Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

6000ത്തിൽ ഏറെ ആളുകളുമായി നടുക്കടലിൽ വച്ച് ആഡംബര കപ്പൽ അപകടത്തിൽ പെട്ടു; കൊടുങ്കാറ്റിൽ ആടിയുലഞ്ഞ കപ്പലിനുള്ളിൽ സർവനാശങ്ങൾ; ദുരന്തം ഒഴിവാക്കി സുരക്ഷാ സ്ഥലത്തേക്ക് മടങ്ങുന്നതായി റിപ്പോർട്ട്

6000ത്തിൽ ഏറെ ആളുകളുമായി നടുക്കടലിൽ വച്ച് ആഡംബര കപ്പൽ അപകടത്തിൽ പെട്ടു; കൊടുങ്കാറ്റിൽ ആടിയുലഞ്ഞ കപ്പലിനുള്ളിൽ സർവനാശങ്ങൾ; ദുരന്തം ഒഴിവാക്കി സുരക്ഷാ സ്ഥലത്തേക്ക് മടങ്ങുന്നതായി റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

മുദ്രയാനങ്ങളിലെ ആഡംബരത്തിന്റെയും സൗകര്യങ്ങളുടെയും അവസാന വാക്കാണ് റോയൽ കരീബിയൻ ക്രൂയിസ് ഷിപ്പായ ദി ആൻതെം ഓഫ് ദി സീസ്. എന്നാൽ എത്ര മികച്ച കപ്പലും ഭയപ്പെടുന്ന കാര്യമാണ് കടലിൽ വച്ചുണ്ടാകുന്ന അപകടം. ഈ ആഡംബരക്കപ്പലിനെ തേടി ഇപ്പോൾ കടലിൽ വച്ച് അപകടമെത്തിയിരിക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

150 എംപിഎച്ച് വേഗതയിൽ വീശിയടിച്ച കൊടുങ്കാറ്റിൽ കപ്പൽ ആടിയുലഞ്ഞുവെന്നും കപ്പലിനുള്ളിൽ സർവനാശങ്ങൾ ഉണ്ടായെന്നും സൂചനയുണ്ട്. എന്നാൽ സമയോചിതമായ പ്രവർത്തനങ്ങളിലൂടെ ക്രൂ ആഡംബര കപ്പലിനെ സുരക്ഷാ സ്ഥലത്തേക്ക് നയിക്കുന്നതായും റിപ്പോർട്ടുണ്ട്.സൗത്ത് കരോലിനയുടെ തീരത്ത് നിന്നകലെയുള്ള നോർ ഈസ്റ്ററിലേക്ക് നീങ്ങുന്നതിനിടെയാണ് കപ്പലിനെ കൊടുങ്കാറ്റ് വേട്ടയാടിയത്. തുടർന്ന് മുന്നോട്ട് നീങ്ങാനാവാതെ കപ്പൽ കടലിൽ നാല് മണിക്കൂർ പെട്ട് പോവുകയും ചെയ്തു.തുടർന്ന് ന്യൂജഴ്‌സിയിലെ ന്യൂവാർക്കിലേക്ക് കപ്പൽ തിരിച്ച് വിടുകയായിരുന്നു. രാത്രി കപ്പൽ കടലിൽ പെട്ട് പോയതിനെ തുടർന്ന് ഇതിലുള്ള 6000ത്തിൽ ഏറെ ആളുകൾ മരണത്തെ മുഖാമുഖം കാണുകയായിരുന്നു.

സംഭവത്തെ തുടർന്ന് തങ്ങളോട് ക്ഷമയോടെ സഹകരിച്ച യാത്രക്കാർക്ക് നന്ദി പറഞ്ഞ് കൊണ്ടും അവർക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിച്ച് കൊണ്ടു റോയൽ കരീബിയൻസ് കോർപറേറ്റ് ട്വീറ്റ് ചെയ്തിരുന്നു. യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ട് പരിഗണിച്ച് അവർക്ക് 50 ശതമാനം ചാർജും മടക്കി നൽകാൻ കമ്പനി തീരുമാനിച്ചിട്ടുണ്ട്.കടുത്ത കാലാവസ്ഥ കാരണം നോർ ഈസ്റ്ററിലേക്ക് പോവാനാവാതെ ക്യാപ്റ്റൻ കപ്പൽ ന്യൂജഴ്‌സിയിലേക്ക് തിരിച്ച് വിടുകയായിരുന്നുവെന്നാണ് ഇതിലെ യാത്രക്കാരിൽ ചിലർ ട്വീറ്റ്‌ചെയ്തിരിക്കുന്നത്.

ഞായറാഴ്ചയാണ് സംഭവമുണ്ടായിരിക്കുന്നത്. കടുത്ത കാറ്റിൽ പിടിച്ച് നിൽക്കാനാവാതെ കപ്പൽ 45 ഡിഗ്രി ചെരിഞ്ഞുവെന്നും റിപ്പോർട്ടുണ്ട്. കടുത്ത കാറ്റിന്റെയും പ്രതികൂലമായ കടലിന്റെയും പ്രശ്‌നങ്ങളെ കപ്പൽ നേരിടാൻ പാടുപെട്ടിരുന്നു. ന്യൂജഴ്‌സിയിൽ നിന്നും ഫ്‌ലോറിഡയിലേക്കും ബഹാമാസിലേക്കുമുള്ള ഒരാഴ്ചത്തെ ഒഴിവുകാല യാത്രയ്ക്കിടെയാണ് അപ്രതീക്ഷിതമായ ഈ അപകടം കപ്പലിനെ തേടിയെത്തിരിക്കുന്നത്.

കപ്പൽ കാറ്റിൽ ചെരിഞ്ഞതിനെ തുടർന്ന് കപ്പലിന്റെ മെയിൻഹാളിൽ ഫർണിച്ചറുകൾ മറിഞ്ഞ് വീഴുന്നത് കാണാമായിരുന്നു. സംഭവത്തെ തുടർന്ന് നാല് പേർക്ക് പരുക്കേറ്റതായി റോയൽ കരീബിയൻ ഒരു പ്രസ്താവനയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. കപ്പലിലെ പബ്ലിക് ഏരിയകൾക്കും കാബിനുകൾക്കുമുണ്ടായ നാശം മൂലം കപ്പൽ മുന്നോട്ട് നീങ്ങുന്നതിന് യാതൊരു തടസവുമുണ്ടായില്ലെന്നും കമ്പനി പറയുന്നു.കപ്പൽ കടലിൽ പെട്ട് പോകുന്നതിന് മുമ്പ് താനും കുടുംബവും നടക്കുമ്പോൾ ഒരു കൂട്ടം യാത്രക്കാർ എലിവേറ്ററിൽ പെട്ട് പോയത് കണ്ടിരുന്നുവെന്നാണ് ഒരു യാത്രക്കാരനായ ജാസൻ പറയുന്നത്.

കനത്ത മഴയും പൊങ്ങി വരുന്ന കൂറ്റൻ തിരകളും കപ്പലിനെ ബുദ്ധിമുട്ടിലാക്കുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. കപ്പൽ ചെരിഞ്ഞതിനെ തുടർന്ന് തങ്ങളുടെഷെൽഫുകളിലുള്ള ബോട്ടിലുകൾ പറക്കുന്നതിന്റെ വീഡിയോ യാത്രക്കാർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫ്‌ലോറിഡയിലെ പോർട്ട് കാനവെറലിലേക്കുള്ള യാത്രക്കിടെ കപ്പൽ കടുത്ത കാറ്റിൽ പെട്ട് പോവുകയായിരുന്നുവെന്നാണ് റോയൽ കരീബിയൻ പറയുന്നത്. കാലാവസ്ഥ മെച്ചപ്പെടുന്നത് വരെ യാത്രക്കാരോട് അവരുടെ സ്റ്റാർട്ടർറൂമുകളിൽ തന്നെ കഴിയാൻ ക്യാപ്റ്റൻ നിർദേശിക്കുകയും ചെയ്തിരുന്നു.

കപ്പലിന് തകരാറൊന്നും സംഭവിച്ചിട്ടില്ലെന്നും ഇപ്പോൾ അത് പോർട്ട് കാനവെറലിലേക്ക് നീങ്ങുകയാണെന്നും കമ്പനി വെളിപ്പെടുത്തുന്നു. തിരകൾ ഡെക്ക് 5 പ്രൊമനേഡ് വരെ ഉയർന്ന് വന്നിരുന്നുവെന്നാണ് ചില യാത്രക്കാർ സാക്ഷ്യപ്പെടുത്തുന്നത്. ഒരു വേള തിരകളിൽ നിന്നുള്ള ജലം കപ്പലിന് അകത്തു പോലും എത്തിയിരുന്നു.മുൻകരുതലെന്ന നിലയിലാണ് കപ്പൽ വഴിതിരിച്ച് വിട്ടതെന്നും തങ്ങൾ എപ്പോഴും കപ്പലുമായിി ബന്ധപ്പെടുന്നുണ്ടെന്നുമാണ് കോസ്റ്റ്ഗാർഡ് പറയുന്നത്. കാലാവസ്ഥ മെച്ചപ്പെടുന്നുവെന്നും അവർ വെളിപ്പെടുത്തുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP