്ലാവരും ഹാജരാകണം. പേയ്‌മെന്റ് അടയ്ക്കുന്ന ബാങ്കിൽ നിന്ന് തന്നെ ആയിരിക്കും രജിസ്‌ട്രേഷൻ പാസ് ശേഖരിക്കേണ്ടത്. നവംബർ 26നും ഡിസംബർ ഒന്നിനും ഇടയിലാണ് രജിസ്‌ട്രേഷൻ പാസ് കളക്റ്റ് ചെയ്യേണ്ടത്. പേയ്‌മെന്റ് അടയ്ക്കുന്ന ബ്രാഞ്ചിൽ നിന്നു മാത്രമേ പാസ് ലഭിക്കൂ. ഈ സമയത്തിനുള്ളിൽ കാർഡ് ശേഖരിക്കാൻ കഴിയാത്തവർക്ക് ചലച്ചിത്ര അക്കാഡമിയുടെ തിരുവനന്തപുരം ശാസ്തമംഗലത്തുള്ള ഓഫീസിൽ നിന്നും ഡിസംബർ മൂന്ന് നാല് തിയതികളിൽ ശേഖരിക്കാം. രാവിലെ പത്തു മുതൽ വൈകുന്നേരം അഞ്ചുവരെയെ ഇത് ലഭിക്കൂ. നിശ്ചിത സമയത്തിനുള്ളിൽ ശേഖരിക്കാത്ത കാർഡുകൾ റദ്ദ് ചെയ്യുകയും പാസ് ഇല്ലാതാവുകയും ചെയ്യുമെന്നും മനോജ് അറിയിച്ചു.

ഡിസംബർ ഏഴ് മുതൽ 14 വരെയുള്ള തീയ്യതികളിലാണ് പതിനേഴാമത് കേരളാ അന്താരാഷ്ട്ര ചലച്ചിത്ര മേള അരങ്ങേറുക. ഓസ്‌ട്രേലിയൻ സംവിധായകൻ പോൾ കോക്‌സനാണ് ഇത്തവണത്തെ ജൂറി ചെയർമാൻ. താവിയാനി സഹോദരന്മാരായ പൗലോ താവിയാനി, വിറ്റോറിയോ താവിയാനി എന്നിവർക്കാണ് ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം.വിറ്റോറിയോ തായിവാനിയായിരിക്കും ഐ.എഫ്.എഫ്.കെ ഉദ്ഘാടന ചടങ്ങിലെ മുഖ്യാഥിതി.

ആൽഫ്രഡ് ഹിച്ച്‌കോക്കിന്റെ ഒൻപത് ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. കാനിൽ ഇത്തവണ പാം ഡി ഓർ പുരസ്‌കാരം നേടിയ മൈക്കൽ ഹനേകിന്റെ ആമോർ, ദക്ഷിണ കൊറിയൻ സംവിധായകൻ കിം കി ഡുക്കിന്റെ പുതിയ ചിത്രം പിയേറ്റ എന്നിവയായിരിക്കും ലോകസിനിമാ വിഭാഗത്തിൽ ആരാധകർ കാത്തിരിക്കുന്ന ചിത്രങ്ങൾ.

മലയാളത്തിൽ നിന്നും ഏഴ് സിനിമകളാണ് മേളയിൽ പ്രദർശനത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്. ദേശീയ പുരസ്‌കാരം നേടിയ രൻജിത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഇന്ത്യൻ റുപ്പി, വികെ അരുൺ കുമാറിന്റെ ഈ അടുത്തകാലത്ത്, മനോജ് കനയുടെ ചായില്യം. മധുപാലിന്റെ ഒഴിമുറി, ഡോക്ടർ ബിജുവിന്റെ ആകാശത്തിന്റെ നിറം, കെ ഗോപിനാഥന്റെ ഇത്രമാത്രം, ലിജിൻ ജോസിന്റെ ഫ്രൈഡേ എന്നീ ചിത്രങ്ങളാണ് മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള സിനിമ. മത്സരവിഭാഗത്തിൽ ടി വി ചന്ദ്രന്റെ ഭൂമിയുടെ അവകാശികൾ, ജോയ് മാത്യുവിന്റെ ഷട്ടർ എന്നീ ചിത്രങ്ങളും പ്രദർശിപ്പിക്കും.

ഐഎഫ്എഫ്‌കെ ഡെലിഗേറ്റ് പാസ് എടുക്കാനായി രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP