Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രിട്ടണിലെ സീറോ മലബാർ വിശ്വാസികൾ സ്വന്തം പള്ളി വാങ്ങി ആഘോഷമായ കുർബാന തുടങ്ങി; പള്ളി പോയ വിഷമത്തിൽ വെള്ളക്കാരായ വിശ്വാസികളുടെ പ്രതിഷേധം വ്യാപകം; ചെണ്ടമേളക്കാരുടെ ചിത്രങ്ങൾ സഹിതം ദേശീയ മാദ്ധ്യമങ്ങൾ

ബ്രിട്ടണിലെ സീറോ മലബാർ വിശ്വാസികൾ സ്വന്തം പള്ളി വാങ്ങി ആഘോഷമായ കുർബാന തുടങ്ങി; പള്ളി പോയ വിഷമത്തിൽ വെള്ളക്കാരായ വിശ്വാസികളുടെ പ്രതിഷേധം വ്യാപകം; ചെണ്ടമേളക്കാരുടെ ചിത്രങ്ങൾ സഹിതം ദേശീയ മാദ്ധ്യമങ്ങൾ

യുകെയിലെ സീറോ മലബാർ സഭയ്ക്ക് ലഭിച്ച ആദ്യ പള്ളി ബ്രിട്ടീഷ് കത്തോലിക്ക വിശ്വാസികൾക്കിടയിൽ പ്രതിഷേധം വളർത്തുന്നു. യുകെയിലേക്ക് കുടിയേറിയ സീറോ മലബാർ വിശ്വാസികളുടെ ചിരകാല സ്വപ്നമായിരുന്ന സ്വന്തം പള്ളി സഫലമായപ്പോൾ പ്രതിഷേധവുമായിട്ടാണ് ഇപ്പോൾ വെള്ളക്കാരുടെ രംഗപ്രവേശം. ബഹളവും പാട്ടും കൂത്തുമായി രണ്ട് മണിക്കൂർ നീളുന്ന മലയാളം കുർബാനക്കെതിരെയാണ് ഇംഗ്ലീഷുകാരായ കത്തോലിക്കർ രംഗത്ത് ഇറങ്ങിയതാണ് വിവാദങ്ങൾക്ക് തുടക്കം. ആളു കുറഞ്ഞതിനാൽ അടച്ചിട്ടിരുന്ന പള്ളി സീറോ മലബാർ സഭ സ്വന്തമാക്കി മലയാളത്തിൽ കുർബാന ആരംഭിച്ചതോടെയാണ് വെള്ളക്കാരായ വിശ്വാസികൾ പ്രതിഷേധവുമായി എത്തിയതെന്ന കാര്യമാണ് രസകരമം. ആദ്യ പ്രാദേശിക പത്രങ്ങളിൽ നിറഞ്ഞു നിന്ന വിവാദം ഡെയ്‌ലി മെയിൽ അടക്കമുള്ള ദേശീയ പത്രങ്ങളും ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ്. ചെണ്ടമേളം നടത്തുന്ന മലയാളികളുടെയും കുർബാന അർപ്പിക്കുന്ന മലയാളി വൈദികരുടെയും ചിത്രങ്ങൾ സഹിതമാണ് ഡെയ്‌ലി മെയിലിൽ വാർത്ത ആയിരിക്കുന്നത്.

ആളുകുറഞ്ഞതിനെതുടർന്ന് ഒരുവർഷം മുമ്പാണ് ലങ്കാസ്റ്റർ പ്രസ്റ്റണിലെ സെന്റ് ഇഗ്നേഷ്യൻ പള്ളി അടച്ചുപൂട്ടിയത്. തുടർന്ന് സീറോ മലബാർ സഭ പള്ളി ഏറ്റെടുത്ത് ഈ മാസം മൂന്നിനാണ് പള്ളിയുടെ ഉദ്ഘാടനം സഭയുടെ പരമാചാര്യനായ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി നിർവ്വഹിച്ചത്. ഇതിനു പിന്നാലെ മലയാളത്തിലാണ് കുർബാന ഉൾപെടെ എല്ലാ ശുശ്രൂഷകളും പള്ളിയിൽ നടന്നിരുന്നത്. പള്ളി പൂട്ടിയതോടെ സമീപത്തെ മറ്റ് പള്ളികളിൽ കുർബാന കൈക്കൊണ്ടിരുന്ന ഇംഗ്ലീഷുകാർ ഇതോടെ സംഘടിച്ചു. മലയാളം കുർബാന അവസാനിപ്പിക്കണമെന്നും ഇംഗ്ലീഷിൽ കുർബാന ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇടവകാംഗങ്ങൾ വത്തിക്കാന് കത്തെഴുത്തിക്കഴിഞ്ഞു.

പള്ളി സീറോ മലബാർ സഭയ്ക്ക് വിട്ടുനൽകിയതിലും ഇവിടെ മലയാളത്തിൽ മാത്രം ശുഷ്രൂഷകൾ നടത്തുന്നതിനെതിരെയും പള്ളിയിൽ സ്ഥിരമായി വരാറുണ്ടായിരുന്ന തദ്ദേശീയരായ വിശ്വാസികൾ എതിർപ്പാണ്. 76-കാരിയായ മോറിയ കാഡ്‌വെല്ലാണ് പരാതിയുമായി വത്തിക്കാനെ സമീപിച്ചിട്ടുള്ളത്. 1975 മുതൽ ഈ പള്ളിയിൽ പ്രാർത്ഥന നടത്താറുള്ള മോറിയ പള്ളിയിൽ പ്രസ്റ്റണിലെ ഇംഗ്ലീഷുകാർക്കാണ് യഥാർഥ അവകാശം എന്നുപറയുന്നു. തങ്ങളുടെയും പൂർവികരുടെയും ശ്രമഫലമായുണ്ടാക്കിയ പള്ളിയാണ് ഇതെന്നും ഇവിടെ പ്രാർത്ഥിക്കാൻ അവസരം നൽകാത്തത് അപമാനിക്കുന്നതിന് തുല്യമാണെന്നും വത്തിക്കാന് നൽകിയ പരാതിയിൽ മോറിയ ചൂണ്ടിക്കാട്ടുന്നു.

16 വർഷത്തോളം പള്ളി സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുള്ള മോറിയ വത്തിക്കാനിലെ കർദിനാൾ കോളേജിനാണ് പരാതി നൽകിയിട്ടുള്ളത്. കുർബാന അർപ്പിക്കാൻ അവസരം നിഷേധിച്ചതോടെ, തങ്ങൾ എന്തോ പാപം ചെയ്തുവെന്ന ആശങ്കയിലാണ് ഇടവകക്കാർ ജീവിക്കുന്നതെന്നും അവർ പരാതിയിൽ പറയുന്നു. 40 മിനിറ്റ് കൊണ്ടു തീരുന്ന കുർബാന മലയാളത്തിൽ രണ്ടര മണിക്കൂർ വരെയെടുക്കുന്നുണ്ടെന്നും ഇവർ കുറ്റപ്പെടുത്തുന്നു. പാട്ടും ചെണ്ടമേളവുമൊക്കെയാണ് ആകെ അലോസരം സൃഷ്ടിക്കുന്നതാണ് മലയാളം കുർബാനെന്നാണ് മോറിയ പറയുന്നത്.

ഇടവകയിൽ സീറോ മലബാർ സഭാംഗങ്ങൾ വർധിച്ചതോടെയാണ് അടച്ച പള്ളി അവർക്കുവേണ്ടി തുറക്കാൻ ലങ്കാസ്റ്റർ അതിരൂപത തീരുമാനിച്ചത്. ആഘോഷത്തോടെയാണ് മലയാളികൾ സെന്റ് ഇഗ്നേഷ്യസ് പള്ളിയുടെ തിരിച്ചുവരവിനെ വരവേറ്റത്. ചെണ്ടമേളമുൾപ്പെടെ കേരളീയ രീതിയിലായിരുന്നു പള്ളിയുടെ പുനരുദ്ഘാടനം. അതേസമയം പള്ളിയുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉണ്ടായ വിവാദങ്ങളിൽ ഏറെ ദുഃഖമുള്ളതായി പള്ളി വികാരി റവ.ഫാ. മാത്യു ജേക്കബ്ബ് ചൂരപൊയ്കയിൽ പറഞ്ഞു. സീറോ മലബാർ സഭാ വിശ്വാസികളും പ്രാദേശിക ഇടവകക്കാരും തമ്മിലുള്ള തർക്കം കത്തോലിക്കാ വിശ്വാസികളെ ഭിന്നിപ്പിച്ചിരിക്കുകയാണെന്നും ഇത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇംഗ്ലീഷിൽ കുർബാന ആരംഭിക്കാനുള്ള സാധ്യത ഉള്ളതായി ഫാദർ പറഞ്ഞു. സീറോ മലബാർ വിശ്വാസികളുടെ പുതിയ തലമുറ ഇവിടെ ജനിച്ചു വളർന്നവർ ആയതു കൊണ്ടും അവരുടെ ഫസ്റ്റ് ലാംഗ്വേജ് ഇംഗ്ലീഷ് ആയതു കൊണ്ടും ഭാവിയിൽ ഇംഗ്ലീഷിലും കുർബാന ആരംഭിച്ചേക്കുമെന്നാണ് ഫാ. മാത്യു പറയുന്നത്.

ലങ്കാസ്റ്റർ രൂപതയുടെ കീഴിലുള്ള സെന്റ് ഇഗ്‌നേഷ്യസ് ചർച്ച് കഴിഞ്ഞ ഒക്ടോബർ മുതൽ അടച്ചിട്ടിരിക്കുകയായിരുന്നു. എഴുന്നൂറോളം പേർക്ക് സീറ്റുകളുള്ള സെന്റ് .ഇഗ്‌നേഷ്യസ് പള്ളി 100-ഓളം വിശ്വാസികളായി ഇടവകക്കാരുടെ എണ്ണം കുറഞ്ഞതോടെയാണ് സെന്റ് ഇഗ്നേഷ്യസ് പള്ളി കഴിഞ്ഞവർഷം പൂട്ടാൻ തീരുമാനിച്ചത്. എന്നാൽ, പ്രസ്റ്റണിൽ മാത്രം 400-ഓളം മലയാളികളുണ്ട്. സീറോ മലബാർ സഭയുടെ പള്ളിയായി ഉപയോഗിക്കാൻ സെന്റ് ഇഗ്നേഷ്യസ് പള്ളി വിട്ടുകിട്ടണമെന്ന വിശ്വാസികളുടെ ആവശ്യം ഒടുവിൽ ലങ്കാസ്റ്റർ അതിരൂപത അംഗീകരിക്കുകയായിരുന്നു. നാനൂറിലധികം സീറോ മലബാർ വിശ്വാസികളാണ് ഇപ്പോൾ കുർബാനയിലും മറ്റും പങ്കെടുക്കുന്നത്.

ലക്ഷങ്ങളുടെ അറ്റകുറ്റപ്പണികൾ ആവശ്യമുള്ള പള്ളിക്ക് അത്രയും തുക കണ്ടെത്താൻ തദ്ദേശീയവിശ്വാസികൾക്ക് മാത്രമായി സാധിച്ചിരുന്നില്ല. ഇവിടുത്തുകാരായ ഇടവകാംഗങ്ങൾക്ക് ഇക്കാര്യങ്ങൾ അറിയാമായിട്ടും പള്ളിയുടെ നടത്തിപ്പിനും മെയിന്റനൻസിനും ആവശ്യമായ പണം കണ്ടെത്തുന്നതിൽ വിമുഖർ ആയിരുന്നു. എന്നാൽ സീറോ മലബാർ വിശ്വാസികൾക്ക് പള്ളിയുടെ മുന്നോട്ടുള്ള സുഗമമായ പ്രവർത്തനത്തിനാവശ്യമായ ഫണ്ട് കണ്ടെത്താൻ പ്രാപ്തിയുണ്ടെന്ന് രൂപതയ്ക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നാണ് ലങ്കാസ്റ്റർ രൂപതയിലെ റെവ. ബില്ലിങ് പറഞ്ഞു. മാത്രവുമല്ല പള്ളി പൂർണ്ണമായും സീറോ മലബാർ സഭയ്ക്ക് കൈമാറി കഴിഞ്ഞതിനാൽ അവിടെയിനി ഏതു ഭാഷയിൽ സർവീസ് നടത്തണമെന്ന് നിർദ്ദേശിക്കാൻ തങ്ങൾക്കാവില്ലയെന്നും റെവ്. ബില്ലിങ് കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP