Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

റെയിൽവേ സുരക്ഷ ഇന്നും വെള്ളത്തിൽ വരച്ച വര തന്നെ; കാവലില്ലാ ലെവൽക്രാസിനും സിഗ്നൽ പ്രശ്‌നങ്ങൾക്കും പരിഹാരമില്ല; രണ്ട് തീവണ്ടി അപകടങ്ങളിൽ കഴിഞ്ഞ ദിവസം മരിച്ചത് 15 പേർ

റെയിൽവേ സുരക്ഷ ഇന്നും വെള്ളത്തിൽ വരച്ച വര തന്നെ; കാവലില്ലാ ലെവൽക്രാസിനും സിഗ്നൽ പ്രശ്‌നങ്ങൾക്കും പരിഹാരമില്ല; രണ്ട് തീവണ്ടി അപകടങ്ങളിൽ കഴിഞ്ഞ ദിവസം മരിച്ചത് 15 പേർ

റാഞ്ചി: സുരക്ഷിതമായ തീവണ്ടിയാത്ര ഒരുക്കുമെന്നാണ് കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനം. യാത്രക്കാരുടെ പോക്കറ്റ് കൊള്ളയടിക്കുന്ന പരിഷ്‌കാരങ്ങൾ നടത്തുന്നത് പോലും പാളങ്ങളിൽ സുരക്ഷ ഒരുക്കാനാണ്. ആളില്ലാ ലെവൽ ക്രോസുകളെ ഇല്ലാതാക്കുമെന്നും പറയുന്നു. പക്ഷേ ഇതെല്ലാം പ്രസ്താവനകൾ മാത്രമായി ഒതുങ്ങുകയാണ്. റെയിൽവേ സുരക്ഷ ഇന്നും ചോദ്യം ചെയ്യപ്പെടുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ രണ്ട് തീവണ്ടി അപകടങ്ങൾ ഇതിന് തെളിവാണ്.

ഝാർഖണ്ഡിലും ഹരിയാണയിലുമായുണ്ടായ തീവണ്ടിയപകടങ്ങളിൽ 15 പേർ മരിച്ചു. ഝാർഖണ്ഡിൽ റാഞ്ചിക്ക് 70 കി.മീ. അകലെ ഭുർകുണ്ട സ്റ്റേഷനടുത്തുള്ള ആളില്ലാ ലെവൽക്രോസ്സിൽ തീവണ്ടി കാറിലിടിച്ച് 14 പേരാണ് മരിച്ചത്. ഹരിയാണയിലെ പൽവാലിൽ ലോകമാന്യതിലക് ഹരിദ്വാർ എക്സ്‌പ്രസ്സും ലോക്കൽ തീവണ്ടിയുമായി കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു. അതായത് സിഗ്നൽ തകരാറും ലെവൽ ക്രോസിലെ കാവലും ഇന്നും പ്രശ്‌നമായി തുടരുന്നു. കേന്ദ്ര റെയിൽമന്ത്രി സുരേഷ് പ്രഭുവിന്റെ സുരക്ഷയൊരുക്കൽ പ്രഖ്യാപനങ്ങൾ ഏത്രയും വേഗം നടപ്പാക്കേണ്ടതിന്റെ ആവശ്യകതയാണ് ഇവ ചൂണ്ടിക്കാട്ടുന്നത്.

ലോക്കൽ വണ്ടിയായ പൽവാൽഗസ്സിയാബാദിന്റെ ഡ്രൈവർ യശ്പാലാണ് മരിച്ചത്. സഹഡ്രൈവർക്കും എക്സ്‌പ്രസ്സ് തീവണ്ടിയുടെ ഗാർഡിനും പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം. മൂടൽമഞ്ഞാണ് അപകടത്തിനിടയാക്കിയതെന്നാണ് വിവരം. നൂറിലേറെ പേർക്ക് പരിക്കേറ്റു. മൂടൽമഞ്ഞ് മൂലം സിഗ്നൽ കാണാനാവാത്തതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. റെയിൽവേ സുരക്ഷാ സംവിധാനങ്ങളുടെ പോരായ്മ തന്നെയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്.

ക്ഷേത്രദർശനത്തിനുശേഷം മടങ്ങുകയായിരുന്ന കുടുംബത്തിന്റെ കാറാണ് ലെവൽക്രോസ്സിൽ അപകടത്തിൽപ്പെട്ടത് തിങ്കളാഴ്ചരാത്രി ഒമ്പതരയോടെയായിരുന്നു അപകടം. രാംഗഢ് ജില്ലയിലെ ലെവൽക്രോസ്സിലെത്തിയപ്പോൾ വണ്ടിയുടെ ടയർ പാളത്തിൽകുടുങ്ങി. യാത്രക്കാർ വണ്ടിയിൽനിന്ന് ഇറങ്ങാൻ തുടങ്ങുമ്പോഴേക്കും കുതിച്ചെത്തിയ ഹൗറഭോപ്പാൽ തീവണ്ടി വണ്ടിയിലിടിച്ചു. നൂറുമീറ്ററോളം കാറുമായി തീവണ്ടി നീങ്ങി. തീവണ്ടി എൻജിനിൽ കുടുങ്ങിയ വണ്ടി ഒരുവിധത്തിൽ വേർപെടുത്തിയെടുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വണ്ടിയിലുണ്ടായിരുന്ന എല്ലാവരും മരിച്ചു.

ഡൽഹിയിൽ നിന്നും 80 കിലോമീറ്റർ അകലെ ബഗോല ഗ്രാമത്തിലാണ് തീവണ്ടികൾ കൂട്ടിമുട്ടിയ സംഭവം സംഭവം. പൽവാലിൽ നിന്നും ഗസ്സിയാബാദിലേക്ക് പോകുകയായിരുന്ന എമു(ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ്) തീവണ്ടി നിർത്തിയിട്ടിരുന്ന ഹരിദ്വാർ എക്സ്‌പ്രസ് തീവണ്ടിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. കടുത്ത മൂടൽമഞ്ഞാണ് അപകടകാരണമെന്ന് കരുതുന്നു. പരിക്കേറ്റവരെ പൽവാലിലേയും ഫരീദാബാദിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ഹരിയാണ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ പൽവാൽ ഡെപ്യൂട്ടി കമ്മീഷണറോട് അടിയന്തര നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP