Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബോട്ട് അപകടത്തിൽ സുഹൃത്തുക്കൾ കൊല്ലപ്പെട്ട സംഭവം: മലയാളിയായ ജോജോ ജോണിന് രണ്ടു വർഷം ജയിൽ ശിക്ഷ

ബോട്ട് അപകടത്തിൽ സുഹൃത്തുക്കൾ കൊല്ലപ്പെട്ട സംഭവം: മലയാളിയായ ജോജോ ജോണിന് രണ്ടു വർഷം ജയിൽ ശിക്ഷ

ന്യൂയോർക്ക്: മദ്യലഹരിയിൽ ഓടിച്ച ബോട്ട് ബാർജിലേക്ക് ഇടിച്ചുകയറി രണ്ടു സുഹൃത്തുക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ മലയാളിക്ക് രണ്ടു വർഷത്തെ ജയിൽ ശിക്ഷ. ഏറെ വിവാദമായ ഹഡ്‌സൺ ബോട്ടപകടത്തിലാണ് മലയാളിയായ ജോജോ ജോണിന് കോടതി രണ്ടു വർഷത്തെ ജയിൽ ശിക്ഷ വിധിച്ചത്. ജോജോ ഓടിച്ച ബോട്ട് അപകടത്തിൽപെട്ടതിനെത്തുടർന്ന് സുഹൃത്തുക്കളായ ലിൻഡ്‌സേ സ്റ്റൂവർട്ട് (30), മാർക്ക് ലെനൻ (30) എന്നിവർ കൊല്ലപ്പെടുന്നത്.

2013 ജൂലൈ 26നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ജോജോ ജോണും സുഹൃത്തുക്കളായ ബ്രയാൻ ബോണ്ട്, മാർക്ക് ലെനൻ, ബ്രയാന്റെ കാമുകി ലിൻഡ്‌സേ സ്റ്റുവർട്ട് എന്നിവരും ഹഡ്‌സേ നദിയിൽ ബോട്ടിംഗിന് പോയത്. പീയർമോണ്ട് റെസ്‌റ്റോറന്റിലെ ഡിന്നറിനു ശേഷമാണ് ജോജോ സുഹൃത്തുക്കളേയും കൂട്ടി ബോട്ടിംഗിന് പോകുന്നത്. ടാറിടൗണിലെ വാട്ടർഫ്രെന്റ് ബാർ റെസ്റ്റോറന്റിലേക്ക് ഇവർ യാത്രയായത്.

ജോജോ ഓടിച്ചിരുന്ന ബോട്ട് ടപ്പൻ സീ ബ്രിഡ്ജ് കൺസ്ട്രക്ഷൻ ബാർജിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ജോജോയ്ക്കും ബ്രയാനും പരിക്കുപറ്റിയിരുന്നു. ഒരു മാസത്തിനുള്ളിൽ ബ്രയാനും ലിൻഡ്‌സേയും തമ്മിലുള്ള വിവാഹം നടക്കാനിരിക്കേയായിരുന്നു അപകടം. ജോജോ അമിതമായി മദ്യപിച്ചതാണ് അപകടത്തിന് കാരണമെന്നാണ് കോടതി കണ്ടെത്തിയത്.

റോക്ക്‌ലാൻഡ് കൗണ്ടി കോടതിയിൽ വിധി കേൾക്കാൻ എത്തിയ ജോജോ ജോൺ കോടതി നടപടിക്രമങ്ങളിലുടെനീളം കണ്ണീർവാർക്കുകയായിരുന്നു. വിധി കേൾക്കാൻ എത്തിയിരുന്ന ലിൻഡ്‌സേയുടെ മാതാപിതാക്കളോടും മാർക്ക് ലെനനോടും മുപ്പത്താറുകാരനായ ജോജോ നിരവധി തവണ ക്ഷമ ചോദിച്ചു. ജൂലൈ 26 തന്റെ ജീവിതത്തിലെ ഏറ്റവും ശപിക്കപ്പെട്ട ദിവസമാണെന്നും ലിൻഡ്‌സേയേയും മാർക്കിനേയും താൻ ഓർക്കാത്ത ദിവസങ്ങളില്ലെന്നും ജോജോ ആവർത്തിച്ചുപറഞ്ഞു. ന്യാക് നിവാസിയായ ജോജോ നേരത്തെ ഒരു ബാങ്കിൽ ജോലി ചെയ്തു വരികയായിരുന്നു.

അതേസമയം മനപ്പൂർവമല്ലാത്ത അപകടമായതിനാൽ കൊല്ലപ്പെട്ടവരുടെ മാതാപിതാക്കൾക്ക് ജോജോയുടെ അവസ്ഥയിലും അതീവ ദുഃഖം പ്രകടിപ്പിച്ചു. ജോജോയ്ക്ക് ജയിൽ ശിക്ഷ കിട്ടണമെന്ന് അവരും ആഗ്രഹിച്ചിരുന്നില്ല എന്നതാണ് മറ്റൊരു വസ്തുത.  രണ്ടു വർഷമാണ് ശിക്ഷ വിധിച്ചതെങ്കിലും ജയിലിൽ അച്ചടക്കം പുലർത്തിയ ജോജോയ്ക്ക് 16 മാസം കഴിയുമ്പോൾ പുറത്തിറങ്ങാം. എന്നാൽ ജോജോയെ ജയിലിൽ അയയ്ക്കുന്നതിനെക്കാൾ നല്ലത് പുനരധിവാസ കേന്ദ്രത്തിൽ വിടുന്നതാണ് നല്ലതെന്ന് സുഹൃത്തുക്കളിലൊരാളും മലയാളിയുമായ പി ടി തോമസ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP