Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഉണ്ണിമുകുന്ദന് തെലുങ്കിൽ അവസരം തുറന്നത് മോഹൻലാൽ; നിഷ്‌കളങ്കതയും പൗരുഷവുമുള്ള വില്ലന്റെ മുഖം ഉണ്ണി മുകുന്ദന് അനുയോജ്യമെന്ന് കണ്ടെത്തിയത് മോഹൻലാലെന്ന് വ്യക്തമാക്കി ജനത ഗാരേജ് സംവിധായകൻ

ഉണ്ണിമുകുന്ദന് തെലുങ്കിൽ അവസരം തുറന്നത് മോഹൻലാൽ; നിഷ്‌കളങ്കതയും പൗരുഷവുമുള്ള വില്ലന്റെ മുഖം ഉണ്ണി മുകുന്ദന് അനുയോജ്യമെന്ന് കണ്ടെത്തിയത് മോഹൻലാലെന്ന് വ്യക്തമാക്കി ജനത ഗാരേജ് സംവിധായകൻ

മോഹൻലാലിന്റെ വില്ലനായി തെലുങ്കിൽ എത്തുന്ന ഉണ്ണി മുകുന്ദനാണ് ഇപ്പോൾ താരം. തന്റെ കരിയറിലെ തന്നെ മികച്ച വേഷമാണ് നടനെ തേടിയെത്തിയിരിക്കുന്നത്.സ്ഫടികം എന്ന സിനിമ കണ്ടത് മുതൽ മോഹൻലാലിനൊപ്പം ഒരു സിനിമ ചെയ്യുക എന്നത് സ്വപ്‌നമായി കൊണ്ട് നടന്ന ഉണ്ണി മുകുന്ദന്റെ ആഗ്രഹം കൂടിയാണ് ഈ സിനിമയിലൂടെ സഫലമാകുന്നത്. എന്നാൽ നടന് ഈ അവസരം തുറന്ന് കൊടുത്തത് മലയാള്തിന്റെ പ്രിയ നടൻ മോഹൻലാൽ തന്നെയാണെന്നാണ് പുതിയ വിശേഷം.

ഉണ്ണി മുകുന്ദൻ മോഹൻലാലിന്റെയും ജൂനിയർ എൻടിആറിന്റെയും വില്ലനാകുന്ന ജനതാ ഗാരേജ് എന്ന സിനിമയുടെ സംവിധായകനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.ജനതാ ഗാരേജിന്റെ സംവിധായകൻ കോർടല ശിവ പറയുന്നത് ഇങ്ങനെ, തെലുങ്ക് സിനിമയിലേക്ക് ഫ്രെഷ് ആയ ഒരു നടനെ വില്ലനായി പരിചയപ്പെടുത്താനുള്ള തിരച്ചിലിലായിരുന്നു ഞങ്ങൾ. നിഷ്‌കളങ്കതയും പൗരുഷവുമുള്ള ഒരാൾക്ക് വേണ്ടിയായിരുന്നു അന്വേഷണം. മോഹൻലാലാണ്ഈ കഥാപാത്രത്തിന് അനുയോജ്യനായ നടൻ ഉണ്ണി മുകുന്ദനാണെന്ന് നിർദ്ദേശിച്ചത്. ഉണ്ണിയുടെ സിനിമകൾ കണ്ട ശേഷം ആ കഥാപാത്രത്തിന് വേറെ ഒരാളെ തേടേണ്ടതില്ലെന്ന് ഉറപ്പിക്കുകയായിരുന്നുവെന്നും കോർടലാ ശിവ.

ഹൈദരാബാദിലും,മുംബൈയിലും കേരളത്തിലുമായാണ് ജനതാ ഗാരേജ് ചിത്രീകരിക്കുന്നത്. ഫെബ്രുവരി രണ്ടാം വാരം ഷൂട്ടിങ് തുടങ്ങും. തെലുങ്കിനൊപ്പം മലയാളത്തിലും തമിഴിലുമായാണ് നൂറ് കോടി ബജറ്റിലുള്ള ജനതാ ഗാരേജ് ഒരുങ്ങുന്നത്. സമാന്തയും നിത്യാ മേനോനുമാണ് ജനതാ ഗാരേജിലെ നായികമാർ. മൈത്രി പ്രൊഡക്ഷൻസാണ് നിർമ്മാണം. മനമന്താ എന്ന തെലുങ്ക് ചിത്രം പൂർത്തിയാക്കിയതിന് പിന്നാലെയാണ് മോഹൻലാൽ മറ്റൊരു ചിത്രവുമായി ടോളിവുഡിലെത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP