Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന വിജിലൻസ് കോടതി വിധി ഹൈക്കോടതി രണ്ടു മാസത്തേക്കു സ്റ്റേ ചെയ്തു; 'കോടതി പോസ്റ്റ് ഓഫീസിനു തുല്യമാണെന്നു ജഡ്ജി കരുതരുത്'; ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിനു പിന്നാലെ സ്വയം വിരമിക്കലിന് അപേക്ഷ നൽകി വിജിലൻസ് ജഡ്ജി വാസൻ; സത്യം ജയിക്കുമെന്ന് ഉമ്മൻ ചാണ്ടി

മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന വിജിലൻസ് കോടതി വിധി ഹൈക്കോടതി രണ്ടു മാസത്തേക്കു സ്റ്റേ ചെയ്തു; 'കോടതി പോസ്റ്റ് ഓഫീസിനു തുല്യമാണെന്നു ജഡ്ജി കരുതരുത്'; ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിനു പിന്നാലെ സ്വയം വിരമിക്കലിന് അപേക്ഷ നൽകി വിജിലൻസ് ജഡ്ജി വാസൻ; സത്യം ജയിക്കുമെന്ന് ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: സോളാർ തട്ടിപ്പുകാരി സരിത എസ് നായരുടെ വിവാദ വെളിപ്പെടുത്തലുകളിൽ വലയുന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് താൽക്കാലിക ആശ്വാസം. സരിതയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന തൃശ്ശൂർ വിജിലൻസ് കോടതി വിധി ഹൈക്കോടതി സിംഗിൾ ബെഞ്ച് സ്‌റ്റേ ചെയ്തു. രണ്ട് മാസത്തേക്കാണ് വിധി താൽക്കാലികമായി മരവിപ്പിച്ചിരിക്കുന്നത്. വിജിലൻസ് കോടതിവിധിക്കെിരെ മുഖ്യമന്ത്രി ആര്യടൻ മുഹമ്മദും സമർപ്പിച് ഹർജി പരിഗണിച്ചാണ് ഉത്തരവ്. പ്രതിപക്ഷത്തിന്റെ പ്രക്ഷോഭത്തിൽ കടുത്ത രാഷ്ട്രീയ പരീക്ഷണം നേരിടുന്ന ഉമ്മൻ ചാണ്ടിക്ക് ഏറെ ആശ്വാസം നൽകുന്നതാണ് ഹൈക്കോടതി വിധി. സത്യം വിജയിക്കുമെന്ന് ഉമ്മൻ ചാണ്ടി വിധിയോട് പ്രതികരിച്ചു.

ജസ്റ്റിസ് പി.ഉബൈദാണ് ഹർജി പരിഗണിച്ച് മുഖ്യമന്ത്രിക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. തൃശ്ശൂർ വിജിലൻസ് കോടതി വിധിക്കെതിരെ രൂക്ഷമായ വിമർശനും ഹൈക്കോടതി ഉന്നയിച്ചു. നിയമത്തിന്റെ അടിസ്ഥാനത്തിലാണ് വിധി പുറപ്പെടുവിക്കേണ്ടതെന്നും വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് വേണ്ടതെന്നും ഹൈക്കോടതി വിമർശിച്ചു. വിജിലൻസ് കോടതി ഉത്തരവിന് പിന്നിൽ ദുരൂഹതയുണ്ടെന്നും ജസ്റ്റിസ് പി ഉബൈദ് വിമർശിച്ചു.

പോസ്റ്റുമാന്റെ ജോലിയാണു താൻ ചെയ്തതെന്നു വിധിയിൽ പറഞ്ഞ വിജിലൻസ് ജഡ്ജിക്കു തന്റെ ഉത്തരവാദിത്തം എന്തെന്നു ശരിക്കും അറിയില്ല. ഹൈക്കോടതി അഡ്‌മിനിസ്‌ട്രേറ്റീവ് വിഭാഗം ഇക്കാര്യം പരിശോധിക്കണം. സോളർ കമ്മീഷനു മുന്നിൽ സരിത ഉന്നയിച്ച ആരോപണങ്ങൾ സംബന്ധിച്ച പത്രവാർത്തകളാണു വിജിലൻസ് കോടതിയുടെ നടപടിക്ക് ആധാരം. ഇത് അടിസ്ഥാന പരാതിയായി പരിഗണിക്കാനാവില്ല. ഇങ്ങനെ ഒരു ജഡ്ജിയെ വച്ച് എങ്ങനെ മുന്നോട്ടുകൊണ്ടുപോകാനാകും? സ്വന്തം അധികാരം എന്തെന്ന് ജഡ്ജിക്ക് അറിയില്ലെന്നും ഹൈക്കോടതി പറഞ്ഞു.

ഹൈക്കോടതി നടത്തിയ ഈ പരാമർശങ്ങൾ അത്യപൂർവ്വ സംഭവമാണെന്ന് നിയമവിദഗ്ദ്ധരും ചൂണ്ടിക്കാട്ടുന്നു. ഒരുഘട്ടത്തിൽ ജഡ്ജിക്കെതിരെ നടപടികൾ സ്വീകരിക്കുന്ന കാര്യം വരെ ഹൈക്കോടതി വാക്കാൽ പരാമർശിച്ചിരുന്നു. പൊതുപ്രവർത്തന രംഗത്തുള്ളവർക്ക് നേരെ ആരോപണം ഉയർന്നാൽ ഉടൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നത് തെറ്റായ കീഴവഴക്കം സൃഷ്ടിക്കുന്നതാണെന്നും ഹൈ്‌ക്കോടതി ചൂണ്ടിക്കാട്ടി. എല്ലാത്തിനും നടപടി വന്നാൽ പൊതുപ്രവർത്തകർ എങ്ങനെ പ്രവർത്തിക്കുമെന്ന് ചോദിച്ച ഹൈക്കോടതി ഇരിക്കുന്ന പദവിയെക്കുറിച്ച് ജഡ്ജി ബോധവാനല്ലെന്നും ചൂണ്ടിക്കാട്ടി.

കെ.ബാബുവിന്റെ മാതൃകയിൽ ഉമ്മൻ ചാണ്ടിയും വ്യക്തിപരമായാണ് ഹൈക്കോടതിയെ സമീപിച്ചത്. ബാബുവിനെതിരായ വിധി മരവിപ്പിക്കാൻ ഉന്നയിച്ച അതേ വാദങ്ങൾ തന്നെ ഉന്നയിക്കുകയും ചെയ്തു. ഇതോടെയാണ് അനുകൂലമായ വിധി ഉണ്ടായത്. സരിത നായർ സോളർ കമ്മിഷനു നൽകിയ മൊഴികളും അവയുടെ അടിസഥാനത്തിൽ ഉണ്ടായ മാദ്ധ്യമവാർത്തകളും മാത്രം പരിഗണിച്ചാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ വിജിലൻസ് കോടതി ഉത്തരവിട്ടത്. എന്നാൽ ഈ ആരോപണങ്ങളിൽ ഒരു ദ്രുതപരിശോധന പോലും നടന്നിട്ടില്ല. ഒരു ഏജൻസിയും അന്വേഷണം നടത്തിയിട്ടില്ല. അതുകൊണ്ടു തന്നെ വിജിലൻസ് കോടതിയുടെ നടപടി നിയമപരമയി നിലനിൽക്കില്ലെന്നാകും ഉമ്മൻ ചാണ്ടിയുടെ അഭിഭാഷകൻ വാദിച്ചു. ഈ വാദം പൂർണ്ണമായും അംഗീകരിച്ചാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. കെ.ബാബുവിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എസ്.ശ്രീകുമാർ തന്നെ ഉമ്മൻ ചാണ്ടിക്കും ആര്യാടനും വേണ്ടി ഹാജരായത്. 

തൃശ്ശൂർ വിജിലൻസ് ജഡ്ജി സ്വയം വിരമിക്കലിന് അപേക്ഷ നൽകി

തിനിടെ, ഹൈക്കോടതിയിൽ നിന്നു കടുത്ത വിമർശനം ഏൽക്കേണ്ടി വന്ന തൃശൂർ വിജിലൻസ് ജഡ്ജി എസ് എസ് വാസൻ സ്വയം വിരമിക്കാൻ അപേക്ഷ നൽകി. ഹൈക്കോടതി രജിസ്ട്രാർക്കാണ് അപേക്ഷ സമർപ്പിച്ചത്. സോളാർ കമ്മീഷൻ മുൻപാകെ മുഖ്യമന്ത്രിക്കെതിരെ സരിത എസ് നായർ വിവാദവെളിപ്പെടുത്തലുകൾ നടത്തുമ്പോൾ തന്നെയായിരുന്നു, വിജിലൻസ് കോടതിയുടെ അന്വേഷണ പ്രഖ്യാപനം ഉണ്ടായത്. ഇതോടെ മുഖ്യമന്ത്രി ചാണ്ടി രാജി വയ്‌ക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ മാറി. ഇതിനിടെ തൃശ്ശൂർ വിജിലൻസ് കോടതിയിൽ നിന്ന് തന്നെ സമാന അന്വേഷണനടപടി നേരിട്ട കെ.ബാബുവിന്റെ അപ്പീൽ ഹൈക്കോടതി അംഗീകരിച്ച വാർത്തയും പുറത്തു വന്നു.

രാജി മുൻപിൽ കണ്ട അവസ്ഥയിൽ വിജിലൻസ് കോടതി വിധിക്കെതിരെ അപ്പീൽ നൽകിയ മുഖ്യമന്ത്രിക്കും ആര്യാടനും ഒടുവിൽ ഹൈക്കോടതി സ്‌റ്റേ അനുവദിക്കുകയായിരുന്നു. അപ്പീൽ പരിഗണിച്ച ഹൈക്കോടതി ജസ്റ്റിസ് പി.ഉബൈദ് കടുത്ത പരമാർശങ്ങളാണ് തൃശ്ശൂർ വിജിലൻസ് ജഡ്ജിയായ എസ്.എസ് വാസവനെതിരെ നടത്തിയത്. ഇതിനു തൊട്ടുപിന്നാലെയാണ് വാസവൻ സ്വയംവിരമിക്കൽ പ്രഖ്യാപിച്ചത്.

ഉമ്മൻ ചാണ്ടിയെയും ആര്യാടനെയും പ്രതിചേർക്കണെന്ന വിധി പുറപ്പെടുവിച്ചതിന്റെ പേരിൽ കോൺഗ്രസ് നേതാക്കൾ രൂക്ഷ വിമർശനവുമായി ജഡ്ജിക്കെതിരെ രംഗത്തു വന്നിരുന്നു. യൂത്ത് കോൺഗ്രസുകാർ ശവമഞ്ച ഘോഷയാത്രയും സംഘടിപ്പിച്ചു. ഇതിനിടെയാണ് ഹൈക്കോടതിയിൽ നിന്നും രൂക്ഷ വിമർശനം നേരിടേണ്ടി വന്നത്. എന്നാൽ, വിജിലൻസ് കോടതി ജഡ്ജിക്കെതിരെ കോൺഗ്രസുകാർ യാതൊരു പരാതിയും നൽകിയിരുന്നില്ലെന്ന് ഉമ്മൻ ചാണ്ടി പ്രതികരിച്ചു.

സത്യം വിജയിച്ചെന്ന് ഉമ്മൻ ചാണ്ടി; സരിതക്കെതിരെ മാനനഷ്ട കേസ് നൽകുമെന്ന് ചാണ്ടി ഉമ്മൻ

കോടതി വിധിയെ സ്വാഗതം ചെയ്ത ഉമ്മൻ ചാണ്ടി സത്യം വിജയിക്കുമെന്ന് ആവർത്തിച്ചു. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ നമുക്കൊരു ശിക്ഷയും കിട്ടില്ല.ഒരു ചെറിയ തെറ്റ് ചെയ്തിട്ടുണ്ടേൽ എപ്പോഴാണേലും നമുക്ക് അതിന്റെ ശിക്ഷ കിട്ടിയിരിക്കും.എന്റെ 50 വർഷത്തെ പൊതുപ്രവർത്തനം കൊണ്ടു പഠിച്ചതാണ് ഞാൻ ഈ കാര്യം. കേരളത്തിനു പോലും അപമാനകരമായി പോയതാണ് വിജിലൻസിന്റെ പരാമർശങ്ങൾക്ക് പിന്നിലുള്ള ഗൂഢാലോചന. അതിനെ യുഡിഎഫും കോൺഗ്രസും ഒറ്റക്കെട്ടായി നേരിടും. ഊഹിക്കാവുന്ന കാര്യമെയുള്ളു ഇതിനു പിന്നിലുള്ള ഗൂഢാലോചന എന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ സോളാർ കമ്മീഷനിൽ സരിത എസ് നായർ ഇന്നുന്നയിച്ച ആരോപണങ്ങൾക്ക് എതിരെ കോടതിയിൽ മാനനഷ്ടക്കേസ് നൽകുമെന്ന് ചാണ്ടി ഉമ്മൻ പ്രതികരിച്ചു.

വിധി പ്രതീക്ഷിച്ചതു തന്നെയെന്ന് ആര്യാടൻ

കൊച്ചി: വിജിലൻസ് കോടതി വിധി സ്‌റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി വിധി പ്രതീക്ഷിച്ചിരുന്നതു തന്നെയെന്ന് മന്ത്രി ആര്യാടൻ മുഹമ്മദ്. താനോ മുഖ്യമന്ത്രിയോ സോളാർ കമ്പനിയുവേണ്ടി ഒരു സഹായവും ചെയ്തുകൊടുത്തിട്ടില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ആര്യാടൻ പറഞ്ഞു. അനെർട്ടിലെ ഒരു ഉദ്യോഗസ്ഥനെയും താൻ വിളിച്ചിട്ടില്ലെന്നും ആരിൽ നിന്നും പണം കൈപ്പറ്റിയിട്ടില്ലെന്നും ആര്യാടൻ മുഹമ്മദ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP