Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രോഹിത് ഷെട്ടിയുടെ നിർദ്ദേശം മറികടന്ന് ഷാരൂഖ് ആദ്യം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു; പിന്നാലെ എത്തിയ ദിൽവാലെയുടെ ട്രെയിലറും ഹിറ്റ് ലിസ്റ്റിലേക്ക്

രോഹിത് ഷെട്ടിയുടെ നിർദ്ദേശം മറികടന്ന് ഷാരൂഖ് ആദ്യം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു; പിന്നാലെ എത്തിയ ദിൽവാലെയുടെ ട്രെയിലറും ഹിറ്റ് ലിസ്റ്റിലേക്ക്

ഡ്യൂപ്പർ സൂപ്പർ ഹിറ്റ് ഡി.ഡി.എൽ.ജെയുടെ ഇരുപതാം വാർഷികത്തിലിറങ്ങുന്ന ദിൽവാലേയുടെ ആദ്യ ലുക്ക് പോസ്റ്ററും ട്രെയിലറും പുറത്തിറങ്ങി. രസകരമായ രീതിയിലാണ് ചിത്രത്തിന്റെ പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. ഹാഫ് ലുക്ക് എന്ന് ഷാരൂഖ് ഖാൻ വിശേഷിപ്പിച്ചിരിക്കുന്ന പോസ്റ്ററിൽ താരങ്ങൾ പരസ്പരം മുഖം പൊത്തിയ നിലയിലാണ്. ഷാരൂഖ് ഖാൻ, കജോൾ, വരുൺ ധവാൻ, കൃതി സനോൺ എന്നിവരാണ് പോസ്റ്ററിലുള്ളത്.

എന്നാൽ തന്റെ പുതിയ സിനിമയായ ദിൽവാലേയെപ്പറ്റി പുറത്തു മിണ്ടിപ്പോകരുതെന്നാണ് പ്രധാന താരങ്ങളായ ഷാറൂഖും കജോളും അടങ്ങുന്നവരോട് സംവിധായകൻ രോഹിത് ഷെട്ടിയുടെ നിർദ്ദേശം മറികടന്നാണ് ഷാരൂഖ് പോസ്റ്റർ പുറത്ത് വിട്ടത്. 'ഫസ്റ്റ്‌ലുക്ക് പുറത്തുവിടാൻ രോഹിത് ഞങ്ങളെ സമ്മതിക്കുന്നില്ല. അതിനാൽ രോഹിത്തിനേക്കാൾ സ്മാർട്ടാകാൻ ഞങ്ങൾ ശ്രമിക്കുന്നു, ഒരു ഹാഫ് ലുക്ക് ഫോട്ടോ പുറത്തു വിടുന്നു' എന്ന കുസൃതിയോടെ പറഞ്ഞുകൊണ്ടാണ് ഷാറൂഖ് പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്.

ചെന്നൈ എക്സ്‌പ്രസ്സിന് ശേഷം രോഹിത് ഷെട്ടിയും ഷാരൂഖ് ഖാനും ഒന്നിക്കുന്ന ചിത്രമാണിത്. 2010ൽ പുറത്തിറങ്ങിയ മൈ നയിം ഈസ് ഖാന് ശേഷം ഷാരുഖും കാജോളും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ബാസിഗർ, കരൺ അർജ്ജുൻ, കുഛ് കുഛ് ഹോതാഹെ, കഭി കുശി കഭി ഹം എന്നീ ചിത്രങ്ങളിലും ഇവർ ഒന്നിച്ചിട്ടുണ്ട്. വിനോദ് ഖന്ന, ബൊമാൻ ഇറാനി എന്നിവരാണ് ദിൽവാലെയിലെ മറ്റ് പ്രധാന താരങ്ങൾ. റെഡ് ചില്ലീസ് എന്റർടെയിന്മെന്റിന് വേണ്ടി ഷാരുഖ് ഖാനും രോഹിത് ഷെട്ടിയുമാണ് ചിത്രം നിർമ്മിക്കുന്നത്. ക്രിസ്തുമസ് റിലീസായി ചിത്രം തീയേറ്ററുകളിലെത്തും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP