Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ശബരിമല വിർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചു

തിരുവനന്തപുരം: ശബരിമല ദർശനം സുഗമമാക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനുമായി കേരള പൊലീസ് നടപ്പാക്കിയ വിർച്വൽ ക്യൂ സംവിധാനത്തിന്റെ ഈ വർഷത്തെ ഓൺലൈൻ ബുക്കിങ് സംസ്ഥാനപൊലീസ് മേധാവി ടി.പി.സെൻകുമാർ ഉദ്ഘാടനം ചെയ്തു. അഞ്ച് വർഷം വിജയകരമായി പിന്നിട്ട വിർച്വൽ ക്യൂ സംവിധാനം ഇതുവരെ 55 ലക്ഷം പേർ പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രണ്ടായിരത്തി ഇരുപതോടുകൂടി എല്ലാ തീർത്ഥാടകരിലേക്കും ഈ സേവനം എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും ടി.പി.സെൻകുമാർ പറഞ്ഞു.

www.sabarimala.com വെബ് പോർട്ടൽ സന്ദർശിച്ച് തീർത്ഥാടകന്റെ പേര്, വയസ്, ഫോട്ടോ, വിലാസം, ഫോട്ടോ ഐഡന്റിറ്റി കാർഡ് നമ്പർ തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തി വിർച്വൽ ക്യൂവിൽ രജിസ്റ്റർ ചെയ്യാം. പോർട്ടലിൽ നൽകിയിരിക്കുന്ന കലണ്ടറിൽ നിന്നും ദർശനദിവസവും സമയവും തെരഞ്ഞെടുക്കാം. തുടർന്നു ലഭിക്കുന്ന വിർച്വൽ ക്യൂ കൂപ്പണും രജിസ്‌ട്രേഷനുപയോഗിച്ച ഐഡന്റിറ്റി കാർഡും പമ്പയിലെ വെരിഫിക്കേഷൻ കൗണ്ടറിൽ കാണിച്ചാൽ പ്രവേശന പാസ് ലഭിക്കും. 18 വയസിന് താഴെയുള്ളവർക്ക് ഫോട്ടോ ഐഡന്റിറ്റി കാർഡ് നിർബന്ധമല്ല. വിർച്വൽ ക്യൂ സംവിധാനത്തിൽ ബുക്ക് ചെയ്യാൻ ഫീസ് നൽകേണ്ടതില്ല. ഈ സംവിധാനം ഉപയോഗിക്കാത്തവർക്ക് മുൻവർഷത്തെപോലെ സാധാരണ രീതിയിൽ ക്യൂവിൽ നിന്ന് ദർശനം നടത്താവുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP