Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓസ്‌കർ വേദിയിൽ പുരസ്‌കാര സാന്നിധ്യമില്ലെങ്കിലും മലയാളികൾക്ക് അഭിമാനിക്കാം; മികച്ച അനിമേഷൻ ചിത്രത്തിന്റെ നിർമ്മാണത്തിൽ നിർണായക പങ്കുവഹിച്ചത് തിരുവനന്തപുരം സ്വദേശി

ഓസ്‌കർ വേദിയിൽ പുരസ്‌കാര സാന്നിധ്യമില്ലെങ്കിലും മലയാളികൾക്ക് അഭിമാനിക്കാം; മികച്ച അനിമേഷൻ ചിത്രത്തിന്റെ നിർമ്മാണത്തിൽ നിർണായക പങ്കുവഹിച്ചത് തിരുവനന്തപുരം സ്വദേശി

മറുനാടൻ മലയാളി ബ്യൂറോ

ലൊസാഞ്ചലസ്: ഓസ്‌കർ പുരസ്‌കാരവേദിയിൽ മലയാളി സാന്നിധ്യം ആദ്യമായി എത്തിയത് 2009ലാണ്. ശബ്ദമിശ്രണത്തിന് റസൂൽ പൂക്കുട്ടിയിലൂടെയാണ് മലയാളം അതിന്റെ സാന്നിധ്യം ഓസ്‌കർ വേദിയിൽ എത്തിച്ചത്.

ഇക്കുറി പുരസ്‌കാരങ്ങളൊന്നും മലയാളികൾക്കു ലഭിച്ചില്ലെങ്കിലും നിർമ്മാണത്തിൽ ഒരു മലയാളി നിർണായക പങ്കുവഹിച്ച ഒരു ചിത്രത്തിനാണ് ഇത്തവണത്തെ മികച്ച അനിമേഷൻ ചിത്രത്തിനുള്ള പുരസ്‌കാരം.

തിരുവനന്തപുരം സ്വദേശിയും ലോകോത്തര അനിമേഷൻ കമ്പനിയായ ഡിസ്‌നി-പിക്‌സാർ സ്റ്റുഡിയോയിൽ കാരക്റ്റർ സൂപ്പർവൈസറുമായ സാജൻ സ്‌കറിയയാണു ഓസ്‌കർ നേട്ടത്തിന്റെ ഭാഗമാകുന്നത്. നാലാഞ്ചിറ സ്വദേശിയാണു സാജൻ. മികച്ച അനിമേഷൻ ചിത്രത്തിനുള്ള പുരസ്‌കാരം ഇൻസൈഡ് ഔട്ട് എന്ന വാൾ്ട്ട് ഡിസ്‌നി ചിത്രത്തിനാണു ലഭിച്ചത്. ചിത്രത്തിന്റെ നിർമ്മാണത്തിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് സാജൻ. ഇൻസൈഡ് ഔട്ടിലെ കഥാപാത്ര ചിത്രീകരണം നടത്തിയത് ഈ തിരുവനന്തപുരം സ്വദേശിയാണ്.

കുട്ടികളുടെ മനോവികാരങ്ങളെ രസകരമായി വിശകലനം ചെയ്യുന്ന ചിത്രമെന്ന നിലയിലാണ് ഇൻസൈഡ് ഔട്ട് പ്രേക്ഷകപ്രീതി നേടിയത്. റൈലി ആൻഡേഴ്‌സൺ എന്ന പെൺകുട്ടിയുടേയും അവളിൽ മാറി മാറി വരുന്ന സന്തോഷം, ദുഃഖം, ഭയം, കോപം, വെറുപ്പ് എന്നീ വികാരങ്ങളുടേയും കഥയാണ് ഇൻസൈഡ് ഔട്ട് എന്ന ചിത്രം പറയുന്നത്. സങ്കീർണമായ ഇത്തരമൊരു കഥയേയും കഥാപാത്രങ്ങളേയും ലളിതമായും രസകരമായും അവതരിപ്പിച്ചതിലൂടെയാണ് ഇൻസൈഡ് ഔട്ട് ഓസ്‌കാർ പുരസ്‌കാരപട്ടികയിൽ ഇടം നേടിയത്.

കാരക്ടർ ഡിസൈനർമാർ വലിയ പങ്കാണ് ചിത്രത്തിന്റെ പൂർണതയ്ക്കായി വഹിച്ചത്. സാജൻ സ്‌കറിയയുടെ നേതൃത്വത്തിലുള്ള കലാകാരന്മാരാണ് ഇൻസൈഡ് ഔട്ടിനെ വലിയ വിജയമാക്കിത്തീർക്കുന്നതിൽ പ്രധാന പങ്കു വഹിച്ചത് എന്നതിൽ മലയാളികൾക്കും അഭിമാനിക്കാം.

ഹോളിവുഡിൽ ഇതിനകം ഏഴ് സിനിമകൾക്ക് ഇദ്ദേഹം കഥാപാത്ര ചിത്രീകരണം നടത്തിയിട്ടുണ്ട്. കോഴിക്കോട് റീജിയണൽ എഞ്ചിനീയറിങ് കോളേജിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയ ശേഷമാണ് അനിമേഷൻ രംഗത്തേയ്ക്ക് തിരിഞ്ഞത്. മികച്ച ആനിമേഷൻ ചിത്രത്തിനുള്ള പുരസ്‌കാരം ഇൻസൈഡ് ഔട്ട് പ്രതിനിധികൾ ഹോളിവുഡിലെ ഡോൾബി സ്റ്റുഡിയോയിൽ ഏറ്റുവാങ്ങുമ്പോൾ സാജനും സദസിലുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP