Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വനിതാ ദിനത്തിൽ സ്ത്രീകൾക്ക് എയർ ഇന്ത്യയുടെ അംഗീകാരം; ഏറ്റവും ദൈർഘ്യമേറിയ സർവീസിന്റെ സാരഥ്യം വനിതകളെ ഏൽപ്പിച്ചു; സാൻ ഫ്രാൻസിസ്‌കോയിലേക്കു പോയ വിമാനം ഇന്നു ഡൽഹിയിൽ തിരിച്ചെത്തും

വനിതാ ദിനത്തിൽ സ്ത്രീകൾക്ക് എയർ ഇന്ത്യയുടെ അംഗീകാരം; ഏറ്റവും ദൈർഘ്യമേറിയ സർവീസിന്റെ സാരഥ്യം വനിതകളെ ഏൽപ്പിച്ചു; സാൻ ഫ്രാൻസിസ്‌കോയിലേക്കു പോയ വിമാനം ഇന്നു ഡൽഹിയിൽ തിരിച്ചെത്തും

ന്യുഡൽഹി: വനിതാ ദിനത്തിൽ സ്ത്രീകൾക്ക് എയർ ഇന്ത്യയുടെ അംഗീകാരം. ഏറ്റവും ദൈർഘ്യമേറിയ സർവീസിന്റെ സാരഥ്യം വനിതകളെ ഏൽപ്പിച്ചാണ് എയർ ഇന്ത്യ അവരോടുള്ള ആദരവു പ്രകടിപ്പിച്ചത്.

ഞായറാഴ്ച സാൻ ഫ്രാൻസിസ്‌കോയിലേക്കു പോയ വിമാനം ഇന്നു ഡൽഹിയിൽ തിരിച്ചെത്തും. വിമാനത്തിന്റെ പൂർണ നിയന്ത്രണം വനിതകൾക്കാണ്.

ഡൽഹിയിൽ നിന്ന് സാൻഫ്രാൻസിസ്‌കോയിലേക്കുള്ള സർവീസാണ് എയർ ഇന്ത്യയുടെ ഏറ്റവും ദൈർഘ്യമേറിയ സർവീസ്. ഡൽഹി-സാൻഫ്രാൻസിസ്‌കോ റൂട്ടിന് 14,000 കിലോമീറ്റർ ദൈർഘ്യമുണ്ട്. പതിനേഴ് മണിക്കൂർ കൊണ്ടാണ് ഈ യാത്ര അവസാനിക്കുക.

വനിതാ ദിനത്തോടനുബന്ധിച്ചാണ് ഈ വിമാനത്തിലെ മുഴുവൻ ക്രൂ അംഗങ്ങളായും വനിതകളെ നിയമിച്ചത്. ക്യാപ്റ്റൻ ക്ഷമത ബാജ്‌പേയിയുടെ നേതൃത്വത്തിലുള്ള നാല് പൈലറ്റുമാർക്ക് പുറമെ വിമാനത്തിലെ പതിനാല് ക്രൂ അംഗങ്ങളും വനിതകളാണ്.

ഞായറാഴ്ച പുലർച്ചെ ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിലെ മൂന്നാം ടെർമിനലിൽ നിന്ന് പുറപ്പെട്ട ബോയിങ് 777 എൽആർ വിമാനം വനിതാ ദിനത്തിൽ തിരിച്ച് ഡൽഹിയിൽ പറന്നിറങ്ങും. ഡൽഹി-സാൻഫ്രാൻസിസ്‌കോ വിമാനത്തിന് പുറമെ വനിതാ ദിനത്തിൽ എയർ ഇന്ത്യയുടെ ഇരുപതോളം ആഭ്യന്തര സർവീസുകളിലും പൂർണ നിയന്ത്രണം വനിതകൾക്ക് തന്നെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP