Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വി എസിനു പ്രായമായി; പിണറായിക്കു ജനങ്ങളുമായി ബന്ധമില്ല; മുഖ്യമന്ത്രിയാകാൻ യോഗ്യൻ തോമസ് ഐസക്: എം പി പരമേശ്വരൻ മുൻ നിലപാടിൽ തന്നെ

വി എസിനു പ്രായമായി; പിണറായിക്കു ജനങ്ങളുമായി ബന്ധമില്ല; മുഖ്യമന്ത്രിയാകാൻ യോഗ്യൻ തോമസ് ഐസക്: എം പി പരമേശ്വരൻ മുൻ നിലപാടിൽ തന്നെ

തൃശൂർ: ഇടതുപക്ഷത്തിന്റെ മുഖ്യമന്ത്രിസ്ഥാനാർത്ഥിയെക്കുറിച്ചുള്ള വിവാദ നിലപാടിലുറച്ച് വീണ്ടും എം പി പരമേശ്വരൻ. തോമസ് ഐസക് മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകണം എന്ന നിലപാടുമായാണ് എംപി.പരമേശ്വരൻ വീണ്ടും രംഗത്തെത്തിയത്.

മാതൃഭൂമി ആഴ്ചപതിപ്പിൽ മുമ്പു പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അവതരിപ്പിക്കാൻ ഏറ്റവും യോഗ്യൻ തോമസ് ഐസക്ക് ആണെന്ന് എം പി പരമേശ്വരൻ പറഞ്ഞത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് താൻ കത്തെഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അഭിമുഖം നിരവധി ചർച്ചകൾക്കു കളമൊരുങ്ങിയതോടെ തോമസ് ഐസക് തന്നെ ഇതിനെതിരെ രംഗത്തെത്തി. ഇതുപോലെ ചില സുഹൃത്തുക്കളുണ്ടെങ്കിൽ വേറെ ശത്രുക്കളെന്തിന് എന്നു ഫേസ്‌ബുക്കിൽ കുറിച്ച് തോമസ് ഐസക് പരസ്യമായി രംഗത്ത് വന്നു. തുടർന്ന് യുട്യൂബിലുടെ പുറത്തിറക്കിയ വീഡിയോയിൽ എംപി.പരമേശ്വരൻ ഈ വിഷയത്തിൽ ഖേദം പ്രകടിപ്പിക്കുകയും, തുടർന്ന് മാതൃഭൂമി ആഴ്ചപതിപ്പിലൂടെ തന്നെ പരസ്യമായി മാപ്പ് പറയുകയും ചെയ്തിരുന്നു.

മാതൃഭൂമി ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തെ തുടർന്ന് ഇടതുപക്ഷ സഹയാത്രികനായ എംപി.പരമേശ്വരന് പാർട്ടി വിലക്കേർപ്പെടുത്തിയതായി വാർത്തകൾ വന്നിരുന്നു. തുടർന്നാണ് വി എസ്. അച്യുതാനന്ദനു പ്രായമായി. പിണറായി വിജയനു ജനങ്ങളോടു വൈകാരികമായി അടുപ്പമില്ല. മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാവണമെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത് എന്ന പ്രസ്താവനയുമായി എം പി പരമേശ്വരൻ രംഗത്തെത്തിയത്.

പാർട്ടിയിൽനിന്നു നേരത്തേ പുറത്താക്കപ്പെട്ട തനിക്ക് വിലക്കേർപ്പെടുത്തുമെന്നു കരുതുന്നില്ലെന്നും മുൻനിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രശസ്ത ആണവ ശാസ്ത്രജ്ഞനും ശാസ്ത്ര സാഹിത്യ പരിക്ഷത്തിന്റെ സജീവ പ്രവർത്തകനുമായിരുന്ന എംപി.പരമേശ്വരനെ നാലാംലോക സിദ്ധാന്തത്തിന്റെ പേരിലാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്. സിപിഐഎം നിയന്ത്രണത്തിലുള്ള ചിന്ത വാരികയുടെ പത്രാധിപരായും ഏറെ നാൾ അദ്ദേഹം ജോലി ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP