Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നേതാക്കളോടുള്ള ആരാധന മൂത്ത് യുവാവ് വഴിപാടു നൽകിയതു ചെറുവിരൽ; ബംഗളൂരു സ്വദേശിയുടെ തിരുപ്പതിയിലെ നേർച്ച സോണിയക്കും രാഹുലിനും കോടതി ജാമ്യം നൽകിയതിനാൽ

നേതാക്കളോടുള്ള ആരാധന മൂത്ത് യുവാവ് വഴിപാടു നൽകിയതു ചെറുവിരൽ; ബംഗളൂരു സ്വദേശിയുടെ തിരുപ്പതിയിലെ നേർച്ച സോണിയക്കും രാഹുലിനും കോടതി ജാമ്യം നൽകിയതിനാൽ

ബംഗളൂരൂ: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോടും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയോടുമുള്ള ആരാധന മൂത്ത് ഒരു യുവാവ് മുറിച്ചു നൽകിയതു സ്വന്തം ചെറുവിരൽ. ബംഗളൂരു സ്വദേശിയായ സുരേഷാണു തന്റെ വിരൽ തിരുപ്പതി ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിച്ചത്.

നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്കും ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കും ജാമ്യം കിട്ടിയതിനെ തുടർന്നാണു ചെറുവിരൽ മുറിച്ച് വഴിപാടായി നൽകി നേതാക്കളോടുള്ള ആരാധന പ്രകടമാക്കിയത്.

ഡിസംബർ 19നാണ് കേസുമായി ബന്ധപ്പെട്ട് ഡൽഹി കോടതിയിൽ ഹാജരായി സോണിയയും രാഹുലും ജാമ്യമെടുത്തത്. 25ന് തിരുപ്പതിയിലെത്തിയ സുരേഷ് വിരൽ മുറിച്ച് നൽകുകയായിരുന്നു. വിരൽ മുറിച്ചു നൽകിയതറിഞ്ഞ് കർണാടക മന്ത്രി എം.എച്ച്. അംബരീഷ് സുരേഷിനെ തന്റെ വസതിയിലേക്ക് വിളിപ്പിച്ചു. കലിയുഗത്തിലെ ഏകലവ്യൻ എന്നാണ് അംബരീഷ് സുരേഷിനെ വിശേഷിപ്പിച്ചത്. ഇത്തരം പ്രവൃത്തികൾ ഇനി ചെയ്യരുതെന്നും നിർദ്ദേശിച്ചു.

നാഷണൽ ഹെറാൾഡ് കേസ് ഉയർന്നതോടെ കോൺഗ്രസ് ഒന്നടങ്കം ആശങ്കയിലായിരുന്നെന്ന് സുരേഷ് പറഞ്ഞു. സോണിയയേയും രാഹുലിനേയും കോടതി വിളിപ്പിച്ചതോടെയാണ് താൻ ഇത്തരമൊരു നേർച്ച നേർന്നതെന്നും സുരേഷ് പറഞ്ഞു. കുടുംബാംഗങ്ങളെ അറിയിക്കാതെ തന്റെ സുഹൃത്തിനെ കൂട്ടിയാണ് സുരേഷ് തിരുപ്പതിയിലെത്തിയത്. അവിടെ വച്ച് വിരൽ മുറിച്ച് 1000 രൂപ നോട്ടിൽ പൊതിഞ്ഞ് കാണിക്കവഞ്ചിയിൽ ഇടുകയായിരുന്നു. കുടുംബാംഗങ്ങളെ അറിയിക്കാതെ സുഹൃത്തിനെയും ഒപ്പം കൂട്ടിയാണ് സുരേഷ് തിരുപ്പതിക്ക് പോയത്. അവിടെ വച്ച് വിരൽ മുറിച്ച് 1000 രൂപ നോട്ടിൽ പൊതിഞ്ഞ് കാണിക്കവഞ്ചിയിൽ ഇട്ടു. ഒപ്പം സോണിയയ്ക്കും രാഹുലിനും ജാമ്യം ലഭിച്ചതിൽ ദൈവത്തിന് നന്ദി പറഞ്ഞ് ഒരു കുറിപ്പും വച്ചു.

വിരൽ മുറിച്ചപ്പോൾ വേദന തോന്നിയില്ലെന്നാണ് സുരേഷ് പറയുന്നത്. നാഷനൽ ഹെറാൾഡ് കേസിൽ സോണിയയോടും രാഹുലിനോടും കോടതിയിൽ ഹാജരാകാൻ പറ!ഞ്ഞപ്പോൾ താൻ ഏറെ ഭയപ്പെട്ടു. ഇരുവർക്കും ജാമ്യം ലഭിക്കുകയാണെങ്കിൽ വിരൽ മുറിച്ചു നൽകാമെന്നു നേർന്നു. സോണിയയും രാഹുലും ജയിലിൽ പോകുന്നത് തനിക്ക് സഹിക്കാൻ കഴിയില്ലെന്നാണു സുരേഷ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP