Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഉദ്ഘാടനവും കൊടി വീശലുമൊന്നും ഇനിയില്ല; യഥാർഥ ട്രാക്കിൽ മെട്രോ കോച്ചുകൾ ഓടുന്നത് ഇനിയൊരു മുന്നറിയിപ്പുണ്ടാകാതെയാകുമെന്നു കെഎംആർഎൽ; മാർച്ച് പകുതിയോടെ തലയ്ക്കു മുകളിലൂടെ മെട്രോ സഞ്ചരിക്കുന്നതു കാത്തിരിക്കാം

ഉദ്ഘാടനവും കൊടി വീശലുമൊന്നും ഇനിയില്ല; യഥാർഥ ട്രാക്കിൽ മെട്രോ കോച്ചുകൾ ഓടുന്നത് ഇനിയൊരു മുന്നറിയിപ്പുണ്ടാകാതെയാകുമെന്നു കെഎംആർഎൽ; മാർച്ച് പകുതിയോടെ തലയ്ക്കു മുകളിലൂടെ മെട്രോ സഞ്ചരിക്കുന്നതു കാത്തിരിക്കാം

കൊച്ചി: കൊച്ചി മെട്രോയുടെ ട്രെയിനുകൾ മാർച്ച് പകുതിയോടെ യഥാർത്ഥ ട്രാക്കിലുടെ ഓടിത്തുടങ്ങും. പക്ഷെ ഇതിനു ഇനി പ്രത്യക ഉദ്ഘാടനമോ കൊടി വീശലോ ഒന്നും ഉണ്ടാകില്ല. അതുകൊണ്ട് പെട്ടന്നൊരു സുപ്രഭാതത്തിൽ തലയ്ക്കു മുകളിലുടെ ട്രെയിൻ ഓടിയാൽ അത്ഭുതപെടേണ്ടതില്ല. സംഭവം മെട്രോ റയിലിന്റെ പരീക്ഷണ ഓട്ടം തന്നെ.

കൊച്ചിയുടെ സ്വപ്ന പദ്ധതിയായ മെട്രോ റയിൽ മുകളിലുടെ ഓടുന്നത് നാട്ടുകാരു കാണട്ടേയെന്നാണ് കെ.എം.ആർ.എൽ. പറയുന്നത്. മാർച്ച് പത്തിന് ശേഷമേ ട്രയൽ റൺ ആരംഭിക്കുവെങ്കിലും അതിനു മുൻപ് ട്രെയിനുകൾ പാളത്തിൽ കയറ്റും.

ട്രെയിൻ ഓടുമ്പോൾ പാളത്തിന്റെ ഇരു വശങ്ങളിൽ എവിടെയെങ്കിലും മുട്ടുന്നുണ്ടോ ട്രെയിനിന്റെ കൈനറ്റിക് എൻവലപ്പു കൃത്യമാണോ എന്നറിയണം. ഒപ്പം സിഗ്‌നൽ, ട്രാക്ക്, തേർഡ് റെയിൽ തുടങ്ങിയവയുടെയും പരിശോധനകൾ ഇതിനുമുൻപ് ആവശ്യമാണ്. അതിനു ശേഷമേ ട്രയൽ ഓട്ടം നടത്തു. ഇതെല്ലാം പൂർത്തിയാക്കി മാർച്ച് പകുതിയിൽ ട്രയൽ ഓട്ടം നടത്താൻ ആണ് കെ.എം ആർ.എൽ ഇപ്പോൾ ആലോചിക്കുന്നത്.

മണിക്കൂറിൽ അഞ്ചു കിലോമിറ്റർ വേഗതയിൽ ആണ് ട്രെയിൻ ആദ്യഘട്ടത്തിൽ ഓടിക്കുക. പിന്നീട് ട്രെയിൻ വേഗത കൂട്ടി ഓടിച്ചും ട്രയൽ ഓട്ടം നടത്തും. ട്രെയിനിന്റെ അതേ വിതിയുമുള്ള സ്‌ട്രെക്ച്ചർ ഗേജ് വച്ചിട്ടാണ് ആദ്യം പരിശോധനകൾ നടത്തുക. അതിനു ശേഷമെ ട്രെയിൻ പാളത്തിൽ കയറ്റു. ജയ്പൂർ മെട്രോയിൽ പരിക്ഷണ ഓട്ടത്തിനു മുൻപ് ട്രെയിൻ പ്ലാറ്റ്‌ഫോമിൽ ഇടിച്ച സംഭവം ഉണ്ടായിട്ടുള്ളതിനാൽ ഇത് മുൻ നിർത്തി കർശനമായ പരിശോധനകൾക്ക് ശേഷമേ ട്രെയിൻ പാളത്തിൽ കയറ്റുകയുള്ളു.

മുട്ടം യാർഡിൽ നിലത്തുള്ള ട്രാക്കിലുടെ ട്രെയിൻ ഓടിയപ്പോൾ കുഴപ്പമുണ്ടായില്ല. എങ്കിലും ട്രെയിൻ തുണിനു മുകളിലുള്ള പാളത്തിൽ കയറ്റി ഓടിച്ചാൽ മാത്രമാണ് യഥാർഥമായ പോരായ്മകൾ മനസിലാക്കാൻ സാധിക്കു. നിലത്തുനിന്നു തുണിനു മുകളിലുള്ള പാളത്തിലേക്ക് ട്രെയിൻ കയറ്റാനുള്ള റാബിന്റെ നിർമ്മാണം ഇതുവരെ പൂർത്തിയായിട്ടില്ല. ഇത് പൂർത്തിയായതിനു ശേഷമേ ട്രെയിൻ മുകളിൽ കയറ്റാൻ ആവു. അതുകൊണ്ട് കൃത്യമായി എന്ന് ട്രെയിനുകൾ പാളത്തിളുടെ ട്രയൽ റൺ നടത്തുമെന്നു ഇപ്പോൾ പറയാനാകില്ല.

മുട്ടം മുതൽ ഇടപ്പള്ളി ടോൾ ജങ്ങ്ഷൻ വരെയുള്ള പാതയിലായിരിക്കും ട്രയൽ റൺ നടത്തുക. ചിലപ്പോൾ അതിനു മുൻപ് മുട്ടം മുതൽ കളമശ്ശേരി വരെയുള്ള മുന്നര കിലോമിറ്റർ ചുറ്റളവിൽ മെട്രോ റെയിൽ ഓടിക്കും. ഈ ഭാഗത്ത് ട്രാക്ക് നിർമ്മാണം പൂർത്തിയായി ഒപ്പം വൈദുതി സംവിധാനം ഉറപ്പിക്കാൻ കരാറ് നൽകിയ അൽസ്റ്റോം പണികൾ പൂർത്തിയാക്കി. ഇത്ര ദൂരം ട്രെയിൻ കുഴപ്പങ്ങൾ ഇല്ലാതെ നന്നായി ഓടിത്തുടങ്ങിയാൽ പിന്നീട് ഇത് പത്തടിപ്പാലത്തേക്കും ഇടപ്പള്ളിയിലേക്കും ഓടിക്കാനായി ട്രെയിൻ കൊണ്ടുവരും.

കൊച്ചി മെട്രോയുടെ ഒന്നംഘട്ടത്തിന്റെ തുടർച്ചയായി പേട്ടയിൽ നിന്ന് തൃപ്പൂണിത്തുറ വരെ നിട്ടാനുള്ള 420 കോടി രൂപയുടെ പദ്ധതി നിർദ്ദേശം സംസ്ഥാന സർക്കാരിന്റെ ഫണ്ട് വിനിയോഗിച്ചു നടപ്പാക്കാനായി കേന്ദ്രം മടക്കി അയച്ചതായി കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യ നായിഡു ഇന്നലെ ലോകസഭയിൽ
അറിച്ചിരുന്നു. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട പദ്ധതിയായ മെട്രോ കാക്കനാട്ടേക്ക് നീട്ടാനായി 2016.46 കോടിയുടെ പദ്ധതിക്കും കേരള ലൈറ്റ് മെട്രോ റയിൽവേക്കുള്ള 6944 കോടി രൂപയുടെ പദ്ധതിക്കും കേന്ദ്ര സർക്കാർ ഇതുവരെ അനുമതി നല്കിയിട്ടില്ലെന്നും ഇന്നലെ വെങ്കയ്യ നായിഡു ലോക്‌സഭയിൽ പറഞ്ഞു.

എന്നാൽ പേട്ട മുതൽ തൃപ്പൂണിത്തുറ വരെയുള്ള 1.5 കിലോമീറ്റർ കുടി മെട്രോ നീട്ടാനായി കെ.എം.ആർ.എൽ ബോർഡും സംസ്ഥാന സർക്കാരും അനുമതി നൽകിയിരുന്നു. ആലുവ മുതൽ പേട്ട വരെയുള്ള ഒന്നാംഘട്ട പദ്ധതിയിൽ നിന്നും മിച്ചം വച്ച പണം കൊണ്ട് ഇത് പൂർത്തിയാകാൻ സാധിക്കുമെന്നുള്ളതുകൊണ്ട് ഇതിൽ വേറെ പണം ആവശ്യമായി വരില്ലെന്നാണ് കണക്കുകൂട്ടൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP