Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രണയാഭ്യർഥനയുമായി കുഞ്ചാക്കോ ഇനി ശ്യാമിലിക്കു പിന്നാലെ നടക്കും; വള്ളിം പുള്ളീം തട്ടിയിലുടെ ചേച്ചിക്കു പിന്നാലെ അനിയത്തിയും മലയാളത്തിലേക്ക്

പ്രണയാഭ്യർഥനയുമായി കുഞ്ചാക്കോ ഇനി ശ്യാമിലിക്കു പിന്നാലെ നടക്കും; വള്ളിം പുള്ളീം തട്ടിയിലുടെ ചേച്ചിക്കു പിന്നാലെ അനിയത്തിയും മലയാളത്തിലേക്ക്

ലയാളത്തിന്റെ മാളൂട്ടിയായിരുന്ന ശ്യാമിലിയുടെ പിന്നാലെ ഇനി കുഞ്ചാക്കോ ബോബൻ പ്രണയാഭ്യർഥനയുമായി നടക്കും. അനിയത്തിപ്രാവ്, നിറം തുടങ്ങി ഒട്ടേറെ ചിത്രത്തിൽ ശാലിനിക്ക് പിന്നാലെ പ്രണയാഭ്യർത്ഥനയുമായി നടന്ന കുഞ്ചാക്കോ ബോബൻ ഇനി ശ്യാമിലിക്ക് പിന്നാലെയാണ് ഇതുപോലെ നടക്കുന്നത്.

പുതിയ ചിത്രമായ വള്ളീംതട്ടി പുള്ളീം തട്ടിയിലൂടെയാണ് ശ്യാമിലി ചേച്ചിക്ക് പിന്നാലെ നായികയായി മലയാളത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നത്. ആദ്യ ചിത്രത്തിൽ ശ്യാമിലിക്ക് നായകൻ കുഞ്ചാക്കോ ബോബനാണ്. ദീർഘനാളായി ശ്യാമിലിയുടെ കുടുംബവുമായി പരിചയമുള്ളതിനാൽ ശ്യാമിലിയുമായുള്ള അഭിനയം രസകരമാണെന്ന് കുഞ്ചാക്കോ ബോബൻ തന്നെ പറയുന്നു.

ഒരു തീയറ്റർ പ്രൊജക്ടർ ഓപ്പറേറ്ററായിട്ടാണ് കുഞ്ചാക്കോ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ഇതിനൊപ്പം ഇയാൾ ലൈറ്റ് ആൻഡ് സൗണ്ട് ബിസിനസും നടത്തുന്നുണ്ട്. 90 കളിലെ ഗ്രാമീണത പറയുന്ന ചിത്രത്തിൽ ഏറെ വ്യത്യസ്തമായ ലുക്കിലാണ് കുഞ്ചാക്കോ ബോബൻ പ്രത്യക്ഷപ്പെടുന്നത്. പാലക്കാടാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്.

ഇതിന് പിന്നാലെ എറണാകുളത്ത് വേട്ടയുടെ സെറ്റിലേക്കാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്. ആസിഫ് അലിക്കൊപ്പം രാജമ്മ @ യാഹൂവിലാണ് കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്നത്.
 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP