Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദുബായിൽ നിന്നും ബ്രിട്ടനിലേയ്ക്കുള്ള എമിറേറ്റ്‌സിൽ മദ്യപിച്ച് കലാപം അഴിച്ച് വിട്ട ഇന്ത്യക്കാരന് ജയിൽ; എയർഹോസ്റ്റസിനെ അസഭ്യം വിളിച്ചതും പൊലീസിനെ ആക്രമിച്ചതും തെളിഞ്ഞു

ദുബായിൽ നിന്നും ബ്രിട്ടനിലേയ്ക്കുള്ള എമിറേറ്റ്‌സിൽ മദ്യപിച്ച് കലാപം അഴിച്ച് വിട്ട ഇന്ത്യക്കാരന് ജയിൽ; എയർഹോസ്റ്റസിനെ അസഭ്യം വിളിച്ചതും പൊലീസിനെ ആക്രമിച്ചതും തെളിഞ്ഞു

സിലും ട്രെയിനിലും യാത്ര ചെയ്യുമ്പോൾ ചിലർ പല കോപ്രായങ്ങളും കാണിക്കാറുണ്ടെങ്കിലും വിമാനത്തിൽ കയറിയാൽ എല്ലാവരും മാന്യന്മാരായി ഇരിക്കുമെന്നാണ് നമ്മിൽ പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്. എന്നാൽ പ്രശ്‌നമുണ്ടാക്കാതെ ഇരിക്കാൻ കഴിയാത്തവർ വിമാനത്തിലെന്നല്ല സ്വർഗത്തിലെത്തിയാൽ പോലും അവിടെ പ്രശ്‌നമുണ്ടാക്കുമെന്നുറപ്പാണ്. സമീപകാലത്ത് വിമാനയാത്രക്കാരിൽ ചിലർ കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ അതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇപ്പോഴിതാ ദുബായിൽ നിന്നും ബെർമിങ്ഹാമിലേക്കുള്ള എമിറേറ്റ്‌സ് വിമാനത്തിൽ പ്രശ്‌നമുണ്ടാക്കിയ ജാസ്ബിർ സിങ് ബരജ് എന്ന 46കാരനും അത് തന്നെയാണ് തെളിയിക്കുന്നത്.അമിതമായി മദ്യപിച്ച ഇയാൾ വിമാനത്തിൽ കാട്ടിക്കൂട്ടിയ വിക്രിയകൾക്ക് കൈയും കണക്കുമില്ലായിരുന്നുവെന്നാണ് റിപ്പോർട്ട്. എയർഹോസ്റ്റസിനെ അസഭ്യം വിളിച്ചതും പൊലീസിനെ ആക്രമിച്ചതും ഇവയിൽ ചിലത് മാത്രം. ഇയാൾ ഈ കുറ്റങ്ങൾ ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞതിനെ തുടർന്ന് ഇയാൾക്ക് ജയിൽശിക്ഷ ഉറപ്പായിരിക്കുകയാണ്.

ഇതിന് പുറമെ വിമാനത്തിലെ സഹയാത്രികരെ വംശീയമായി അധിക്ഷേപിച്ചുവെന്ന ആരോണവും ബരജിന്റെ മേൽ ഉയർന്നിട്ടുണ്ട്. വിമാനത്തിലെ ഒരു എയർഹോസ്റ്റസിന് നേരെ ഇയാൾ ലൈംഗികപരമായ കമന്റടിക്കുകയും പൊലീസിന് നേരെ തുപ്പുകയും ചെയ്തിരുന്നുവത്രെ. തന്റെ ഇത്രയും കാലത്തെ ജോലിക്കിടയിൽ നേരിട്ട ഏറ്റവും അപകടകാരിയായ യാത്രക്കാരനെന്നാണ് ഒരു ഫ്‌ലൈറ്റ് അറ്റൻഡന്റ് വെളിപ്പെടുത്തിയിരിക്കുന്നത്.കഴിഞ്ഞ വർഷം സെപ്റ്റംബർ 16നായിരുന്നു സംഭവം നടന്നത്. തുടർന്ന് ബെർമിങ്ഹാം ക്രൗൺ കോടതിയിൽ ഇത് സംബന്ധിച്ച വിചാരണയും നടന്നു. ലെയ്‌സെസ്റ്ററിൽ താമസിക്കുന്ന ബരജ് വോഡ്ക വൈനിൽ മിക്‌സ്‌ചെയ്ത് കലർത്തി കുടിച്ച ലഹരിയിലാണ് വിമാനത്തിൽ പ്രശ്‌നമുണ്ടാക്കിയതെന്ന് കോടതിയിൽ തെളിയുകയായിരുന്നു. വിവിധ കേസുകളിലായി 11 മാസത്തെ തടവിനാണ് കോടതി വിധിച്ചിരിക്കുന്നത്. മദ്യപിച്ച് ചീത്ത വിളിച്ചതിന് പുറമെ ഒരു എയർഹോസ്റ്റസിനെ ഇടിക്കാൻ ശ്രമിക്കുകയും ഒരു എന്റർടെയിന്മെന്റ് കൺസോൾ കേട് വരുത്തുകയും ചെയ്തിരുന്നു.

മദ്യപിച്ച ബരജ് തന്റെ ചെറിയ കുട്ടികൾ ഇതെല്ലാം കാണുന്നുവെന്ന് പോലും ഓർക്കാതെ നീതികരിക്കാനാവാത്ത കോപ്രായങ്ങളാണ് കാട്ടിക്കൂട്ടിയതെന്ന് ജഡ്ജ് ബർബ്രിഡ്ജ് ക്യുസി വിധിപറയലിന്റെ ഭാഗമായി വിശദീകരിച്ചിരുന്നു.വിമാനത്തിലെ മുസ്ലിം യാത്രക്കാരെ ഐസിസ് എന്ന് വിളിച്ചാക്ഷേപിച്ചതിനെയും കോടതി നിശിതമായ ഭാഷയിലാണ് വിമർശിച്ചത്. ഇദ്ദേഹത്തിന്റെ പ്രവൃത്തി മൂലം സഹയാത്രികർക്കും വിമാനജീവനക്കാർക്കുമുണ്ടാ ബുദ്ധിമുട്ടുകളും കോടതി ഉയർത്തിക്കാട്ടിയിരുന്നു. വിമാനം ലാൻഡ് ചെയ്ത പാടെ പൈലറ്റ് അറേഞ്ച് ചെയ്തതനുസരിച്ച് പൊലീസെത്തി ബരാജിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസെത്തിയിട്ടും ഇയാൾ തെറി പറയുന്നത് നിർത്തിയിരുന്നില്ല.എന്നാൽ ബരാജിന് ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ബുധനാഴ്ച ഹിപ് റീപ്ലെസ്‌മെന്റിന് വിധേയനാകാൻ ഒരുങ്ങുകയാണെന്നും തന്റെ പ്രവൃത്തികളിൽ ബരാജിന് കുറ്റബോധമുണ്ടെന്നും പറഞ്ഞ് അദ്ദേഹത്തിന്റെ അഭിഭാഷകൻ സാത്വിർ ഔജ്‌ല് സഹതാപം നേടാൻ ശ്രമിച്ചെങ്കിലം വിജയിച്ചില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP