Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അപകടം കഴിഞ്ഞു രണ്ടുവർഷമായിട്ടും മൈക്കൽ ഷൂമാക്കറുടെ തിരിച്ചുവരവിന്റെ സൂചനകൾ ഒന്നുമില്ല; നില ഇപ്പോൾ വഷളാവുന്നതായി ഫോർമുല വൺ വൃത്തങ്ങൾ

അപകടം കഴിഞ്ഞു രണ്ടുവർഷമായിട്ടും മൈക്കൽ ഷൂമാക്കറുടെ തിരിച്ചുവരവിന്റെ സൂചനകൾ ഒന്നുമില്ല; നില ഇപ്പോൾ വഷളാവുന്നതായി ഫോർമുല വൺ വൃത്തങ്ങൾ

സ്‌കീയിങ്ങിനിടെ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന മുൻ ഫോർമുല വൺ ലോക ചാമ്പ്യൻ മൈക്കൽ ഷൂമാക്കർ ഇനി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുമോ? കാറോട്ടത്തിലെ ലോകചാമ്പ്യന്റെ ആരാധകരുടെ കാത്തിരിപ്പ് വിഫലമാകുമെന്നാണ് ഏറ്റവും പുതിയ വാർത്തകൾ. ഷൂമാക്കറുടെ നില വഷളാവുകയാണെന്ന് ഫെരാരിയുടെ മുൻ തലവൻ ലൂക്ക ഡി മോണ്ടിസോമോളോ വ്യക്തമാക്കി.

2013 ഡിസംബറിൽ ഫ്രാൻസിലുണ്ടായ അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ ഷൂമാക്കർ ഇപ്പോഴും അബോധാവസ്ഥയിലാണ്. ഷൂമാക്കറുടെ നില മെച്ചപ്പെട്ടെന്നും ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നും ഇടക്കാലത്ത് വാർത്തകളുണ്ടായിരുന്നു. സ്വിറ്റ്‌സർലൻഡിലെ വീട്ടിലാണ് അദ്ദേഹത്തിന്റെ ചികിത്സ ഇപ്പോൾ നടക്കുന്നത്.

എന്നാൽ, ഷൂമാക്കറെക്കുറിച്ച് തീർത്തും നിർഭാഗ്യകരമായ വാർത്തയാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്ന് മോണ്ടിസോമോളോ പറഞ്ഞു. അതിന്റെ വിശദാംശങ്ങൾ നൽകിയില്ലെങ്കിലും നില ഗുരുതരമാണെന്നാണ് അദ്ദേഹം നൽകുന്ന സൂചനകൾ.

ഭാര്യ കോറിനയ്ക്കും മക്കളായ മൈക്ക്, ജീന മരിയ എന്നിവർക്കുമൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് ഷൂമാക്കറുടെ ജീവിതത്തിലേക്ക് ദുരന്തമെത്തിയത്. 2013 ഡിസംബർ 29-ന് മെറിബൽ റിസോർട്ടിൽ സ്‌കീയിങ് നടത്തുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് പാറയിൽ തലയിടിച്ചാണ് അപകടമുണ്ടായത്.

ഒട്ടേറെ ജീവൻ രക്ഷാ ശസ്ത്രക്രിയകൾ നടത്തിയെങ്കിലും ഷൂമാക്കറെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ കഴിഞ്ഞില്ല. സംസാര ശേഷിയും ഓർമയും നഷ്ടപ്പെട്ടുവെന്നും കഴിഞ്ഞ ഡിസംബറിൽ അദ്ദേഹത്തിന്റെ സുഹൃത്തുകൂടിയായ മുൻ റേസിങ് ഡ്രൈവർ ഫിലിപ്പ് സെ്‌ട്രെയ്ഫ് വെളിപപെടുത്തിയിരുന്നു. 

2014 സെപ്റ്റംബറിൽ സ്വിറ്റ്‌സർലൻഡിലെ ലേക്ക് ജനീവ ബംഗ്ലാവിലേക്ക് അദ്ദേഹത്തെ കൊണ്ടുവന്നു. 15 പേരടങ്ങിയ മെഡിക്കൽ സംഘമാണ് ഷൂമാക്കറുടെ പരിചരണത്തിനായി ഇപ്പോൾ ഇവിടെയുള്ളത്. ഭാരിച്ച ചികിത്സാച്ചെലവുകൾ താങ്ങുന്നതിനായി ഇതിനിടെ ഷൂമാക്കറുടെ സ്വകാര്യ വിമാനവും നോർവേയിലെ കൂറ്റൻ വസതിയും ഭാര്യ കോറിനയ്ക്ക് വിൽക്കേണ്ടിയും വന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP