Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദേശാഭിമാനിയുടെ പുതിയ പ്രസിന്റെ സ്വിച്ചോൺ കർമത്തിന് പിണറായിക്കൊപ്പം വേദി പങ്കിടാൻ കെ എം മാണിയും; കേരള കോൺഗ്രസ് നേതാവിന്റെ നീക്കത്തിൽ ആശങ്കയോടെ യുഡിഎഫ്

ദേശാഭിമാനിയുടെ പുതിയ പ്രസിന്റെ സ്വിച്ചോൺ കർമത്തിന് പിണറായിക്കൊപ്പം വേദി പങ്കിടാൻ കെ എം മാണിയും; കേരള കോൺഗ്രസ് നേതാവിന്റെ നീക്കത്തിൽ ആശങ്കയോടെ യുഡിഎഫ്

കോട്ടയം: കേരള കോൺഗ്രസ് യുഡിഎഫ് വിടുമെന്ന ആശങ്കയ്ക്കിടെയിതാ കെ എം മാണി പിണറായി വിജയനൊപ്പം വേദി പങ്കിടുന്നു. ദേശാഭിമാനി കോട്ടയം യൂണിറ്റിൽ സ്ഥാപിച്ച പുതിയ പ്രസിന്റെ സ്വിച്ച് ഓൺ കർമത്തിനാണ് സിപിഐ(എം) സംസ്ഥാന സെക്രട്ടറിക്കൊപ്പം ധനമന്ത്രി വേദി പങ്കിടുന്നത്.

സുവർണ ജൂബിലി സമ്മേളനത്തോടെ മാണിഗ്രൂപ്പ് യുഡിഎഫ് വിടുമെന്ന അഭ്യൂഹം ശക്തമായി തുടരുന്നതിനിടെയാണ് സംഭവം. ദേശാഭിമാനിയുടെ കോട്ടയം എഡിഷനിലെ പുതിയ പ്രസിന്റെ സ്വിച്ചോൺ കർമ്മം നാളെയാണ്. പിണറായിയാണ് ഉദ്ഘാടകൻ. ആദ്യ കോപ്പി പ്രകാശനം ചെയ്യുന്നത് കെ എം മാണിയും. കോട്ടയം സ്വദേശികളായ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രിമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ സി ജോസഫ് എന്നിവരെ ഒഴിവാക്കിയാണ് മാണിയെ മാത്രം ചടങ്ങിന് വിളിച്ചത്. ഇത് യുഡിഎഫ് നേതാക്കൾക്കിടയിൽ ചർച്ചാവിഷയമായിട്ടുണ്ട്.

പണ്ടുമുതലേ മാണി ഏറെ സഹായങ്ങൾ ചെയ്തിട്ടുണ്ടെന്നും തങ്ങളുടെ അഭ്യുദയകാംക്ഷിയാണ് അദ്ദേഹമെന്നുമാണ് ദേശാഭിമാനി കോട്ടയം യൂണിറ്റ് മാനേജർ സി ജെ ജോസഫ് പറയുന്നത്. എംപിമാരായ ജോസ് കെ മാണി, പി രാജീവ്, ജോയ്‌സ് ജോർജ് എന്നിവർ ആശംസ നേരാനെത്തുമ്പോൾ കോട്ടയം എഡിഷന്റെ പരിധിയിൽ വരുന്ന പത്തനംതിട്ടയിലെ കോൺഗ്രസ് എംപി ആന്റോ ആന്റണിയെ ക്ഷണിച്ചിട്ടില്ലെന്നതും ശ്രദ്ധേയമായി.

നികുതി വർദ്ധനയുടെ പേരിൽ യുഡിഎഫിനെതിരെ ഇടതുമുന്നണി ശക്തമായ സമരം പ്രഖ്യാപിച്ചിട്ടും സിപിഐ(എം) നേതാക്കൾ കെ എം മാണിയെ കുറ്റപ്പെടുത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. പട്ടയ വിതരണം, റബർ വിലയിടിവ് തുടങ്ങിയ പ്രശ്‌നങ്ങളിൽ സമര രംഗത്തുള്ള മാണിഗ്രൂപ്പ് യുഡിഎഫ് സർക്കാരിന്റെ പല നിലപാടുകളോടും എതിർപ്പും പ്രകടമാക്കുന്നു. മദ്യ നയത്തിൽ പോലും ഉറച്ച നിലപാട് സ്വീകരിച്ചിട്ടില്ല. കേരള കോൺഗ്രസിന്റെ അമ്പതാം വാർഷികാഘോഷം ഒക്ടോബർ ആദ്യം കോട്ടയത്തു നടക്കുമ്പോൾ കെ എം മാണി മുഖ്യമന്ത്രി ആകണമെന്ന ആവശ്യം ശക്തമായി ഉയരാനാണ് സാധ്യത. സമ്മേളനം പാസാക്കുന്ന പ്രമേയത്തിൽ പാർട്ടിയുടെ നിലപാടിൽ കാതലായ മാറ്റം പ്രകടമാകുമെന്ന പ്രചാരണവുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP